Author: News Desk
-

പ്രസ് ക്ലബിൽ വി എഫ് എക്സ്, എആർ. വിആർ സൗജന്യ ശില്പശാല ശനിയാഴ്ച
തിരുവനന്തപുരം പ്രസ്ക്ലബിൻ്റെ തൊഴിൽ വൈദഗ്ധ്യ പരിശീലന പരിപാടിയുടെ ഭാഗമായുള്ള വി എഫ് എക്സ് , എആർ , വി ആർ ശില്പശാല 17.08.24, ശനിയാഴ്ച ടിഎൻജി ഹാളിൽ നടക്കും. രാവിലെ 10 മണിക്ക് സാംസ്കാരിക ക്ഷേമനിധി ബോർഡ് ചെയർമാൻ മധുപാൽ ശില്പശാലയുടെ ഉദ്ഘാടനം നിർവഹിക്കും. സംവിധായകനും തിരക്കഥാകൃത്തുമായ ആർ എസ് വിമലിൻ്റെ യു എഫ് കെ വി എഫ് എക്സ് അക്കാദമിയുമായി സഹകരിച്ചാണ് ശില്പശാല . വൈകിട്ട് വരെ നീളുന്ന പരിപാടിയില്‍ സിനിമാ-ടിവി മേഖലയിലെ ആധുനിക സാങ്കേതിക…
-

ജവഹർ ബാലഭവനിൽ സ്വാത്രന്ത്ര്യ ദിനാഘോഷം സമുചിതമായി ആഘോഷിച്ചു
ഇന്ത്യയുടെ 78 ആം സ്വാത്രന്ത്ര്യ ദിനാഘോഷം കേരള സ്റ്റേറ്റ് ജവഹർ ബാലഭവനിൽ സമുചിതമായി ആഘോഷിച്ചു. ബാലഭവൻ ചെയർമാൻ വി കെ പ്രശാന്ത് എം എൽ എ കുട്ടികൾക്കൊപ്പം പതാകയുയർത്തി സ്വാത്രന്ത്ര്യ ദിന സന്ദേശം നൽകി. ബാലഭവൻ വിദ്യാർഥികൾ ദേശഭക്തി ഗാനങ്ങൾ ആലപിച്ചു. ബാലഭവൻ പ്രിൻസിപ്പൽ ഇൻ ചാർജ്ജ് വി കെ നിർമലകുമാരി സ്വാഗതവും എക്സിക്യൂട്ടീവ് ഓഫീസർ ഒ കെ രാജൻ നന്ദിയും പറഞ്ഞു. രക്ഷിതാക്കൾ, ബാലഭവൻ അധ്യാപകർ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.
-

കൊമ്പു കോര്‍ക്കാന്‍ തൃശൂരിന്റെ സ്വന്തം ടൈറ്റന്‍സ്; ലോഗോയില്‍ കരുത്തുകാട്ടി കൊമ്പന്‍
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് ടി20 മത്സരത്തില്‍ പങ്കെടുക്കുന്ന തൃശൂര്‍ ടൈറ്റന്‍സിന്റെ ലോഗോയില്‍ കരുത്തിന്റെയും തൃശൂര്‍ നഗര പൈതൃകത്തിന്റെയും പ്രതീകമായ ആനയും പൂരവും. പ്രമുഖ ബിസിനസുകാരനും മുന്‍ ക്രിക്കറ്റ് താരവുമായ സജ്ജാദ് സേഠിന്റെ ഉടമസ്ഥതയിലുള്ള തൃശൂര്‍ ടീമിന്റെ ലോഗോയാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ആഗോളതലത്തില്‍ ഏറെ ശ്രദ്ധേയമായ തൃശൂര്‍ പൂരവും പൂരത്തിലെ പ്രമാണിയായ ആനയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ലോഗോ ഡിസൈന്‍ ചെയ്തതെന്ന് ടീം ഉടമ സജ്ജാദ് പറഞ്ഞു. ലോഗോയിലെ മഞ്ഞ നിറം കുടമാറ്റത്തെയും ആനച്ചമയത്തെയും സൂചിപ്പിക്കുന്നു. കൂടാതെ,…
-

ഖാദർ കമ്മിറ്റി റിപ്പോർട്ട് പൊതുവിദ്യാഭ്യാസ മേഖലയെ തകർക്കും: കെ എച്ച് എസ് ടി യു
അപ്രായോഗികവും അശാസ്ത്രീയവുമായ നിർദ്ദേശങ്ങൾ അടങ്ങിയ ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പിലാക്കി പൊതുവിദ്യാഭ്യാസ മേഖലയെ തകർക്കാൻ അനുവദിക്കില്ല: കെ എച്ച് എസ് ടി യു കേരളത്തിലെ പൊതു വിദ്യാഭ്യാസ മേഖലയെ തകർക്കുന്ന ഖാദർ കമ്മിറ്റി യിലെ വികലമായ നിർദ്ദേശങ്ങളുടെ പൊള്ളത്തരങ്ങൾ ചൂണ്ടി കാണിച്ചു കൊണ്ട് KHSTU സംസ്ഥാന കമ്മിറ്റി ബഹു പ്രതിപക്ഷ നേതാവ് വി ഡി സതീശന് നിവേദനം നൽകി. എട്ട് വർഷത്തിലധികമായി പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് മുകളിൽ ഡെമോക്ലിറ്റസിൻ്റെ വാൾപോലെ കിടന്ന് വലിയ സാമ്പത്തിക ബാധ്യത വരുത്തി വെച്ച്…
-

പരാതികളില്‍ ഏറെയും ഗാര്‍ഹിക പീഡനങ്ങളുമായി ബന്ധപ്പെട്ടത്: അഡ്വ. പി. സതീദേവി
വനിതാകമ്മിഷന്‍ അദാലത്തുകളില്‍ ലഭിക്കുന്ന പരാതികളില്‍ കൂടുതലും ഗാര്‍ഹിക പീഡനങ്ങളുമായി ബന്ധപ്പെട്ടവയാണെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ: പി. സതീദേവി. വിവാഹ സമയത്ത് നല്‍കിയ ആഭരണങ്ങളും മറ്റ് വസ്തുവകകളും തിരികെക്കിട്ടണമെന്ന ആവശ്യവുമായി അദാലത്തില്‍ എത്തുന്നവരുടെ എണ്ണവും കൂടിവരുന്നുണ്ട്. കച്ചവട മനസ്ഥിതിയോടെ നടക്കുന്ന വിവാഹങ്ങളുടെ പരിണിതഫലമാണ് ഈ സങ്കീര്‍ണാവസ്ഥയ്ക്ക് കാരണമെന്നും വനിതാകമ്മിഷന്‍ അധ്യക്ഷ പറഞ്ഞു. തിരുവനന്തപുരം ജവഹര്‍ ബാലഭവനില്‍ ഇന്നലെയാരംഭിച്ച അദാലത്തിലെ ആദ്യദിന ഹിയറിംഗിന് ശേഷം സംസാരിക്കുകയായിരുന്നു അഡ്വ: പി. സതീദേവി. തൊഴിലിടങ്ങളിലെ ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട പരാതികളും അദാലത്തിന്റെ…
-

ദേശീയ വാസ്‌കുലർ ദിനം – ഓഗസ്റ്റ് 6 ജീവിതശൈലിയും രക്തധമനി രോഗങ്ങളും
മനുഷ്യ ശരീരത്തിലെ കോശങ്ങള്‍ക്കും അവയവങ്ങള്‍ക്കും സുഗമമായ പ്രവര്‍ത്തനത്തിനായി പ്രാണവായുവും, ഗ്ലൂക്കോസും, ഹോര്‍മോണുകളും മറ്റ് ആവശ്യ വസ്തുക്കളും ശുദ്ധ രക്തക്കുഴൽ വഴി എത്തിച്ചേരുകയും തിരികെ അശുദ്ധ രക്തക്കുഴലുകൾ വഴി ഹൃദയത്തിൽ എത്തുകയുമാണ് രക്തചംക്രമണത്തിന്റെ ധര്‍മ്മം. മനുഷ്യന് പ്രായമാകുന്നതോടെ ഓരോ അവയവത്തിലേക്കും പ്രധാനപ്പെട്ട മഹാധമനിയിലും കൊളസ്‌ട്രോളും കൊഴുപ്പും പറ്റിപ്പിടിച്ച് ശുദ്ധ രക്തത്തിന്റെ പ്രവാഹം കുറഞ്ഞു പോവുകയോ നിന്ന് പോവുകയോ ചെയ്യുക വഴി അതാത് അവയവത്തിന്റെ മാത്രമല്ല ജീവന് തന്നെ അപകടാവസ്ഥ സൃഷ്ടിക്കാൻ ഇട വരുന്നതാണ്. 1994 ഓഗസ്റ്റ് മാസം ആറാം…
-

ആറ്റുകാൽ ദേവി ക്ഷേത്രം മേല്‍ശാന്തിയായി ബ്രഹ്മശ്രീ വി.മുരളീധരന്‍ നമ്പൂതിരി
ആറ്റുകാൽ ദേവി ക്ഷേത്രം മേല്‍ശാന്തിയായി ബ്രഹ്മശ്രീ വി.മുരളീധരന്‍ നമ്പൂതിരി തിരഞ്ഞെടുക്കപ്പെട്ടു. വൈക്കം ഉദയനാപുരം സ്വദേശിയാണ്. ശബരിമല മുൻ മേൽശാന്തി ആയിരുന്നു. ചിങ്ങം ഒന്നിന്ശ്രീ ആറ്റുകാൽ അമ്മയുടെ സന്നിധിയിൽ ചുമതലയേൽക്കും.
-

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മേജര്‍ രവി രണ്ട് ലക്ഷം രൂപ നല്‍കി
കൊച്ചി: വയനാട് ദുരിതബാധിതര്‍ക്ക് സഹായം ഒരുക്കുന്നതിനായി പ്രമുഖ സംവിധായകന്‍ മേജര്‍ രവി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് രണ്ട് ലക്ഷം രൂപ സംഭാവന നല്‍കി. കേരളം കണ്ട ഏറ്റവും വലിയ ദുരന്തമാണ് വയനാട് സംഭവിച്ചത്. ഈ സാഹചര്യത്തില്‍ നാം ഒന്നിച്ച് നില്‍ക്കണമെന്നും എല്ലാവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ മോഹന്‍ലാലിന് ഒപ്പം മേജര്‍ രവി വയനാട് ദുരന്ത മേഖല സന്ദര്‍ശിച്ചിരുന്നു.
-

മതത്തിനതീതമായി ചില മൂല്യങ്ങൾ. ഹിമുക്രി പൂർത്തിയായി. സംവിധാനം പികെ ബിനുവർഗീസ്.
ഹിന്ദു മുസ്ലിം ക്രിസ്ത്യൻ മത വിഭാഗങ്ങൾക്ക് അതീതമായി മാനവികത, സ്നേഹം സാഹോദര്യം തുടങ്ങിയ മൂല്യങ്ങളെ ഉയർത്തിക്കാട്ടുന്ന ചിത്രം “ഹിമുക്രി” ചിത്രീകരണം പൂർത്തിയായി. എക്സ് ആൻ്റ് എക്സ് ക്രിയേഷൻസിൻ്റെ ബാനറിൽ നവാഗതനായ പികെ ബിനു വർഗീസാണ് ചിത്രം കഥയെഴുതി സംവിധാനം ചെയ്തത്. ഹിന്ദു മുസ്ലിം ക്രിസ്ത്യൻ്റെ ചുരുക്കെഴുത്താണ് ഹിമുക്രി. ചൊവ്വാദോഷമുള്ള പെൺകുട്ടി നന്ദനയുമായി മനോജ് പ്രണയത്തിലാവുകയും അവളെ വിവാഹം കഴിക്കുകയും ചെയ്യുന്നു. ഒരു പ്രത്യേക സാഹചര്യത്തിൽ നന്ദനയെ ഉപേക്ഷിക്കേണ്ടി വന്ന മനോജിൻ്റെ ജീവിതത്തിലേക്ക് വ്യത്യസ്ഥ സാഹചര്യങ്ങളിലായി റസിയയും മെർളിനും…
You May Have Missed















