Author: News Desk
-

ജഗതി ശ്രീകുമാർ: ജീവിതം ഇതുവരെ
മലയാള നാടകകൃത്തും എഴുത്തുകാരനുമായ ജഗതി എൻ.കെ. ആചാരിയുടെ മൂത്ത മകനാണ് ശ്രീകുമാർ . ചെങ്ങന്നൂരിലെ ചെറിയനാട്ടുള്ള ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് വിദ്യാഭ്യാസം നേടിയ അദ്ദേഹം തിരുവനന്തപുരത്തെ മാർ ഇവാനിയോസ് കോളേജിൽ നിന്ന് സസ്യശാസ്ത്രത്തിൽ ബിരുദം നേടി . കെ. ജയകുമാർ , രവി വള്ളത്തോൾ തുടങ്ങിയ പ്രമുഖർ സഹപാഠികളായിരുന്നു. കോളേജ് വിദ്യാഭ്യാസത്തിനുശേഷം, നടനാകുന്നതിന് മുമ്പ് അദ്ദേഹം കുറച്ചുകാലം മെഡിക്കൽ പ്രതിനിധിയായി ജോലി ചെയ്തു. തിരുവനന്തപുരത്തെ മോഡൽ സ്കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായിരിക്കെയാണ് ജഗതി ആദ്യമായി ഒരു…
-

കെസിഎ – എൻ.എസ്.കെ ട്വൻ്റി 20: തൃശൂരിനും മലപ്പുറത്തിനും വിജയം
തിരുവനന്തപുരം : കെസിഎ – എൻ.എസ്.കെ ട്വൻ്റി 20 ചാമ്പ്യൻഷിപ്പിൽ വിജയം തൃശൂരിന് തുടച്ചയായ മൂന്നാം വിജയം. ആലപ്പുഴയെ പത്ത് റൺസിനാണ് തൃശൂർ തോല്പിച്ചത്. മറ്റൊരു മല്സരത്തിൽ മലപ്പുറം ഇടുക്കിയെ ആറ് വിക്കറ്റിന് തോല്പിച്ചു. മലപ്പുറത്തിനെതിരെ ആദ്യം ബാറ്റ് ചെയ്ത ഇടുക്കി 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 158 റൺസെടുത്തു. ക്യാപ്റ്റൻ അഖിൽ സ്കറിയയും ജോബിൻ ജോബിയും അജു പൌലോസുമാണ് ഇടുക്കിയ്ക്ക് വേണ്ടി മികച്ച ബാറ്റിങ് കാഴ്ച വച്ചത്. അഖിൽ സ്കറിയ 41 പന്തുകളിൽ അഞ്ച്…
-

ഐസിടാക് ഐ.ടി. പ്രോഗ്രാമുകള്‍ക്ക് അപേക്ഷിക്കാനുള്ള തീയതി മെയ് 25 വരെനീട്ടി
തിരുവനന്തപുരം: മാറ്റത്തിന് വിധേയമാകുന്ന ഐടി രംഗത്ത് മികച്ച കരിയര്‍ സ്വന്തമാക്കാൻ ഉദ്യോഗാര്‍ത്ഥികളെ പ്രാപ്തമാക്കുന്ന ഇന്‍സസ്ട്രി റെലവന്റ് പ്രോഗ്രാമുകളുമായി,ഐ.ടി.ഇൻഡസ്ട്രിയുമായിസഹകരിച്ച് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സ്ഥാപിച്ച സാമൂഹിക സംരംഭമായ ഐസിടാക് (ഐ.സി.ടി. അക്കാദമി ഓഫ് കേരള). മികച്ച ശമ്പളത്തോടെ വന്‍കിട കമ്പനികളില്‍ തൊഴില്‍ നേടാന്‍ ഗുണകരമായ ഡാറ്റാ സയന്‍സ് ആന്‍ഡ് അനലിറ്റിക്‌സ്, ഫുള്‍സ്റ്റാക്ക് ഡെവലപ്‌മെന്റ് (MERN), എ.ഐ. ആന്‍ഡ് മെഷീന്‍ ലേണിങ്, സൈബര്‍ സെക്യൂരിറ്റി, SDET (സോഫ്റ്റ്‌വെയര്‍ ഡെവലപ്‌മെന്റ് എന്‍ജിനിയർ ഇന്‍ ടെസ്റ്റ്) എന്നീ പ്രോഗ്രാമുകളിലേക്കാണ് ഇപ്പോള്‍ പ്രവേശനം ആരംഭിച്ചിരിക്കുന്നത്. നാല്…
-

ചാരവൃത്തി: വനിതാ ട്രാവൽ വ്ലോഗർ പൊലീസിന്റെ പിടിയിൽ
ന്യൂഡൽഹി: ഇന്ത്യയുടെ സൈനിക വിവരങ്ങൾ പാകിസ്ഥാന് ചോർത്തി നൽകിയെന്ന കേസിൽ ട്രാവൽ വ്ലോഗറായ യുവതി അറസ്റ്റിൽ. ജ്യോതി മൽഹോത്ര എന്നറിയപ്പെടുന്ന ജ്യോതി റാണി(33)യാണ് ഹരിയാനയിലെ ഹിസാറിൽ നിന്ന് അറസ്റ്റിലായത്. പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ നിന്നുള്ള ഒരു വിദ്യാർത്ഥിയും ഒരു സുരക്ഷാ ജീവനക്കാരനും ഉൾപ്പെടെ ആറ് പേർ ഇതേ കേസിൽ കഴിഞ്ഞ ദിവസങ്ങളിൽ അറസ്റ്റിലായിരുന്നു. യൂട്യൂബറായ ജ്യോതി പാകിസ്ഥാൻ ഹൈക്കമ്മീഷനിലെ ഇഹ്സാൻ-ഉർ-റഹീം എന്ന ഡാനിഷ് എന്ന ഉദ്യോഗസ്ഥനുമായി ബന്ധപ്പെട്ടിരുന്നുവെന്നും 2023 മുതൽ രണ്ടുതവണ പാകിസ്ഥാനിലേക്ക് പോയിട്ടുണ്ടെന്നും പൊലീസ് പറയുന്നു.…
-

ടിംബർ സെയിൽസ് ഡിവിഷൻ തടി വിൽപ്പന : ഇ-ലേലം ജൂണിൽ
വനം വകുപ്പിന്റെ ഭാഗമായ തിരുവനന്തപുരം ടിംബർ സെയിൽസ് ഡിവിഷന്റെ കീഴിലുള്ള വിവിധ തടി ഡിപ്പോകളിൽ ഇ-ലേലം നടത്തുന്നു. തേക്കും, മറ്റു തടിയിനങ്ങളുമാണ് ഇ-ലേലം ചെയ്യുന്നത്. തേക്കിന് 50,000 രൂപയും മറ്റിനങ്ങൾക്ക് 25,000 രൂപയുമാണ് നിരതദ്രവ്യമായി സമർപ്പിക്കേണ്ടത്. തെൻമല, കുളത്തൂപ്പുഴ തടി ഡിപ്പോകളിൽ ജൂൺ 4നും ആര്യങ്കാവ്, അച്ചൻകോവിൽ തടി ഡിപ്പോയിൽ 10നും മുളളുമല, തെന്മല തടി ഡിപ്പോകളിൽ 20നും കുളത്തൂപ്പുഴ, ആര്യങ്കാവ് തടി ഡിപ്പോകളിൽ 26 നുമാണ് ഇ-ലേലം നടക്കുക. കൂടുതൽ വിവരങ്ങൾക്ക്: 0471-2360166, രജിസ്ട്രേഷന് www.mstceccomerce.com, www.forest.kerala.gov.in വെബ്സൈറ്റുകൾ സന്ദർശിക്കുക.
-

കണ്ണാടി-2 മുഖദർശനം മ്യൂസിയം ദർശനം ‘ ഉദ്ഘാടനം 21ന്
അന്താരാഷ്ട്ര മ്യൂസിയം ദിനാഘോഷത്തോട് അനുബന്ധിച്ച് സംസ്ഥാന പുരാവസ്തു, പുരാരേഖ, മ്യൂസിയം വകുപ്പ് കണ്ണാടി-2 മുഖദർശം മ്യൂസിയം ദർശനം എന്ന പേരിൽ വൈവിധ്യമായ പരിപാടികൾ സംഘടിപ്പിക്കുന്നു. മ്യൂസിയങ്ങൾ ജനങ്ങളിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായാണ് മേയ് 21, 22, 23 തിയതികളിൽ പരിപാടികൾ നടക്കുക. പൈതൃക വീഥി പ്രദർശനം, നൈറ്റ് മ്യൂസിയം തുടങ്ങിയവയ്ക്കു പുറമേ കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്. പരിപാടികളുടെ ഔപചാരിക ഉദ്ഘാടനം കേരള ചരിത്ര പൈതൃക മ്യൂസിയം പരിസരത്ത് മേയ് 21ന് വൈകിട്ട് 5 മണിക്ക് വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിക്കും. വി കെ പ്രശാന്ത് എംഎൽഎ അദ്ധ്യക്ഷനാകും. വകുപ്പ് അഡീഷണൽ…
-

22 ദിവസങ്ങൾക്ക് ശേഷം അട്ടാരി – വാഗ അതിർത്തി തുറന്നു; പ്രവേശനം അഫ്ഗാൻ ചരക്കുവാഹനങ്ങൾക്ക് മാത്രം
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് അടച്ച അട്ടാരി വാഗ അതിർത്തി 22 ദിവസങ്ങൾക്ക് ശേഷം തുറന്നു. അഫ്ഗാൻ ചരക്കുവാഹനങ്ങൾക്ക് മാത്രമായാണ് അതിർത്തി തുറന്നത്. അഫ്ഗാനിസ്ഥാനിൽ നിന്നെത്തിയ എത്തിയ എട്ട് ട്രക്കുകൾ അതിർത്തി വഴി ഇന്ത്യയിലേക്ക് കടന്നു. ഡ്രൈ ഫ്രൂട്ട്സുമായാണ് ട്രക്കുകൾ എത്തിയത്. കേന്ദ്രസർക്കാരിന്റെ പ്രത്യേക അനുമതി പ്രകാരമാണ് നടപടി. ഇന്ത്യ പാക് സംഘര്‍ഷത്തെത്തുടർന്ന് 150 ഓളം ചരക്കു ലോറികളാണ് ലാഹോറിനും വാഗയ്ക്കുമിടയിൽ കുടുങ്ങിയിരുന്നത്. വെടിനിർത്തൽ ധാരണ നിലവിൽ വന്നതോടെയാണ് അതിർത്തി തുറന്നത്. ഏപ്രിൽ 24 മുതൽ അട്ടാരി അതിർത്തിയിൽ…
-

ആൾ ഇന്ത്യാ റോഡ് ട്രാൻസ്പോർട്ട് വർക്കേഴ്‌സ് ഫെഡറേഷൻ ദേശീയ സമ്മേളനം തിരുവനന്തപുരത്ത്
AIRTWF ന്റെ 12-ാമത് ദേശീയ സമ്മേളനം ജൂലായ് 28,29,30,31 തീയതികളിലായി തിരുവനന്തപുരത്ത് ചേരുന്നു. റോഡ് ഗതാഗത മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികളുടെ ദേശീയ സംഘടനയാണ് ഓൾ ഇന്ത്യാ റോഡ് ട്രാൻസ്പോർട്ട് വർക്കേഴ്‌സ് ഫെഡറേഷൻ. കേന്ദ്ര സർക്കാർ നയങ്ങൾ ഈ മേഖലയെ കുത്തകവത്കരിക്കാൻ നടത്തുന്ന നിയമനിർമ്മാണങ്ങൾ പ്രതിസന്ധിയുടെ ആഴം കൂട്ടുന്ന ഘട്ടത്തിലാണ് ഈ സമ്മേളനം ചേരുന്നത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 500 പ്രതിനിധികളാണ് 4 ദിവസത്തെ സമ്മേളനത്തിൽ പങ്കെടുക്കുന്നത്. 28-ാം തീയതി അൻപതിനായിരം മോട്ടോർ തൊഴിലാളികൾ പങ്കെടുക്കുന്ന പ്രകടനത്തോടെയും പൊതു…
You May Have Missed
















