Author: News Desk
-

സ്‌കൂൾ ഒഴിവുകാലം മധ്യവേനലവധിയായും മൺസൂൺ വർഷകാല അവധിയായും വിഭജിക്കണം; ഖാലിദ് പെരിങ്ങത്തൂർ
നമ്മുടെ സംസ്ഥാനത്തെ സ്‌കൂൾ കോളേജുകൾക്ക് വാർഷിക പരീക്ഷക്ക് ശേഷമുള്ള ഒഴിവുകാലമായി നീക്കി വെച്ചിരിക്കുന്നത് ഏപ്രിൽ മെയ് എന്നീ രണ്ടു മാസത്തിലാണ്, ഈ ഒരു കാലം അത്യുഷ്ണമായതുകൊണ്ടു തന്നെ മധ്യവേനലവധി എന്നാണ് ഇതിന്റെ സവിശേഷണം. കുടിവെള്ളക്ഷാമം സൂര്യാഘാതം അത്യുഷ്ണ ആരോഗ്യ പ്രശ്നങ്ങൾ തുടങ്ങിയവയും ഉണ്ടാകുന്നതിനാൽ ഈ മാസങ്ങൾ തന്നെ ഒഴിവുകാലമായി തിരഞ്ഞുടുക്കുന്നതിനു നിമിത്തമായി എന്നതും ഒരു വസ്തുതയാണ്. രക്ഷിതാക്കളൂം വിദ്യാർത്ഥികളും ഈ വേനലവധി കാലത്ത് ഉല്ലാസയാത്ര, കുടുംബങ്ങൾ ഒന്നിച്ചുള്ള വിദേശ യാത്ര, കൂട്ടുകുടുംബങ്ങൾ ഒന്നിച്ചു ചേരൽ തുടങ്ങിയതിലും വ്യാപൃതമാവുന്നു.…
-

പാണ്ടിക്കാട് നിന്നെടുത്ത വവ്വാല്‍ സാമ്പിളില്‍ വൈറസിന്റെ ആന്റിബോഡി സാന്നിധ്യം
നിപ കേസ് റിപ്പോര്‍ട്ട് ചെയ്ത മലപ്പുറത്തെ പാണ്ടിക്കാട് നിന്നെടുത്ത വവ്വാല്‍ സാമ്പിളില്‍ വൈറസിന്റെ ആന്റിബോഡി സാന്നിധ്യം കണ്ടെത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 5 കിലോമീറ്റര്‍ ചുറ്റളവില്‍ നിന്നെടുത്ത വവ്വാല്‍ സാമ്പിളുകളിലാണ് ആന്റിബോഡി സാന്നിധ്യം കണ്ടെത്തിയത്. പഴംതീനി വവ്വാലുകളില്‍ നിന്നെടുത്ത 27 സാമ്പിളുകളില്‍ 6 എണ്ണത്തിലാണ് ആന്റിബോഡി കണ്ടെത്തിയത്. നിപ പ്രോട്ടോകോള്‍ പ്രകാരം ഇതുവരെ നടത്തിയ പരിശോധനകളില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള എല്ലാവരുടേയും പരിശോധനാ ഫലങ്ങള്‍ നെഗറ്റീവാണ്. ആകെ 472 പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. ഇതില്‍ 21 ദിവസം ഐസൊലേഷന്‍…
-

ജഡായു ഗതി: ഒരു ദിവ്യ പക്ഷിയാണ് കൂടാതെ ശ്രീരാമ ഭക്തനും
രാമായണത്തിലെ ഒരു പ്രധാന കഥാപാത്രമാണ് ജഡായു. അവൻ ഒരു ദിവ്യ പക്ഷിയാണ് കൂടാതെ ശ്രീരാമ ഭക്തനും. പലപ്പോഴും കഴുകനായി ചിത്രീകരിക്കപ്പെടുന്നു. സൂര്യന്റെ സാരഥിയായ അരുണയുടെ പുത്രനാണ് ജഡായു. കൂടാതെ രാമന്റെ പിതാവായ ദശരഥൻറെ അടുത്ത സുഹൃത്തുമായിരുന്നു. ആരണ്യ കാണ്ഡത്തിലാണ് ജഡായു കഥ വിവരിക്കുന്നത്. രാക്ഷസരാജാവായ രാവണൻ സീതയെ (മായാസീതയെ) തട്ടിക്കൊണ്ടു പോകുന്ന വേളയിൽ സീതാദേവിയുടെ കരച്ചിൽ കേൾക്കുകയും, രാവണനെ തടയുകയും ചെയ്യുന്നു. തൻ്റെ പ്രിയനായ രാമന്റെ നാമം ഉച്ചത്തിൽ വിളിച്ചു കരയുന്ന സീതാദേവിയെ രക്ഷിക്കുന്നതിന് വേണ്ടി, തന്റെ…
-

ദുരന്തസ്ഥലം കണ്ടുകളയാമെന്ന് കരുതി വരരുത്; കർശന നടപടിയെന്ന് മന്ത്രി മുഹമ്മദ് റിയാസ്
കൽപ്പറ്റ: ഡിസാസ്റ്റർ ടൂറിസത്തെ ഒരു നിലയ്‌ക്കും പ്രോത്സാഹിപ്പിക്കാനാവില്ലെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ദുരന്തം നടന്ന സ്ഥലം ഒന്ന് കണ്ടുകളയാമെന്ന് കരുതി വരുന്നവരുണ്ട്. അത് ഡാർക്ക് ടൂറിസം ആണ്. ഇത് അനുവദിക്കില്ല. ഇക്കാര്യത്തിൽ കർക്കശ നിലപാട് സ്വീകരിക്കാനാണ് ആലോചിക്കുന്നത്. ജനങ്ങൾ ഇക്കാര്യവുമായി സഹകരിക്കണം. ലോകത്തുള്ള മുഴുവൻ പേരുടെയും മനസ് വയനാട്ടിലെ രക്ഷാ ദൗത്യത്തിനോടൊപ്പമാണ്. അതുതന്നെയാണ് ഏറ്റവും വലിയ പങ്കാളിത്തം. ശാരീരികമായ സാന്നിധ്യം നിലവിൽ അത്രത്തോളം ആവശ്യമില്ല. എല്ലാവരും നല്ല മനസ്സോടെ വരുന്നവരാണ്. എന്നാൽ ആളുകൾ ഒന്നാകെ…
-

ദുർഘടപ്രദേശങ്ങളിൽ ഹാം റേഡിയോ, കളക്ടറേറ്റിൽ ബേസ് സ്റ്റേഷന്‍
പ്രകൃതി ദുരന്തത്തെ തുടർന്ന് ആശയവിനിമയം സങ്കീർണമായ ചൂരൽമല, മുണ്ടക്കൈ പ്രദേശങ്ങളിൽ നിന്ന് വിവരശേഖരണം വേഗത്തിലാക്കുന്നതിന് ഹാം റേഡിയോ സംവിധാനം. കൽപ്പറ്റയിലെ കളക്ടറേറ്റിലാണ് ബേസ് സ്റ്റേഷന്‍. ദുരന്ത മേഖലയിൽ രക്ഷാപ്രവർത്തകർക്കൊപ്പമുള്ള ഹാം റേഡിയോ ഓപ്പറേറ്റര്‍മാര്‍ ഇവിടേക്ക് വിവരങ്ങള്‍ കൈമാറുന്നു. ഉരുള്‍ ജല പ്രവാഹത്തിൽ മുണ്ടക്കൈ, ചൂരൽമല മേഖലയിലെ സെൽ ടവറുകൾ പാടെ നിലംപൊത്തിയിരുന്നു. വളരെ പരിമിതമായ തോതിലാണ് നിലവിൽ സെൽ ഫോൺ സേവനം ലഭിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഹാം റേഡിയോ ഓപ്പറേറ്റര്‍മാരുടെ സേവനം ലഭ്യമാക്കാന്‍ ജില്ലാ ഭരണകൂടം നടപടി…
-

കർക്കടക വാവുബലി: ഒരുക്കങ്ങൾ തൃപ്തികരമെന്ന് മന്ത്രി വി ശിവൻകുട്ടി
ജില്ലയിൽ സുരക്ഷിതമായ കർക്കടക വാവുബലി ചടങ്ങുകൾ നടത്തുന്നതിനായി ജില്ലാ ഭരണകൂടവും വിവിധ വകുപ്പുകളും ഒരുക്കിയ സൗകര്യങ്ങൾ തൃപ്തികരമെന്ന് മന്ത്രി വി. ശിവൻകുട്ടി. തിരുവല്ലം ക്ഷേത്രത്തിൽ ഒരുക്കിയ സൗകര്യങ്ങൾ വിലയിരുത്തുകയായിരുന്നു മന്ത്രി. ജില്ലയിലെ മറ്റ് ഇടങ്ങളിലെ സൗകര്യങ്ങളും മന്ത്രി വിലയിരുത്തി. മേയർ ആര്യ രാജേന്ദ്രൻ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി. എസ് പ്രശാന്ത്, ജില്ലാ കളക്ടർ അനു കുമാരി, സബ് കളക്ടർ അശ്വതി ശ്രീനിവാസ്, ഡി സി പി നിധിൻ രാജ് എന്നിവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
-

നഴ്‌സിങ് അസിസ്റ്റന്റ് ഒഴിവിലേക്ക് അഭിമുഖം
വെള്ളറട സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നഴ്‌സിങ് അസിസ്റ്റന്റിന്റെ താത്കാലിക ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു. ആറ് മാസത്തെ ജനറൽ ഡ്യൂട്ടി അസിസ്റ്റൻസ് കോഴ്‌സ് പാസ്, ആശുപത്രികളിലെ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓഗസ്റ്റ് ഒൻപത് രാവിലെ 11ന് യോഗ്യത സർട്ടിഫിക്കറ്റ് സഹിതം വെള്ളറട സാമൂഹികാരോഗ്യകേന്ദ്രം കോൺഫറൻസ് ഹാളിൽ ഹാജരാകണമെന്ന് മെഡിക്കൽ ഓഫീസർ ഇൻ ചാർജ് അറിയിച്ചു.
-

തിരിച്ചറിയാത്ത ഭൗതികശരീരങ്ങള്‍ പൊതുശ്മശാനങ്ങളില്‍ സംസ്‌കരിക്കും
മേപ്പാടി പ്രകൃതി ദുരന്തത്തില്‍ മരിച്ചവരില്‍ തിരിച്ചറിയാന്‍ സാധിക്കാത്ത ഭൗതികശരീരങ്ങള്‍ ജില്ലയിലെ പൊതുശ്മശാനങ്ങളില്‍ സംസ്‌കരിക്കും. കല്‍പ്പറ്റ നഗരസഭ, വൈത്തിരി, മുട്ടില്‍, കണിയാമ്പറ്റ, പടിഞ്ഞാറത്തറ, തൊണ്ടര്‍നാട്, എടവക, മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്തുകളിലാണ് സംസ്‌കാരത്തിനുള്ള സൗകര്യം ഒരുക്കിയത്. തിരിച്ചറിയാന്‍ കഴിയാത്ത 74 മൃതശരീരങ്ങളാണ് മേപ്പാടി ഗ്രാമപഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ സൂക്ഷിച്ചിട്ടുള്ളത്. മൃതദേഹങ്ങള്‍ ബന്ധപ്പെട്ട തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ക്ക് കൈമാറി നടപടികള്‍ പൂര്‍ത്തിയാക്കും. മൃതശരീരങ്ങളുടെ സൂക്ഷിപ്പ്, കൈമാറ്റം, സംസ്‌ക്കാരം എന്നിവക്ക് രജിസ്‌ട്രേഷന്‍ വകുപ്പ് ഐ.ജി ശ്രീധന്യ സുരേഷിനെ നോഡല്‍ ഓഫീസറായി ചുമതലപ്പെടുത്തിയിട്ടുണ്ട്.
You May Have Missed
















