Author: News Desk
-

“ആറ് ആണുങ്ങൾ”. ആണുങ്ങളുടെ പ്രശ്നങ്ങളുമായി ഒരു ചിത്രം
സമൂഹത്തിൽ ആണുങ്ങൾ നേരിടുന്ന നീറുന്ന പ്രശ്നങ്ങൾ അവതരിപ്പിക്കുകയാണ് “ആറ് ആണുങ്ങൾ” എന്ന ചിത്രം. മലയാളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സംവിധായകൻ സംബ്രാജ് സംവിധാനവും,എഡിറ്റിംഗും നിർവ്വഹിക്കുന്ന ഈ ചിത്രം, മഞ്ജു സല്ലാപം മീഡിയയുടെ ബാനറിൽ രാധാകൃഷ്ണൻ നായർ രാഗം, സുരേഷ് കുമാർ എന്നിവർ ചേർന്ന് നിർമ്മിക്കുന്നു. തിരുവനന്തപുരത്തും പരിസരങ്ങളിലുമായി ചിത്രീകരണം പൂർത്തിയായി. നിരവധി പുരസ്കാരങ്ങൾ നേടിയ ചാമ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധേയനായ ഇരുപത്തിമൂന്നുകാരനായസംബ്രാജ് തുടർന്ന് സംവിധാനം ചെയ്യുന്ന ചിത്രമാണ് “ആറ് ആണുങ്ങൾ”. ചാമയുടെ രചയിതാവായ യെസ്…
-

പ്രിയങ്ക ഗാന്ധിക്ക് ഹൈക്കോടതി നോട്ടീസ്; നടപടി വയനാട് തെരഞ്ഞെടുപ്പ് വിജയം ചോദ്യംചെയ്തുള്ള ഹർജിയിൽ
കൊച്ചി: പ്രിയങ്ക ഗാന്ധിക്ക് ഹൈക്കോടതിയുടെ നോട്ടീസ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രിയങ്കയുടെ വിജയം ചോദ്യംചെയ്തുള്ള ഹർജിയിൽ മറുപടിക്കായി ബിജെപി സ്ഥാനാർത്ഥിയായിരുന്ന നവ്യാ ഹരിദാസ് സമർപ്പിച്ച ഹർജിയിലാണ് നടപടി. രണ്ടു മാസത്തിനുള്ളിൽ മറുപടി നൽകണമെന്നാണ് നിർദ്ദേശം. തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ യഥാർത്ഥ സ്വത്തുക്കൾ കാണിച്ചിട്ടില്ലെന്നായിരുന്നു ഹർജിയിലെ ആരോപണം.
-

കേരളത്തിൽ കാലവർഷം വീണ്ടും സജീവമാകുന്നു
ജൂൺ 12 മുതൽ കേരളത്തിന് മുകളിൽ പടിഞ്ഞാറൻ/വടക്കു പടിഞ്ഞാറൻ കാറ്റ് ശക്തമാകാൻ സാധ്യത വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്നുള്ള ഒഡിഷയുടെ വടക്കൻതീരം, ഗംഗതട പശ്ചിമ ബംഗാൾ എന്നിവയുടെ മുകളിലായി ചക്രവാതചുഴി സ്ഥിതിചെയ്യുന്നു കേരളത്തിൽ അടുത്ത 7 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത . ജൂൺ 14 -16 തീയതികളിൽ ഒറ്റപ്പെട്ട അതി തീവ്ര മഴയ്ക്കും ജൂൺ 12 -16 വരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജൂൺ 14 …
-

നെടുമങ്ങാട് തേക്കട സ്വദേശിയായ16 കാരന്റെ മരണം. ആഭ്യന്തരവകുപ്പിന്റെ അനാസ്ഥയെന്ന് മുസ്ലിം ലീഗ്
നെടുമങ്ങാട്: വെമ്പായം തേക്കട വാറുവിള കത്ത് വീട്ടിൽ 16 കാരനായ അഭിജിത്തിന്റെ ദുരൂഹ മരണം അന്വേഷിക്കണമെന്നും, അന്വേഷണത്തിൽ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും, ബന്ധുക്കളെ അറിയിക്കാതെ മൃതദേഹം മറവ് ചെയ്ത നടപടിയിലും, ഈ മരണത്തിന്റെ ദുരൂഹത നീക്കണമെന്നും മുസ്ലിം ലീഗ് നേതാക്കൾ അഭിജിത്തിന്റെ വീട് സന്ദർശിച്ചു സർക്കാരിനോട് ആവശ്യപ്പെട്ടു. മുസ്ലിം ലീഗ് ദേശീയ സമിതി അംഗംഅഡ്വക്കേറ്റ് കണിയാപുരം ഹലീം, ചന്ദ്രിക റസിഡന്റ് മാനേജർ നസീം ഹരിപ്പാട്, ജില്ലാ സെക്രട്ടറി കന്യാകുളങ്ങര ഷാജഹാൻ, അഡ്വക്കേറ്റ്. വഴിമുക്ക് സുബൈർ,…
-

അമ്മത്തൊട്ടിലിൽ പുതിയ അതിഥിയായി ജൂൺ
തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതി ആസ്‌ഥാനത്തെ അമ്മത്തൊട്ടിലിലേക്ക് പുതിയ അതിഥിയെത്തി. തിങ്കളാഴ്‌ച രാത്രി 12.30നാണ് നാലു ദിവസം പ്രായം തോന്നിക്കുന്ന ഒരു പെൺകുഞ്ഞ് അതിഥിയായി എത്തിയത്. കുഞ്ഞിന് ജൂൺ എന്ന് പേരിട്ടതായി ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ അരുൺഗോപി വാർത്താക്കുറിപ്പിൽ അറിയിച്ചു. 2.700 കിലോഗ്രാം ഭാരമുള്ള കുഞ്ഞിനെ തൈക്കാട് സ്‌ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ പരിശോധന പൂർത്തിയാക്കിയ ശേഷം ശിശുക്ഷേമ സമിതിയുടെ ദത്തെടുക്കൽ കേന്ദ്രത്തിന്റെ സംരക്ഷണയിലേക്ക് മാറ്റി. പല സാഹചര്യങ്ങളാൽ സംരക്ഷിക്കാൻ കഴിയാതെ രക്ഷിതാക്കൾ നഷ്ടപ്പെടുന്ന കുരുന്നുകളെ …
-

അസ്മ – സംസ്‌കാരസാഹിതി ഷോര്‍ട്ട് ഫിലിം
ഫെസ്റ്റിവല്‍ പുരസ്‌കാരദാനം ജൂണ്‍ 11ന്അസോസിയേഷന് ഓഫ് ഷോര്‍ട്ട് ഫിലിം മൂവി മേക്കേഴ്‌സ് ആന്‍ഡ് ആര്‍ട്ടിസ്റ്റും സംസ്‌കാരസാഹിതി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഇന്റര്‍നാഷണല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിന്റെ അവാര്‍ഡ് നൈറ്റ് ജൂണ്‍ 11ന് വൈകുന്നേരം 5:30ന് വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ നടക്കും. 144 ചിത്രങ്ങളും 2500 സാങ്കേതിക പ്രവര്‍ത്തകരും രണ്ടായിരത്തിലേറെ അഭിനേതാക്കളും പങ്കാളികളായ ഈ ഫെസ്റ്റിവലിന്റെ ലോഗോ പ്രകാശനം മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗവുമായ എ കെ ആന്റണി നിര്‍വഹിച്ചു. ജില്ലാ ചെയര്‍മാന്‍ പുഴനാട് ഗോപന്‍, അസ്മ…
-

തുടർച്ചയായി നാലാം മാസവും ചരക്ക് നീക്ക കൈകാര്യത്തിൽ വിഴിഞ്ഞം ഒന്നാമത് തന്നെ
തുടർച്ചയായി നാലാം മാസവും ചരക്ക് കൈകാര്യത്തിൽ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഒന്നാംസ്ഥാനത്ത്. മെയ് മാസത്തിൽ 1.04 ലക്ഷം കണ്ടെയ്‌നറാണ് കൈകാര്യം ചെയ്‌തത്. ഏപ്രിലിൽ 1,04,413 ടിഇയു കണ്ടെയ്‌നർ കൈകാര്യം ചെയ്‌തിരുന്നു. ദക്ഷിണ, കിഴക്കൻ തുറമുഖങ്ങളിൽവച്ച് ഏറ്റവും കൂടുതൽ ചരക്ക് കൈകാര്യം ചെയ്‌താണ് മുന്നിലെത്തിയത്. മാർച്ചിൽ 1,08,770 ടിഇയുവും ഫെബ്രുവരിയിൽ 78,833 ടിഇയുവും എന്നനിലയിലായിരുന്നു വിഴിഞ്ഞത്തെ ചരക്ക് നീക്കം. ശരാശരി 50 കപ്പൽ പ്രതിമാസം എത്തുന്നുണ്ട്. കഴിഞ്ഞ ജൂലൈ 11 മുതൽ ഇതുവരെ 7.33 ലക്ഷം കണ്ടെയ്‌നർ കൈകാര്യം…
-

അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയിൽ യൂറോളജി, ഗ്യാസ്‌ട്രോ എന്ററോളജി സർജറി ക്യാമ്പ്
അങ്കമാലി: അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയിൽ യൂറോളജി, ഗ്യാസ്‌ട്രോ എന്ററോളജി സർജറി ക്യാമ്പുകൾക്ക് തുടക്കമായി. ഈ മാസം 30 വരെയാണ് ക്യാമ്പ് നടക്കുക. കുറഞ്ഞ ചെലവിൽ ഗുണനിലവാരമുള്ള ചികിത്സ എല്ലാവർക്കും ലഭ്യമാക്കുകയാണ് ഒരുമാസം നീണ്ടുനിൽക്കുന്ന ക്യാമ്പിന്റെ ലക്ഷ്യം. അപ്പോളോ അഡ്‌ലക്‌സിലെ ഡോക്ടർമാരായ റോയ് പി ജോൺ, ബിജു പിള്ള എന്നിവരുടെ നേതൃത്വത്തിലാണ് യൂറോളജി ക്യാമ്പ് നടക്കുന്നത്. മൂത്രത്തിൽ കല്ല്, വൃക്കയിലെ മറ്റു തടസങ്ങൾ, പ്രോസ്‌റ്റേറ്റ് വീക്കങ്ങളും അനുബന്ധ പ്രശ്‌നങ്ങളും, മൂത്രനാളിയിലെ തടസം, കൂടാതെ പ്രോസ്‌റ്റേറ്റ്, വൃക്ക, മൂത്രസഞ്ചി, വൃഷ്ണങ്ങൾ…
-

ജനസേവാ തെരുവുനായ വന്യമൃഗ വിമുക്ത കേരള സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റ് നടയിൽ പ്രാർത്ഥനായജ്ഞം
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തെരുവ് നായകളിൽ നിന്നും വന്യമ്യഗങ്ങളിൽ നിന്നും ജനങ്ങളെ രക്ഷിക്കാൻ ആവശ്യമായ നിയമനിർമ്മാണം നടത്തണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് നടയിൽ പ്രാർത്ഥനാ യജ്ഞം സംഘടിപ്പിക്കുന്നു. ജനസേവ തെരുവ് നായ വന്യമ്യഗ വിമുക്ത കേരള സംഘത്തിന്റെ ആഭിമുഖ്യത്തിലാണ് യജ്ഞം സംഘടിപ്പിക്കുന്നത്. ജൂൺ 11 ബുധനാഴ്‌ച രാവിലെ 11 ന് ആണ് യജ്ഞം സംഘടിപ്പിക്കുന്നത്. മലപ്പുറത്ത് പേവിഷബാധയേറ്റ് മരിച്ച സിയാമോളുടെ പിതാവ് പ്രാർത്ഥനായജ്ഞം ഉദ്ഘാടനം ചെയ്യും. തെരുവുനായ വിമുക്ത കേരളസംഘം ചെയർമാൻ ജോസ് മാവേലി അധ്യക്ഷത വഹിക്കുന്ന യജ്ഞത്തിൽ ഹെൽത്ത്…
You May Have Missed















