Ananthapuri Online News

Anantham Athivegam Ananthapuri Varthakal

അമൃത സെന്റർ ഫോർ സ്‌കൾപ്ചർ ആൻഡ് പെയിന്റിങ് ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: അമൃത വിശ്വവിദ്യാപീഠത്തിന് കീഴിലുള്ള അമൃത സെന്റർ ഫോർ സ്‌കൾപ്ചർ ആൻഡ് പെയിന്റിങ് പൂങ്കുളത്ത് പ്രവർത്തനം ആരംഭിച്ചു. അമൃത വിശ്വവിദ്യാപീഠം രജിസ്ട്രാർ ഡോ.കെ ശങ്കരൻ സെന്ററിന്റെ ഉദ്ഘാടനം നിർവഹിച്ചു. കൈമനം മാതാ അമൃതാനന്ദമയി മഠം മഠാധിപതി സ്വാമി ശിവാമൃതാനന്ദപുരി അനുഗ്രഹ പ്രഭാഷണം നടത്തി. കല്ലിയൂർ പഞ്ചായത്ത് അംഗം എസ്.ബിജു, അമൃത വിശ്വവിദ്യാപീഠം അമൃതപുരി ക്യാമ്പസ് ഡയറക്ടർ ബ്രഹ്‌മചാരി ദേവീദാസ ചൈതന്യ, അമൃത സ്‌കൂൾ ഓഫ് സ്പിരിച്വൽ ആൻഡ് കൾച്ചറൽ സ്റ്റഡീസ് പ്രിൻസിപ്പൽ ബ്രഹ്‌മചാരി അച്യുതാമൃത ചൈതന്യ, ഹ്യുമാനീറ്റീസ് വിഭാഗം ഡീൻ പ്രൊഫ. യു കൃഷ്ണകുമാർ, അമൃത സെന്റർ ഫോർ സ്‌കൾപ്ചർ ആൻഡ് പെയിന്റിങ് മേധാവി പ്രൊഫ. എസ്. ശിവകുമാർ, കെ.പി ജയചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. ഒരു വർഷത്തെ ഡിപ്ലോമ കോഴ്‌സുകളാണ് ആദ്യ ഘട്ടത്തിൽ ആരംഭിച്ചിരിക്കുന്നത്.

📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ Preferred Source ആയി ചേർക്കൂ.
error: Content is protected !!