Ananthapuri Online News

അനന്തം അതിവേഗം അനന്തപുരി വാര്‍ത്തകള്‍

Author: News Desk

  • യാത്രയ്ക്ക് ഇനി ബുദ്ധിമുട്ടില്ല :വിപുലമായ തയ്യാറെടുപ്പുമായി കെഎസ്ആര്‍ടിസി
    , ,

    യാത്രയ്ക്ക് ഇനി ബുദ്ധിമുട്ടില്ല :വിപുലമായ തയ്യാറെടുപ്പുമായി കെഎസ്ആര്‍ടിസി

    കുറഞ്ഞത് 40 പേരുണ്ടെങ്കിൽ ആവശ്യപ്പെടുന്ന സ്ഥലത്തേക്ക് ബസ് ശബരിമല മണ്ഡലമഹോത്സവുമായി ബന്ധപ്പെട്ട് പമ്പ ബസ് സ്റ്റേഷനിൽ നിന്ന് വിപുലമായ തയ്യാറെടുപ്പുകളാണ് കെഎസ്ആര്‍ടിസി നടത്തുന്നത്. ദീർഘദൂര സർവീസ് , നിലയ്ക്കൽ ചെയിൻ സർവീസ് എന്നിവയ്ക്കായി 200 ബസുകളാണ് ആദ്യഘട്ടത്തിൽ പമ്പ ബസ് സ്റ്റേഷനിലേക്ക് മാത്രം അനുവദിച്ചിരിക്കുന്നത്. ഇതിന് പുറമെയാണ് മറ്റ് ഡിപ്പോകളിൽ നിന്നുള്ള ഓപ്പറേഷനുകൾ. പമ്പയില്‍ നിന്ന് നിലയ്ക്കലിലേക്കുള്ള ചെയിന്‍ സര്‍വീസുകള്‍ ത്രിവേണി ജങ്ഷനില്‍ നിന്നാണ് ആരംഭിക്കുക. ദീര്‍ഘദൂര ബസുകള്‍ പമ്പ ബസ് സ്റ്റേഷനില്‍ നിന്നും ഓപ്പറേറ്റ് ചെയ്യുന്നു.…

    Continue Reading

  • അന്ന സെബാസ്റ്റ്യൻ പെരയിലിന്റെ മരണം; പുതിയ തൊഴിലിട സംസ്കാരം രൂപപ്പെടുത്താൻ കേന്ദ്രസർക്കാർ ഇടപെടണം: ഡോ. ശശിതരൂർ എം പി.
    , ,

    അന്ന സെബാസ്റ്റ്യൻ പെരയിലിന്റെ മരണം; പുതിയ തൊഴിലിട സംസ്കാരം രൂപപ്പെടുത്താൻ കേന്ദ്രസർക്കാർ ഇടപെടണം: ഡോ. ശശിതരൂർ എം പി.

    തിരുവനന്തപുരം: തൊഴിലിടങ്ങളിൽ പുതിയ തൊഴിൽ സംസ്കാരം രൂപപ്പെടുത്തുന്നതിൻ്റെ ഭാഗമായി കേന്ദ്ര തൊഴിൽ മന്ത്രി ശ്രീ. മൻസൂഖ് മാണ്ഡവ്യയെ കണ്ട് ചർച്ച നടത്തി. അമിതമായ ജോലി ഭാരവും ജോലി സ്ഥലത്തെ സമ്മർദ്ദവും കാരണം 26 ആം വയസ്സിൽ മരണപ്പെട്ട അന്ന സെബാസ്റ്റ്യൻ പെരയിലിന്റെ വിഷയമായിരുന്നു പ്രധാനമായും ചർച്ച ചെയ്തത്. അന്നയുടെ മാതാപിതാക്കളെ നേരിട്ട് കണ്ട് അവരുടെ വേദന മനസിലാക്കിയതിൻ്റെ അടിസ്ഥാനത്തിൽ അത്തരം ഒരു അനുഭവം മറ്റു മാതാപിതാക്കൾക്ക് ഉണ്ടാകരുതെന്ന ആഗ്രഹം ഉള്ളത് കൊണ്ട്, തൊഴിലിട സംസ്‌കാരത്തിൽ വലിയ മാറ്റങ്ങൾ…

    Continue Reading

  • മതപരിവർത്തനത്തിന് ശേഷം പട്ടിക വിഭാഗ ആനുകൂല്യങ്ങൾ അനുഭവിയ്ക്കുന്നത് ഭരണഘടനയെ വെല്ലുവിളിയ്ക്കൽ
    , ,

    മതപരിവർത്തനത്തിന് ശേഷം പട്ടിക വിഭാഗ ആനുകൂല്യങ്ങൾ അനുഭവിയ്ക്കുന്നത് ഭരണഘടനയെ വെല്ലുവിളിയ്ക്കൽ

    മതപരിവർത്തനത്തിന് ശേഷം പട്ടിക വിഭാഗ ആനുകൂല്യങ്ങൾ അനുഭവിയ്ക്കുന്നത് ഭരണഘടനയെ വെല്ലുവിളിയ്ക്കൽ : അനുവദിയ്ക്കില്ലെന്ന് സുപ്രീം കോടതി. പട്ടികജാതി/വർഗ്ഗ സംഘടനകളും രാഷ്ട്രീയ സംഘടനകളും പറയാൻ ധൈര്യം കാണിയ്ക്കാത്ത വിഷയത്തിലാണ് സുപ്രീം കോടതിയുടെ സുപ്രധാന വിധിയെഴുത്ത്. ന്യൂഡൽഹി :2024 നവം.27. മതപരിവർത്തനത്തിനുശേഷം തന്റെ പഴയ മതത്തിലെ സംവരണം വീണ്ടും അവകാശപ്പെടുന്നത് അനുവദിയ്ക്കാനാകില്ലെന്ന് സുപ്രീംകോടതി ഉത്തരവ്.പുതുച്ചേരി സ്വദേശിനി നൽകിയ ഹർജിയിലാണ് സുപ്രീംകോടതിയുടെ ഈ സുപ്രധാന വീക്ഷണം. പുതുച്ചേരിയിൽ യു ഡി ക്ലാർക്ക് ജോലിക്ക് വേണ്ടി സംവരണ സർട്ടിഫിക്കറ്റ് തേടിയത് തള്ളിയതിലാണ് യുവതി…

    Continue Reading

  • ഫെന്‍ഗല്‍’ ശനിയാഴ്ച കരതൊടും, തമിഴ്‌നാട്ടില്‍ മഴ മുന്നറിയിപ്പ്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
    , , ,

    ഫെന്‍ഗല്‍’ ശനിയാഴ്ച കരതൊടും, തമിഴ്‌നാട്ടില്‍ മഴ മുന്നറിയിപ്പ്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

    തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ രൂപംകൊണ്ട ന്യൂനമര്‍ദം വെള്ളിയാഴ്ച ഉച്ചയോടെ ഫെന്‍ഗല്‍ ചുഴലിക്കാറ്റായി മാറി. ശനിയാഴ്ച ഉച്ചയോടെ കാരയ്ക്കലിനും മഹാബലിപുരത്തിനുമിടയില്‍ കരതൊടുമെന്നാണ് പ്രതീക്ഷിക്കുന്നത്. 90 കിലോമീറ്റര്‍ വേഗതയില്‍വരെ കാറ്റടിക്കാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ചുഴലിക്കാറ്റിനെത്തുടര്‍ന്ന് സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ചെന്നൈ തിരുവള്ളൂര്‍, കാഞ്ചീപുരം, ചെങ്കല്‍പ്പേട്ട് ജില്ലകളില്‍ കളക്ടര്‍മാര്‍ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി പ്രഖ്യാപിച്ചു. ശനിയാഴ്ച സ്‌പെഷ്യല്‍ ക്ലാസുകളോ പരീക്ഷകളോ നടത്തരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചു. സാഹചര്യത്തിനനുസരിച്ച് മഴ മുന്നറിയിപ്പുള്ള മറ്റ് ജില്ലകളിലെ കളക്ടര്‍മാര്‍ക്ക് വിദ്യാഭ്യാസസ്ഥാപനങ്ങളുടെ അവധി…

    Continue Reading

  • സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിലെ ‘വഴിയിടം’ ടോയ്ലറ്റ് സമുച്ചയം ഉദ്ഘാടനം ചെയ്തു
    , ,

    സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിലെ ‘വഴിയിടം’ ടോയ്ലറ്റ് സമുച്ചയം ഉദ്ഘാടനം ചെയ്തു

    സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിൽ ന​ഗരസഭയുടെ നേതൃത്വത്തിൽ പണി പൂർത്തിയാക്കിയ ‘വഴിയിടം’ ടോയ്ലറ്റ് സമുച്ചയം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കേവലം ഒരു ടോയ്ലറ്റ് സംവിധാനം എന്നതിന് പുറമേ പൊതുജനങ്ങൾക്ക് ഒരു വിശ്രമകേന്ദ്രമായി, മനോഹരമായ കെട്ടിടമാണ് നിർമ്മിച്ചിരിക്കുന്നതെന്ന് മേയർ പറഞ്ഞു. സ്വന്തം വീടുപോലെ സൂക്ഷ്മതയോടെയും വൃത്തിയോടെയും ഇത്തരം ഇടങ്ങൾ സൂക്ഷിക്കണമെന്നും മേയർ ആവശ്യപ്പെട്ടു. 1950 ചതുരശ്രയടി വിസ്തീർണത്തിൽ‍ ഇരുനിലകളിലായിട്ടാണ് ടോയ്ലറ്റ് സമുച്ചയം നിർമ്മാണം പൂർത്തീകരിച്ചിട്ടുള്ളത്. താഴത്തെ നിലയിൽ‍ പൊതുജനങ്ങൾക്കും ഉദ്യോ​ഗസ്ഥർക്കുമായി കഫറ്റീരിയ, അടുക്കള,…

    Continue Reading

  • ഓക്‌സ്‌ഫോർഡ് ഓക്‌സ്‌പോ 2024 നവമ്പർ 30ന്
    , , , ,

    ഓക്‌സ്‌ഫോർഡ് ഓക്‌സ്‌പോ 2024 നവമ്പർ 30ന്

    തിരുവനന്തപുരം: മനാറുൽ ഹൂദാട്രസ്റ്റിന്റെ കീഴിൽ മണക്കാട് പ്രവർത്തിക്കുന്ന ദി ഓക്‌സ്‌ഫോർഡ് സ്‌കൂൾ, ഓക്‌സ്‌പോ 2024 എന്ന പേരിൽ . വാർഷിക സ്‌കൂൾ എക്‌സിബിഷനും ഇന്റർ സ്കൂൾ മത്സരങ്ങളും സംഘടിപ്പിക്കുന്നു, 30-ന് രാവിലെ 9 മുതൽ സംഘടിപ്പിക്കുന്ന മത്സരങ്ങളിൽ മിഡിൽ സ്കൂൾ മുതൽ ഹയർ സെക്കൻഡറി വരെയുള്ള വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. 9-12 ഗ്രേഡുകൾക്കായുള്ള റോബോട്ടിക്സ് ഷോഡൗൺ, 6-12 ഗ്രേഡുകൾക്കുള്ള AI ആർട്ടിസ്ട്രി ചലഞ്ച്, ഗെയിമുകൾ, കെബിസി ശൈലിയിലുള്ള ക്വിസ്, പാവ ഷോ, മെമ്മറി ചലഞ്ചുകൾ എന്നിവ പോലുള്ള മത്സരങ്ങളുണ്ടാകും.മത്സരങ്ങളിൽ…

    Continue Reading

  • എ ഐ സി ടി ഇ ബൂട്ട് ക്യാമ്പിന് തിരുവനന്തപുരത്ത് ഇന്ന് തുടക്കം
    , , , ,

    എ ഐ സി ടി ഇ ബൂട്ട് ക്യാമ്പിന് തിരുവനന്തപുരത്ത് ഇന്ന് തുടക്കം

    തിരുവനന്തപുരം: ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്‌നിക്കൽ എജ്യുക്കേഷന്റെ ആഭിമുഖ്യത്തിൽ രാജ്യത്തുടനീളം നടത്തി വരുന്ന ബൂട്ട്‌ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിന് കേരളത്തിന്റെ നോഡൽ സെന്ററായി ACE കോളേജ് ഓഫ് എഞ്ചിനീയറിംഗിനെ തിരഞ്ഞെടുത്തു. മനാറുൽ ഹുദാ ട്രസ്റ്റിന്റെ കീഴിൽ തിരുവല്ലത്ത് പ്രവർത്തിക്കുന്ന ACE കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ 29,30 തീയതികളിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. സിബിഎസ്ഇ-അഫിലിയേറ്റഡ് സ്കൂളുകളിലെ അധ്യാപകർക്കും പ്രിൻസിപ്പൽമാർക്കും ഇടയിൽ നവീകരണം, രൂപകൽപന, സംരംഭകത്വ കഴിവുകൾ എന്നിവ വളർത്തിയെടുക്കുന്നതിനായാണ് ക്യാമ്പ് സം​ഘടിപ്പിക്കുന്നത്. ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്‌നിക്കൽ എജ്യുക്കേഷനോടപ്പം ഡിപ്പാർട്ട്‌മെൻ്റ്…

    Continue Reading

  • എഡിഎമ്മിന്റെ മരണം: സിപിഎം ഇരട്ടത്താപ്പ് അവസാനിപ്പിക്കണമെന്ന് ചെന്നിത്തല
    , ,

    എഡിഎമ്മിന്റെ മരണം: സിപിഎം ഇരട്ടത്താപ്പ് അവസാനിപ്പിക്കണമെന്ന് ചെന്നിത്തല

    കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ മരണം കൊലപാതകമാണെന്ന് അദ്ദേഹത്തിന്റെ കുടുംബം ആരോപിക്കുന്ന സാഹചര്യത്തിൽ സംഭവത്തിന്റെ യഥാർഥ ചിത്രം വെളിച്ചത്തു കൊണ്ടുവരാൻ സർക്കാർ തയാറാകണമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. എന്നാൽ ഇക്കാര്യത്തിൽ സിപിഎമ്മും സർക്കാരും ഇരട്ടത്താപ്പ് കളിക്കുകയാണ്. സർക്കാർ കുടുംബത്തോടൊപ്പമുണ്ടെന്നു മുഖ്യമന്ത്രി പറയുമ്പോൾ കേസ് അന്വേഷണത്തിനു സിബിഐ വരേണ്ടതില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറയുന്നത്. സിബിഐ അന്വേഷണത്തെ തത്വത്തിൽ സംസ്ഥാന സർക്കാരും അനുകൂലിക്കുന്നില്ല.ഇതെല്ലാം നൽകുന്ന സൂചന പ്രകാരം, നവീൻ…

    Continue Reading

  • സംസ്ഥാനത്തെ ഐടിഐകൾ സമൂലമായി പുന:സംഘടിപ്പിക്കും: മന്ത്രി വി. ശിവൻകുട്ടി
    , , , ,

    സംസ്ഥാനത്തെ ഐടിഐകൾ സമൂലമായി പുന:സംഘടിപ്പിക്കും: മന്ത്രി വി. ശിവൻകുട്ടി

    ചാല ഗവ. ഐടിഐയുടെ പ്രവർത്തനോദ്ഘാടനം മന്ത്രി നിർവഹിച്ചു. സംസ്ഥാനത്തെ ഐടിഐകളിൽ ആർത്തവ അവധിയും ശനിയാഴ്ച അവധിയും മന്ത്രി പ്രഖ്യാപിച്ചു. നൈപുണ്യ വികസനത്തിന്‌ സർക്കാർ പ്രഥമ പരിഗണന നൽകുന്നുവെന്നും സംസ്ഥാനത്തെ ഐടിഐകൾ സമൂലമായി പുന:സംഘടിപ്പിക്കുമെന്നും പൊതുവിദ്യാഭ്യാസവും തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഭാവിയിൽ സ്കിൽ ഹബ്ബായി ഉയർത്തുന്നതിന് ലക്ഷ്യമിട്ട്, കാലഘട്ടത്തിനനുസരിച്ചുള്ള നൂതനമായ ട്രേഡുകൾ ഉൾപ്പെടുത്തി ചാലയിൽ പ്രവർത്തനം തുടങ്ങുന്ന ഗവൺമെന്റ് ഐടിഐ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നൈപുണ്യ പരിശീലനം നേടുന്ന വനിതാ ട്രെയിനികൾക്ക് മാസത്തിൽ…

    Continue Reading

  • ഭാരത്‌ ഭവനില്‍ ഫ്രൈഡേ സ്‌ക്രീനിംഗ്; ‘ദ റോഡ് ഹോം’ പ്രദര്‍ശിപ്പിക്കും
    , ,

    ഭാരത്‌ ഭവനില്‍ ഫ്രൈഡേ സ്‌ക്രീനിംഗ്; ‘ദ റോഡ് ഹോം’ പ്രദര്‍ശിപ്പിക്കും

    കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഭാരത് ഭവന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഫ്രൈഡേ ഫിലിം സ്‌ക്രീനിംഗിന്റെ ഭാഗമായി 2024 നവംബര്‍ 29 വെള്ളിയാഴ്ച വിഖ്യാത ചൈനീസ് സംവിധായകന്‍ ഴാങ് യിമോയുടെ ‘ദ റോഡ് ഹോം‘ പ്രദര്‍ശിപ്പിക്കും. വൈകിട്ട് 6 മണിക്ക് തൈക്കാട് ഭാരത് ഭവനില്‍ നടക്കുന്ന പ്രദര്‍ശനത്തിന് പ്രവേശനം സൗജന്യമായിരിക്കും. 18 വയസ്സിനു മുകളിലുള്ളവര്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ. 2000ത്തില്‍ നടന്ന ബെര്‍ലിന്‍ ചലച്ചിത്രമേളയില്‍ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള ഗ്രാന്റ് പ്രി, എക്യുമെനിക്കല്‍ ജൂറി പ്രൈസ് എന്നീ രണ്ട്…

    Continue Reading

error: Content is protected !!