Author: News Desk
-

പ്രതി അഫാന്റെ നില ഗുരുതരം. വെഞ്ഞാറമൂട് കൂട്ടകൊലപാതകത്തിന് ജയിൽ ശിക്ഷ അനുഭവിച്ചു വരികയായിരുന്നു അഫാൻ
തിരുവനന്തപുരം: വെഞ്ഞാറമൂട് കൊലപാതകപരമ്പര കേസിലെ പ്രതി അഫാന്റെ നില ഗുരുതരം.തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അഫാന്‍ ജീവന്‍ നിലനിര്‍ത്തുന്നത്. കഴിഞ്ഞ ദിവസം ആരാഗ്യനിലയില്‍ നേരിയ പുരോഗതി കാണിച്ചിരുന്നെങ്കിലും ഇപ്പോള്‍ സ്ഥിതി ഗുരുതരമാവുകയായിരുന്നുവെന്നാണ് റിപോര്‍ട്ടുകള്‍._ മെയ് 25നാണ് ജയിലിലെ ശുചിമുറിയില്‍ അഫാന്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ചത്. ഉണക്കാന്‍ ഇട്ടിരുന്ന മുണ്ട് ഉപയോഗിച്ചാണ് പ്രതി ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഉടന്‍തന്നെ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. അതേസമയം, വെഞ്ഞാറമൂട് കൊലപാതകപരമ്പര കേസില്‍ രണ്ടാമത്തെ കുറ്റപത്രം സമര്‍പ്പിച്ചു. അഫാന്റെ പിതാവിന്റെ സഹോദരന്‍ ലത്തീഫിനെയും…
-

മക്കിമല ഭൂപ്രശ്‌നം പരിഹരിച്ചു – റവന്യൂ മന്ത്രി കെ രാജന്‍
വയനാട് ജില്ലയിലെ തവിഞ്ഞാല്‍ വില്ലേജിലെ മക്കിമല പ്രദേശത്ത് പതിറ്റാണ്ടുകളായി നിലനിന്നിരുന്ന ഭൂപ്രശ്‌നം പരിഹരിച്ചതായി റവന്യൂ മന്ത്രി കെ രാജന്‍ പറഞ്ഞു. പ്രദേശത്ത് ഭൂമി കൈവശം വെച്ച് വരുന്ന എഴുന്നൂറോളം കുടുംബങ്ങള്‍ക്ക് ഇത് സംബന്ധിച്ച സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തര്‌വിലൂടെ പ്രയോജനം ലഭിക്കുമെന്ന്് റവന്യൂ മന്ത്രി അറിയിച്ചു. 1970 കളിലാണ് മക്കിമലയിലെ ഭൂപ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്. 1964-71 കാലഘട്ടത്തില്‍ പട്ടാളക്കാര്‍ക്കുള്‍പ്പെടെ 391 പേര്‍ക്ക് ആയിരത്തോളം ഏക്കര്‍ ഭൂമി ഈ പ്രദേശത്ത് പതിച്ചു നല്‍കിയിരുന്നു. എന്നാല്‍ പട്ടയം ലഭിച്ചിട്ടും നാട്ടുകാരല്ലാത്ത പട്ടക്കാരുള്‍പ്പെടെ നിരവധി…
-

കുട്ടികൾക്ക് കരുതലേകാൻ സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും പരാതിപ്പെട്ടി സ്ഥാപിക്കുന്നു
സ്‌കൂൾ പ്രൊട്ടക്‌ഷൻ ഗ്രൂപ്പ് (എസ്‌പിജി) ആണ് പെട്ടി സ്ഥാപിക്കുന്നത്. ഇതിന്റെ ചുമതല പൊലീസിനായിരിക്കും. ഓരോ സ്‌കൂളിനും ഒരു പൊലീസ് ഉദ്യോഗസ്ഥന് ചുമതലയും നൽകും. ലഹരി മാഫിയയിൽനിന്നും മറ്റും വിദ്യാർഥികൾക്ക് സുരക്ഷ നൽകാൻ മുഖ്യമന്ത്രി സ. പിണറായി വിജയന്റെ നിർദേശപ്രകാരമാണ് പുതിയ അധ്യയനവർഷം സ്‌കൂളുകളിൽ എസ്‌പിജി രൂപീകരിക്കുന്നത്. വിദ്യാർഥികൾക്ക് പേര് വെച്ചും അല്ലാതെയും പെട്ടികളിൽ പരാതികൾ എഴുതിയിടാം. വിവരങ്ങൾ രഹസ്യമായി കൈകാര്യം ചെയ്യും. മാസത്തിൽ ഒരു തവണ പെട്ടിതുറക്കും. എസ്‌പിജിയുടെ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥനാകും ഇവ തുറക്കുക. സ്‌കൂളിൽ…
-

കാലത്തിനനുസരിച്ച് തൊഴിൽമേഖല പരിഷ്‌കരിച്ചാൽ മാത്രമേ അതിജീവനം സാധ്യമാകൂ: മന്ത്രി വി. ശിവൻകുട്ടി
ചുമട്ടുതൊഴിലാളികൾക്കുള്ള തിരിച്ചറിയൽ കാർഡും ക്ഷേമാനുകൂല്യ വിതരണവും മന്ത്രി നിർവഹിച്ചു. തൊഴിലാളി മേഖല ഗുരുതരവും സങ്കീർണവുമായ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നതെന്നുംമാറുന്ന കാലത്തിന് അനുസരിച്ച് സ്വയം പരിഷ്‌കരിക്കുവാനും പരിണമിക്കുവാനും ശ്രമിച്ചാൽ മാത്രമേ അതിജീവനം സാധിക്കൂവെന്നും പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. തൈക്കാട് പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസിൽ നടന്ന ചുമട്ടുതൊഴിലാളികൾക്കുള്ള തിരിച്ചറിയൽ കാർഡിന്റെയും തൊഴിലാളികൾക്കുള്ള വിവിധ ക്ഷേമാനുകൂല്യ വിതരണത്തിന്റെയും ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിലാളി വർഗത്തിന്റെ ശക്തിയാണ് ചുമട്ടുതൊഴിലാളി യൂണിയനെന്നും സംസ്ഥാനമാകെ വ്യാപിച്ചു…
-

അധ്യാപക പരിശീലനം സംഘടിപ്പിച്ച് ഭാരതീയ വിദ്യാഭവൻ
ഭാരതീയ വിദ്യാഭവൻ സ്കൂളിൽ മികച്ച അധ്യാപകരെ വാർത്തെടുക്കാൻ പര്യാപ്തമാകും വിധം ഭാരതീയ വിദ്യാഭവൻ തിരുവനന്തപുരം കേന്ദ്രം പ്രൊഫഷണൽ സ്കൂൾ കൺസൾട്ടൻസിയുമായി ചേർന്ന് 21. 5. 2025 മുതൽ 24. 5. 20025 വരെ നാല് ദിവസങ്ങളിൽ വിവിധ വിഷയങ്ങളിലായി അധ്യാപക പരിശീലനം സംഘടിപ്പിച്ചു. പരിശീലനത്തിൻ്റെ ഔപചാരികമായ ഉദ്ഘാടനം എ.പി.ജെ അബ്ദുൽ കലാം ടെക്നോളജി യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ.. കെ.എസ് രാജശ്രീ ഉദ്ഘാടനം നിർവ്വഹിച്ചു. ഭാരതീയ വിദ്യാഭവൻ തിരുവനന്തപുരം കേന്ദ്ര വൈസ് ചെയർപേഴ്സൺ ഡോ: പുഷ്പ…
-

എൽഡിഎഫ് സർക്കാരിന്റെ കർഷക ദ്രോഹ നടപടിയിൽ പ്രതിഷേധിക്കുന്നു
പ്രകൃതിക്ഷോഭവും വന്യജീവി ആക്രമണം മൂലവും കൃഷി നാശം സംഭവിച്ച കർഷകർക്ക് അടിയന്തരമായി നഷ്ടപരിഹാരം നൽകണ മെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് കേരള പ്രദേശ് കർഷക കോൺഗ്രസ് വ്യാഴാഴ്ച മേയ് 29 ന് രാവിലെ 10 മണിക്ക് കൃഷി വകുപ്പ് മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുന്നു.
-

സാമൂഹിക സാംസ്കാരിക രംഗത്ത് ബൃഹത് സംഭാവനകൾ നൽകിയ കലാലയമാണ് മഹാരാജാസ്- മുഖ്യമന്ത്രി പിണറായി വിജയൻ
ശതോത്തരസുവർണ്ണ ജൂബിലി തിളക്കത്തിൽ മഹാരാജാസ് കേരളത്തിലെ സാമൂഹിക സാംസ്കാരിക രംഗത്ത് ബൃഹത് സംഭാവനകൾ നൽകി രാജ്യത്തിൻ്റെ ചരിത്രത്തിൽ ഇടം പിടിച്ച കലാലയങ്ങളിൽ ഒന്നാണ് മഹാരാജാസെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മഹാരാജാസ് കോളേജിന്റെ ശതോത്തരസുവർണ്ണ ജൂബിലി ആഘോഷങ്ങളുടെയും പുതിയ ഓഡിറ്റോറിയത്തിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. ദേശീയ പ്രസ്ഥാനങ്ങളുടെ കാലം മുതൽ ഏറെ ശ്രദ്ധയാർജിച്ച കലാലയമാണ് മഹാരാജാസ്. ഖാദി പ്രചാരണം, ഹിന്ദി ഭാഷാ പ്രചാരണം തുടങ്ങിവയിൽ ശ്രദ്ധപുലർത്തി. അക്കാദമിക രംഗത്ത് എല്ലാ കാലത്തും ഉയർന്ന് നിൽക്കുന്ന മഹാരാജാസ് രാഷ്ട്രീയത്തിന്റെ…
-

പ്ലാറ്റിനം ജൂബിലി- മില്ലറ്റ് ദിനാചരണവും വാഴ കൃഷി സെമിനാറും നടത്തി
വെള്ളായണി കാർഷിക കോളേജിലെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് മില്ലറ്റ് ദിനാചരണവും വാഴകൃഷി സെമിനാറും ഫീൽഡ് ഡേയും സംഘടിപ്പിച്ചു. സംസ്ഥാന ജൈവവൈവിധ്യ ബോർഡും കാർഷിക കോളേജിലെ വിളപരിപാലനവിഭാഗവും സംയുക്തമായാണ് മില്ലറ്റ് ദിനാചരണത്തിന്റെ ഭാഗമായി ശാസ്ത്രീയ മില്ലറ്റ് പരിശീലനവും പാചക മത്സരവും നടത്തിയത്. ദക്ഷിണ മേഖല പ്രാദേശിക ഗവേഷണ കേന്ദ്രം മേധാവി ഡോ. ശാലിനി പിള്ള അധ്യക്ഷയായ ചടങ്ങിൽ മില്ലറ്റ് വിളവെടുപ്പ് നടത്തിക്കൊണ്ട് കാർഷിക കോളേജ് ഡീൻ ഡോ. റോയ് സ്റ്റീഫൻ മില്ലറ്റ് ദിനാചരണം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കാർഷിക…
-

കൊല്ലം കോട്ടുക്കൽ മഞ്ഞിപ്പുഴ ക്ഷേത്രം ഉപദേശക സമിതി പിരിച്ചുവിട്ടു
ക്ഷേത്രത്തിൽ ആർഎസ്എസ് ഗണഗീതം, ക്ഷേത്ര പരിസരത്ത് രാഷ്ട്രീയ- സാമുദായിക സംഘടനയുടെ കൊടി തോരണങ്ങൾ, കൊല്ലം കോട്ടുക്കൽ മഞ്ഞിപ്പുഴ ക്ഷേത്രം ഉപദേശക സമിതി പിരിച്ചുവിട്ടു. കൊല്ലം കോട്ടുക്കൽ മഞ്ഞിപ്പുഴ ക്ഷേത്ര ഉപദേശക സമിതിയെ തിരുവാതംകൂർ ദേവസ്വം ബോർഡ് പിരിച്ചു വിട്ടു. ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് ഗാനമേളയിൽ ആർഎസ്എസ് ഗണഗീതം ആലപിച്ച സംഭവത്തിലും, ക്ഷേത്ര പരിസരത്ത് രാഷ്ട്രീയ-സാമുദായിക സംഘടനയുടെ കൊടി തോരണങ്ങൾ കെട്ടിയ സംഭവത്തിലും നടത്തിയ അന്വേഷണങ്ങളെ തുടർന്നാണ് നടപടി. രണ്ട് സംഭവങ്ങളിലും ക്ഷേത്ര ഉപദേശക സമിതിയ്ക്ക് ഗുരുതര വീഴ്ചയുണ്ടായെന്ന …
You May Have Missed















