Ananthapuri Online News

അനന്തം അതിവേഗം അനന്തപുരി വാര്‍ത്തകള്‍

Author: News Desk

  • കുടുംബശ്രീ പ്രവർത്തകർക്ക് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ സമ്മാനമാണ് സിഡിഎസ്
    , , , ,

    കുടുംബശ്രീ പ്രവർത്തകർക്ക് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ സമ്മാനമാണ് സിഡിഎസ്

    കുടുംബശ്രീ പ്രവർത്തകർക്ക് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ സമ്മാനമാണ് സിഡിഎസ് അംഗങ്ങൾക്കുള്ള യാത്രാബത്ത അനുവദിക്കാനുള്ള തീരുമാനമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. ചെയർപേഴ്സൺ ഒഴികെയുള്ള അംഗങ്ങൾക്ക് പ്രതിമാസം 500 രൂപ യാത്രാബത്ത അനുവദിക്കാനാണ് മന്ത്രിസഭ യോഗം തീരുമാനിച്ചിരിക്കുന്നത്. കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന പദ്ധതികൾ താഴെത്തട്ടില്‍ കാര്യക്ഷമമായി നടപ്പിലാക്കുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്നവരാണ് കുടുംബശ്രീ സിഡിഎസ് അംഗങ്ങള്‍. ഇവരുടെ വിലമതിക്കാനാവാത്ത സേവനത്തിനുള്ള സർക്കാരിന്റെ അംഗീകാരമാണ് ഈ തീരുമാനമെന്നും മന്ത്രി പറഞ്ഞു. കുടുംബശ്രീയുടെ പ്രവർത്തനങ്ങളെ…

    Continue Reading

  • തൊട്ടതെല്ലാം പൊന്നാക്കിയ പ്രതിഭയായിരുന്നു പി. ഭാസ്കരൻ എന്ന് പ്രഭാവർമ്മ
    , , ,

    തൊട്ടതെല്ലാം പൊന്നാക്കിയ പ്രതിഭയായിരുന്നു പി. ഭാസ്കരൻ എന്ന് പ്രഭാവർമ്മ

    കേന്ദ്രസാഹിത്യ അക്കാദമിയുടെ പി. ഭാസ്കരൻ ജന്മശതാബ്ദി ആഘോഷങ്ങൾക്ക് സർക്കാർ വനിതാ കോളേജിൽ തുടക്കമായി. തൊട്ടതെല്ലാം പൊന്നാക്കിയ പ്രതിഭാശാലിയായിരുന്നു പി.ഭാസ്കരൻ എന്ന് കവിയും ഗാനരചയിതാവുമായ പ്രഭാവർമ്മ അഭിപ്രായപ്പെട്ടു. കേന്ദ്രസാഹിത്യ അക്കാദമി തിരുവനന്തപുരം സർക്കാർ വനിതാ കോളേജുമായി ചേർന്ന് സംഘടിപ്പിച്ച രണ്ടു ദിവസത്തെ പി.ഭാസ്കരൻ ജന്മശതാബ്ദി ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായി അദ്ദേഹം. മനുഷ്യമനസ്സിനെ ആഴത്തിൽ തൊടുന്നതായിരുന്നു പി.ഭാസ്കരന്റെ കവിതയും ചലച്ചിത്രഗാനവും . മലയാളസിനിമയുടെ ദൃശ്യസംസ്കാരത്തിൽ അടിമുടി മാറ്റം വരുത്തുന്നതായിരുന്നു അദ്ദേഹം കൂടി സംവിധാനം ചെയ്ത നീലക്കുയിൽ. ഇന്നും…

    Continue Reading

  • ചാൻസലറുടെ സ്വേച്ഛാപരവും ചട്ടങ്ങൾ കാറ്റിൽ പറത്തിയുള്ളതുമായ നടപടികൾക്കെതിരെ നിയമപരമായ വഴികളും സർക്കാർ തേടും: ഡോ. ആർ ബിന്ദു
    , , , ,

    ചാൻസലറുടെ സ്വേച്ഛാപരവും ചട്ടങ്ങൾ കാറ്റിൽ പറത്തിയുള്ളതുമായ നടപടികൾക്കെതിരെ നിയമപരമായ വഴികളും സർക്കാർ തേടും: ഡോ. ആർ ബിന്ദു

    സാങ്കേതിക സർവ്വകലാശാലയിലും ഡിജിറ്റൽ സർവ്വകലാശാലയിലും സ്വന്തം ഇംഗിതത്തിന് വഴങ്ങുന്നവരെന്ന മാനദണ്ഡം മാത്രമാണ് വൈസ് ചാൻസലർ നിയമനത്തിൽ ചാൻസലർ പരിഗണിച്ചിരിക്കുന്നത്. സംസ്ഥാന സർക്കാരുമായി ഒരു വിധ കൂടിയാലോചനയും ഉണ്ടായില്ല. സാങ്കേതിക സർവ്വകലാശാലാ നിയമപ്രകാരം സർക്കാർ നൽകുന്ന പാനലിൽ നിന്നുള്ളവരെ മാത്രമേ വൈസ് ചാൻസലർ നിയമനത്തിൽ പരിഗണിക്കാവൂ. ഇന്നലെ ഹൈക്കോടതിയും ഈ മാനദണ്ഡം ഉയർത്തിപ്പിടിച്ചു. സർക്കാർ നിർദ്ദേശവും ഹൈക്കോടതി ഉത്തരവിൻ്റെ അന്തസ്സത്തയും നിരാകരിച്ചു കൊണ്ടാണ് ചാൻസലർ പുതിയ നിയമനം നടത്തിയിരിക്കുന്നത്. കേന്ദ്രസർക്കാരിൻ്റെ കാവിവല്ക്കരണ അജണ്ടകൾക്ക് ബലം പകരൽ മാത്രമാണ് ചാൻസലറുടെ…

    Continue Reading

  • അതിസങ്കീര്‍ണ ശസ്ത്രക്രിയയിലൂടെ ആദിവാസി യുവാവിന് പുതുജീവന്‍
    , , ,

    അതിസങ്കീര്‍ണ ശസ്ത്രക്രിയയിലൂടെ ആദിവാസി യുവാവിന് പുതുജീവന്‍

    അതിസങ്കീര്‍ണ ശസ്ത്രക്രിയയിലൂടെ ആദിവാസി യുവാവിന് പുതുജീവന്‍ അഭിമാനത്തോടെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ഇടത് തോളെല്ലിന് താഴെ ആഴത്തില്‍ കുത്തേറ്റ് രക്തം വാര്‍ന്ന് അതീവ ഗുരുതരാവസ്ഥയിലായിരുന്ന പാലക്കാട് സ്വദേശിയായ ആദിവാസി യുവാവിനെ (25) രക്ഷപ്പെടുത്തി തൃശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്. ഹൃദയത്തില്‍ നിന്നും നേരിട്ട് പുറപ്പെടുന്ന ധമനിയായ സബ്‌ക്ലേവിയന്‍ ആര്‍ട്ടറിക്ക് ഗുരുതര ക്ഷതം പറ്റിയതിനാല്‍ രക്ഷിച്ചെടുക്കുക പ്രയാസമായിരുന്നു. സമയം നഷ്ടപ്പെടുത്താതെ സര്‍ജറി വിഭാഗത്തിന്റെ നേതൃത്വത്തില്‍ അനുഭവ പരിചയവും വൈദഗ്ധ്യവുമുള്ള ഡോക്ടര്‍മാര്‍ അടിയന്തര ശസ്ത്രക്രിയ നടത്തി. മൂന്ന് മണിക്കൂര്‍ നീണ്ടുനിന്ന…

    Continue Reading

  • സ്പാർക്ക് 2024–25 ഹാക്കത്തോൺ മത്സരങ്ങൾ സമാപിച്ചു
    , , , , ,

    സ്പാർക്ക് 2024–25 ഹാക്കത്തോൺ മത്സരങ്ങൾ സമാപിച്ചു

    തിരുവനന്തപുരം : മനാറുൽ ഹുദാ ട്രസ്റ്റിന്റെ തിരുവല്ലത്ത് പ്രവർത്തിക്കുന്ന ACE കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ സംഘടിപ്പിച്ചിരുന്ന സ്പാർക്ക് 2024–25 ഹാക്കത്തോൺ മത്സരങ്ങൾ സമാപിച്ചു, “കോഡ്, സഹകരിക്കുക & സൃഷ്‌ടിക്കുക” എന്ന പ്രമേയത്തെ ആസ്പദമാക്കി 25, 26 തീയതികളിലായാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. ജില്ലയിലെ 15 സ്കൂളുകളിൽ നിന്നും 118 വിദ്യാർത്ഥികൾ രണ്ട് ദിവസം നീണ്ട് നിന്ന മത്സരങ്ങളിൽ പങ്കെടുത്തു, ടീമുകളുടെ പ്രവർത്തനക്ഷമത, സാങ്കേതിക നിർവ്വഹണം, അവതരണ നിലവാരം എന്നിവ മത്സരത്തിൽ വിലയിരുത്തി. കഴക്കൂട്ടം സൈനിക് സ്കൂൾ ഒന്നാം സ്ഥാനം…

    Continue Reading

  • കേരള സംസ്ഥാന വയോജന കമ്മീഷന്‍ രൂപീകരിച്ച് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു
    , , , ,

    കേരള സംസ്ഥാന വയോജന കമ്മീഷന്‍ രൂപീകരിച്ച് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു

    കേരള സംസ്ഥാന വയോജന കമ്മീഷന്‍ രൂപീകരിച്ച് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. രാജ്യത്താദ്യമായാണ് വയോജനങ്ങൾക്കായി ഇങ്ങനെയൊരു കമ്മീഷൻ. അവഗണനയും ചൂഷണവും അനാഥത്വവും അടക്കമുള്ള വയോജനതയുടെ ജീവിത പ്രയാസങ്ങൾ സംബന്ധിച്ച വർധിച്ചുവരുന്ന ഉത്കണ്ഠകൾ പരിഗണിച്ച് അവ അടിയന്തിരമായി അഭിസംബോധന ചെയ്യാനാണ് ഓർഡിനൻസിന് തീരുമാനിച്ചതെന്നും മന്ത്രി ഡോ. ബിന്ദു പറഞ്ഞു.  വയോജനങ്ങളുടെ ക്ഷേമവും സംരക്ഷണവുമായി ബന്ധപ്പെട്ട് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനും വയോജനങ്ങളുടെ പുനരധിവാസം   സാധ്യമാക്കുന്നതിനും അവരുടെ കഴിവുകള്‍ പൊതുസമൂഹത്തിന് ഉപയുക്തമാക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍…

    Continue Reading

  • ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് പഠിപ്പിക്കാൻ ലൈബ്രേറിയന്മാർക്ക് അനുമതി: മന്ത്രി ഡോ. ബിന്ദു
    , ,

    ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് പഠിപ്പിക്കാൻ ലൈബ്രേറിയന്മാർക്ക് അനുമതി: മന്ത്രി ഡോ. ബിന്ദു

    സംസ്ഥാനത്തെ ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ ജോലിചെയ്യുന്ന യുജിസി/നെറ്റ്/പിഎച്ച്ഡി യോഗ്യതയുള്ള ലൈബ്രേറിയന്മാർക്ക് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് പഠിപ്പിക്കാൻ അനുമതി നൽകിയതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. നാലുവർഷ ബിരുദ കോഴ്‌സുകളുടെ ഭാഗമായി കോഴ്‌സ് ഇൻസ്ട്രക്ടർമാരായി പ്രവർത്തിക്കാനാണ് ഇവർക്ക് അനുമതി നൽകി ഉത്തരവായത് – മന്ത്രി ഡോ. ബിന്ദു പറഞ്ഞു. സംസ്ഥാനത്തെ ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ നാലുവർഷ ബിരുദ കോഴ്‌സുകളുടെ ഭാഗമായി നിലവിൽ എല്ലാ വിദ്യാർത്ഥികളും മൂന്ന് മൾട്ടി ഡിസിപ്ലിനറി കോഴ്‌സുകൾ പഠിക്കേണ്ടതുണ്ട്.…

    Continue Reading

  • അയ്യങ്കാളി സ്‌കോളർഷിപ്പിന് അപേക്ഷിക്കാം
    , , ,

    അയ്യങ്കാളി സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

    പട്ടികവർഗ വികസന വകുപ്പ് നടപ്പാക്കി വരുന്ന അയ്യങ്കാളി മെമ്മോറിയൽ ടാലന്റ് സെർച്ച് & ഡവലപ്മെന്റ് സ്‌കീം പ്രകാരമുള്ള സ്‌കോളർഷിപ്പിന് 2024-25 അധ്യയന വർഷം സർക്കാർ / എയ്ഡഡ് സ്‌കൂളുകളിൽ അഞ്ച്, എട്ട് ക്ലാസുകളിൽ പഠിക്കുന്ന പട്ടിക വർഗ വിദ്യാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷയോടൊപ്പം ജാതി സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്, മുൻ അധ്യയന വർഷത്തെ മാർക്ക് ലിസ്റ്റ്, സ്‌കൂൾ മേധാവി സാക്ഷ്യപ്പെടുത്തിയ അസൽ സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകർപ്പ്, മുൻഗണന ഇനങ്ങൾ തെളിയിക്കുന്ന…

    Continue Reading

  • ദേശീയ മാധ്യമ വാരാചരണം സംഘടിപ്പിച്ചു
    , , ,

    ദേശീയ മാധ്യമ വാരാചരണം സംഘടിപ്പിച്ചു

    നെടുമങ്ങാട്: ദേശീയ മാധ്യമ വാരാചരണത്തിന്റെ ഭാഗമായി നെടുമങ്ങാട് സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ 45 വർഷക്കാലമായി നെടുമങ്ങാട് മേഖലയിൽ പത്ര വിതരണം നടത്തിവരുന്ന കല്ലിoഗൽ ദിലീപിനെ കൂട്ടായ്മയുടെ സ്നേഹാദരവ് നൽകിആദരിച്ചു. നെടുമങ്ങാട് സൗഹൃദ കൂട്ടായ്മ ഭാരവാഹികളായ നെടുമങ്ങാട് ശ്രീകുമാർ, പുലിപ്പാറ യൂസഫ്, നൗഷാദ് കായ്പ്പാടി, തോട്ടുമുക്ക് വിജയൻ, ഇല്യാസ് പത്താം കല്ല്, വഞ്ചുവം ഷറഫ്, ഡോ: തത്തംകോട് കണ്ണൻ, നെടുമങ്ങാട് എം നസീർ, വെമ്പിൽ സജി,എ. മുഹമ്മദ്, ഷിജു, സാബു ബി തുടങ്ങിയവർ സംബന്ധിച്ചു.

    Continue Reading

  • ഡ്രീംസോണ്‍സ് അനിഗ്ര24: വിജയികളായി മലയാളി വിദ്യാര്‍ത്ഥികള്‍
    , , ,

    ഡ്രീംസോണ്‍സ് അനിഗ്ര24: വിജയികളായി മലയാളി വിദ്യാര്‍ത്ഥികള്‍

    കൊച്ചി: കാഡ് സെന്ററിന്റെ ക്രിയേറ്റീവ് വിദ്യാഭ്യാസ വിഭാഗമായ ഡ്രീംസോണ്‍ ചെന്നെയില്‍ സംഘടിപ്പിച്ച അനിഗ്ര-24 ഫൈനലില്‍ വിജയികളായി മലയാളി വിദ്യാര്‍ത്ഥികള്‍. കൊച്ചി,മഞ്ചേശ്വരം, കണ്ണൂര്‍ മേഖലയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് ഫൈനല്‍ റൗണ്ടില്‍ വിജയികളായത്. കോളജ്തലത്തില്‍ നടന്ന ഷോര്‍ട്ട്ഫിലിം മത്സരത്തില്‍ മഞ്ചേശ്വരം കോളജ് ഓഫ് അപ്ലൈഡ് സയന്‍സിലെ വിദ്യാര്‍ത്ഥി ശൈലേഷ് ബെസ്റ്റ് സിനിമാറ്റിക് അച്ചീവ്‌മെന്റ് പുരസ്‌കാരവും 25,000 രൂപയുടെ ക്യാഷ് പ്രൈസും നേടി. കൊച്ചി ഡ്രീം സോണിലെ ശരത് ബെസ്റ്റ് എക്‌സലന്‍സ് ഇന്‍ ഷോര്‍ട്ട് ഫിലിം പുരസ്‌കാരം കരസ്ഥമാക്കി. ഷോര്‍ട്ട് ഫിലിം…

    Continue Reading

error: Content is protected !!