Author: News Desk
-

കെ. കെ. രാഗേഷിന് 6 ലക്ഷം! ഉത്തരവ് ഇറങ്ങിയത് ശരവേഗത്തിൽ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന് ടെർമിനൽ സറണ്ടർ അനുവദിച്ച് ഉത്തരവിറങ്ങി. മെയ് 13 ന് കെ.കെ. രാഗേഷ് നൽകിയ അപേക്ഷയിലാണ് പൊതുഭരണ വകുപ്പിൻ്റെ നടപടി. അപേക്ഷിച്ച് 2 ദിവസത്തിനുള്ളിൽ ഉത്തരവ് ഇറങ്ങുന്നത് അപൂർവ്വങ്ങളിൽ അപൂർവ്വം. 15 ലക്ഷത്തോളം ഫയലുകൾ സെക്രട്ടറിയേറ്റിൽ കെട്ടി കിടക്കുമ്പോഴും ചില ഫയലുകൾക്ക് സെക്രട്ടറിയേറ്റിൽ സ്പീഡ് കൂടുതലാണ്. അത്തരത്തിൽ പെട്ടതാണ് കെ.കെ. രാഗേഷിൻ്റെ ഫയലും.2021 മെയ് മാസം മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി ചാർജെടുത്ത കെ.കെ. രാഗേഷ് 2025 ഏപ്രിൽ 15…
-

നിപ: പുതുതായി ആരും സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല
മലപ്പുറം ജില്ലയില്‍ നിപ സമ്പര്‍ക്കപ്പട്ടികയില്‍ ഇന്ന് പുതുതായി ആരും ഉള്‍പ്പെട്ടിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതോടെ ആകെ 166 പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. 65 പേര്‍ ഹൈ റിസ്‌കിലും 101 പേര്‍ ലോ റിസ്‌കിലുമാണുള്ളത്. ഇന്ന് പുതിയ പരിശോധനാ ഫലങ്ങളും വന്നിട്ടില്ല. ഇതുവരെ 65 പേരുടെ പരിശോധനാ ഫലങ്ങളാണ് നെഗറ്റീവായത്. നിലവില്‍ ഒരാള്‍ക്കാണ് നിപ സ്ഥിരീകരിച്ചിട്ടുള്ളത്. 2 പേര്‍ മാത്രമാണ് ഐസൊലേഷനില്‍ ചികിത്സയിലുള്ളത്. നിപ ബാധിച്ച് ചികിത്സയിലുള്ള രോഗി ഗുരുതരാവസ്ഥയില്‍ തുടരുന്നു. ഹൈറിസ്‌ക് പട്ടികയിലുള്ള 11…
-

നെഹ്‌റു യുവകേന്ദ്രയുടെ പേര് മാറ്റിയ ഉത്തരവ്. ചരിത്രഹത്യ എന്ന് കെ സി വേണുഗോപാൽ
കേന്ദ്ര കായികമന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന നെഹ്‌റു യുവകേന്ദ്രയുടെ പേര് മേരാ യുവഭാരത് എന്ന് മാറ്റി കേന്ദ്ര സർക്കാർ ഉത്തരവിറക്കിയത് ചരിത്രത്തെയും ചരിത്രബിംബങ്ങളെയും എത്രത്തോളം സംഘപരിവാർ ഭയക്കുന്നുവെന്നുള്ളതിന് ദൃഷ്ടാന്തമാണ്. പേരുകൾ നീക്കം ചെയ്താൽ അതുവഴി ചരിത്രഹത്യ നടത്താൻ കഴിയുമെന്നത് വെറും തെറ്റിദ്ധാരണ മാത്രമാണെന്ന് സംഘപരിവാറും മോദി സർക്കാരും തിരിച്ചറിയണം. 1972 ലാണ് നെഹ്റു യുവ കേന്ദ്ര പ്രവർത്തനം ആരംഭിച്ചത്. ഗ്രാമീണ യുവാക്കൾക്ക് രാഷ്ട്രനിർമ്മാണ പ്രക്രിയയിൽ പങ്കാളികളാകാൻ അവസരമൊരുക്കുക, അതോടൊപ്പം അവരുടെ വ്യക്തിത്വ വികാസത്തിനും വികസനപ്രവർത്തനങ്ങളിൽ അവരെ ഭാഗമാക്കുന്നതിനും വേണ്ടിയാണ്…
-

വനിതാ കമ്മീഷൻ അദാലത്ത് : 44 പരാതികൾക്ക് പരിഹാരം
കേരള വനിതാ കമ്മീഷൻ സംഘടിപ്പിച്ച തിരുവനന്തപുരം ജില്ലാതല അദാലത്തിൽ 44 പരാതികൾ പരിഹരിച്ചു. തിരുവനന്തപുരം വഴുതക്കാട് കോട്ടണ്‍ ഹിൽ ഹയർ സെക്കൻഡറി സ്‌കൂള്‍ ഓഡിറ്റോറിയം ഹാളില്‍ രണ്ട് ദിവസമായി നടന്ന ആദാലത്തിൽ 400 കേസുകളാണ് പരിഗണിച്ചത്. അദാലത്തിന് ചെയര്‍പേഴ്‌സണ്‍ അഡ്വ. പി. സതീദേവി, അംഗങ്ങളായ അഡ്വ. ഇന്ദിര രവീന്ദ്രന്‍, അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി, വി.ആര്‍. മഹിളാമണി, അഡ്വ. പി. കുഞ്ഞായിഷ എന്നിവര്‍ നേതൃത്വം നല്‍കി. വനിതാ കമ്മീഷന്‍ ഡയറക്ടര്‍ ഷാജി സുഗുണന്‍ ഐപിഎസ്, സി.ഐ. ജോസ്…
-

കെസിഎ പിങ്ക് ടി 20 വനിതാ ക്രിക്കറ്റ് കിരീടം പേൾസിന്
തിരുവനന്തപുരം – കെസിഎ പിങ്ക് ടി 20 ചലഞ്ചേഴ്സ് വനിതാ ക്രിക്കറ്റ് ടൂർണ്ണമെൻ്റിൽ പേൾസ് ചാമ്പ്യന്മാർ. ഫൈനലിൽ എമറാൾഡിനെ പത്ത് റൺസിന് തോല്പിച്ചാണ് പേൾസ് കിരീടം ഉയർത്തിയത്. ആദ്യം ബാറ്റ് ചെയ്ത പേൾസ് 20 ഓവറിൽ 81 റൺസിന് ഓൾ ഔട്ടായി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ എമറാൾഡ് 17.3 ഓവറിൽ 71 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു. പേൾസിന് വേണ്ടി 16 റൺസെടുക്കുകയും രണ്ട് വിക്കറ്റുകൾ വീഴ്ത്തുകയും ചെയ്ത മൃദുല വി എസ് ആണ് പ്ലെയർ ഓഫ് ദി…
-

ഓപ്പറേഷൻ സിന്ദൂറിന്റെ വിജയാഘോഷത്തിന്റെ ഭാഗമായി ത്രിവർണ്ണ സ്വാഭിമാന യാത്ര നടത്തി
പാക് ഭീകരതയ്ക്ക് ശക്തമായ സന്ദേശം നൽകിയ ഓപ്പറേഷൻ സിന്ദൂറിന്റെ വിജയത്തിൽ പ്രധാനമന്ത്രിക്കും ധീര സൈനികർക്കും അഭിവാദ്യം അർപ്പിച്ച് വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിൽ മുൻ സൈനികരും ദേശസ്നേഹികളും തിരുവനന്തപുരത്ത് ത്രിവർണ്ണ സ്വാഭിമാന യാത്ര നടത്തി. മ്യൂസിയം മുതൽ പാളയം രക്തസാക്ഷി മണ്ഡപംവരെ നടന്ന ത്രിവർണ സ്വാഭിമാന യാത്ര ലെഫ്റ്റനന്റ് ജനറൽ ജി.എൻ. നീലകണ്ഠൻ ഫ്ലാഗ് ഓഫ് ചെയ്തു.മുൻ സൈനികരായ കേണൽ ഡിന്നി, കേണൽ പൊന്നമ്മ, കേണൽ സുധാകരൻ, കേണൽ ആർ. ജി നായർ, ക്യാപ്റ്റൻ ഗോപകുമാർ ഒളിമ്പ്യൻ പത്മിനി…
-

മുഖ്യന്റെ ചിത്രം വരച്ച് ആർദ്ര
ചേർത്തുപിടിച്ച സർക്കാരിന് സ്നേഹ സമ്മാനവുമായി ആർദ്ര എത്തി സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികത്തിന്റെ ഭാഗമായി നടന്ന മുഖ്യമന്ത്രിയുടെ ജില്ലാ തല യോഗത്തിൽ. ഇരിങ്ങാലക്കുട സ്വദേശിയായ പുല്ലരിക്കൽ വീട്ടിൽ വിനോദിന്റെ മകൾ ആർദ്രയ്ക്ക് ഇത് സ്വപ്നസാക്ഷാത്കാര്യം മാത്രമല്ല തന്റെ അച്ഛന്റെ ചികിത്സയ്ക്കായി കൂടെ നിന്ന സർക്കാരിനുള്ള നന്ദി കൂടിയാണ്. ആദ്യമായി മുഖ്യമന്ത്രിയെ നേരിൽ കാണാനും ചിത്രം വരച്ചു നൽകാനും കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ആർദ്ര. തൃശൂർ കാസിനോ ഹോട്ടലിൽ നടത്തിയ ജില്ലാതല യോഗത്തിലെ പ്രത്യേക ക്ഷണിതാക്കളായിരുന്നു ആർദ്രയും കുടുംബവും. മുഖ്യമന്ത്രിയെ…
You May Have Missed

















