Ananthapuri Online News

അനന്തം അതിവേഗം അനന്തപുരി വാര്‍ത്തകള്‍

Author: News Desk

  • കൂച്ച് ബെഹാര്‍ ട്രോഫി: കേരളത്തെ അഹമ്മദ് ഇമ്രാന്‍ നയിക്കും
    , , ,

    കൂച്ച് ബെഹാര്‍ ട്രോഫി: കേരളത്തെ അഹമ്മദ് ഇമ്രാന്‍ നയിക്കും

    തിരുവനന്തപുരം; കൂച്ച് ബിഹാര്‍ അണ്ടര്‍ -19 ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. അഹമ്മദ് ഇമ്രാനാണ് ടീം ക്യാപ്റ്റന്‍. പ്രഥമ കേരള ക്രിക്കറ്റ് ലീഗിലെ എമേര്‍ജിംഗ് പ്ലെയര്‍ ആയി തെരഞ്ഞെടുത്ത താരമായിരുന്നു അഹമദ് ഇമ്രാന്‍. എലൈറ്റ് ഗ്രൂപ്പ് ഇ-യില്‍ ഉള്‍പ്പെട്ടിരിക്കുന്ന കേരളത്തിന്റെ എതിരാളികള്‍ മഹാരാഷ്ട്ര, ബെഹാര്‍, ജാര്‍ഖണ്ഡ്, രാജസ്ഥാന്‍, ആസാം എന്നിവരാണ്. ബുധനാഴ്ച്ചയാണ് കേരളത്തിന്റെ ആദ്യ മത്സരം. മഹാരാഷ്ട്രയിലെ സോളാപൂരില്‍ നടക്കുന്ന മത്സരത്തില്‍ കേരളം മഹാരാഷ്ട്രയെ നേരിടും. 13 ന് തിരുവനന്തപുരത്ത് മംഗലപുരം ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍…

    Continue Reading

  • ശബരിമല തീര്‍ത്ഥാടനം, സന്നദ്ധ സേവനം നടത്താന്‍ താത്പര്യമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അവസരമൊരുക്കും: മന്ത്രി വീണാ ജോര്‍ജ്
    , , , ,

    ശബരിമല തീര്‍ത്ഥാടനം, സന്നദ്ധ സേവനം നടത്താന്‍ താത്പര്യമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അവസരമൊരുക്കും: മന്ത്രി വീണാ ജോര്‍ജ്

    തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന കാലത്ത് സന്നദ്ധ സേവനം അനുഷ്ഠിക്കുവാന്‍ താത്പര്യവും അംഗീകാരവുമുള്ള ആരോഗ്യ പ്രവര്‍ത്തകരെ സ്വാഗതം ചെയ്യുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോന്നി മെഡിക്കല്‍ കോളേജ്, പത്തനംതിട്ട ജനറല്‍ ആശുപത്രി, പമ്പ, സന്നിധാനം തുടങ്ങിയ ആശുപത്രികളിലും നിലക്കല്‍, നീലിമല, അപ്പാച്ചിമേട്, ചരല്‍മേട്, എരുമേലി തുടങ്ങിയ ആരോഗ്യ സേവന കേന്ദ്രങ്ങളിലും അവരെ നിയോഗിക്കും. ആരോഗ്യവകുപ്പില്‍ നിന്നും വിരമിച്ചവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് അവസരമൊരുക്കുന്നത്. താത്പര്യമുള്ളവര്‍ dhssabarimala@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ നവംബര്‍ 11നകം രേഖകള്‍ ഉള്‍പ്പെടെ ഉള്‍പ്പെടെ അപേക്ഷ…

    Continue Reading

  • International Festival of Theatre Schools – IFTS മൂന്നാം എഡിഷൻ 2025 ഫെബ്രുവരി മൂന്നു മുതല്‍
    , , , ,

    International Festival of Theatre Schools – IFTS മൂന്നാം എഡിഷൻ 2025 ഫെബ്രുവരി മൂന്നു മുതല്‍

    തൃശൂരിലെ, സ്‌കൂള്‍ ഓഫ് ഡ്രാമ ആന്റ് ഫൈന്‍ ആര്‍ട്‌സിനെ പൂർവ്വകാല പ്രൗഢിയോടെ അന്താരാഷ്‌ട്രശ്രദ്ധയിലേക്ക് കൊണ്ടുവന്നിട്ടുള്ള അന്തർദേശീയ തിയേറ്റർ സ്‌കൂൾ ഫെസ്റ്റിവലിന്റെ (International Festival of Theatre Schools – IFTS) മൂന്നാം എഡിഷൻ 2025 ഫെബ്രുവരി മൂന്നു മുതല്‍ എട്ടു വരെ നടക്കും. അധ്യാപനശാസ്ത്ര കാർണിവൽ (Carnival of Pedagogy) ആയാണ് കോഴിക്കോട് സര്‍വ്വകലാശാലയുടെ തൃശ്ശൂര്‍ കേന്ദ്രമായ സ്‌കൂള്‍ ഓഫ് ഡ്രാമ ആന്റ് ഫൈന്‍ ആര്‍ട്‌സ് ഇക്കുറിയും ഐ എഫ് ടി എസ് പതിപ്പ് (ഐ എഫ്…

    Continue Reading

  • ആഘോഷങ്ങളിൽ മറ്റ് സംസ്ഥാനങ്ങൾ കേരളത്തെ മാതൃകയാക്കണം: കേന്ദ്രമന്ത്രി മനോഹർ ലാൽ ഖട്ടർ
    , , ,

    ആഘോഷങ്ങളിൽ മറ്റ് സംസ്ഥാനങ്ങൾ കേരളത്തെ മാതൃകയാക്കണം: കേന്ദ്രമന്ത്രി മനോഹർ ലാൽ ഖട്ടർ

    തിരുവനന്തപുരം: ഉത്സവങ്ങൾ ആഘോഷിക്കുന്നതിൽ മറ്റ് സംസ്ഥാനങ്ങൾ കേരളത്തെ മാതൃകയാക്കണമെന്ന് ഭവന നഗരകാര്യ വകുപ്പ് മന്ത്രി മനോഹർ ലാൽ ഘട്ടർ പറഞ്ഞു. ഓണാഘോഷത്തെ മറ്റ് സംസ്ഥാനങ്ങൾ മാതൃകയാക്കണം. ഹരിതചട്ടങ്ങൾ പാലിച്ച് എന്നാൽ പാരമ്പര്യം ചോർന്നുപോകാതെയുമാണ് കേരളം ഓണം ആഘോഷിച്ചത്. ഇതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് ശുചിത്വ മിഷൻ നടത്തിയ പ്രവർത്തനങ്ങളെ കേന്ദ്രമന്ത്രി അഭിനന്ദിച്ചു. സ്വച്ഛ് ദിവാലി, ശുഭ് ദിവാലി ക്യാമ്പയിൻ്റെ ഭാഗമായി സംഘടിപ്പിച്ച മീറ്റിങ്ങിലായിരുന്നു കേന്ദ്രമന്ത്രി കേരളത്തെ പ്രകീർത്തിച്ചത്. പൂക്കളെ ഉപേക്ഷിച്ച് പ്ലാസ്റ്റിക് പൂക്കളം തേടിപ്പോകുന്നവരെ ഹരിതചട്ടം…

    Continue Reading

  • ഖേലോ ഇന്ത്യയുടെ അക്രെഡിറ്റേഷൻ നേടിയ ദക്ഷിണേന്ത്യയിലെ ആദ്യ ബാഡ്മിന്റൺ അക്കാദമി : ടോസ്സ് അക്കാദമി
    , , , ,

    ഖേലോ ഇന്ത്യയുടെ അക്രെഡിറ്റേഷൻ നേടിയ ദക്ഷിണേന്ത്യയിലെ ആദ്യ ബാഡ്മിന്റൺ അക്കാദമി : ടോസ്സ് അക്കാദമി

    തയ്യാറാക്കിയത്: പ്രവീണ്‍ സി കെ വിദ്യാഭ്യാസ മേഖലയിലും, ആരോ​ഗ്യമേഖലയിലും പതിറ്റാണ്ടുകളായി നിലയുറപ്പിച്ച് തങ്ങളുടെതായ വ്യക്തിമു​​ദ്ര പതിപ്പിച്ച മനാറുൽ ഹുദാ ട്രസ്റ്റ് കേരളത്തിന് മാത്രമല്ല ​ദേശിയ കായിക രം​ഗത്തിന് നൽകിയ സമ്മാനമാണ് ടോസ്സ് അക്കാദമി. കേരളത്തിൽ നിന്നും മികച്ച ബാഡ്മിന്റൺ താരങ്ങളെ വാ‍‍ർത്തെടുക്കുകയെന്ന ഉദ്ദേശ്യലക്ഷ്യത്തോടെ 2016 ൽ ആണ് ടോസ്സ് അക്കാദമി തിരുവനന്തപുരം കല്ലാട്ടുമുക്കിലെ നാഷണൽ ന​ഗറിൽ പ്രവർത്തനം ആരംഭിച്ചത്. 2024 യിൽ ഖേലോ ഇന്ത്യയുടെ അക്രെഡിറ്റേഷൻ ഉള്ള ദക്ഷിണേന്ത്യയിലെ ആദ്യത്തെ ബാഡ്മിന്റൺ അക്കാദമി ആയി ടോസ്സ് അക്കാദമി…

    Continue Reading

  • ഇന്‍ഹേല്‍ഡ് നൈട്രിക് ഓക്‌സൈഡ് ചികിത്സയിലൂടെ അട്ടപ്പാടിയിലെ നവജാത ശിശുവിന് പുനര്‍ജന്മം
    , ,

    ഇന്‍ഹേല്‍ഡ് നൈട്രിക് ഓക്‌സൈഡ് ചികിത്സയിലൂടെ അട്ടപ്പാടിയിലെ നവജാത ശിശുവിന് പുനര്‍ജന്മം

    ഇന്‍ഹേല്‍ഡ് നൈട്രിക് ഓക്‌സൈഡ് ചികിത്സയിലൂടെ അട്ടപ്പാടിയിലെ നവജാത ശിശുവിന് പുനര്‍ജന്മം ഗര്‍ഭാവസ്ഥയില്‍ ഹൃദയയമിടിപ്പിന് വ്യതിയാനം കണ്ടതിനാല്‍ ജനന തീയതിയ്ക്ക് മുന്‍പേ ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കേണ്ടി വന്ന പാലക്കാട് അട്ടപ്പാടിയിലെ നവജാത ശിശുവിനെ നൂതന ചികിത്സയിലൂടെ രക്ഷിച്ചെടുത്ത് തൃശൂര്‍ മെഡിക്കല്‍ കോളേജ്. നവജാതശിശു തീവ്രപരിചരണ വിഭാഗത്തില്‍ ആധുനിക എച്ച്.എഫ്.ഒ.വി. വെന്റിലേറ്റര്‍ സൗകര്യവും ലക്ഷങ്ങള്‍ ചിലവ് വരുന്ന ഇന്‍ഹേല്‍ഡ് നൈട്രിക് ഓക്‌സൈഡ് ചികിത്സയും ലഭ്യമാക്കിയാണ് കുഞ്ഞിനെ രക്ഷിച്ചെടുത്തത്. വിദഗ്ധ ചികിത്സ നല്‍കി കുഞ്ഞിന്റെ ജീവന്‍ രക്ഷിച്ച മുഴുവന്‍ ടീം അംഗങ്ങളേയും ആരോഗ്യ…

    Continue Reading

  • സസ്പെൻസ് ത്രില്ലർ ചിത്രം മിലൻ പൂർത്തിയായി
    , ,

    സസ്പെൻസ് ത്രില്ലർ ചിത്രം മിലൻ പൂർത്തിയായി

    നിരവധി ദേശീയ അന്തർദേശീയ പുരസ്കാരങ്ങൾ കരസ്ഥമാക്കിയ മാടൻ എന്ന ചിത്രത്തിനു ശേഷം ആർ ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന സസ്പെൻസ് ത്രില്ലർ ചിത്രം മിലൻ ചിത്രീകരണം പൂർത്തിയായി. പുതുതലമുറയുടെ പുതു ചിന്തകളും വേറിട്ട ജീവിതവീക്ഷണങ്ങളും അവരുടെ ജീവിതത്തെ എത്തരത്തിൽ ബാധിക്കുന്നുവെന്നതിൻ്റെ നേർചിത്രം കൂടിയാണ് മിലൻ. കിരൺ നായർ, മിലൻ, ഗായത്രി ശ്രീമംഗലം, അജയ് ബാംഗ്ളൂർ, അഖിലൻ ചക്രവർത്തി, മഞ്ജിത്, സനേഷ് വി, കൊട്ടാരക്കര രാധാകൃഷ്ണൻ, കൃഷ്ണതുളസി ഭായി, ഗൗരി ബി പിള്ള, വി എസ് സുധീരൻ കാലടി, മഹേഷ്…

    Continue Reading

  • ഭിന്നശേഷിക്കാര്‍ക്ക് നഴ്‌സറി പരിപാലനത്തില്‍ നൈപുണ്യ പരിശീലനം നല്‍കി മാന്‍ കാന്‍കോറും, വെല്‍ഫെയര്‍ സര്‍വ്വീസ് എറണാകുളവും
    , , , ,

    ഭിന്നശേഷിക്കാര്‍ക്ക് നഴ്‌സറി പരിപാലനത്തില്‍ നൈപുണ്യ പരിശീലനം നല്‍കി മാന്‍ കാന്‍കോറും, വെല്‍ഫെയര്‍ സര്‍വ്വീസ് എറണാകുളവും

    കൊച്ചി: മാന്‍ കാന്‍കോറും വെല്‍ഫെയര്‍ സര്‍വ്വീസ് എറണാകുളവും സംയുക്തമായി ഭിന്നശേഷിക്കാര്‍ക്ക് സസ്യനഴ്‌സറി പരിപാലനത്തില്‍ നൈപുണ്യ പരിശീലനം നല്‍കി. നൈപുണ്യ വികസനം ഉറപ്പുനല്‍കി ഭിന്നശേഷിക്കാരുടെ തൊഴിലവസരങ്ങള്‍ മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പരിശീലന പദ്ധതി ആവിഷ്‌കരിച്ചത്. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആഗോള സ്പൈസ് എക്സ്ട്രാക്ട് വിപണിയിലെ പ്രമുഖ കമ്പനിയായ മാന്‍ കാന്‍കോറിന്റെ സി.എസ്.ആര്‍ പദ്ധതിയുടെ ഭാഗമായാണ് എറണാകുളം വെല്‍ഫെയര്‍ സര്‍വ്വീസുമായി ചേര്‍ന്ന് പദ്ധതി നടപ്പാക്കിയത്. മുപ്പത് പേര്‍ക്കാണ് പദ്ധതിയിലൂടെ നൈപുണ്യ പരിശീലനം നല്‍കിയത്. 15 മുതല്‍ 20 ദിവസം നീണ്ടുനിന്ന പരിശീലനകാലയളവിന്…

    Continue Reading

  • ശ്രീചിത്ര ഹോമിൽ സമഗ്ര വികസന പദ്ധതി ജില്ലാ കളക്ടർ ഉദ്ഘാടനം ചെയ്തു
    ,

    ശ്രീചിത്ര ഹോമിൽ സമഗ്ര വികസന പദ്ധതി ജില്ലാ കളക്ടർ ഉദ്ഘാടനം ചെയ്തു

    വൈസ്മെൻ ഇന്റർനാഷണൽ തിരുവനന്തപുരം പാലസ് സിറ്റി ക്ലബ് ശ്രീചിത്ര ഹോമിലെ കുട്ടികൾക്കായി നടപ്പിലാക്കുന്ന ടിപിഡിഎസ് എന്ന സമഗ്ര വ്യക്തിത്വ വികസന പദ്ധതി തിരുവനന്തപുരം ജില്ലാ കളക്ടർ അനു കുമാരി ഐഎഎസ് ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ചീഫ് കോർഡിനേറ്റർ ഡോ: മനോജ് ചന്ദ്രസേനൻ പദ്ധതി വിശദീകരണം നടത്തി.ഒരു വർഷം നീണ്ടുനിൽക്കുന്ന ഈ പദ്ധതി, കുട്ടികളുടെ വ്യക്തിത്വ വികസനം, ശുചിത്വബോധം, ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം, കായിക വികസനം, കരിയർ ഗൈഡൻസ് എന്നിവ ലക്ഷ്യമാക്കിയുള്ളതാണ്. ശ്രീചിത്ര ഹോം സൂപ്രണ്ട് ബിന്ദു. വി…

    Continue Reading

  • കളമശ്ശേരി സ്ഫോടന കേസിൽ യു.എ.പി.എ ഒഴിവാക്കിയത് പിണറായി സർക്കാരിന്റെ ഇരട്ടത്താപ്പ് : റസാഖ് പാലേരി
    ,

    കളമശ്ശേരി സ്ഫോടന കേസിൽ യു.എ.പി.എ ഒഴിവാക്കിയത് പിണറായി സർക്കാരിന്റെ ഇരട്ടത്താപ്പ് : റസാഖ് പാലേരി

    തിരുവനന്തപുരം: കളമശ്ശേരി ബോംബ് സ്ഫോടന കേസിൽ പ്രതി ഡൊമിനിക് മാർട്ടിനെതിരെ ചാർത്തപ്പെട്ട യു.എ.പി.എ വകുപ്പ് പിൻവലിക്കാൻ തീരുമാനിച്ചതിലൂടെ സർക്കാറിന്റെ ഇരട്ടത്താപ്പാണ് വെളിപ്പെട്ടതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് റസാഖ് പാലേരി. കേരളം എത്രത്തോളം ഇസ്ലാമോഫോബിയക്ക് വിധേയപ്പെട്ടു എന്ന് തെളിയിച്ച സംഭവത്തിന് ഒരു വർഷം തികയുമ്പോഴാണ് പ്രതിക്കെതിരെ ചുമത്തിയ യു.എ.പി.എ ഒഴിവാക്കിയ വിവരം പുറത്തുവരുന്നത്. അഞ്ച് സ്ത്രീകളും രണ്ട് പുരുഷന്മാരും ഒരു കുട്ടിയും കൊല്ലപ്പെടുകയും അമ്പതോളം പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ തീവ്രവലതുപക്ഷ ആശയക്കാരനായ ഡൊമിനിക് മാർട്ടിനെ…

    Continue Reading

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor
error: Content is protected !!