Author: News Desk
-

ഒലയുടെ ഇലക്ട്രിക് ബൈക്ക് ‘റോഡ്സ്റ്റർ എക്സ്’ കേരള വിപണിയിൽ
തിരുവനന്തപുരം: ഇന്ത്യയിലെ മുൻനിര ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാക്കളായ ഒലയുടെ പുതിയ ഇലക്ട്രിക് ബൈക്ക് ‘റോഡ്സ്റ്റർ എക്സ്’ കേരള വിപണിയിൽ അവതരിപ്പിച്ചു. തലസ്ഥാന നഗരിയിലെ പാപ്പനംകോടുള്ള ഒല ഷോറൂമിൽ നടന്ന ചടങ്ങിൽ, സുനിൽകുമാർ, ശ്രീജിത്ത്, രാഹുൽ എന്നീ ഉപഭോക്താക്കൾക്ക് താക്കോൽ കൈമാറിയാണ് റോഡ്സ്റ്റർ എക്സ് അവതരിപ്പിച്ചത്. ഇലക്ട്രിക് സ്കൂട്ടർ വിഭാഗത്തിൽ ഇതിനകം വിപണി കീഴടക്കിയ ഒല, ഇലക്ട്രിക് മോട്ടോർസൈക്കിൾ വിഭാഗത്തിലും വിപ്ലവം സൃഷ്ടിക്കാനാണ് റോഡ്സ്റ്റർ സീരീസിലൂടെ ലക്ഷ്യമിടുന്നത്. ലോഞ്ചിന്റെ ഭാഗമായിൻ, ആദ്യ 5,000 ഉപഭോക്താക്കൾക്ക് 10,000 രൂപയുടെ…
-

പ്ലാറ്റിനം ജൂബിലി കാർഷിക ശാസ്ത്ര പ്രദർശന മേള തുടങ്ങി
വെള്ളായണി കാർഷിക കോളേജിലെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച്മെയ് 26 മുതൽ 28 വരെ നടക്കുന്ന കാർഷിക ശാസ്ത്ര പ്രദർശന മേളയുടെ ഉദ്ഘാടനം കോവളം എംഎൽഎ, എം വിൻസൻറ് നിർവഹിച്ചു. കല്ലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സോമശേഖരൻ നായർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കാർഷിക കോളേജ് ഡീൻ ഡോ. റോയ് സ്റ്റീഫൻ, കല്ലിയൂർ കൃഷി ഓഫീസർ മേരിലത, വാർഡ് മെമ്പർ ശ്രീജൻ എസ്, ഇൻസ്ട്രക്ഷൻ ഫാം മേധാവി ഡോ. ഉഷ സി തോമസ് എന്നിവർ സംസാരിച്ചു. കാർഷിക സാങ്കേതികവിദ്യകൾ, ഹെറിറ്റേജ്…
-

വിസ്ത റിയോ ഫ്ലാറ്റ് സാമൂച്ചയത്തിന്റെ ഉദ്ഘാടനം മേയ് 28ന്
കെ.എസ്.ഇ.ബി തൊഴിലാളി ഓഫീസർമാരുടെ ഇടയിലെ ഏക കൺസ്ട്രക്ഷൻ. കോപ്പറേറ്റിവ് ഹൗസ് സൊസൈറ്റിയാണ് കെ.എസ്.ഇ.ബി ഓഫീസേഴ്സ് ഹൗസ് കൺസ്ട്രക്ഷൻ കോ-ഓപ്പറേറ്റിവ് സൊസൈറ്റി. 25 വർഷങ്ങൾക്ക് നടന്ന മുൻപ് കെ.എസ്.ഇ.ബി ഓഫീസേഴ്‌സ് അസോസിയേഷൻറെ പാലക്കാട് സമ്മേളനത്തിൽ ഉയർന്നു വന്ന ഒരു ആശയത്തിന്മേലാണ് ഈ കോപ്പറേറ്റീവ് സൊസൈറ്റി രൂപം കൊള്ളുന്നത്. സൊസൈറ്റി 2000 ജൂലൈ മാസം രജിസ്റ്റർ ചെയ്ത് അതേവർഷം നവംബറിൽ പ്രവർത്തനം ആരംഭിച്ചു. കഴിഞ്ഞ 25 വർഷമായി ഓഫീസർമാരുടെ ഇടയിൽ വിശ്വാസ്യത നേടിയടുത്ത ഈ സൊസൈറ്റി അതിൻ്റെ രചത ജൂബിലി…
-

പഴകുറ്റി പിട്ടാപള്ളിക്ക് സമീപം കാർ ട്രാവെൽസ് വാഹനത്തിലേക്ക് ഇടിച്ചു കയറി
വെമ്പായത്ത് നിന്നും നെടുമങ്ങാട് വരുകയായിരുന്നു ട്രാവൽസ്. പഴകുറ്റിയിൽ നിന്നും വെമ്പായം പോകുയായിരുന്ന കാർ റോങ്ങ് സൈഡിൽ കേറി വന്ന് ട്രാവൽസിൽ ഇടിച്ച് കയറുകയായിരുന്നു.നെടുമങ്ങാട് ഫയർ ഫോഴ്സ് പോലീസ് നാട്ടുകാർ ചേർന്ന് കാർ വെട്ടിപൊളിച്ചാണ് പരിക്കേറ്റവരെ പുറത്ത് എടുത്തത്.ആദ്യം നെടുമങ്ങാട് ഹോസ്പിറ്റലിലും പിന്നീട് മെഡിക്കൽ കോളെജിലും കൊണ്ട് പോയിട്ടുണ്ട്.
-

സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും
കാലവർഷത്തിന്‍റെ വരവിനോട് മുന്നോടിയായി സംസ്ഥാനത്ത് ഇന്ന് കനത്തമഴയ്ക്ക് സാധ്യത. കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ടും കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.അരുവിക്കരഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിലും സമീപ പ്രദേശങ്ങളിലും ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ അരുവിക്കര ഡാമിന്റെ 1 മുതൽ 5 വരെയുള്ള ഷട്ടറുകൾ ഇന്ന് രാവിലെ 8 മണിക്ക് 20…
You May Have Missed



















