Ananthapuri Online News

Anantham Athivegam Ananthapuri Varthakal

പ്രസ് ക്ലബ് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

തിരുവനന്തപുരം പ്രസ് ക്ലബ് മാധ്യമ പ്രവര്‍ത്തകര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി മെഗാ മെഡിക്കല്‍ ക്യാമ്പ്  സംഘടിപ്പിച്ചു . പൂവാര്‍ റോട്ടറി ക്ലബ്,തിക്കുറിശി ഫൗണ്ടേഷന്‍ എന്നിവരുടെ സഹകരണത്തോടെ നടന്ന മെഡിക്കല്‍ ക്യാമ്പ്  ഇന്റലിജന്‍സ് എഡിജിപി പി വിജയന്‍ ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് പ്രസിഡന്റ് പി ആര്‍ പ്രവീണ്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജോര്‍ജ് ഓണക്കൂര്‍ മുഖ്യാതിഥിയായി. പൂവാര്‍ റോട്ടറി ക്ലബ്  ഭാരവാഹികളായ രാജന്‍ പൊഴിയൂര്‍,എ അജികുമാര്‍, ജി ആര്‍ വിജീഷ് കുമാര്‍,ഡിനി ഡെര്‍ബല്‍,കുമാര്‍ മണിയന്‍,കെ ഭക്തവത്സലന്‍ , പ്രസ് ക്ലബ് ഐജെടി ഡയറക്ടര്‍ ഡോ. ഇന്ദ്രബാബു, മാനേജിംഗ് കമ്മിറ്റി അംഗം മിനീഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു. അനന്തപുരി ഹോസ്പിറ്റല്‍, ശ്രീമൂകാംബിക മെഡിക്കല്‍ കോളേജ്, സരസ്വതി ഹോസ്പിറ്റല്‍, പിഎംഎസ് ഡെന്റല്‍ കോളേജേ, ശുശ്രുത ആയുര്‍വേദ ഹോസ്പിറ്റല്‍, ശാരദാ കൃഷ്ണ ഹോമിയോ മെഡിക്കല്‍ കോളേജ്,ചൈതന്യ ഐ ഹോസ്പിറ്റല്‍ എന്നീ സ്ഥാപനങ്ങള്‍ വിവിധ മെഡിക്കല്‍ സേവനങ്ങള്‍ ലഭ്യമാക്കി.

error: Content is protected !!