Ananthapuri Online News

അനന്തം അതിവേഗം അനന്തപുരി വാര്‍ത്തകള്‍

Author: News Desk

  • ചെമ്പൈ സംഗീതോത്സവം ആഗസ്ററ്‌ 23 മുതൽ സെപ്റ്റബര്‍ 1 വരെ
    , , , ,

    ചെമ്പൈ സംഗീതോത്സവം ആഗസ്ററ്‌ 23 മുതൽ സെപ്റ്റബര്‍ 1 വരെ

    ടി. എം. കൃഷ്ണയുടെ കച്ചേരി ആഗസ്റ്റ്‌ 28ന്‌ തിരുവനന്തപുരം ശ്രീ ചെമ്പൈ സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ 30-മത്‌ വാര്‍ഷിക സംഗീതോത്സവവും ചെമ്വൈ വൈദ്യനാഥ ഭാഗവതരുടെ ജന്മദിനാഘോഷവും ആഗസ്റ്റ്‌ 23ന്‌ തുടങ്ങുന്നു. സെപ്റ്റംബര്‍ 1 വരെ നീണ്ടു നിൽക്കുന്ന പത്തു ദിവസത്തെ സംഗീതോത്സവമാണ്‌ സംഘടിപ്പിക്കുന്നത്‌. തിരുവനന്തപുരം ശ്രീവരാഹത്തുള്ള ചെമ്പൈ സംഗീത ട്രസ്റ്റ്‌ ആഡിറ്റോറിയത്തിലാണ് കച്ചേരികള്‍ അരങ്ങേറുന്നത്. ആഗസ്റ്റ്‌ 23 5.30ന്‌ മനുഷ്യാവകാശ കമ്മീഷന്‍ ഡയറക്ടര്‍ ജനറല്‍ ഡോ. സഞ്ജീവ്‌ പറ്റ്‌ ജോഷി ഐപിഎസ് സംഗീതോത്സവം ഉദ്ഘാടനം ചെയ്യും. അഡീഷണൽ…

    Continue Reading

  • എംപോക്‌സ്: സംസ്ഥാനം ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്
    , , ,

    എംപോക്‌സ്: സംസ്ഥാനം ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്

    ആരോഗ്യ വകുപ്പിന്റെ പ്രോട്ടോകോള്‍ കൃത്യമായി പാലിക്കണം തിരുവനന്തപുരം: ചില രാജ്യങ്ങളില്‍ എംപോക്‌സ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ സംസ്ഥാനം ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആഫ്രിക്കയിലെ പല രാജ്യങ്ങളിലുള്‍പ്പെടെ എംപോക്‌സ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കേന്ദ്ര മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് സംസ്ഥാനത്തെ എല്ലാ എയര്‍പോര്‍ട്ടുകളിലും സര്‍വൈലന്‍സ് ടീമുണ്ട്. രോഗം റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് എന്തെങ്കിലും രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ എയര്‍പോര്‍ട്ടില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. 2022ല്‍ എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാനം സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രോസീജിയര്‍ പുറത്തിറക്കിയിരുന്നു.…

    Continue Reading

  • നിയമപരമായി തീർപ്പാക്കാവുന്ന മുഴുവൻ പരാതികളും തദ്ദേശ അദാലത്തിലൂടെ പരിഹരിക്കും: മന്ത്രി എം ബി രാജേഷ്
    , , ,

    നിയമപരമായി തീർപ്പാക്കാവുന്ന മുഴുവൻ പരാതികളും തദ്ദേശ അദാലത്തിലൂടെ പരിഹരിക്കും: മന്ത്രി എം ബി രാജേഷ്

    ജില്ലാതല തദ്ദേശ അദാലത്ത് മന്ത്രി ഉദ്ഘാടനം ചെയ്തു തദ്ദേശസ്ഥാപനങ്ങളിലെ തീർപ്പാകാതെ കിടക്കുന്ന അപേക്ഷകളിൽ നിയമപരമായി തീർപ്പാക്കാൻ കഴിയുന്ന മുഴുവൻ പരാതികളും ജില്ലാതല തദ്ദേശ അദാലത്തുകളിലൂടെ പരിഹരിക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. ജനങ്ങളുടെ പ്രശ്നങ്ങൾ ആഴത്തിൽ പഠിക്കാനുള്ള അവസരം കൂടിയാണ് തദ്ദേശ അദാലത്തെന്നും മന്ത്രി പറഞ്ഞു. സർക്കാരിൻ്റെ നാലാം നൂറു ദിന കർമ്മ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച ജില്ലാതല തദ്ദേശ അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.  കാര്യക്ഷമമായും സമയബന്ധിതമായും അപേക്ഷകളിൽ തീർപ്പുണ്ടാകണം എന്ന…

    Continue Reading

  • നർത്തകിമാരും സുരക്ഷിതരാണെന്ന് കരുതണ്ട; സൗമ്യ സുകുമാരന്‍

    നർത്തകിമാരും സുരക്ഷിതരാണെന്ന് കരുതണ്ട; സൗമ്യ സുകുമാരന്‍

    ഹേമ കമ്മിറ്റി റിപ്പോർട്ട്‌ പുറത്ത് വന്നപ്പോൾ ഉള്ള പ്രതികരണം കണ്ടാൽ മലയാളം ഇൻഡസ്ട്രിയിൽ മാത്രമേ ചൂഷണം ഉള്ളു എന്നു തോന്നും വിധമാണ്. സിനിമ മേഖല കഴിഞ്ഞാൽ സാംസ്‌കാരിക രംഗത്തെ നർത്തകിമാര്‍ നേരിടുന്ന പ്രതിസന്ധികള്‍ നിരവധിയുണ്ടെന്നാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിനെ സംബന്ധിച്ച് പ്രശസ്ത നര്‍ത്തകി സൗമ്യ സുകുമാരന്റെ അഭിപ്രായം. സൗമ്യ തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചത് ഇപ്രകാരമാണ് സ്ത്രീകൾ ഉള്ള എല്ലാ മേഖലയിലും ഈ പരിപാടി ഉണ്ട്. വെറുപ്പുളവാക്കുന്ന ഒരു വാട്സാപ്പ് ചാറ്റ് പോലും അതിക്രമം ആയിട്ടാണ് എനിക്ക്…

    Continue Reading

  • കേരള വിവാഹധൂര്‍ത്തും ആര്‍ഭാടവും നിരോധന ബില്‍ നിയമസഭ പാസാക്കണം: അഡ്വ: പി. സതീദേവി
    , ,

    കേരള വിവാഹധൂര്‍ത്തും ആര്‍ഭാടവും നിരോധന ബില്‍ നിയമസഭ പാസാക്കണം: അഡ്വ: പി. സതീദേവി

    സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന വിവാഹസംബന്ധമായ ആര്‍ഭാടവും ധൂര്‍ത്തും നിരോധിക്കുന്നത് ലക്ഷ്യമിടുന്ന കേരള വിവാഹധൂര്‍ത്തും ആര്‍ഭാടവും നിരോധനം കരട് ബില്‍ നിയമസഭ ചര്‍ച്ച ചെയ്യുകയും ആവശ്യമായ മാറ്റങ്ങളോടെ പാസാക്കുകയും വേണമെന്ന് സംസ്ഥാന വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ: പി. സതീദേവി. കേരള യുവജന കമ്മിഷന്റെ സഹകരണത്തോടെ കേരള വനിതാ കമ്മിഷന്‍ സംഘടിപ്പിച്ച ‘സ്ത്രീധന വിമുക്ത കേരളം’ സംസ്ഥാനതല സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സതീദേവി. 2021 ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് നിയമസഭ ചര്‍ച്ച ചെയ്ത് പാസാക്കണം. വിവാഹധൂര്‍ത്തും ആര്‍ഭാടവും ഗുരുതരമായ…

    Continue Reading

  • ബോബോ: വളർത്തുമൃഗങ്ങൾക്കുള്ള സമഗ്ര സേവനങ്ങളുടെ സംരംഭം ഫോർട്ട് കൊച്ചിയിൽ
    , ,

    ബോബോ: വളർത്തുമൃഗങ്ങൾക്കുള്ള സമഗ്ര സേവനങ്ങളുടെ സംരംഭം ഫോർട്ട് കൊച്ചിയിൽ

    വളർത്തുമൃഗങ്ങൾക്കുള്ള സമഗ്ര സേവനങ്ങൾ, പുസ്തകങ്ങൾ, കഫേ എന്നിവയുൾപ്പെടുന്ന ഇന്ത്യയിലെ ആദ്യത്തെ സംരംഭം ഫോർട്ട് കൊച്ചിയിൽ  കൊച്ചി, 19 ആഗസ്ത് 2024: വളർത്തുമൃഗങ്ങൾക്കുള്ള സമഗ്ര സേവനങ്ങൾ, പുസ്തകങ്ങൾ, കഫേ എന്നിവ സമന്വയിപ്പിച്ചുകൊണ്ടുള്ള ഇന്ത്യയിലെ ആദ്യത്തെ സംയോജിത സ്ഥാപനമായ ബോബോ ഫോർട്ട് കൊച്ചിയിൽ പ്രവർത്തനമാരംഭിച്ചു. ഫോർട്ട് കൊച്ചിയിലെ ബെർണാഡ് റോഡിൽ തുടക്കം കുറിച്ച ബോബോ ഞായറാഴ്ച ഹൈബി ഈഡൻ എംപി ഉദ്ഘാടനം ചെയ്തു. ഹൈബി ഈഡനും കുടുംബവും തങ്ങളുടെ വളർത്തുനായ ജോയിയ്ക്കൊപ്പം ഉദ്‌ഘാടന പരിപാടിയിൽ പങ്കെടുക്കാൻ എത്തിയത് കൗതുകക്കാഴ്ചയായി. ബോബോ എന്നത് ഇന്ത്യയിലെതന്നെ ആദ്യത്തെ ആശയമാണ്.…

    Continue Reading

  • രാത്രി കാലങ്ങളില്‍ ആശുപത്രി കോമ്പൗണ്ടിനുള്ളില്‍ അനധികൃതമായി ആരും തങ്ങാന്‍ പാടില്ല
    , , ,

    രാത്രി കാലങ്ങളില്‍ ആശുപത്രി കോമ്പൗണ്ടിനുള്ളില്‍ അനധികൃതമായി ആരും തങ്ങാന്‍ പാടില്ല

    ജീവനക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ സ്‌പേസ് ഓഡിറ്റ് നടത്തണം: മന്ത്രി വീണാ ജോര്‍ജ് മന്ത്രിയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജുകളുടെ ഉന്നതതല യോഗം ചേര്‍ന്നു തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ ജീവനക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ സ്‌പേസ് ഓഡിറ്റ് നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. പ്രിന്‍സിപ്പല്‍മാര്‍, സൂപ്രണ്ടുമാര്‍, വകുപ്പ് മേധാവികള്‍ എന്നിവര്‍ ചേര്‍ന്ന് സ്‌പേസ് ഓഡിറ്റ് നടത്തി സുരക്ഷിതത്വം ഉറപ്പാക്കണം. സ്ഥാപന തലത്തില്‍ പ്രിന്‍സിപ്പല്‍മാരും സംസ്ഥാന തലത്തില്‍ മെഡിക്കല്‍ വിദ്യാഭ്യാസ…

    Continue Reading

  • നാഷണൽ സ്പേസ് ഡേ മത്സരത്തിൽ മരിയൻ എൻജിനീയറിങ് കോളേജിന് മികച്ച വിജയം
    , , ,

    നാഷണൽ സ്പേസ് ഡേ മത്സരത്തിൽ മരിയൻ എൻജിനീയറിങ് കോളേജിന് മികച്ച വിജയം

    തിരുവനന്തപുരം: ചന്ദ്രയാൻ മൂന്നിന്റെ വിജയത്തിനോട് അനുബന്ധിച്ച് ഐഎസ്ആർഒ നടത്തിയ മത്സരത്തിൽ എൻജിനീയറിങ് കോളേജ് വിഭാഗത്തിൽ സംസ്ഥാന തലത്തിൽ മരിയൻ എൻജിനീയറിങ് കോളേജ് രണ്ടാം സ്ഥാനം കരസ്ഥമാക്കി. സ്കൂളുകളിലെയും കോളേജുകളിലെയും വിദ്യാർത്ഥികൾക്കായി ആഗസ്റ്റ് രണ്ടാം തീയതി മുതൽ എട്ടാം തീയതി വരെ കോളേജിൽ വിവിധതരം മത്സരങ്ങൾ സംഘടിപ്പിച്ചു. ഈ പരിപാടിയുടെ അടിസ്ഥാനത്തിലാണ് കോളേജിന് രണ്ടാം സ്ഥാനം ലഭിച്ചത്. വിഎസ് സി യിൽ നടന്ന ചടങ്ങിൽ മാനേജ്മെന്റ് പ്രതിനിധി ഫാ.ജിം കാർവിൻ,അഭിജിത്ത് ആർ. പി., രെഞ്ചു സി. എം., എന്നിവർ…

    Continue Reading

  • കേരള സ്റ്റേറ്റ് ജവഹർ ബാലഭവനിൽ നവോത്‌ഥാനവാരം
    , , ,

    കേരള സ്റ്റേറ്റ് ജവഹർ ബാലഭവനിൽ നവോത്‌ഥാനവാരം

    കേരള സ്റ്റേറ്റ് ജവഹർ ബാലഭവനിൽ ആഗസ്ത് 20 ശ്രീനാരായണ ഗുരു ജയന്തി മുതൽ ആഗസ്ത് 28 അയ്യൻ‌കാളി ജയന്തി വരെ നടക്കുന്ന നവോത്ഥാനവാരത്തിന് തുടക്കമായി. നമുക്ക് ജാതിയില്ല വിളംബര ശതാബ്‌ദി സ്മാരക ശ്രീനാരായണഗുരു പ്രതിമയിൽ ബാലഭവൻ ചെയർമാൻ വി. കെ പ്രശാന്ത് എം എൽ എയ്ക്കും കടകംപള്ളി സുരേന്ദ്രൻ എം എൽ എയ്ക്കുമൊപ്പം ബാലഭവൻ വിദ്യാർഥികൾ പുഷ്‌പാർച്ചന നടത്തി. തുടർന്ന് ‘നവോത്ഥാന കേരളം‘ എന്ന വിഷയത്തിൽ കുട്ടികൾക്കായുള്ള പ്രസംഗ മത്സരം നടന്നു. ബാലഭവൻ പ്രിൻസിപ്പൽ ഇൻ-ചാർജ്ജ് വി…

    Continue Reading

  • ആരോഗ്യ മേഖല മരണശയ്യയിൽ; സി എം പി തിരുവനന്തപുരം ജില്ലാ കമ്മിറ്റി മാർച്ച്
    , ,

    ആരോഗ്യ മേഖല മരണശയ്യയിൽ; സി എം പി തിരുവനന്തപുരം ജില്ലാ കമ്മിറ്റി മാർച്ച്

    ആരോഗ്യ മേഖല മരണശയ്യയിൽ എന്ന മുദ്രാവാക്യം ഉയർത്തി കൊണ്ട് 17/08/2024 ന് രാവിലെ 11 മണിക്ക് സി എം പി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മെഡിക്കൽ കോളേജിന് സമീപമുള്ള ഗണപതി ക്ഷേത്രത്തിൽ നിന്നും തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാർച്ച് നടത്താൻ നിശ്ചയിച്ചിരിക്കുകയാണ്. സി എം പി ജനറൽ സെക്രട്ടറി സിപി ജോൺ മാർച്ച്‌ ഉത്ഘാടനം ചെയ്യും.

    Continue Reading

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor
error: Content is protected !!