Ananthapuri Online News

അനന്തം അതിവേഗം അനന്തപുരി വാര്‍ത്തകള്‍

Author: News Desk

  • മാതൃദിനത്തില്‍ അമ്മമാര്‍ക്ക് സൗജന്യ വിമാനയാത്ര ഒരുക്കി ഗീത് ഇന്റര്‍നാഷണല്‍ ടൂര്‍സ് ആന്‍ഡ്‌ ട്രാവെല്‍സ്
    , , , , ,

    മാതൃദിനത്തില്‍ അമ്മമാര്‍ക്ക് സൗജന്യ വിമാനയാത്ര ഒരുക്കി ഗീത് ഇന്റര്‍നാഷണല്‍ ടൂര്‍സ് ആന്‍ഡ്‌ ട്രാവെല്‍സ്

    ലോക മാതൃദിനത്തില്‍ (11th May 2025 ഞായറാഴ്‌ച) സ്വന്തം അമ്മയുടെ ഓർമ്മയ്ക്കു മുന്നിൽ പ്രണാമം അർപ്പിച്ചുകൊണ്ട് ‘അമ്മ ചിരിക്കായി‘ വിമാനയാത്ര സ്വപ്‌നമായി കരുതുന്നതും സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്നതുമായ അമ്മമാർക്കായി ഗീത് ഇന്റര്‍നാഷണല്‍ ടൂര്‍സ് ആന്‍ഡ്‌ ട്രാവെല്‍സ് സൗജന്യ വിമാനയാത്ര ഒരുക്കി. കഴിഞ്ഞ 14 വർഷക്കാലമായി ഉള്ളൂർ – ആക്കുളം റോഡിൽ പ്രവർത്തിച്ചു വരുന്ന GEETH INTERNATIONAL TOURS AND TRAVELS എന്ന സ്ഥാപനത്തിൻ്റെ Managing Partners ആയ ഗീതാ രാധാകൃഷ്‌ണനും, രാധാകൃഷ്ണനുമാണ് യാത്ര സംഘടിപ്പിച്ചത്. 60…

    Continue Reading

  • കെസിഎ പിങ്ക് ടൂർണ്ണമെൻ്റ് : പേൾസിനും സാഫയറിനും വിജയം
    , ,

    കെസിഎ പിങ്ക് ടൂർണ്ണമെൻ്റ് : പേൾസിനും സാഫയറിനും വിജയം

    കെസിഎ സംഘടിപ്പിക്കുന്ന പിങ്ക് ടി 20 ചലഞ്ചേഴ്സ് വനിതാ ക്രിക്കറ്റ് ടൂർണ്ണമെൻ്റിൽ പേൾസിനും സാഫയറിനും വിജയം. പേൾസ് 18 റൺസിന് ആംബറിനെ തോല്പിച്ചപ്പോൾ റൂബിക്കെതിരെ അഞ്ച് വിക്കറ്റിനായിരുന്നു സാഫയറിൻ്റെ വിജയം. ആംബറിനെതിരെ ആദ്യം ബാറ്റ് ചെയ്ത പേൾസ് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 114 റൺസെടുത്തു. ക്യാപ്റ്റൻ ഷാനിയുടെ ഇന്നിങ്സാണ് പേൾസിന് കരുത്ത് പകർന്നത്. ഷാനി 45 പന്തുകളിൽ നിന്ന് 37 റൺസെടുത്തു.ദിവ്യ ഗണേഷ് 19ഉം കീർത്തി ജെയിംസ് 15ഉം റൺസ് നേടി. രണ്ട് വിക്കറ്റുകൾ…

    Continue Reading

  • നൂറുമേനി കൊയ്ത് വട്ടിയൂര്‍ക്കാവ് ഭാരതീയ വിദ്യാഭവന്‍ സീനിയര്‍ സെക്കണ്ടറി സ്കൂള്‍
    , ,

    നൂറുമേനി കൊയ്ത് വട്ടിയൂര്‍ക്കാവ് ഭാരതീയ വിദ്യാഭവന്‍ സീനിയര്‍ സെക്കണ്ടറി സ്കൂള്‍

    2025 – സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കി വട്ടിയൂര്‍ക്കാവ് ഭാരതീയ വിദ്യാഭവന്‍ സീനിയര്‍ സെക്കണ്ടറി സ്കൂള്‍. നൂറു ശതമാനം വിജയമാണ് ഇത്തവണയും സ്കൂള്‍ കരസ്ഥമാക്കിയത്. ആകെ 132 വിദ്യാര്‍ഥികള്‍ എഴുതിയ പരീക്ഷയില്‍ മുഴുവന്‍ വിദ്യാര്‍ഥികളും വിജയിച്ചു. 102 വിദ്യാര്‍ഥികള്‍ ഡിസ്റ്റിന്ക്ഷനോടെയും, 29 പേര്‍ ഫസ്റ്റ് ക്ലാസ്സോടെയും വിജയം കൈവരിച്ചു. എം. ജി. ഭുവനേശ്വരി (ഹുമാനിട്ടീസ്) ആണ് സ്കൂള്‍ ടോപ്പര്‍ (92.2%). 2025 – സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിലും നൂറു ശതമാനം വിജയമായിരുന്നു…

    Continue Reading

  • ആശാന്‍ യുവകവി പുരസ്കാരം പി.എസ് ഉണ്ണികൃഷ്ണന് സമ്മാനിച്ചു
    , , , ,

    ആശാന്‍ യുവകവി പുരസ്കാരം പി.എസ് ഉണ്ണികൃഷ്ണന് സമ്മാനിച്ചു

    തിരുവനന്തപുരം: കായിക്കര കുമാരനാശാന്‍ സ്മാരകം നല്‍കുന്ന ഈ വര്‍ഷത്തെ ആശാന്‍ യുവകവി പുരസ്കാരം പി.എസ് ഉണ്ണികൃഷ്ണന് സമ്മാനിച്ചു. ലോഗോസ് ബുക്സ് പ്രസിദ്ധീകരിച്ച ‘മതിയാകുന്നേയില്ല‘ എന്ന കവിതാ സമാഹാരത്തിനാണ് പുരസ്കാരം. 50000/- രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങിയ പുരസ്ക്കാരം പ്രശസ്ത കവി എഴാച്ചേരി രാമചന്ദ്രനാണ് സമ്മാനിച്ചത്‌. ചടങ്ങില്‍ പ്രൊഫസ്സർ ഭുവനേന്ദ്രൻ പ്രശസ്തിപത്രം വായിച്ചു. ആശാൻ മെമ്മോറിയൽ അസോസിയേഷൻ വർക്കിംഗ് പ്രസിഡന്റ് അഡ്വ. ചെറുന്നിയൂർ ജയപ്രകാശ് അദ്ധ്യക്ഷതവഹിച്ച ചടങ്ങില്‍ പ്രശസ്ത കവയത്രി ഇന്ദിര അശോക് മുഖ്യ പ്രഭാഷണം നടത്തി. തുടര്‍ന്ന്…

    Continue Reading

  • തൊഴിലവസരങ്ങൾ ഏറെയുള്ള നൂതന ഐടി പ്രോഗ്രാമുകളുമായി ഐസിടാക്; മെയ് 15 വരെ അപേക്ഷിക്കാം
    , , , ,

    തൊഴിലവസരങ്ങൾ ഏറെയുള്ള നൂതന ഐടി പ്രോഗ്രാമുകളുമായി ഐസിടാക്; മെയ് 15 വരെ അപേക്ഷിക്കാം

    തിരുവനന്തപുരം: മാറ്റത്തിന് വിധേയമാകുന്ന ഐടി രംഗത്ത് മികച്ച കരിയര്‍ സ്വന്തമാക്കാൻ ഉദ്യോഗാര്‍ത്ഥികളെ പ്രാപ്തമാക്കുന്ന ഇന്‍സസ്ട്രി റെലവന്റ് പ്രോഗ്രാമുകളുമായി, ഐ.ടി. ഇൻഡസ്ട്രിയുമായി സഹകരിച്ച് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സ്ഥാപിച്ച സാമൂഹിക സംരംഭമായ ഐസിടാക് (ഐ.സി.ടി. അക്കാദമി ഓഫ് കേരള). മികച്ച ശമ്പളത്തോടെ വന്‍കിട കമ്പനികളില്‍ തൊഴില്‍ നേടാന്‍ ഗുണകരമായ ഡാറ്റാ സയന്‍സ് ആന്‍ഡ് അനലിറ്റിക്‌സ്, ഫുള്‍സ്റ്റാക്ക് ഡെവലപ്‌മെന്റ് (MERN), എ.ഐ. ആന്‍ഡ് മെഷീന്‍ ലേണിങ്, സൈബര്‍ സെക്യൂരിറ്റി, SDET (സോഫ്റ്റ്‌വെയര്‍ ഡെവലപ്‌മെന്റ് എന്‍ജിനിയർ ഇന്‍ ടെസ്റ്റ്) എന്നീ പ്രോഗ്രാമുകളിലേക്കാണ് ഇപ്പോള്‍…

    Continue Reading

  • മികച്ച വിജയം നേടിയ മുഹമ്മദ് ഹാനിയെ മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു
    , , ,

    മികച്ച വിജയം നേടിയ മുഹമ്മദ് ഹാനിയെ മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു

    എസ്.എസ്.എല്‍.സി. പരീക്ഷയില്‍ മികച്ച വിജയം നേടിയ മുഹമ്മദ് ഹാനിയെ ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വീഡിയോ കോളില്‍ വിളിച്ച് അഭിനന്ദിച്ചു. വയനാട് ചൂരല്‍മല മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ ഉറ്റവരെയെല്ലാം മുഹമ്മദ് ഹാനിയ്ക്ക് നഷ്ടമായിരുന്നു. ഇതിനിടയില്‍ ഉരുള്‍പൊട്ടലില്‍പ്പെട്ട രണ്ടുപേരെ ജീവിതത്തിലേക്ക് കൈപിടിച്ച് ഉയര്‍ത്തുകയും ചെയ്തു. മുഹമ്മദ് ഹാനിയ്ക്ക് സര്‍ക്കാര്‍ എല്ലാ പിന്തുണയും നല്‍കി. പ്രതിസന്ധികളെ അതിജീവിച്ച് മികച്ച വിജയം കൈവരിച്ച മുഹമ്മദ് ഹാനി എല്ലാവര്‍ക്കും പ്രചോദനമാണെന്ന് മന്ത്രി അഭിനന്ദിച്ചു.

    Continue Reading

  • ദേശീയ അധ്യാപക ക്ഷേമ ഫൗണ്ടേഷൻ കേരളം സംസ്ഥാനത്തെ അധ്യാപകരുടെ കുട്ടികൾക്ക് നൽകുന്ന അവാർഡുകളുടെ സംസ്ഥാനതല വിതരണോദ്ഘാടനം മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു
    , , ,

    ദേശീയ അധ്യാപക ക്ഷേമ ഫൗണ്ടേഷൻ കേരളം സംസ്ഥാനത്തെ അധ്യാപകരുടെ കുട്ടികൾക്ക് നൽകുന്ന അവാർഡുകളുടെ സംസ്ഥാനതല വിതരണോദ്ഘാടനം മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു

    ദേശീയ അധ്യാപക ക്ഷേമ ഫൗണ്ടേഷൻ കേരളം സംസ്ഥാനത്തെ അധ്യാപകരുടെ കുട്ടികൾക്ക് നൽകുന്ന അവാർഡുകളുടെ സംസ്ഥാനതല വിതരണോദ്ഘാടനം പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ്  മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു. പൊതുപരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും എ+ നേടിയ പൊതുവിദ്യാഭ്യാസ മേഖലയിലെ അധ്യാപകരുടെ കുട്ടികൾക്ക് നൽകുന്ന അവാർഡുകൾ, അധ്യാപകരുടെ കുടുംബങ്ങളെ പിന്തുണയ്ക്കുന്നതിനും പ്രചോദിപ്പിക്കുന്നതിനുമുള്ള ഫൗണ്ടേഷന്റെ തുടർച്ചയായ പ്രതിബദ്ധതയുടെ ഭാഗമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. സമൂഹത്തെ രൂപപ്പെടുത്തുന്നതിൽ അധ്യാപക സമൂഹം വഹിക്കുന്ന പങ്ക് നിർണായകമാണ്. അധ്യാപകർ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ നട്ടെല്ലാണ്. അവരുടെ കുട്ടികളുടെ അക്കാദമിക്…

    Continue Reading

  • എച്ച്പിബി ആന്‍ഡ് ജിഐ കാന്‍സര്‍ വര്‍ദ്ധിക്കുവാന്‍ കാരണം ജീവിത ശൈലിയിലുണ്ടായ മാറ്റം
    , , ,

    എച്ച്പിബി ആന്‍ഡ് ജിഐ കാന്‍സര്‍ വര്‍ദ്ധിക്കുവാന്‍ കാരണം ജീവിത ശൈലിയിലുണ്ടായ മാറ്റം

    @ ഏകലവ്യ 2025 പുരസ്കാരം ഡോ. സുജാത സായ്ക്ക് തിരുവനന്തപുരം:  ജീവിതശൈലിയുണ്ടായ അനാരോഗ്യകരമായ മാറ്റം ചെറുകുടല്‍, പാന്‍ക്രിയാസ്, ലിവര്‍ തുടങ്ങിയ അവയവങ്ങളെ ബാധിക്കുന്ന കാന്‍സറിന്റെ തോത് വര്‍ദ്ധിക്കുവാന്‍ കാരണമായെന്ന് പ്രമുഖ കാന്‍സര്‍ സര്‍ജന്‍ രുദ്ര പ്രസാദ് ആചാര്യ. കോവളത്ത് നടന്ന കാന്‍സര്‍ സര്‍ജന്മാരുടെ അന്താരാഷ്ട്ര ദ്വിദിന ഉച്ചകോടിയുടെ സമാപന ദിനത്തില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇപ്പോള്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ ജങ്ക്ഫുഡും മാംസാഹാരവുമാണ് ഏറെ ഉപയോഗിക്കുന്നത്. ഇത്തരത്തിലുള്ള ഭക്ഷണങ്ങളുടെ അമിത ഉപയോഗം കാന്‍സര്‍…

    Continue Reading

  • കെസിഎ പിങ്ക് ടൂർണ്ണമെൻ്റിൽ ആംബറിനും പേൾസിനും വിജയം
    , , ,

    കെസിഎ പിങ്ക് ടൂർണ്ണമെൻ്റിൽ ആംബറിനും പേൾസിനും വിജയം

    കെസിഎ സംഘടിപ്പിക്കുന്ന പിങ്ക് ടി 20 ചലഞ്ചേഴ്സ് വനിതാ ക്രിക്കറ്റ് ടൂർണ്ണമെൻ്റിൽ ആംബറിനും പേൾസിനും വിജയം. കരുത്തരായ സാഫയറിനെ ഏഴ് വിക്കറ്റിനാണ് ആംബർ തോല്പിച്ചത്. രണ്ടാം മല്സരത്തിൽ പേൾസ് എമറാൾഡിനെ അഞ്ച് വിക്കറ്റിന് തോല്പിച്ചു. വിജയത്തോടെ ആംബർ രണ്ടാം സ്ഥാനത്തേക്ക് മുന്നേറി. സാഫയർ തന്നെയാണ് പോയിൻ്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുന്നത്. തുടർച്ചയായ മൂന്നാം മല്സരത്തിലും ക്യാപ്റ്റൻ സജന സജീവൻ്റെ ഓൾ റൌണ്ട് മികവാണ് ആംബറിന് വിജയം ഒരുക്കിയത്. ടൂർണ്ണമെൻ്റിൽ തോൽവിയറിയാതെ എത്തിയ സാഫയറിനെ ഏഴ് വിക്കറ്റിനാണ്…

    Continue Reading

  • കിളിമാനൂരിൽ വേടൻ്റെ പ്രോഗ്രാമിനിടയിൽ അപകടം. എൽഇഡി ഡിസ്പ്ലേ സെറ്റ് ചെയ്യുന്നതിനിടെ ടെക്നീഷ്യൻ ഷോക്കേറ്റ് മരിച്ചു
    , , , ,

    കിളിമാനൂരിൽ വേടൻ്റെ പ്രോഗ്രാമിനിടയിൽ അപകടം. എൽഇഡി ഡിസ്പ്ലേ സെറ്റ് ചെയ്യുന്നതിനിടെ ടെക്നീഷ്യൻ ഷോക്കേറ്റ് മരിച്ചു

    കിളിമാനൂരിൽ റാപ്പർ വേടന്റെ പ്രോഗ്രാമിനായി എൽഇഡി ഡിസ്പ്ലേ സെറ്റ് ചെയ്യുന്നതിനിടെ ടെക്നീഷ്യൻ ഷോക്കേറ്റ് മരിച്ചു. ആറ്റിങ്ങൽ കോരാണി ഇടക്കോട് സ്വദേശി ലിജു ഗോപിനാഥ് (42) ആണ് മരിച്ചത്. എൽഇഡി ഡിസ്പ്ലേ സെറ്റ് ചെയ്യുന്നതിന് ഇടയിലാണ് ടെക്നീഷ്യന് ഷോക്കേറ്റത്. വൈകുന്നേരം 5മണിയോടെയാണ് അപകടം നടന്നത്. ഉടൻ തന്നെ കിളിമാനൂർ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം ചിറയിൽ കീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റും

    Continue Reading

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor
error: Content is protected !!