Ananthapuri Online News

അനന്തം അതിവേഗം അനന്തപുരി വാര്‍ത്തകള്‍

Author: News Desk

  • ഇന്റർ സ്കൂൾ റോബോട്ടിക് മത്സരം സമാപിച്ചു
    , , , ,

    ഇന്റർ സ്കൂൾ റോബോട്ടിക് മത്സരം സമാപിച്ചു

    കൊല്ലം : മനാറുൽ ഹുദാ ട്രസ്റ്റിന്റെ കീഴിൽ കൊല്ലത്ത് പ്രവർത്തിക്കുന്ന ഓക്സ്ഫോർഡ് സ്കൂളിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഇന്റർ സ്കൂൾ റോബോട്ടിക് മത്സരം റോബോ എക്സ് സമാപിച്ചു. പ്രമുഖ എജ്യൂടെക് കമ്പനിയായ എജ്യൂക്രാഫ്റ്റിന്റെ സഹകരണത്തോടുകൂടി സംഘടിപ്പിച്ച റോബോട്ടിക്സ് മത്സരത്തിൽ കൊല്ലം മഹാത്മാഗാന്ധി മെമ്മോറിയൽ സ്കൂൾ ജേതാക്കളായി. വിമല സെൻട്രൽ സ്കൂൾ ചാത്തന്നൂർ, ഡൽഹി പബ്ലിക് സ്കൂൾ മിയണ്ണൂർ എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. 25,26 തീയതികളിൽ നടന്ന പരിപാടിയിൽ കൊല്ലം ടി…

    Continue Reading

  • പ്രസ് ക്ലബ് കുടുംബമേള ലോഗോ പ്രകാശനം നിർവഹിച്ചു
    , ,

    പ്രസ് ക്ലബ് കുടുംബമേള ലോഗോ പ്രകാശനം നിർവഹിച്ചു

    തിരുവനന്തപുരം പ്രസ് ക്ലബ് കുടുംബമേള- 2025 ലോഗോ പ്രകാശനം നടൻ പൃഥ്വിരാജ് നിർവഹിച്ചു. പ്രസ് ക്ലബ് പ്രസിഡൻ്റ് പി.ആർ.പ്രവീൺ, സെക്രട്ടറി എം.രാധാകൃഷ്ണൻ, ട്രഷറർ വി.വിനീഷ്, സംഘാടക സമിതി ജനറൽ കൺവീനർ എം. പ്രേംകുമാർ എന്നിവർ സന്നിഹിതരായി.

    Continue Reading

  • ജൂനിയർ സ്മാഷ് ബാഡ്മിന്റൺ ടൂർണമെന്റ് നവംബര്‍ 30ന്
    , , , ,

    ജൂനിയർ സ്മാഷ് ബാഡ്മിന്റൺ ടൂർണമെന്റ് നവംബര്‍ 30ന്

    തിരുവനന്തപുരം : ഖേലോ ഇന്ത്യയുടെ അംഗീകൃത സ്ഥാപനമായ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന ടോസ് ബാഡ്മിന്റൺ അക്കാദമി, യുവ ബാഡ്മിന്റൺ പ്രതിഭകളെ കണ്ടെത്തുന്നതിനായി ജൂനിയർ സ്മാഷ് ബാഡ്മിന്റൺ ടൂർണമെന്റ് 2024 സംഘടിപ്പിക്കുന്നു. നവംമ്പർ 30 നും ഡിസംബർ 1നും മനാറുൽ ഹുദാ ട്രസ്റ്റിന്റെ കീഴിൽ മണക്കാട് കല്ലാട്ടുമുക്കിൽ പ്രവർത്തിക്കുന്ന ടോസ് അക്കാദമിയിലാണ് ടൂർണമെന്റ് നടക്കുന്നത്. ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും സിംഗിൾസ്, ഡബിൾസ് മത്സരങ്ങളിൽ 9, 11, 13, 15 വയസ്സിന് താഴെ പ്രായമുള്ള കുട്ടികൾക്ക് പങ്കെടുക്കാം. മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് സിം​ഗിൾസിന് 500…

    Continue Reading

  • നന്മ മരം പ്രവർത്തനം മാതൃകാപരം : ഗവർണർ പി എസ് ശ്രീധരൻ പിള്ള
    , ,

    നന്മ മരം പ്രവർത്തനം മാതൃകാപരം : ഗവർണർ പി എസ് ശ്രീധരൻ പിള്ള

    കരുനാഗപ്പള്ളി : നന്മ മരം മുന്നോട്ട് വെക്കുന്ന ആശയങ്ങൾ ഭാവി തലമുറക്ക് ഗുണപ്പെടുന്നതും, എല്ലാവരും പിന്തുണക്കേണ്ടതുമാണെന്നും ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള പറഞ്ഞു. വൃക്ഷ വ്യാപന, സാംസ്‌കാരിക പ്രവർത്തന രംഗത്ത് ലോക മലയാളികളുടെ ഇടയിൽ പ്രവർത്തിക്കുന്ന നന്മ മരം ഗ്ലോബൽ ഫൌണ്ടേഷൻ ട്രസ്റ്റ്‌ ഏഴാം വാർഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നന്മ മരം സ്ഥാപകൻ ഡോ സൈജു ഖാലിദ് അധ്യക്ഷൻ ആയിരുന്നു. സി ആർ മഹേഷ്‌ എം എൽ എ,ദേശീയ കോർഡിനേറ്റർ ഷാജഹാൻ രാജധാനി,…

    Continue Reading

  • സ്റ്റോക്ക് എക്‌സ്‌ചേഞ്ച് സംബന്ധിച്ച അവബോധം കുട്ടികള്‍ക്ക് നല്‍കി സെബി ഓള്‍ടൈം മെമ്പര്‍ അശ്വനി ഭാട്ടിയ
    , , , ,

    സ്റ്റോക്ക് എക്‌സ്‌ചേഞ്ച് സംബന്ധിച്ച അവബോധം കുട്ടികള്‍ക്ക് നല്‍കി സെബി ഓള്‍ടൈം മെമ്പര്‍ അശ്വനി ഭാട്ടിയ

    വട്ടിയൂര്‍ക്കാവ് ഭാരതീയ വിദ്യാഭവന്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സംരംഭകത്വ നിക്ഷേപ ക്ലബ്ബിന്റെ ഉദ്ഘാടനം നവംബര്‍ 25ന് രാവിലെ 10 .30 ന് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ സെബി ഓള്‍ടൈംമെമ്പര്‍ അശ്വനി ഭാട്ടിയ നിര്‍വഹിച്ചു. കുട്ടികള്‍ക്ക് സ്റ്റോക്ക് എക്‌സ്‌ചേഞ്ച് പ്രവര്‍ത്തനം സംബന്ധിച്ച് അവബോധം ജനിപ്പിക്കുന്ന പ്രഭാഷണവും അദ്ദേഹം നടത്തി. ചടങ്ങില്‍ തിരുവനന്തപുരം കേന്ദ്ര ഓണററി ചെയര്‍മാന്‍ ടി. ബാലകൃഷ്ണന്‍ ഐഎഎസ് (റിട്ടയേഡ്) അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സുനില്‍ ചാക്കോ സ്വാഗതമാശംസിച്ചു. മുന്‍ എസ്.ബി.ഐ ചീഫ് ജനറല്‍ മാനേജരും എസ്.…

    Continue Reading

  • സിപിഎമ്മിന്റെ ജമാഅത്ത് പരാമർശത്തിനെതിരെ മറുപടി പറഞ്ഞ് ജമാഅത്തെ ഇസ്ലാമി
    , ,

    സിപിഎമ്മിന്റെ ജമാഅത്ത് പരാമർശത്തിനെതിരെ മറുപടി പറഞ്ഞ് ജമാഅത്തെ ഇസ്ലാമി

    കേരളത്തിലെ സാമൂഹിക അന്തരീക്ഷത്തെ മലിനമാക്കുന്ന പണി സിപിഎം നിർത്തണം: ജമാഅത്തെ ഇസ്ലാമി കേരള അമീർ പി മുജീബുറഹ്മാൻ. തിരുവനന്തപുരം: സിപിഎമ്മിന്റെ ജമാഅത്ത് പരാമർശത്തിനെതിരെ മറുപടി പറഞ്ഞ് ജമാഅത്തെ ഇസ്ലാമി കേരള അമീർ പി. മുജീബുറഹ്മാൻ. “ബിജെപിയ്‌ക്കെതിരെ ജമാഅത്തെ ഇസ്ലാമി പ്രവർത്തിക്കുന്നത് സിപിഎമ്മിന് അസ്വസ്ഥത ഉണ്ടാകുന്നു. കേരളത്തിൽ കഴിഞ്ഞ കാലങ്ങളിൽ പല തവണ ജമാഅത്തെ ഇസ്ലാമി ഇടതുപക്ഷത്തെ പിന്തുണച്ചിരുന്നു. അപ്പോഴൊന്നും ഇല്ലാത്ത വർഗീയത സിപിഎം ഇപ്പോൾ ഉയർത്തുന്നതിന് പിന്നിലെ കുടില തന്ത്രം പ്രബുദ്ധ കേരളം തിരിച്ചറിയുകതന്നെ ചെയ്യും,” അദ്ദേഹം…

    Continue Reading

  • സഞ്ജുവും അഖിലും തിളങ്ങി, സയ്യിദ് മുഷ്താഖ് അലി ടി20യിൽ കേരളത്തിന്‌ വിജയത്തുടക്കം
    , , , ,

    സഞ്ജുവും അഖിലും തിളങ്ങി, സയ്യിദ് മുഷ്താഖ് അലി ടി20യിൽ കേരളത്തിന്‌ വിജയത്തുടക്കം

    ഹൈദരാബാദ്: സയ്യിദ് മുഷ്താഖ് അലി ക്രിക്കറ്റ്‌ ടൂർണമെന്റിൽ കേരളത്തിന്‌ വിജയത്തോടെ തുടക്കം. ആദ്യ മത്സരത്തിൽ സർവീസസിനെ മൂന്ന് വിക്കറ്റിനാണ് കേരളം തോല്പിച്ചത്. 11 പന്ത് ബാക്കി നില്‍ക്കെ കേരളം ലക്ഷ്യത്തിലെത്തി. ടോസ് നേടിയ കേരളം ഫീൽഡിങ് തെരെഞ്ഞെടുക്കുകയായിരുന്നു. സർവീസസിന്റെ ഓപ്പണർമാരെ ആദ്യം തന്നെ മടക്കി നിധീഷ് കേരളത്തിന് മികച്ച തുടക്കം നൽകി. എന്നാൽ ക്യാപ്റ്റൻ മോഹിത് അഹ്ലാവത്തും വിനീത് ധന്കറും ചേർന്ന മൂന്നാം വിക്കറ്റ് കൂട്ടുകെട്ടിൽ 40 റൺസ് പിറന്നു. ധന്കർ 29 പന്തിൽ 41ഉം വിനീത്…

    Continue Reading

  • നേത്ര ചികിത്സ ക്യാമ്പ് സംഘടിപ്പിച്ച് ടിപ്പു കൾച്ചറൽ സൊസൈറ്റി
    , , ,

    നേത്ര ചികിത്സ ക്യാമ്പ് സംഘടിപ്പിച്ച് ടിപ്പു കൾച്ചറൽ സൊസൈറ്റി

    തിരുവനന്തപുരം: നെടുമങ്ങാട്. മൂഴിയിൽ റസിഡൻസ് വെൽഫെയർ കോ -ഓപ്പറേറ്റീവ് സൊസൈറ്റിയുടെയും, മൂഴി ടിപ്പു കൾച്ചറൽ സൊസൈറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ സൊസൈറ്റി ഹാളിൽ സംഘടിപ്പിച്ച സൗജന്യ നേത്ര പരിശോധന ക്യാമ്പ് മുൻ ഹാൻടെക്സ് മാനേജിംഗ് ഡയറക്ടർ അഡ്വക്കേറ്റ്: കണിയാപുരം ഹലീം ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് മൂഴിയിൽ മുഹമ്മദ് ഷിബുവിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ മുൻ നഗരസഭാ ചെയർമാൻ കെ സോമശേഖരൻ നായർ, കന്യാകുളങ്ങര ഷാജഹാൻ, നെടുമങ്ങാട് ശ്രീകുമാർ, ഡോക്ടർ കണ്ണൻ തത്തംകോട്, പഴ കുറ്റി രവീന്ദ്രൻ, പുലിപ്പാറ…

    Continue Reading

  • 29ാമത് ഐ.എഫ്.എഫ്.കെ: ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ നവംബര്‍ 25 മുതല്‍
    , , , ,

    29ാമത് ഐ.എഫ്.എഫ്.കെ: ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ നവംബര്‍ 25 മുതല്‍

    കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2024 ഡിസംബര്‍ 13 മുതല്‍ 20 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 29ാമത് ഐ.എഫ്.എഫ്.കെയുടെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ നവംബര്‍ 25 തിങ്കളാഴ്ച രാവിലെ 10 മണിക്ക് ആരംഭിക്കും. registration.iffk.in എന്ന ലിങ്കിലൂടെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്. പൊതുവിഭാഗത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 1180 രൂപയും വിദ്യാര്‍ത്ഥികള്‍ക്ക് ജി.എസ്.ടി ഉള്‍പ്പെടെ 590 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്. മേളയുടെ മുഖ്യവേദിയായ ടാഗോര്‍ തിയേറ്ററില്‍ സജ്ജീകരിച്ചിട്ടുള്ള ഡെലിഗേറ്റ് സെല്‍ മുഖേന നേരിട്ടും രജിസ്‌ട്രേഷന്‍ നടത്താം. എട്ടുദിവസങ്ങളിലായി നടക്കുന്ന മേളയില്‍…

    Continue Reading

  • ഗുരു ശ്രേഷ്ഠ പുരസ്ക്കാരം കുന്നത്തൂർ ജെ. പ്രകാശിന്
    , , , ,

    ഗുരു ശ്രേഷ്ഠ പുരസ്ക്കാരം കുന്നത്തൂർ ജെ. പ്രകാശിന്

    അഖിലേന്ത്യാ അവാർഡീ ടീച്ചേഴ്സ് ഫെഡറേഷൻ്റെ 2024 ലെ മികച്ച ഹൈസ്ക്കൂൾ അധ്യാപകനുള്ള ഗുരുശ്രേഷ്ഠ പുരസ്ക്കാരത്തിനായി തിരുവനന്തപുരം പട്ടം ഗവ. മോഡൽ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലെ ഗണിതാധ്യാപകൻ കുന്നത്തൂർ ജെ. പ്രകാശിനെ തെരഞ്ഞെടുത്തു. 1994 മുതൽ ഗണിതാധ്യാപകനായ ഇദ്ദേഹം അധ്യാപക പരിശീലകൻ, പാഠപുസ്തക കമ്മറ്റിയംഗം, വിക്ടേഴ്സ് ചാനൽ അവതാരകൻ എന്നീ നിലകളിലും പാഠപുസ്തകം, അധ്യാപകസഹായി, ചോദ്യശേഖരം , തുടങ്ങിയവയുടെ നിർമ്മാണത്തിലും പങ്കാളിയായിട്ടുണ്ട്. അധ്യാപനത്തിന് പുറമേ കവി, ഗാനരചയിതാവ് അഭിനേതാവ് , പ്രഭാഷകൻ, എന്നീ നിലകളിലും പ്രശസ്തനാണ്. കവിതയ്ക്ക്…

    Continue Reading

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor
error: Content is protected !!