Author: News Desk
-

സീനിയർ വനിതാ ഏകദിന ടൂർണ്ണമെൻ്റിൽ അസമിനെതിരെ കേരളത്തിന് വിജയം
അഹമ്മദാബാദ്: സീനിയർ വനിതാ ഏകദിന ക്രിക്കറ്റ് ടൂർണ്ണമെൻ്റിൽ അസമിനെ തോല്പിച്ച് കേരളം. 57 റൺസിനായിരുന്നു കേരളത്തിൻ്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത കേരളം 46-ാം ഓവറിൽ 170 റൺസിന് പുറത്തായി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ അസമിന് 113 റൺസ് മാത്രമാണ് നേടാനായത്. 73 റൺസെടുത്ത നജ്ല സി.എം. സി യുടെ പ്രകടനമാണ് കേരളത്തിൻ്റെ വിജയത്തിൽ നിർണ്ണായകമായത്. ആദ്യം ബാറ്റ് ചെയ്ത കേരളത്തിൻ്റേത് മികച്ച തുടക്കമായിരുന്നില്ല. ഓപ്പണർമാരായ ദൃശ്യ 15ഉം ഷാനി 20ഉം റൺസെടുത്ത് പുറത്തായി. എന്നാൽ മൂന്നാമതായി…
-

ഐ എഫ് എഫ് കെ : ഫ്രഞ്ച് ഛായാഗ്രാഹക ആഗ്നസ് ഗൊദാർദ് ജൂറി അധ്യക്ഷ
തിരുവനന്തപുരം :29ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ അന്താരാഷ്ട്ര ജൂറി അംഗങ്ങളെ പ്രഖ്യാപിച്ചു. മാർക്കോസ് ലോയ്സ, നാനാ ജോർജഡ്സെ, മിഖായേൽ ഡോവ്ലാത്യൻ, മൊഞ്ചുൾ ബറുവ എന്നിവരടങ്ങിയ ജൂറിയുടെ ചെയർപേഴ്സൺ ഫ്രഞ്ച് ഛായാഗ്രാഹക ആഗ്നസ് ഗൊദാർദാണ്. അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ സെലക്ഷൻ കമ്മിറ്റി തിരഞ്ഞെടുത്ത 14 ചിത്രങ്ങളും ജൂറി കണ്ടു വിലയിരുത്തും. സിനിമാപ്രേമികൾക്ക് ജൂറി അംഗങ്ങളെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഇവരുടെ സിനിമകൾ മേളയിൽ പ്രദർശിപ്പിക്കും. ടെക്സ്ച്വൽ ഫോട്ടോഗ്രഫിയുടെയും ക്ലോസപ്പ് ഷോട്ടുകളുടെയും കരുത്തിൽ തന്റെ സിനിമയിലെ കഥാപാത്രങ്ങളെ വ്യത്യസ്തമായി അവതരിപ്പിച്ച ഫ്രഞ്ച്…
-

മികവാർന്ന സിനിമകൾ ജനങ്ങളിലേക്കെത്തിക്കേണ്ട ഉത്തരവാദിത്തം ഐ എഫ് എഫ് കെ നിർവഹിക്കുന്നു: മന്ത്രി ആർ ബിന്ദു
ഐ എഫ് എഫ് കെ മീഡിയ സെൽ ഉദ്ഘാടനം മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു തിരുവനന്തപുരം: മികവാർന്ന സിനിമകൾ ജനങ്ങളിലേക്ക് എത്തിക്കേണ്ട ഉത്തരവാദിത്തം കേരള രാജ്യാന്തര ചലച്ചിത്ര മേള പൂർണ അർത്ഥത്തിൽ നിർവഹിക്കുന്നതായി ഉന്നതവിദ്യാഭ്യാസ, സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. 29-)മത് രാജ്യാന്തര ചലച്ചിത്ര മേളയുടെ മീഡിയ സെൽ ടാഗോർ തിയേറ്ററിൽ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.എല്ലാ വിഭാഗങ്ങളെയും ഉൾക്കൊണ്ടുപോകുന്ന സമീപനമാണ് ചലച്ചിത്ര പ്രവർത്തകരിൽ നിന്നും ഉണ്ടാകേണ്ടത്.ലോകമെമ്പാടുമുള്ള വിവിധ മനുഷ്യ…
-

മുൻ എം പി എം ഐ ഷാനവാസിനെ അനുസ്മരിച്ചു
നെടുമങ്ങാട്: മുൻ ലോക്സഭാ അംഗവും, കെപിസിസി വർക്കിംഗ് പ്രസിഡന്റുമായിരുന്ന എം ഐ ഷാനവാസിന്റെ ആറാമത് ചരമവാർഷികത്തോട് അനുബന്ധിച്ച് സർവ്വോദയ കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. മുൻ നഗരസഭ കൗൺസിലർ പഴകുറ്റി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് പുലിപ്പാറ യൂസഫ് അധ്യക്ഷത വഹിച്ചു. നെടുമങ്ങാട് സാംസ്കാരിക വേദി ചെയർമാൻ നെടുമങ്ങാട് ശ്രീകുമാർ, ഇല്യാസ് പത്താംകല്ല്, വഞ്ചുവം ഷറഫ്, നെടുമങ്ങാട് എം നസീർ, ഷാജി, വിജയൻ, എ മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.
-

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. വയനാട് ജില്ലയിൽ നാളെ (ഡിസംബർ 2) റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ട്യൂഷൻ സെൻ്ററുകൾ, അങ്കണവാടികൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അവധി പ്രഖ്യാപിച്ചു. മോഡൽ റസിഡൻഷൽ സ്കൂളുകൾക്ക് അവധി ബാധകമല്ല.
-

തണുത്ത വെള്ളത്തിനൊപ്പം സൗജന്യമായി ചൂടുവെള്ളവും
തണുത്ത വെള്ളത്തിനൊപ്പം സൗജന്യമായി ചൂടുവെള്ളവും; നൂതന ഉത്പന്നവുമായി കേരള കമ്പനി ചിൽട്ടൻ @ 68 ശതമാനം വൈദ്യുതി ലാഭം കൊച്ചി: കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന രാജ്യത്തെ പ്രമുഖ ഇൻഡസ്ട്രിയൽ പ്രോസസ് ചില്ലർ നിർമ്മാതാക്കളായ ചിൽട്ടൺ റഫ്രിജറേഷൻ നൂതന ഉത്പന്നം ഹീറ്റ് പമ്പ് ചില്ലർ പുറത്തിറക്കി.വ്യവസായിക ആവിശ്യത്തിനായി രൂപകൽപ്പന ചെയ്ത ഒരേ സമയം തണുത്ത വെള്ളത്തിനൊപ്പം സൗജന്യമായി ചൂടുവെള്ളവും ലഭിക്കുന്ന റഫ്രിജറേറ്ററാണ് ഹീറ്റ് പമ്പ് ചില്ലർ. കമ്പനിയുടെ 40-ാം വാർഷികത്തിൻ്റെ ഭാഗമായാണ് അത്യാധുനിക ഉത്പന്നം പുറത്തിറക്കിയത്. കാക്കനാട് റെക്ക…
You May Have Missed
















