Ananthapuri Online News

അനന്തം അതിവേഗം അനന്തപുരി വാര്‍ത്തകള്‍

Author: News Desk

  • ദി ഓക്സ്ഫഡ് ട്രോഫി ഫുട്ബോൾ ടൂർണ്ണമെൻറ്: കൊല്ലം ടി കെ എം സെൻ്റെനറി പബ്ലിക് സ്കൂൾ ജേതാക്കളായി
    , ,

    ദി ഓക്സ്ഫഡ് ട്രോഫി ഫുട്ബോൾ ടൂർണ്ണമെൻറ്: കൊല്ലം ടി കെ എം സെൻ്റെനറി പബ്ലിക് സ്കൂൾ ജേതാക്കളായി

    തിരുവനന്തപുരം : മനാറുൽ ഹുദാ ട്രസ്റ്റിന്റെ കീഴിൽ കൊല്ലം ജില്ലയിൽ പ്രവർത്തിക്കുന്ന ഓക്സ്ഫഡ് സ്കൂളിൽ സംഘടിപ്പിച്ച ദി ഓക്സ്ഫഡ് ട്രോഫി ഫുട്ബോൾ ടൂർണ്ണമെൻറ് സമാപിച്ചു. സ്കൂളിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചത്. മത്സരത്തിൽ കൊല്ലം ടി കെ എം സെൻ്റെനറി പബ്ലിക് സ്കൂൾ ജേതാക്കളായി. ആതിഥേരായ കൊല്ലം ഓക്സ്ഫഡ് സ്കൂൾ രണ്ടാം സ്ഥാനം നേടി. 25 മുതൽ 28 വരെ നടന്ന ടൂർണമെൻ്റിൽ ജില്ലയിലെ 32 സ്കൂളുകൾ പങ്കെടുത്തു. ഓക്സ്ഫോർഡ് സ്കൂൾ വിദ്യാർത്ഥിയായ…

    Continue Reading

  • 2024 മിസ്സ് ഇന്ത്യ പട്ടം നേടിയ പാർവതിക്ക് സ്നേഹാദരവ്
    , , , ,

    2024 മിസ്സ് ഇന്ത്യ പട്ടം നേടിയ പാർവതിക്ക് സ്നേഹാദരവ്

    നെടുമങ്ങാട്: 2024 മിസ്സ് ഇന്ത്യ പട്ടം നേടിയ നെടുമങ്ങാട് തോട്ടുമുക്ക് സ്വദേശികളായ രവീന്ദ്രൻ അവർകളുടെയും, ശോഭന കുമാരിയുടെയും മകളും ഇപ്പോൾ ഓസ്ട്രേലിയയിൽ താമസിച്ചുവരുന്ന പാർവതിക്ക് നെടുമങ്ങാട് സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ തോട്ടുമുക്ക് വസതിയിൽ എത്തി മൊമെന്റോ നൽകി ആദരിച്ചു. നെടുമങ്ങാട് സാംസ്കാരിക വേദി ഭാരവാഹികളായ നെടുമങ്ങാട് ശ്രീകുമാർ, മൂഴിയിൽ മുഹമ്മദ് ഷിബു, പുലിപ്പാറ യൂസഫ്, പഴകുറ്റി രവീന്ദ്രൻ, തോട്ടുമുക്ക് പ്രസന്നൻ, വെമ്പിൽ സജി,മുഹമ്മദ് ഇല്യാസ്, വഞ്ചുവം ഷറഫ്, തോട്ടുമുക്ക് വിജയൻ, പഴവിള ജലീൽ, സതീശൻ തുടങ്ങിയവർ നേതൃത്വം…

    Continue Reading

  • മലയാള സിനിമയിൽ കേരളീയത വീണ്ടെടുക്കണം – പന്ന്യൻ രവീന്ദ്രൻ
    , ,

    മലയാള സിനിമയിൽ കേരളീയത വീണ്ടെടുക്കണം – പന്ന്യൻ രവീന്ദ്രൻ

    തിരു: കുടിയേറ്റവും മനുഷ്യ ചരിത്രവും എന്ന പേരിൽ ഫിൽക്ക ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഒക്ടോബർ ഫിലിം ഫെസ്റ്റിവലിന്റെ ഉദ്ഘാടനം ഒക്ടോബർ 27-ആം തീയതി ഞായറാഴ്ച തിരുവനന്തപുരം ജോയിന്റ് കൗൺസിൽ ഹാളിൽ വച്ചു നടത്തിയ ചടങ്ങില്‍ വച്ച് മുൻ എം.പി. പന്ന്യന്‍ രവീന്ദ്രൻ നിർവഹിച്ചു. ലോക സിനിമ മനസിലാക്കുന്നതിനൊപ്പം നാല് പതിറ്റാണ്ട് മുമ്പ് നിലനിന്നിരുന്ന നമ്മുടെ മലയാള സാഹിത്യത്തെ ആസ്പദമാക്കി നിർമ്മിച്ചിരുന്ന മലയാള സിനിമയ്ക്കും ഗാനത്തിനും സംഗീതത്തിനും ഒക്കെ കേരളീയത ഉണ്ടായിരുന്നു. ആ ഭൂമിശാസ്ത്ര സാമൂഹിക ചാരുത…

    Continue Reading

  • കേരള ക്രിക്കറ്റ് ടീം പരിശീലകന്‍ മസര്‍ മൊയ്ദുവിന് ഇന്ത്യ എ ടീം ഫീല്‍ഡിങ് കോച്ചായി നിയമനം
    , , , ,

    കേരള ക്രിക്കറ്റ് ടീം പരിശീലകന്‍ മസര്‍ മൊയ്ദുവിന് ഇന്ത്യ എ ടീം ഫീല്‍ഡിങ് കോച്ചായി നിയമനം

    തിരുവനന്തപുരം: കേരള ക്രിക്കറ്റ് ടീം പരിശീലകന്‍ ഒ.വി മസര്‍ മൊയ്ദുവിന് ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യ എ ടീമിന്റെ ഫീല്‍ഡിങ് കോച്ചായി നിയമനം. കണ്ണൂര്‍ തലശേരി സ്വദേശിയായ മസര്‍ മൊയ്ദു ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ഭാഗമാകുന്ന കേരളത്തില്‍ നിന്നുള്ള രണ്ടാമത്തെയും കണ്ണൂരില്‍ നിന്നുള്ള ആദ്യ കോച്ചുമാണ്. ബിജു ജോര്‍ജ്ജാണ് നേരത്തെ ദേശിയ ടീമിന്‍റെ ഭാഗമായ മലയാളി പരിശീലകന്‍. 2012 മുതല്‍ കെസിഎയുടെ കീഴില്‍ സേവനം ആരംഭിച്ച അദ്ദേഹം കേരള അണ്ടര്‍-16, അണ്ടര്‍-19, അണ്ടര്‍-25, വുമന്‍സ് സീനിയര്‍ ടീമകളുടെ പരിശീലകനായി…

    Continue Reading

  • ‘കളിക്കളം 2024’ കായികമേളയ്ക്ക് തിങ്കളാഴ്ച തുടക്കമാകുന്നു
    , , , ,

    ‘കളിക്കളം 2024’ കായികമേളയ്ക്ക് തിങ്കളാഴ്ച തുടക്കമാകുന്നു

    തിങ്കളാഴ്ച കാര്യവട്ടം എൽ.എൻ.സി.പിയിൽ മന്ത്രി ഒ.ആർ കേളു ഉദ്ഘാടനം ചെയ്യും പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന 22 മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിലെയും 118 പ്രീമെട്രിക്, പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളിലെയും വിദ്യാർത്ഥികളുടെ ഏഴാമത് സംസ്ഥാനതല കായികമേള -‘കളിക്കളം 2024’ ഒക്ടോബർ 28,29,30 തിയതികളിൽ നടക്കും.കാര്യവട്ടം എൽ.എൻ.സി.പി സ്റ്റേഡിയത്തിൽ നടക്കുന്ന കായികമേള തിങ്കളാഴ്ച രാവിലെ 10ന് പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ. ആർ കേളു ഉദ്ഘാടനം ചെയ്യും. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ ഉദ്ഘാടന സമ്മേളനത്തിൽ…

    Continue Reading

  • ദിഓക്സ്ഫോര്‍ഡ് ട്രോഫി ഫുട്ബോൾ ടൂർണമെന്റ് ആരംഭിച്ചു
    , , , ,

    ദിഓക്സ്ഫോര്‍ഡ് ട്രോഫി ഫുട്ബോൾ ടൂർണമെന്റ് ആരംഭിച്ചു

    തിരുവനന്തപുരം: മനാറുൽ ഹുദാ ട്രസ്റ്റിന്റെ കീഴിൽ കൊല്ലത്ത് പ്രവർത്തിക്കുന്ന ദി ഓക്സ്ഫോർഡ് സ്കൂളിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ദിഓക്സ്ഫോർഡ് ട്രോഫി ഫുട്ബോൾ ടൂർണമെൻറ് ആരംഭിച്ചു. മുൻ സന്തോഷ് ട്രോഫി ക്യാപ്റ്റനും ഡെപ്യൂട്ടി കമാൻഡന്റുമായ കുരികേഷ് മാത്യു ടൂർണമെൻറിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. കൊല്ലം ഓക്സ്‌ഫോർഡ് സ്കൂൾ പ്രിൻസിപ്പൽ സനൽ ടി.എസ് അധ്യക്ഷത വഹിച്ച ഉദ്‌ഘാടന ചടങ്ങിൽ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് രാമഭദ്രൻ, സ്കൂൾ മാനേജർ ഷാനവാസ് എ. തുടങ്ങിയവർ പങ്കെടുത്തു. 25, 26,27 &…

    Continue Reading

  • നയരൂപീകരണത്തിലും തീരുമാനങ്ങള്‍ എടുക്കുന്നതിലും സ്ത്രീ പങ്കാളിത്തം ഉറപ്പാക്കേണ്ടത് ഏറ്റവും അനിവാര്യം: മന്ത്രി വീണാ ജോര്‍ജ്
    , , , , ,

    നയരൂപീകരണത്തിലും തീരുമാനങ്ങള്‍ എടുക്കുന്നതിലും സ്ത്രീ പങ്കാളിത്തം ഉറപ്പാക്കേണ്ടത് ഏറ്റവും അനിവാര്യം: മന്ത്രി വീണാ ജോര്‍ജ്

    വേള്‍ഡ് ബാങ്കിന്റെ വാര്‍ഷിക യോഗങ്ങളില്‍ പങ്കെടുത്ത് മന്ത്രി വാഷിംഗ്ടണ്‍ ഡിസിയില്‍ നടന്ന വേള്‍ഡ് ബാങ്കിന്റെ വാര്‍ഷിക യോഗങ്ങളില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പങ്കെടുത്തു. ഇന്നലെ സ്ത്രീപക്ഷ വിഷയങ്ങളില്‍ ആശയവിനിമയം നടന്നു. സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണത്തിലെ പ്രതിബന്ധങ്ങള്‍ ഇല്ലാതാക്കുക എന്ന വിഷയത്തില്‍ ലോകത്തിലെ വിവിധ സമൂഹങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു. നയരൂപീകരണത്തിലും തീരുമാനങ്ങള്‍ എടുക്കുന്നതിലും ലോകത്ത് എല്ലായിടങ്ങളിലും സ്ത്രീ പങ്കാളിത്തം ഉറപ്പാക്കേണ്ടത് ഏറ്റവും അനിവാര്യമാണെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. തൊഴില്‍ മേഖലയിലെ…

    Continue Reading

  • എച്ച്.സി.എല്‍ ബ്രിജ് ചാമ്പ്യന്‍ഷിപ്പ് വെള്ളിയാഴ്ച്ച (ഒക്ടോബർ 25) മുതൽ തിരുവനന്തപുരത്ത്
    , , ,

    എച്ച്.സി.എല്‍ ബ്രിജ് ചാമ്പ്യന്‍ഷിപ്പ് വെള്ളിയാഴ്ച്ച (ഒക്ടോബർ 25) മുതൽ തിരുവനന്തപുരത്ത്

    തിരുവനന്തപുരം: കൈരളി ബ്രിജ് അസോസിയേഷന്‍ ( കെ.ബി.എ) സംഘടിപ്പിക്കുന്ന എച്ച്.സി.എല്‍ ദക്ഷിണ മേഖല ബ്രിജ് ചാമ്പ്യന്‍ഷിപ്പ് തിരുവനന്തപുരത്ത്. ഒക്ടോബര്‍ 25 മുതല്‍ 27 വരെ ഹോട്ടല്‍ ഹൈസിന്തിലാണ് ചാമ്പ്യന്‍ഷിപ്പ് നടക്കുക. ബ്രിജ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ കീഴിലുള്ള രാജ്യത്തെ പ്രമുഖ പ്ലയേഴ്‌സ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കും. മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് താരവും ഒമേഗ ടീമിന്റെ പ്രമുഖ ബ്രിജ് താരവുമായ അസന്ത ഡീ മെല്‍, ഇന്ത്യന്‍ ബ്രിജ് താരങ്ങളായ ആര്‍. കൃഷ്ണന്‍, പി.ശ്രീധര്‍ എന്നിവരാണ് പങ്കെടുക്കുന്ന പ്രമുഖ കളിക്കാര്‍. 2022…

    Continue Reading

  • എസ് പി മെഡിഫോർട്ടിൽ കേക്ക് മിക്‌സിംഗ് ചടങ്ങ് സംഘടിപ്പിച്ചു
    , , , , ,

    എസ് പി മെഡിഫോർട്ടിൽ കേക്ക് മിക്‌സിംഗ് ചടങ്ങ് സംഘടിപ്പിച്ചു

    തിരുവനന്തപുരം: ക്രിസ്തുമസ് പുതുവർഷാഘോഷങ്ങളുടെ ഭാഗമായി ഈഞ്ചക്കലിൽ പുതിയതായി ആരംഭിച്ച എസ് പി മെഡിഫോർട്ടിലെ മീൽസ് ഫസ്റ്റ് റെസ്റ്റോറന്റിന്റെ അഭുമുഖ്യത്തിൽ കേക്ക് മിക്‌സിംഗ് ചടങ്ങ് സംഘടിപ്പിച്ചു. 30 ഓളം കുട്ടികളും ഹോസ്പിറ്റൽ ജീവനക്കാരും ചേർന്ന് ചടങ്ങിന് നേതൃത്വം നൽകി. എക്‌സിക്യുട്ടീവ് ഷെഫ് സുമേഷ് കുമാറിന്റെ നേതൃത്വത്തിലാണ് പരമ്പരാഗത ക്രിസ്മസ് പ്ലം കേക്കിനുള്ള കൂട്ടുകൾ തയാറാക്കിയത്. മൂന്നു മാസം മുന്നേ തന്നെ ഇതിന്റെ ഒരുക്കങ്ങൾ ആരംഭിച്ചതായി എസ് പി മെഡിഫോർട്ട് ചെയർമാൻ എസ് പി അശോകൻ പറഞ്ഞു. ഇതാദ്യമായാണ് ഒരു…

    Continue Reading

  • സ്വാമി അയ്യപ്പൻ്റെ വീരേതിഹാസ കഥകളുമായി വീരമണികണ്ഠൻ
    , , , ,

    സ്വാമി അയ്യപ്പൻ്റെ വീരേതിഹാസ കഥകളുമായി വീരമണികണ്ഠൻ

    സ്വാമി അയ്യപ്പൻ്റെ വീരേതിഹാസ കഥകളുമായി വീരമണികണ്ഠൻ. ആറു ഭാഷകളിലായി ത്രീഡി വിസ്മയം. ഭാരതത്തിൻ്റെ സാംസ്ക്കാരിക പരിണാമഘട്ടത്തിൽ സുപ്രധാനമായിട്ടുള്ള ദൈവീകശക്തിയായ ശ്രീ അയ്യപ്പൻ്റെ വീരേതിഹാസ കഥയുമായെത്തുന്ന ചിത്രമാണ് “വീരമണികണ്ഠൻ“. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലായി ത്രീഡിയിലാണ് ചിത്രം ഒരുങ്ങുന്നത്. വൺ ഇലവൻ്റെ ബാനറിൽ സജി എസ് മംഗലത്ത് നിർമ്മിക്കുന്ന ചിത്രം വി എഫ് എക്സ് സ്പെഷ്യലിസ്റ്റ് മഹേഷ് കേശവും സജി എസ് മംഗലത്തും ചേർന്നാണ് സംവിധാനം ചെയ്യുന്നത്. നാഗേഷ് നാരായണനാണ് തിരക്കഥയൊരുക്കുന്നത്. വീരമണികണ്ഠൻ്റെ…

    Continue Reading

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor
error: Content is protected !!