Author: News Desk
-

ബൈജു ചന്ദ്രന്‍ ടെലിവിഷൻ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡിനര്‍ഹനായി
മലയാള ടെലിവിഷൻ രംഗത്തിന് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ച് സംസ്ഥാന സർക്കാർ പരമോന്നത ദൃശ്യമാധ്യമ പുരസ്കാരമായ ടെലിവിഷൻ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡിന് ദൂരദർശൻ പ്രോഗ്രാം ഡയറക്ടർ ആയിരുന്ന ബൈജു ചന്ദ്രനെ തിരഞ്ഞെടുത്തു. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ വാർത്തക്കുറിപ്പിൽ അറിയിച്ചതാണ് ഇക്കാര്യം
-

ബേബി ജോൺ – ജന്മദിനം സെപ്റ്റംബര്‍ 14
കേരളത്തിലെ അറിയപ്പെടുന്ന രാഷ്ട്രീയ പ്രവർത്തകനും റവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി (ആർ.എസ്.പി) നേതാവുമാണ് ബേബി ജോൺ. നിരവധി തവണ മന്ത്രി സ്ഥാനം വഹിച്ച ഇദ്ദേഹം ആർ.എസ്.പി യുടെ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായി സേവനമനുഷ്ടിച്ചിട്ടുണ്ട്. കൊല്ലം ജില്ലയിലെ ചവറ, കരുനാഗപ്പള്ളി മണ്ഡലങ്ങളെ പ്രതിനിധീകരിച്ച് എം.എൽ.എ ആയിരുന്നു.1997 അസുഖത്തെ തുടർന്ന് നായനാർ മന്ത്രിസഭയിൽ നിന്നും രാജിവെച്ച ബേബി ജോൺ സജീവ രാഷ്ട്രീയ പ്രവർത്തനത്തിൽ നിന്നും മാറിനിന്നു.തൊഴിൽ വകുപ്പ് മന്ത്രി ആയിരുന്ന ഷിബു ബേബി ജോൺ മകനാണ്. നാലു പതിറ്റാണ്ടോളം നിയമസഭാംഗം ആയിരുന്ന…
-

ഭിന്നശേഷിക്ഷേമ കോർപ്പറേഷൻ മാനേജിങ് ഡയറക്ടറായി കെ. മൊയ്തീൻകുട്ടി ചുമതലയേറ്റു
സംസ്ഥാന ഭിന്നശേഷിക്ഷേമ കോർപ്പറേഷൻ മാനേജിങ് ഡയറക്ടറായി കെ. മൊയതീൻകുട്ടിയെ നിയമിച്ചു. 2016 മുതൽ 6 വർഷക്കാലം ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ മാനേജിങ് ഡയറക്ടറായി കോർപ്പറേഷനിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ചരിത്രം, ധനതത്വശാസ്ത്രം എന്നിവയിൽ ബിരുദം, മെക്കാനിക്കൽ എൻജിനീയറിങ്ങിൽ തിരുവനന്തപുരം കോളജ് ഓഫ് എൻജിനീയറിങ്ങിൽ നിന്നും ബി.ടെക് ബിരുദവും തിരുവനന്തപുരം ലോ അക്കാദമിയിൽ നിന്ന് നിയമത്തിൽ ബിരുദവും നേടിയിട്ടുണ്ട്. കേരള സർവകലാശാലയിൽനിന്നും എം.ബി.എ ഒന്നാം റാങ്കോടെ പാസായി. കണ്ണൂർ തില്ലങ്കേരി സ്വദേശിയാണ്. ഭാര്യ ഗിരിജാഭായി പി നിയമസഭാ സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയാണ്.…
-

മ്യൂസിയം, പ്ലാനറ്റേറിയം അവധി
ഓണം പ്രമാണിച്ച് സെപ്റ്റംബർ 14, 15, 16 ദിവസങ്ങളിൽ കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയം തിരുവനന്തപുരം, പ്രിയദർശിനി പ്ലാനറ്റേറിയം, റീജിയണൽ സയൻസ് സെന്റർ, ചാലക്കുടി എന്നിവ പ്രവർത്തിക്കില്ല. സെപ്റ്റംബർ 17 പ്രവൃത്തി ദിവസമായിരിക്കും. 17 മുതൽ എല്ലാ പ്രവൃത്തി ദിവസങ്ങളിലും വൈകിട്ട് 7 മണിക്ക് തിരുവനന്തപുരം ക്യാമ്പസിൽ മ്യൂസിക്കൽ വാട്ടർ ഫൗണ്ടൻ (സംഗീത-ജലധാര) പ്രദർശനം ഉണ്ടായിരിക്കും. ഓണം പ്രമാണിച്ച് സെപ്റ്റംബർ 22 വരെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും വൈകിട്ട് 7 മുതൽ 8 വരെ വാനനിരീക്ഷണത്തിനുള്ള…
-

ഓരോ വീട്ടിലും വിഷരഹിത പച്ചക്കറികൾ
വിഴിഞ്ഞം: ഓരോ വീട്ടിലു വിഷരഹിത പച്ചക്കറികൾ ഉല്പാദിപ്പിക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്തമായി മാറണമെന്നും അദാനി ഫൗണ്ടേഷൻ വിഴിഞ്ഞത്ത് നടപ്പാക്കുന്ന അടുക്കളത്തോട്ടം പദ്ധതി ഇക്കാര്യത്തിൽ നാടിനു മാതൃകയാണെന്നും ഭക്ഷ്യവകുപ്പ് മന്ത്രി ശ്രീ ജി.ആർ.അനിൽ. അദാനി ഫൗണ്ടേഷൻ സമൂഹിക പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഓണം വിപണന മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വിഴിഞ്ഞത്തെ 5 വാർഡുകളിലായി അദാനി ഫൗണ്ടേഷന്റെ കീഴിലുള്ള ഫാം സ്കൂൾ നേതൃത്വം നൽകുന്ന അടുക്കളത്തോട്ടം പദ്ധതിയിൽ 1760 കുടുംബങ്ങൾ പങ്കാളികളാണ്. ഇവർ ഉൽപാദിപ്പിക്കുന്ന ജൈവ പച്ചക്കറികൾക്കു പുറമെ…
-

ഓണത്തിന് മുന്നോടിയായി തൊഴിൽ വകുപ്പ് തീർപ്പാക്കിയത് 351 ബോണസ് തർക്കങ്ങൾ:മന്ത്രി വി ശിവൻകുട്ടി
ഓണത്തിന് മുന്നോടിയായി തൊഴിൽ വകുപ്പ് തീർപ്പാക്കിയത് 367 ബോണസ് തർക്കങ്ങളെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഇതിലൂടെ ഓണത്തിന് തൊഴിലാളികൾക്കു ലഭിക്കേണ്ട എല്ലാ ആനുകൂല്യങ്ങളും ഉറപ്പാക്കാനായി. സംസ്ഥാനത്തെ സ്വാകാര്യ,പൊതുമേഖലാ സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ 2023-24 വർഷത്തെ ബോണസ് സംബന്ധിച്ച തർക്കങ്ങൾ ഓണത്തിന് മുൻപായി തീർപ്പാക്കുന്നതിനുവേണ്ട നടപടിയുടെ ഭാഗമായി തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ട്രേഡ് യൂണിയൻ പ്രതിനിധികളുടെ യോഗം വിളിച്ചു ചേർക്കുകയും യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ബോണസ് തർക്കങ്ങളിൽ സമയബന്ധിതമായ ഇടപെടൽ നടത്തി നടപടി പരിഹരിക്കുന്നതിനുള്ള…
You May Have Missed


















