Ananthapuri Online News

അനന്തം അതിവേഗം അനന്തപുരി വാര്‍ത്തകള്‍

Author: News Desk

  • വസുധൈവ കുടുംബകം ഓസ്‌കാറിലേക്ക് | വാട്ടർ മാൻ മികച്ച ഹ്രസ്വചിത്രം
    , , , , ,

    വസുധൈവ കുടുംബകം ഓസ്‌കാറിലേക്ക് | വാട്ടർ മാൻ മികച്ച ഹ്രസ്വചിത്രം

    പതിനാറാമത് രാജ്യാന്തര ഡോക്യുമെൻ്റെറി ഹ്രസ്വചിത്ര മേളയിലെ മികച്ച ലോംഗ് ഡോക്യുമെൻ്റെറിയായി ആനന്ദ് പട്വർദ്ധൻ്റെ വസുധൈവ കുടുംബകം തെരഞ്ഞെടുക്കപ്പെട്ടു. രാജ്യത്തെ ജാതിവ്യവസ്ഥയ്‌ക്കെതിരായ കാഴ്ചപ്പാട് പങ്കുവയ്ക്കുന്ന ഈ ചിത്രത്തിനാണ് ഓസ്‌കാര്‍ നോമിനേഷന്‍. മികച്ച ചിത്രസംയോജനത്തിനുള്ള കുമാർ ടാക്കീസ് പുരസ്കാരവും വസുധൈവ കുടുംബകം സ്വന്തമാക്കി. രണ്ടു ലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. പുരസ്‍ക്കാര തുക വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തതായി പട്വർദ്ധൻ അറിയിച്ചു. രണജിത് റേ സംവിധാനം ചെയ്ത ഡോൾസ് ഡോണ്ട് ഡൈ (പുത്തുൽ…

    Continue Reading

  • ഭിന്നശേഷി കുഞ്ഞുങ്ങൾക്ക് നിപ്മറിൽ സ്കൂൾ റെഡിനസ്പോഗ്രാം: മന്ത്രി ഡോ. ബിന്ദു
    , , ,

    ഭിന്നശേഷി കുഞ്ഞുങ്ങൾക്ക് നിപ്മറിൽ സ്കൂൾ റെഡിനസ്പോഗ്രാം: മന്ത്രി ഡോ. ബിന്ദു

    ഭിന്നശേഷിക്കാരായ കുട്ടികൾക്ക് നിപ്മറിൽ സ്കൂൾ റെഡിനസ് പോഗ്രാം ആരംഭിക്കുകയാണെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. രണ്ടു വയസ്സിനും ആറു വയസ്സിനും ഇടയിലുള്ള ഭിന്നശേഷിക്കാരായ കുട്ടികളെ സ്കൂൾ വിദ്യാഭ്യാസത്തിന് സജ്ജമാക്കാനാണ് സ്കൂൾ റെഡിനസ് പോഗ്രാം – മന്ത്രി പറഞ്ഞു. കുട്ടികളിലെ സാമൂഹികവും വൈകാരികവുമായ കഴിവുകൾ വികസിപ്പിക്കുന്നതിനായി ചലനശേഷി, ആശയവിനിമയശേഷി, അടിസ്ഥാന ശാരീരിക പ്രവർത്തനങ്ങൾ എന്നിവ വികസിപ്പിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുന്നതിൽ ഊന്നൽ നൽകിയാണ് ‘സ്കൂൾ റെഡിനസ് പോഗ്രാം’. കുട്ടികളുടെ സമഗ്ര വളർച്ചയ്ക്ക് അനുയോജ്യമായ അടിത്തറ കെട്ടിപ്പടുക്കലാണ് പ്രോഗ്രാമിന്റെ…

    Continue Reading

  • പ്ലസ് വൺ പ്രവേശനം: സംസ്ഥാനതലത്തിൽ ഇതുവരെ 3,87,591 വിദ്യാർത്ഥികൾ പ്രവേശനം നേടി
    , , ,

    പ്ലസ് വൺ പ്രവേശനം: സംസ്ഥാനതലത്തിൽ ഇതുവരെ 3,87,591 വിദ്യാർത്ഥികൾ പ്രവേശനം നേടി

    പ്ലസ് വൺ പ്രവേശനം: സംസ്ഥാനതലത്തിൽ ഇതുവരെ ആകെ മൂന്ന് ലക്ഷത്തി എൺപത്തിയേഴായിരത്തി അഞ്ഞൂറ്റി തൊണ്ണൂറ്റിയൊന്ന് (3,87,591) വിദ്യാർത്ഥികൾ പ്രവേശനം നേടി:മന്ത്രി വി ശിവൻകുട്ടി. മൂന്ന് ലക്ഷത്തി എൺപത്തിയേഴായിരത്തി അഞ്ഞൂറ്റി തൊണ്ണൂറ്റിയൊന്ന് (3,87,591) വിദ്യാർത്ഥികൾ സംസ്ഥാനത്താകെ പ്ലസ് വൺ പ്രവേശനം നേടിയതായി പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഇതിൽ മെറിറ്റ് ക്വാട്ടയിൽ മൂന്ന് ലക്ഷത്തി നാലായിരത്തി എഴുന്നൂറ്റി മുപ്പത്തി രണ്ട് (3,04,732) വിദ്യാർത്ഥികളും,എയിഡഡ് സ്‌കൂളുകളിലെ കമ്മ്യൂണിറ്റി ക്വാട്ടയിൽ ഇരുപത്തിയൊന്നായിരത്തി മുന്നൂറ്റി അൻപത്തിയേഴ് (21,357)…

    Continue Reading

  • ഖാദർ കമ്മിറ്റി റിപ്പോർട്ട്: അധ്യാപക-അനധ്യാപക പോസ്റ്റുകൾ വെട്ടിച്ചുരുക്കുന്നത് അനുവദിക്കില്ല: കെ.എച്ച്.എസ്.ടി.യു
    , , ,

    ഖാദർ കമ്മിറ്റി റിപ്പോർട്ട്: അധ്യാപക-അനധ്യാപക പോസ്റ്റുകൾ വെട്ടിച്ചുരുക്കുന്നത് അനുവദിക്കില്ല: കെ.എച്ച്.എസ്.ടി.യു

    ഹൈസ്‌കൂൾ ഹയർ സെക്കണ്ടറി ലയനത്തിലൂടെ അധ്യാപക അനധ്യാപക പോസ്റ്റുകൾ വെട്ടിച്ചുരുക്കാനുള്ള സർക്കാർ നീക്കം അനുവദിക്കില്ലെന്ന് കേരള ഹയർ സെക്കണ്ടറി ടീച്ചേഴ്സ് യൂണിയൻ സംസ്ഥാന കമ്മിറ്റി. ഹൈസ്കൂൾ ഹയർ സെക്കണ്ടറി ലയനം മുന്നോട്ട് വെക്കുന്ന ഖാദർ കമ്മിറ്റി റിപ്പോർട്ട് അക്കാദമിക മേഖലയെ മനപ്പൂർവ്വം അവഗണിച്ച് സർക്കാരിന്റെ സാമ്പത്തിക ക്ഷീണത്തെ സഹായിക്കാനുള്ള വികല റിപ്പോർട്ടാണെന്ന് കമ്മിറ്റി കുറ്റപ്പെടുത്തി. കുട്ടികളുടെ എണ്ണത്തിനനുസരിച്ച് അധ്യാപകരെ നിയമിക്കാൻ വിദ്യാഭ്യാസ വകുപ്പിന് ഇതുവരെ സാധിച്ചിട്ടില്ല. ഹയർ സെക്കണ്ടറി ക്ലാസ് മുറികളിൽ അറുപത്തിയഞ്ചു കുട്ടികൾ വീതമാണ് പഠിക്കുന്നത്.…

    Continue Reading

  • ഓക്‌സ്‌ഫോര്‍ഡ് സ്‌കൂളില്‍ 29 മുതൽ 31 വരെ നടന്നു വന്നിരുന്ന ആര്‍ട്‌സ് ഫെസ്റ്റ് സമാപിച്ചു
    , ,

    ഓക്‌സ്‌ഫോര്‍ഡ് സ്‌കൂളില്‍ 29 മുതൽ 31 വരെ നടന്നു വന്നിരുന്ന ആര്‍ട്‌സ് ഫെസ്റ്റ് സമാപിച്ചു

    കൊല്ലം: കൊല്ലം ഓക്‌സ്‌ഫോര്‍ഡ് സ്‌കൂളില്‍ 29 മുതൽ 31 വരെ നടന്നു വന്നിരുന്ന ആര്‍ട്‌സ് ഫെസ്റ്റ് സമാപിച്ചു. 29ന് പ്രശസ്ത പിന്നണി ഗായകനും ഐഡിയ സ്റ്റാര്‍ സിംഗര്‍ സീസണ്‍ 8 വിജയിയുമായ റിതു കൃഷ്ണ ഉദ്ഘാടനം ചെയ്ത ആർട്സ് ഫെസ്റ്റിൽ സ്കൂളിലെ നിരവധി വിദ്യാർത്ഥി വിദ്യാർത്ഥിനികൾ വിവിധ മത്സരങ്ങളിൽ പങ്കെടുക്കുകയും വിജയം കൈവരിക്കുകയും ചെയ്തു. സ്കൂൾ പ്രിന്‍സിപ്പല്‍ സനല്‍ ടി എസ് അധ്യക്ഷത വഹിച്ച ആർട്സ് ഫെസ്റ്റിന്റെ ഉദ്ഘാടന ചടങ്ങില്‍ ജോബ സ്വാഗതവും ദിവ്യ നന്ദി പ്രകാശനവും…

    Continue Reading

  • മുലപ്പാലിന്റെ  ഗുണങ്ങള്‍; രശ്മി മോഹന്‍ വിവരിക്കുന്നു
    , , , , , ,

    മുലപ്പാലിന്റെ ഗുണങ്ങള്‍; രശ്മി മോഹന്‍ വിവരിക്കുന്നു

    ഓഗസ്റ്റ് 1 മുതല്‍ 7 വരെ മുലയൂട്ടല്‍ വാരമായി ആചരിക്കുന്നു. കുട്ടിക്ക് മുലപ്പാല്‍ നല്‍കുന്ന പ്രക്രിയയാണ് മുലയൂട്ടല്‍ എന്ന് വിശേഷിപ്പിക്കുന്നത്. ഓഗസ്റ്റ് 1 മുതല്‍ 7 വരെ ലോകമെമ്പാടും മുലയൂട്ടല്‍ വാരമായി ആചരിക്കുന്നു. ശിശുക്കളുടെ ആരോഗ്യം മെച്ചപ്പെടുത്താനും മുലയൂട്ടല്‍ പ്രോത്സാഹിപ്പിക്കാനുമാണ് ഇത് ലക്ഷ്യമിടുന്നത്. നവജാത ശിശുവിന് ജനിച്ച ആദ്യ മണിക്കൂറിനുള്ളില്‍ മുലയൂട്ടല്‍ ആരംഭിക്കുകയും, കുഞ്ഞ് ആഗ്രഹിക്കുന്നത്രയും കാലം വരെ മുലയൂട്ടല്‍ തുടരുകയും വേണം എന്നാണ് WHO ഉള്‍പ്പെടെയുള്ള ആരോഗ്യ സംഘടനകള്‍ പറയുന്നത്. അതുപോലെ തന്നെ ആറ് മാസത്തേക്ക്…

    Continue Reading

  • വിവേകാനന്ദ സാംസ്കാരിക കേന്ദ്രത്തിൻ്റെ ഇക്കൊല്ലത്തെ രാമായണമേളാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
    , , , ,

    വിവേകാനന്ദ സാംസ്കാരിക കേന്ദ്രത്തിൻ്റെ ഇക്കൊല്ലത്തെ രാമായണമേളാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

    വിവേകാനന്ദ സാംസ്കാരിക കേന്ദ്രത്തിൻ്റെ ഇക്കൊല്ലത്തെ രാമായണമേളാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.ഗുരു മാർഗി സജീവ്‌ നാരായണ ചാക്യാർക്ക് നാട്യരത്ന പുരസ്കാരവും രാമായണ പാരായണ വിദഗ്ധൻ പി. കെ. ഗോപകുമാരന് രാമായണാചാര്യ പുരസ്കാരവുമാണ് സമർപ്പിക്കുക. ആഗസ്റ്റ് 28 ബുധനാഴ്ച ഉച്ചതിരിഞ്ഞു 3 മണിക്ക് വിവേകാനന്ദ കേന്ദ്രത്തിൽ വച്ച് പദ്മവിഭൂഷൺ അടൂർ ഗോപാലകൃഷ്ണൻ ഉൽഘാടനം ചെയ്യുന്ന സമ്മേളനത്തിൽ മഹാത്മാഗാന്ധി സർവകലാശാലയുടെയും കാസർകോട്ടെ കേന്ദ്ര സർവകലാശാലയുടെയും മുൻ വൈസ് ചാൻസലർ ഡോ. ജാൻസി ജെയിംസും മാർഗിയുടെയും ദൃശ്യവേദിയുടെയും സെക്രട്ടറി എസ് ശ്രീനിവാസൻ റിട്ടയേഡ് ഐ…

    Continue Reading

  • ബഷീർ കഥാപാത്രങ്ങൾക്ക് എ.ഐ. ടച്ച് നല്‍കി വിദ്യാർത്ഥികൾ
    , , , , ,

    ബഷീർ കഥാപാത്രങ്ങൾക്ക് എ.ഐ. ടച്ച് നല്‍കി വിദ്യാർത്ഥികൾ

    ബഷീർ കഥാപാത്രങ്ങൾക്ക് എ.ഐ.ടച്ച്: പാഠപുസ്തകത്തിൽ പുത്തൻ പരീക്ഷണവുമായി വിദ്യാർത്ഥികൾ. വിതുര: പത്താം ക്ലാസ്സിലെ ഇംഗ്ലീഷ് പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ ചെറുകഥയായ ‘ദ സ്നെയ്ക് ആൻഡ്‌ ദ മിറർ‘ പൂർണ്ണമായും എ.ഐ.സാങ്കേതിക വിദ്യയിലൂടെ ചിത്രങ്ങളും വീഡിയോകളുമാക്കി പരിവർത്തനം ചെയ്തിരിക്കുകയാണ് തിരുവനന്തപുരം ജില്ലയിലെ വിതുര ഗവ.വൊക്കേഷണൽ & ഹയർ സെക്കന്ററി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികൾ.ഇംഗ്ളീഷ് ഭാഷാ പഠനം കൂടുതൽ ആകർഷകവും സർഗാത്മകവുമാക്കാൻ ലക്ഷ്യമിട്ടു നടപ്പിലാക്കിയ പദ്ധതി വൻ വിജയമായ സന്തോഷത്തിലാണവർ. പഠനത്തിൽ സർഗാത്മതയ്ക്കും ഹാൻഡ്‌സ് ഓൻ…

    Continue Reading

  • ‘രഘു 32 ഇഞ്ച് ‘ എബിസി ടാക്കീസ് ഒ റ്റി റ്റി പ്ലാറ്റ്ഫോമിൽ
    , , ,

    ‘രഘു 32 ഇഞ്ച് ‘ എബിസി ടാക്കീസ് ഒ റ്റി റ്റി പ്ലാറ്റ്ഫോമിൽ

    രാജേഷ് വടകോട് ചിത്രം ‘രഘു 32 ഇഞ്ച് ‘ എബിസി ടാക്കീസ് ഒ റ്റി റ്റി പ്ലാറ്റ്ഫോമിൽ. രാജേഷ് വടകോട് രചനയും സംവിധാനവും നിർവഹിച്ച രഘു 32 ഇഞ്ച് എന്ന സിനിമ എ ബിസി ടാക്കീസ് ഒ റ്റി റ്റി പ്ലാറ്റ്ഫോമിലൂടെ പ്രേക്ഷകരിലെത്തി. കൃഷ്ണ പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജേഷ് കുമാർ, സുകുമാരൻ നായർ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്. കുടുംബ പശ്ചാത്തലത്തിലുള്ള സിനിമ കോമഡിയിലൂടെയാണ് അവതരിപ്പിക്കുന്നത്. മനോജ് വലംചുഴി, രഞ്ജിത ഗൗതം, തുളസീദാസ്, അജേഷ് റാന്നി. മാനസ…

    Continue Reading

  • മുഖ്യമന്ത്രിയുടെ അറിയിപ്പ്
    , , ,

    മുഖ്യമന്ത്രിയുടെ അറിയിപ്പ്

    വയനാട്ടിലെ ദുരിത ബാധിതര്‍ക്ക് ദുരിതാശ്വാസ സഹായം നൽകുവാന്‍ ആഗ്രഹിക്കുന്നവര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അത് ലഭ്യമാക്കുക. ദുരിത ബാധിതര്‍ക്ക് എല്ലാ സഹായവും സര്‍ക്കാര്‍ നല്‍കുന്നത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലൂടെ ആയിരിക്കും. ഔദ്യോഗിക ദുരിതാശ്വാസ പ്രവര്‍ത്തകര്‍ അല്ലാത്തവര്‍ ആരും വയനാട്ടിലേക്ക് പോകരുത്. മറ്റുള്ളവര്‍ പോയാല്‍ പ്രാദേശിക സാഹചര്യം കാരണം വഴിയില്‍ തടയുവാന്‍ സാധ്യത ഉണ്ട്. എന്തെങ്കിലും സാഹചര്യത്തില്‍ ദുരിതാശ്വാസ സഹായമായി വസ്തുക്കള്‍ വാങ്ങിയവര്‍ അതത് ജില്ലയിലെ കളക്ടറേറ്റുകളിൽ 1077 എന്ന നമ്പറില്‍ ബന്ധപ്പെട്ട് അറിയിക്കുക. ജില്ലാ കളക്ടറേറ്റില്‍ ഇവ…

    Continue Reading

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor
error: Content is protected !!