Ananthapuri Online News

Anantham Athivegam Ananthapuri Varthakal

പൊന്നമ്മ ജോണ്‍ എഴുതിയ “ഭദ്രന്‍ ചന്ദ്രനിലാ” പ്രകാശനം ചെയ്തു

തിരുവനന്തപുരം: പൊന്നമ്മ ജോണ്‍ എഴുതിയ “ഭദ്രന്‍ ചന്ദ്രനിലാ” നോവല്‍ ഇന്ന് രാവിലെ തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിലെ ടിഎന്‍ജി ഹാളില്‍  നടന്ന ചടങ്ങില്‍ സാഹിത്യകാരന്‍ ഡോ. ജോര്‍ജ് ഓണക്കൂര്‍  കേരള എനര്‍ജി മാനേജ്‌മന്റ്‌ സെന്റര്‍ ഡയറക്ടര്‍ ഡോ. ആര്‍ ഹരികുമാറിനു നല്‍കി പ്രകാശനം ചെയ്തു.  ജീവചരിത്ര അക്കാദമി സെക്രട്ടറി അഡ്വ എസ് കെ സുരേഷ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ എഴുത്തുകാരനും പ്രസാധകനുമായ ഷാനവാസ് പോങ്ങനാട് അധ്യക്ഷപദം അലങ്കരിച്ചു.  എഴുത്തുകാരന്‍ ചന്ദ്രസേനന്‍ മിതൃമ്മല പുസ്തകപരിചയം നടത്തി.  വി എസ് എസ് സി  റിട്ട. സയന്റിസ്റ്റ് ഷെവലിയര്‍ ഡോ കോശി എം ജോര്‍ജ്, ശാസ്ത്ര ഗ്രന്ഥകാരന്‍ സുരേഷ് മുതുകുളം എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.  ചടങ്ങിനൊടുവില്‍ എഴുത്തുകാരി പൊന്നമ ജോണ്‍ നന്ദിയും പറഞ്ഞു.  മെലിന്‍ഡ ബുക്സ് ആണ് പുസ്തകം പ്രസാധനം ചെയ്തത്.

📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ Preferred Source ആയി ചേർക്കൂ.
error: Content is protected !!