Ananthapuri Online News

Anantham Athivegam Ananthapuri Varthakal

ശ്രീനാരായണഗുരു ജയന്തി മുതൽ അയ്യങ്കാളി ജയന്തി വരെ സംഘടിപ്പിച്ച നവോത്ഥാനവരാചാരണത്തിന് സമാപനം

കേരള സ്റ്റേറ്റ് ജവഹർ ബാലഭവൻ ശ്രീനാരായണഗുരു ജയന്തി മുതൽ അയ്യങ്കാളി ജയന്തി വരെ സംഘടിപ്പിച്ച നവോത്ഥാനവരാചാരണത്തിന് സമാപനം. ബാലഭവൻ ചെയർമാൻ വി കെ പ്രശാന്ത് എംഎൽ എയുടെ നേതൃത്വത്തിൽ വെള്ളായമ്പലം അയ്യങ്കാളി പ്രതിമയിൽ കുട്ടികൾ പുഷ്പാർച്ചന നടത്തി. തുടർന്ന് ബാലഭവൻ ആഡിറ്റോറിയത്തിൽ വി കെ പ്രശാന്ത് എം എൽ എ യുടെ അധ്യക്ഷതയിൽ ചേർന്ന നവോത്ഥാന സദസ്സിൽ കവിയും സാംസ്‌കാരിക പ്രവർത്തകനുമായ വിനോദ് വെള്ളായണി മുഖ്യപ്രഭാഷണം നടത്തി.

ബാലഭവൻ എക്സിക്യൂട്ടീവ് ഓഫീസർ ഒ കെ രാജൻ സ്വാഗതവും പ്രിൻസിപ്പൽ ഇൻ ചാർജ്ജ് വി കെ നിർമലകുമാരി നന്ദിയും പറഞ്ഞു. നവോത്ഥാനവാരത്തോടനുബന്ധിച്ച് വിദ്യാർഥികൾക്കായി നടന്ന കലാ സാഹിത്യ മത്സരവിജയികൾക്ക് സമ്മാനദാനം നടന്നു. തുടർന്ന് സതീഷ് ജി നായർ രചനയും സംവിധാനവും നിർവഹിച്ച ‘നവോദയം ’ ഡോക്യുഡ്രാമ വിദ്യാർഥികൾ അവതരിപ്പിച്ചു.

📰 Ananthapuri Online News
Google Search-ൽ Ananthapuri Online News-നെ Preferred Source ആയി ചേർക്കൂ.
error: Content is protected !!