Ananthapuri Online News

അനന്തം അതിവേഗം അനന്തപുരി വാര്‍ത്തകള്‍

Author: News Desk

  • അക്യുപ്രഷര്‍ ഹെല്‍ത്ത് കെയര്‍ കോഴ്‌സിന് അപേക്ഷിക്കാം
    , , ,

    അക്യുപ്രഷര്‍ ഹെല്‍ത്ത് കെയര്‍ കോഴ്‌സിന് അപേക്ഷിക്കാം

    സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് 2025 ജനുവരി സെഷനില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ ഇന്‍ അക്യുപ്രഷര്‍ ആന്റ് ഹോളിസ്റ്റിക് ഹെല്‍ത്ത് കെയര്‍ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. 18ന് മുകളില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി ഇല്ല. ശനി/ഞായര്‍/പൊതുഅവധി ദിവസങ്ങളിലായിരിക്കും കോണ്ടാക്ട് ക്ലാസ്സുകള്‍ സംഘടിപ്പിക്കുന്നത്. വിശദാംശങ്ങള്‍ www.srccc.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. അവസാന തിയ്യതി ഡിസംബര്‍ 31. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലയിലെ പഠനകേന്ദ്രമായ സ്റ്റൈലസ് അക്യുപംക്ചര്‍ വെല്‍നസ്സ് റിസര്‍ച്ച് സെന്ററുമായി ബന്ധപ്പെടുക. ഫോണ്‍: 9446140247

    Continue Reading

  • ഭക്ഷ്യ വിഷബാധ: ഭക്ഷണം നല്‍കിയ സ്ഥാപനത്തിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു
    , , , , ,

    ഭക്ഷ്യ വിഷബാധ: ഭക്ഷണം നല്‍കിയ സ്ഥാപനത്തിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

    നടപടി മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഭക്ഷ്യ വിഷബാധ സംശയിക്കുന്ന കേസ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കി. എറണാകുളത്ത് വിനോദയാത്രയ്ക്ക് പോയ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഭക്ഷണം നല്‍കിയ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു. ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. അന്വേഷണം പൂര്‍ത്തിയാകുന്ന മുറയ്ക്ക് കൂടുതല്‍ നടപടികള്‍ സ്വീകരിക്കും.…

    Continue Reading

  • കൊക്കോൺ 2024 ക്യാപ്ചർ ദ ഫ്ലാഗ് സൈബർ സുരക്ഷാ മത്സരത്തിൽ ആദ്യ 3 സ്ഥാനങ്ങൾ കരസ്ഥമാക്കി യു എസ് ടി
    , , , ,

    കൊക്കോൺ 2024 ക്യാപ്ചർ ദ ഫ്ലാഗ് സൈബർ സുരക്ഷാ മത്സരത്തിൽ ആദ്യ 3 സ്ഥാനങ്ങൾ കരസ്ഥമാക്കി യു എസ് ടി

    17-ാം പതിപ്പിൽ എത്തി നിൽക്കുന്ന കൊക്കോൺ ഇന്ത്യയിലെ പ്രമുഖ അന്താരാഷ്ട്ര സൈബർ സെക്യൂരിറ്റി കോൺഫറൻസാണ്. ഇന്ത്യയിലെമ്പാടു നിന്നുമുള്ള 35 ടീമുകളിൽ ഏറ്റവും മികച്ച പ്രകടനം കാഴ്‌ചവച്ചാണ് യുഎസ് ടി കേരള കേന്ദ്രങ്ങളിലെ ടീമുകൾ വിജയികളായത്. തിരുവനന്തപുരം, 28 നവംബർ 2024: പ്രമുഖ അന്തരാഷ്ട്ര സൈബർ സെക്യൂരിറ്റി കോൺഫറൻസായ കൊക്കോൺ 2024 നോടനുബന്ധിച്ച് സംഘടിപ്പിച്ച ക്യാപ്ച്ചർ ദ ഫ്ലാഗ് (സി ടി എഫ്) മത്സരത്തിൽ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി യുടെ കേരള കേന്ദ്രങ്ങളിൽ…

    Continue Reading

  • നവജാത ശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവം: പ്രത്യേക സംഘം അന്വേഷിക്കും
    , ,

    നവജാത ശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവം: പ്രത്യേക സംഘം അന്വേഷിക്കും

    ആലപ്പുഴ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ നവജാത ശിശുവിന്റെ വൈകല്യം നേരത്തെ കണ്ടെത്തിയില്ലെന്ന ആരോപണത്തില്‍ ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം നടത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംഭവം ശ്രദ്ധയില്‍പ്പെട്ടയുടന്‍ തന്നെ അന്വേഷണം നടത്താന്‍ മന്ത്രി ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു. ജില്ലാതലത്തിലുള്ള അന്വേഷണം ഇന്നലെ ആരംഭിച്ചു. സ്‌കാനിംഗ് സെന്ററിനെപ്പറ്റിയും അന്വേഷണം നടത്തുന്നതാണ്. അന്വേഷണങ്ങളില്‍ വീഴ്ച കണ്ടെത്തിയാല്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്.

    Continue Reading

  • വാക്കത്തോണിൽ നിറഞ്ഞ് തിരുവനന്തപുരം നഗരം
    , , ,

    വാക്കത്തോണിൽ നിറഞ്ഞ് തിരുവനന്തപുരം നഗരം

    ജില്ലാ വനിതാ ശിശു വികസന ഓഫീസ്, തിരുവനന്തപുരം ഡിസ്ട്രിക്ട് സങ്കൽപ് ഹബ് ഫോർ എമ്പവർമെന്റ് ഓഫ് വുമണിന്റെ നേതൃത്വത്തിൽ ഓറഞ്ച് ദ വേൾഡ് ക്യാമ്പയി‍ന്റെ ഭാഗമായി പാളയം രക്തസാക്ഷി മണ്ഡപം മുതൽ കനകക്കുന്ന് വരെ വാക്കത്തോൺ സംഘടിപ്പിച്ചു. ഈ വാക്കത്തോണോടെ ജില്ലയിലെ ക്യാമ്പയിനു തുടക്കമായി. സ്കൂൾ കൗൺസിലേഴ്‌സ്, മഹിളാ മന്ദിരത്തിലെ കുട്ടികൾ എന്നിവരുടെ ഫ്ലാഷ് മൊബോടെ തുടങ്ങിയ വാക്കത്തോൺ ജില്ലാ കളക്ടർ അനു കുമാരി ഫ്ലാഗ് ഓഫ് ചെയ്തു. സബ് കളക്ടർ ആൽഫ്രഡ് ഒ വി സ്ത്രീധന…

    Continue Reading

  • ജനസൗഹൃദ സേനയായി അഗ്‌നിശമന രക്ഷാ സേന മാറി: മുഖ്യമന്ത്രി
    , , ,

    ജനസൗഹൃദ സേനയായി അഗ്‌നിശമന രക്ഷാ സേന മാറി: മുഖ്യമന്ത്രി

    ദുരന്തമുഖങ്ങളിലാകെ സഹായമെത്തിക്കുന്ന ജനസൗഹൃദ സേന എന്ന നിലയിലേക്കു പൊതുമനസ്സിൽ ഫയർഫോഴ്സിനെ കുറിച്ചുള്ള കാഴ്ചപ്പാട് മാറിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.ഫയർ സർവീസ് മെഡൽ വിതരണവും ആധുനിക ഉപകരണങ്ങളുടെ പ്രവർത്തന ഉദ്ഘാടനവും തിരുവനന്തപുരത്ത് ഫയർ ആൻഡ് റസ്‌ക്യൂ ആസ്ഥാന മന്ദിരത്തിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.തികഞ്ഞ ആത്മാർത്ഥതയോടെയും പ്രതിജ്ഞാബദ്ധതയോടെയും തങ്ങളുടെ ജോലി നിർവഹിക്കുന്ന ജീവനക്കാരെ ആദരിക്കുന്നത് അഗ്‌നിരക്ഷാ സേനയ്ക്കാകെ പ്രചോദനം പകരുന്ന നടപടിയാണ്. ഇക്കൊല്ലം അഭിനന്ദനാർഹമായ സേവനം കാഴ്ചവെച്ച 25 ജീവനക്കാർക്കാണ് മുഖ്യമന്ത്രിയുടെ ഫയർ മെഡൽ  നൽകുന്നത്. സേനാംഗങ്ങൾക്ക് ലഭിക്കുന്ന ആദരവ് മറ്റു…

    Continue Reading

  • എ.ഡി.എമ്മിന്റെ മരണത്തിലെ ദുരൂഹതകള്‍ കണ്ടെത്താന്‍ സി.ബി.ഐ അന്വേഷിക്കണം; വി ഡി സതീശന്‍
    , ,

    എ.ഡി.എമ്മിന്റെ മരണത്തിലെ ദുരൂഹതകള്‍ കണ്ടെത്താന്‍ സി.ബി.ഐ അന്വേഷിക്കണം; വി ഡി സതീശന്‍

    സത്യസന്ധമായ അന്വേഷണം നടത്തിയാല്‍ പ്രശാന്തന്റെ ബിനാമി ഇടപാട് ഉള്‍പ്പെടെയുള്ളവ പുറത്തുവരും; നവീന്‍ ബാബുവിന്റെ ഭാര്യ ഹൈക്കോടതിയില്‍ നല്‍കിയ അപേക്ഷ സര്‍ക്കാരും സി.പി.എമ്മും വേട്ടക്കാര്‍ക്കൊപ്പമെന്ന പ്രതിപക്ഷ നിലപാട് ശരിവയ്ക്കുന്നത്; പാലക്കാട് തോറ്റിട്ടും തോറ്റെന്നു സമ്മതിക്കാനെങ്കിലും സി.പി.എം തയാറാകണം സര്‍ക്കാരും സി.പി.എമ്മും ഇരകള്‍ക്കൊപ്പമല്ല വേട്ടക്കാര്‍ക്കൊപ്പമാണെന്ന പ്രതിപക്ഷത്തിന്റെ നിലപാട് ശരിവയ്ക്കുന്നതാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് നവീന്‍ ബാബുവിന്റെ ഭാര്യ ഹൈക്കോടതിയില്‍ നല്‍കിയ അപേക്ഷ. അന്വേഷണം പ്രഹസനമാണെന്നാണ് അവര്‍ ആരോപിക്കുന്നത്. ഒരു ഉത്തരവ് പോലും ഇല്ലാതെയാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്. നവീന്‍…

    Continue Reading

  • തിരുവല്ലത്ത് ഡിജിറ്റൽ ലാൻഡ് സർവേ ക്യാമ്പ് ഓഫീസ് ആരംഭിച്ചു
    , , , ,

    തിരുവല്ലത്ത് ഡിജിറ്റൽ ലാൻഡ് സർവേ ക്യാമ്പ് ഓഫീസ് ആരംഭിച്ചു

    ന്യൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് ഏറ്റവുംശാസ്ത്രീയമായ രീതിയിൽ കൃത്യമായ അളവുകളോടും വിസ്തീർണ്ണത്തോടും കൂടിഭൂമിയുടെ റെക്കോർഡുകൾ തയ്യാറാക്കുന്ന www.enteboomi.kerala.gov.in എന്ന “എൻ്റെ ഭൂമി” പോർട്ടലിലിൽ പൊതുജനങ്ങളുടെ ഭൂമി സംബന്ധമായ വിവരങ്ങൾ പരിശോധിക്കാൻ കഴിയുന്ന തരത്തിലുളള ഡിജിറ്റൽ സർവ്വേയുടെ തിരുവല്ലം വില്ലേജ് ക്യാമ്പ് ഓഫീസ് തിരുവല്ലം അച്യുതൻനായർ കമ്മ്യൂണിറ്റി ഹാളിൽ രണ്ടാം നിലയിൽ പ്രവർത്തനമാരംഭിച്ചു. ഓഫീസിൻ്റ ഉദ്ഘാടനം നഗരസഭ പുഞ്ചക്കരി വാർഡ് കൗൺസിലർ നെല്ലിയോട് ശിവൻകുട്ടി നിർവഹിച്ചു. സർവ്വേ അസിസ്റ്റൻറ് ഡയറക്ടർ വി. പ്രകാശ് അധ്യക്ഷത വഹിച്ചയോഗത്തിൽ കൗൺസിലർമാരായ വി.സത്യവതി,…

    Continue Reading

  • മനുഷ്യ – വന്യജീവി സംഘര്‍ഷം, കേന്ദ്ര ധനസഹായം -കേന്ദ്ര മന്ത്രിയ്ക്ക് നിവേദനം നല്‍കി
    , ,

    മനുഷ്യ – വന്യജീവി സംഘര്‍ഷം, കേന്ദ്ര ധനസഹായം -കേന്ദ്ര മന്ത്രിയ്ക്ക് നിവേദനം നല്‍കി

    സംസ്ഥാനത്ത് വനം വകുപ്പുമായി ബന്ധപ്പെട്ട വിവിധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ആവശ്യപ്പെട്ടുകൊണ്ട് വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ കേന്ദ്ര വനം -പരിസ്ഥിതി വകുപ്പുമന്ത്രി ഭൂപേന്ദര്‍ യാദവിന് നിവേദനം സമര്‍പ്പിച്ചു. പ്രധാനമായും ഏഴ് വിഷയങ്ങള്‍ ഉന്നയിച്ചാണ് നിവേദനം നല്‍കിയത്. ഇതില്‍ 1972-ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമം കാലാനുസൃതമായി ഭേദഗതി ചെയ്യണമെന്നതും ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് സംസ്ഥാന നിയമസഭ പ്രമേയം പാസാക്കിയ കാര്യവും കേന്ദ്രമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയുണ്ടായി. ഈ വിഷയത്തില്‍ 2022-ലെ ദേദഗതി നിയമപ്രകാരം കേന്ദ്ര നിയമത്തിന്റെ പട്ടിക ഒന്നില്‍ പെടുത്തിയ കുരങ്ങ്…

    Continue Reading

  • സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ താത്കാലിക ഒഴിവ്
    , ,

    സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ താത്കാലിക ഒഴിവ്

    നാഷണൽ ആയുഷ് മിഷൻ കേരളം സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫിസർ (പ്രസൂതിതന്ത്ര) തസ്തികയിലെ കരാറടിസ്ഥാനത്തിലുള്ള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഡിസംബർ 10. കൂടുതൽ വിവരങ്ങൾക്ക്: www.nam.kerala.gov.in

    Continue Reading

error: Content is protected !!