Ananthapuri Online News

Anantham Athivegam Ananthapuri Varthakal

ട്രാന്‍സ് വിമന്‍സ് നേരിടുന്ന പ്രശ്‌നങ്ങള്‍
തുറന്നുപറച്ചില്‍ 13ന് തിരുവനന്തപുരത്ത്

കേരള വനിതാ കമ്മീഷന്‍ സംഘടിപ്പിക്കുന്ന ട്രാന്‍സ് വിമന്‍സ് നേരിടുന്ന പ്രശ്‌നങ്ങള്‍ – തുറന്നുപറച്ചില്‍ 2025 ജൂണ്‍ 13ന് തിരുവനന്തപുരം തൈക്കാട് റസ്റ്റ്ഹൗസ് ഹാളില്‍ നടക്കും. രാവിലെ 10ന് ആരംഭിക്കുന്ന പബ്ലിക് ഹിയറിംഗ് വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. പി. സതീദേവി ഉദ്ഘാടനം ചെയ്യും. കമ്മീഷന്‍ അംഗം അഡ്വ. ഇന്ദിര രവീന്ദ്രന്‍ അധ്യക്ഷയായിരിക്കും. അംഗങ്ങളായ അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി, വി.ആര്‍. മഹിളാമണി, അഡ്വ. പി. കുഞ്ഞായിഷ, ഡയറക്ടര്‍ ഷാജി സുഗുണന്‍ ഐപിഎസ് തുടങ്ങിയവര്‍ സംസാരിക്കും. റിസര്‍ച്ച് ഓഫീസര്‍ എ.ആര്‍. അര്‍ച്ചന ചര്‍ച്ച നയിക്കും. മെമ്പര്‍ സെക്രട്ടറി വൈ.ബി. ബീന സ്വാഗതവും പ്രൊജക്ട് ഓഫീസര്‍ എന്‍. ദിവ്യ നന്ദിയും പറയും.


ട്രാന്‍സ് വിമന്‍സ് നിലവില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ മനസിലാക്കുന്നതിനായാണ് കേരള വനിതാ കമ്മീഷന്‍ പബ്ലിക് ഹിയറിംഗ് സംഘടിപ്പിക്കുന്നത്. ഹിയറിംഗില്‍ ഉരുത്തിരിഞ്ഞുവരുന്ന നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് ശിപാര്‍ശ നല്‍കാനും വനിതാ കമ്മീഷന്‍ ലക്ഷ്യമിടുന്നു.

📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ Preferred Source ആയി ചേർക്കൂ.
error: Content is protected !!