Author: News Desk
-

പുതുക്കുളങ്ങര ഗവൺമെന്റ് എൽ പി എസിൽ വർണ്ണകൂടാരം
അരുവിക്കര നിയോജകമണ്ഡലത്തിലെ പുതുക്കുളങ്ങര ഗവൺമെന്റ് എൽ പി സ്കൂളിൽ നിർമ്മാണം പൂർത്തിയാക്കിയ മാതൃക പ്രീ പ്രൈമറി സ്കൂളിന്റെ ഉദ്ഘാടനം ജി സ്റ്റീഫൻ എം എൽ എ നിർവഹിച്ചു. 10 ലക്ഷം രൂപ വിനിയോഗിച്ച് എസ് എസ് കെയുടെ സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പുതുക്കുളങ്ങര എൽ പി സ്കൂളിൽ വർണ്ണ കൂടാരം പണിതത്. അരുവിക്കര മണ്ഡലത്തിലെ സ്കൂളുകളുടെ ഭൗതിക സൗകര്യ വികസനത്തിനായി സർക്കാർ എല്ലാവിധ പിന്തുണയും നൽകുന്നുണ്ടെന്ന് എം എൽ എ പറഞ്ഞു. മണ്ഡലത്തിൽ 10 സ്കൂളുകൾക്കാണ് വർണ്ണകൂടാരം…
-

വയോസേവന പുരസ്കാരത്തിന് നാമനിർദേശം ക്ഷണിച്ചു
വയോസേവന മേഖലയിൽ വയോജനങ്ങളുടെ ക്ഷേമവും സംരക്ഷണവും ഉറപ്പുവരുത്തുന്ന മികച്ച പ്രവർത്തനങ്ങൾ കാഴ്‌ചവെച്ച വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും കലാകായിക സാംസ്കാരിക മേഖലയിൽ മികവ് തെളിയിച്ച മുതിർന്ന പൌരൻമാർക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ സംസ്ഥാന വയോസേവന അവാർഡ് -2024 ന് നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു. ഓരോ വിഭാഗത്തിലുമുള്ള നിർദിഷ്ട മാനദണ്ഡ പ്രകാരമാണ് പേര് നിർദ്ദേശിക്കേണ്ടത്. ജില്ലാ പഞ്ചായത്ത് , കോർപ്പറേഷൻ വിഭാഗങ്ങളിലുള്ളവ സാമൂഹ്യനീതി ഡയറക്ടർക്ക് നേരിട്ട് അപേക്ഷ നൽകണം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയതി ആഗസ്റ്റ് 12. അപേക്ഷ…
-

അവശ്യ സാധനങ്ങള്‍ പര്യാപ്തം, ഇനി എത്തിക്കേണ്ടതില്ല
വയനാട് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് നല്‍കാനായി തിരുവനന്തപുരം ജില്ലാ കളക്ട്രേറ്റിലെ കളക്ഷന്‍ സെന്ററിലേക്ക് സാധനങ്ങള്‍ ഇനി എത്തിക്കേണ്ടതില്ലെന്ന് ജില്ലാ കളക്ടര്‍ അനുകുമാരി അറിയിച്ചു. നിലവില്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് പര്യാപ്തമായ അളവില്‍ സാധനങ്ങള്‍ എത്തിയിട്ടുണ്ട്. ഇനിയും സഹായം നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വഴി നല്‍കണമെന്നും കളക്ടര്‍ അറിയിച്ചു.
-

ഒ ബി സി സ്റ്റാർട്ട് അപ്പ് വായ്പാ പദ്ധതി
സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപറേഷൻ ഒ ബി സി വിഭാഗത്തിൽപ്പെട്ട പ്രൊഫഷണലുകൾക്ക് സ്റ്റാർട്ട് അപ്പ് സംരംഭം ആരംഭിക്കുന്നതിനായി നടപ്പിലാക്കുന്ന സ്റ്റാർട്ട് അപ്പ് വായ്പാ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പദ്ധതി പ്രകാരം പരമാവധി 20 ലക്ഷം രൂപ വരെ വായ്പയായി അനുവദിക്കുന്നതാണ്. മൂന്നു ലക്ഷം രൂപ വരെ കുടുംബവാർഷിക വരുമാനമുള്ള ഒ ബി സി വിഭാഗം പ്രൊഫഷണലുകൾക്ക് പദ്ധതി പ്രകാരം അപേക്ഷിക്കാവുന്നതാണ്. അപേക്ഷകർ പ്രൊഫഷണൽ കോഴ്‌സുകൾ (എം ബി ബി എസ്, ബി ഡി എസ്, ബി…
-

ജവഹർ നവോദയ: ആറാം ക്ലാസ് പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം
ജവഹർ നവോദയ വിദ്യാലയത്തിൽ 2025 – 26 അക്കാദമിക വർഷത്തിലേക്ക് ആറാം ക്ലാസ് പ്രവേശന പരീക്ഷയ്ക്ക് ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷകർ ജില്ലയിൽ താമസിക്കുന്നവരും സർക്കാർ/ സർക്കാർ അംഗീകൃത വിദ്യാലയങ്ങളിൽ അഞ്ചാം ക്ലാസിൽ പഠിക്കുന്നവരും ആയിരിക്കണം. 75% സീറ്റുകൾ ഗ്രാമീണ മേഖലയിലുള്ള കുട്ടികൾക്കായി സംവരണം ചെയ്തിട്ടുണ്ട്. മൂന്നിലൊന്ന് സീറ്റുകൾ പെൺകുട്ടികൾക്കായി നീക്കി വെച്ചിരിക്കുന്നു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക താമസസൗകര്യം ഉണ്ടാകും. പ്രവേശന പരീക്ഷ 2025 ജനുവരി 18ന് ജില്ലയിലെ 12 കേന്ദ്രങ്ങളിലായി നടക്കും. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി…
-

ദലിത് ക്രൈസ്തവര്‍ക്കെതിരെയുള്ള സിപിഎം നിലപാട് പ്രതിഷേധാര്‍ഹം: അണ്ണാ ഡി എച്ച് ആര്‍ എം പാര്‍ട്ടി
ദലിത് ക്രൈസ്തവര്‍ക്ക് പട്ടികജാതി പദവി നല്‍കുന്നതിനെ എതിര്‍ത്ത സിപിഎം നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് അണ്ണാ ഡി എച്ച് ആര്‍ എം പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഉഷ കൊട്ടാരക്കര അഭിപ്രായപ്പെട്ടു. ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്‍ കമ്മീഷന്‍ മുമ്പാകെയാണ് സിപിഎം നിലപാട് വ്യക്തമാക്കിയത്. സ്വാതന്ത്ര്യം ലഭിച്ച ഏഴ് പതിറ്റാണ്ടുകള്‍ക്ക് ശേഷവും നീതി ലഭിക്കാത്ത സമൂഹമാണ് ദലിത് ക്രൈസ്തവര്‍ എന്നിരിക്കെ അവര്‍ക്കെതിരെ സിപിഎം നിലകൊണ്ടത് ക്രൂരതയാണ്. കേരളത്തിലെ പ്രമുഖ പട്ടികജാതി സംഘടനയുടെ കൈയ്യടി കിട്ടുവാന്‍ വേണ്ടിയാണ് സിപിഎം ഇത്തരത്തില്‍ തരംതാണത്. കേവലം…
You May Have Missed

















