Ananthapuri Online News

അനന്തം അതിവേഗം അനന്തപുരി വാര്‍ത്തകള്‍

Author: News Desk

  • തദ്ദേശ അദാലത്ത്: ഓഗസ്റ്റ് രണ്ട് വരെ അപേക്ഷകൾ സമർപ്പിക്കാം
    ,

    തദ്ദേശ അദാലത്ത്: ഓഗസ്റ്റ് രണ്ട് വരെ അപേക്ഷകൾ സമർപ്പിക്കാം

    സംസ്ഥാന സർക്കാരിന്റെ നാലാം നൂറുദിന കർമ്മ പരിപാടി 2024ന്റെ ഭാഗമായി തദ്ദേശ സ്വയംഭരണവും എക്‌സൈസും പാർലമെന്ററി കാര്യവും വകുപ്പ് മന്ത്രി എം.ബി രാജേഷിന്റെ നേതൃത്വത്തിൽ തദ്ദേശ അദാലത്ത് സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് ഏഴ് മുതൽ സെപ്റ്റംബർ ഏഴ് വരെ ജില്ലാതലത്തിലും മൂന്ന് കോർപ്പറേഷൻ തലങ്ങളിലുമായാണ് തദ്ദേശ അദാലത്ത് നടക്കുന്നത്. തദ്ദേശ അദാലത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും ജില്ലാ അദാലത്തും ഓഗസ്റ്റ് ഏഴ് രാവിലെ 9.30ന് ജിമ്മിജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മന്ത്രി…

    Continue Reading

  • വയനാട് ദുരന്തം: കളക്ഷൻ സെന്റർ ആരംഭിച്ചു
    , , ,

    വയനാട് ദുരന്തം: കളക്ഷൻ സെന്റർ ആരംഭിച്ചു

    വയനാട് ദുരന്തത്തിലെ ദുരിതബാധിതർക്ക് അവശ്യസാധനങ്ങൾ എത്തിക്കുവാൻ തിരുവനന്തപുരം കളക്ട്രേറ്റ് ഗ്രൗണ്ട് ഫ്‌ളോറിൽ കളക്ഷൻ സെന്റർ തുറന്നു. ദുരിതബാധിതർക്ക് സഹായമായി സാധനങ്ങൾ ഇതിനോടകം വാങ്ങിയവർ കളക്ഷൻ സെന്ററിൽ രാവിലെ 10 മുതൽ രാത്രി 10 വരെ എത്തിക്കാവുന്നതാണ്. പഴയ വസ്തുക്കൾ സ്വീകരിക്കില്ല. പുതിയതായി സാധനങ്ങൾ ആരും തന്നെ വാങ്ങേണ്ടതില്ല. ആവശ്യമുണ്ടെങ്കിൽ ദുരന്ത നിവാരണ അതോറിറ്റി അറിയിക്കും. നിലവിൽ പുനരധിവാസത്തിന് പ്രാധാന്യം നൽകുന്നതിനാൽ സംഭാവനകൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകേണ്ടതാണ്. ഇതു സംബന്ധിച്ച് സംശയങ്ങളുണ്ടെങ്കിൽ ജില്ലയിലെ കൺട്രോൾ റൂം നമ്പറായ…

    Continue Reading

  • സംസ്ഥാനത്ത് ഏഴ് സെന്റേഴ്സ് ഓഫ് എക്സലൻസ് ആരംഭിക്കുന്നു
    , , ,

    സംസ്ഥാനത്ത് ഏഴ് സെന്റേഴ്സ് ഓഫ് എക്സലൻസ് ആരംഭിക്കുന്നു

    സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാര വർദ്ധനവിനും രാജ്യാന്തരസ്വഭാവത്തിലുള്ള അത്യാധുനിക ഗവേഷണം വികസിപ്പിക്കുന്നതിനുമായി സംസ്ഥാനത്ത് ഏഴ് സെന്റേഴ്സ് ഓഫ് എക്സലൻസ് ആരംഭിക്കുകയാണ്. വിദേശത്തുനിന്നുള്ള വിദ്യാർത്ഥികൾക്ക് ആകർഷകമായ ഉന്നതവിദ്യാഭ്യാസ പഠനകേന്ദ്രമാക്കി കേരളത്തെ മാറ്റുന്നതിലെ പ്രധാന നടപടിയായി ‘സ്റ്റഡി ഇൻ കേരള’ പദ്ധതിയ്ക്കും സംസ്ഥാനത്ത് തുടക്കം കുറിക്കുകയാണ്. സെന്റേഴ്സ് ഓഫ് എക്സലൻസ് (CoE) സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസമേഖലയുടെ സമഗ്ര പരിഷ്‌കരണത്തിന് ഉന്നതവിദ്യാഭ്യാസ പരിഷ്കരണ കമ്മീഷൻ നൽകിയ ശുപാർശകളിൽ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു മികവിന്റെ കേന്ദ്രങ്ങൾ സംസ്ഥാനത്തിന്റെ വിവിധ മേഖലകളിൽ സ്ഥാപിക്കണമെന്നത്. അത്യാധുനിക ഗവേഷണം…

    Continue Reading

  • മുണ്ടക്കൈ ദുരന്തം: സഹായ ഹസ്തമൊരുക്കാൻ മുന്നൊരുക്കങ്ങളുമായി തിരുവനന്തപുരം നഗരസഭ
    , ,

    മുണ്ടക്കൈ ദുരന്തം: സഹായ ഹസ്തമൊരുക്കാൻ മുന്നൊരുക്കങ്ങളുമായി തിരുവനന്തപുരം നഗരസഭ

    വയനാട് മുണ്ടക്കൈ ദുരന്തം മടക്കം സംസ്ഥാനം നേരിടുന്ന മഴക്കെടുതിയിൽ സഹായ ഹസ്തമൊരുക്കാൻ മുന്നൊരുക്കങ്ങളുമായി തിരുവനന്തപുരം നഗരസഭ. രൂക്ഷമായ മഴക്കെടുതി തുടരുന്ന സാഹചര്യത്തിൽ ദുരിതബാധിതർക്ക് എന്ത് സഹായവും എത്തിക്കാൻ നഗരസഭ സുസ്സജ്ജമാണെന്ന് മേയര്‍ ആര്യാ രാജേന്ദ്രൻ അറിയിച്ചു. ഇതിന്റെ ഭാഗമായി കളക്ഷൻ പോയിന്റുകൾ ആരംഭിക്കേണ്ടി വന്നാൽ അവിടെ പ്രവർത്തിക്കാനും, രക്ഷാപ്രവർത്തനത്തിന് പോകേണ്ടി വന്നാൽ അതിനും സന്നദ്ധരായ വോളൻ്റിയർമാരുടെ രജിസ്ടേഷൻ നടപടികൾ ആരംഭിച്ചതായും മേയര്‍ ഫേസ്ബുക്ക് കുറിപ്പിൽ അറിയിച്ചു.

    Continue Reading

  • ഉരുൾപൊട്ടല്‍ ദുരന്തം : ചൂരല്‍മല ടൌണ്‍ വരെ വൈദ്യുതി എത്തിച്ചു, പുന:സ്ഥാപന പ്രവര്‍‍ത്തനങ്ങള്‍ ഊര്‍‍ജ്ജിതം ‍
    , ,

    ഉരുൾപൊട്ടല്‍ ദുരന്തം : ചൂരല്‍മല ടൌണ്‍ വരെ വൈദ്യുതി എത്തിച്ചു, പുന:സ്ഥാപന പ്രവര്‍‍ത്തനങ്ങള്‍ ഊര്‍‍ജ്ജിതം ‍

    ഉത്തരകേരളത്തിലും മധ്യകേരളത്തിന്റെ ചില ഭാഗങ്ങളിലും കനത്ത മഴയും കാറ്റും തീവ്രമായ നാശനഷ്ടങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. ചൂരൽമല മുണ്ടക്കൈ ഉരുൾപൊട്ടലിനെത്തുടർന്ന് ദുരന്തഭൂമിയായി മാറിയ മേപ്പാടി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മേഖലയിൽ മൂന്ന് കിലോമീറ്ററിലേറെ ഹൈ ടെൻഷൻ ലൈനുകളും എട്ടു കിലോമീറ്ററിലേറെ ലോ ടെൻഷൻ ലൈനുകളും പൂർണമായി തകർന്നിട്ടുണ്ട്. ഉരുൾപൊട്ടലിൽ രണ്ട് ട്രാൻസ്‌ഫോർമറുകൾ ഒഴുകി കാണാതാവുകയും ആറ് ട്രാൻസ്‌ഫോർമറുകൾ തകർന്ന് നിലംപൊത്തുകയും ചെയ്തു. ഈ പ്രദേശത്തെ 1000 ഓളം ഉപഭോക്താക്കൾക്കുള്ള വൈദ്യുതി വിതരണ സംവിധാനം പൂർണമായും തകർന്നിട്ടുണ്ട്. കുറഞ്ഞത് 3…

    Continue Reading

  • ദുരിത ബാധിതരെ സഹായിക്കാം
    , , ,

    ദുരിത ബാധിതരെ സഹായിക്കാം

    മുണ്ടക്കൈ ഉരുള്‍ പൊട്ടലില്‍ ദുരിതത്തിലായ കുടുംബങ്ങള്‍ക്ക് വസ്ത്രങ്ങള്‍, ഭക്ഷ്യവസ്തുക്കള്‍, കുടിവെള്ളം തുടങ്ങിയ അവശ്യ സാധനങ്ങള്‍ നല്‍കുവാന്‍ സന്നദ്ധതയുള്ള വ്യക്തികള്‍, സംഘടനകള്‍ എന്നിവര്‍ കളക്ടറേറ്റ് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടേണ്ടതാണ്. ഉപയോഗിക്കാത്ത വസ്ത്രങ്ങളും പായ്ക്ക് ചെയ്ത ഭക്ഷ്യവസ്തുക്കളും മാത്രം ലഭ്യമാക്കേണ്ടതാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഫോണ്‍- 8848446621

    Continue Reading

  • ജില്ലയിൽ എല്ലാ ബ്ലോക്ക് പഞ്ചായത്തുകളും ജലബജറ്റ് തയാറാക്കുന്നു
    , , ,

    ജില്ലയിൽ എല്ലാ ബ്ലോക്ക് പഞ്ചായത്തുകളും ജലബജറ്റ് തയാറാക്കുന്നു

    നവകേരളം കർമ്മ പദ്ധതി 2-ന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിൽ 11 ബ്ലോക്കുകളിലെ 73 ഗ്രാമപഞ്ചായത്തുകളുടേയും ജലബജറ്റ് തയാറാക്കുന്നു. രണ്ട് മാസത്തിനുള്ളിൽ ജലബജറ്റ് പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് ഹരിതകേരളം മിഷൻ. ഒരു പ്രദേശത്തിലെ ജലലഭ്യത, ജല ആവശ്യം എന്നിവ കണക്കിലെടുത്താണ്, വിവിധ കാലഘട്ടങ്ങളിലെ ജലമിച്ചം, ജലകമ്മി എന്നിവ കണക്കാക്കുന്നത്. വ്യത്യസ്ത ഭൂപ്രകൃതിയും ഭൂഘടനയും കാർഷിക വിന്യാസത്തിനുമനുസരിച്ച് മണ്ണിൽ സംരക്ഷിക്കപ്പെടുന്ന ജലത്തിന്റെ അളവും വ്യത്യാസപ്പെടുന്നു. കേരള സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന സെന്റർ ഫോർ വാട്ടർ റിസോഴ്‌സ് ഡെവലപ്മെന്റ് ആൻഡ് മാനേജ്‌മെന്റിന്റെ സാങ്കേതിക…

    Continue Reading

  • ‘വിദ്യാതീരം’ പദ്ധതിയിൽ അപേക്ഷിക്കാം
    , ,

    ‘വിദ്യാതീരം’ പദ്ധതിയിൽ അപേക്ഷിക്കാം

    തിരുവനന്തപുരം ജില്ലയിൽ വിദ്യാതീരം പദ്ധതിയിൽ ഉൾപ്പെടുത്തി, രക്ഷിതാക്കൾ രണ്ട് പേരും രോഗ ബാധിതരായി കിടപ്പിലായതോ മരണപ്പെട്ടതോ ആയ മത്സ്യതൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസം നൽകുന്ന ദത്തെടുക്കൽ പദ്ധതിയിൽ അപേക്ഷ ക്ഷണിച്ചു. മത്സ്യബന്ധനത്തിനിടെ മരണപ്പെട്ട മത്സ്യതൊഴിലാളികളുടെ മക്കൾക്ക് മുൻഗണന ഉണ്ടായിരിക്കും. അപേക്ഷകൾ ഓഗസ്റ്റ് 20 വൈകിട്ട് അഞ്ചിന് മുൻപായി ജില്ലയിലെ വിവിധ മത്സ്യഭവനുകളിലോ കമലേശ്വരത്തുള്ള ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലോ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് 0471 2450773

    Continue Reading

  • രക്ഷാപ്രവര്‍ത്തനത്തിനായി അഡ്വഞ്ചർ പാർക്കുകളിലെ റോപ്പുകളും
    ,

    രക്ഷാപ്രവര്‍ത്തനത്തിനായി അഡ്വഞ്ചർ പാർക്കുകളിലെ റോപ്പുകളും

    വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ രക്ഷാപ്രവര്‍ത്തനത്തിനായി അഡ്വഞ്ചർ പാർക്കുകളിലെ റോപ്പുകളും എത്തിക്കുന്നു. ചൂരൽമലയിലെ പത്താം വാർഡായ അട്ടൽമലയിലെ രക്ഷാപ്രവർത്തനം അതീവ ദുഷ്കരമാണെന്ന് സൈന്യം അറിയിച്ചു. ചൂരൽമലയും പത്താം വാർഡും തമ്മിൽ ബന്ധിപ്പിക്കുന്ന പാലം ഒലിച്ച് പോയതിനാൽ അങ്ങോട്ട് കടക്കുക ദുഷ്കരമാണ്. 5 സൈനികർ കയർ കെട്ടി പത്താം വാർഡിലേക്ക് കടന്നെങ്കിലും കൂടുതൽ പേരെ എത്തിക്കാനുള്ള കയർ അടക്കമുള്ള സൗകര്യങ്ങൾ ഇല്ലെന്ന് സൈന്യം അറിയിച്ചു. ഈ സാഹചര്യത്തിലാണ് തൊട്ടടുത്തുള്ള അഡ്വഞ്ചർ പാർക്കുകളിലെ വലിയ റോപ്പുകൾ എത്തിക്കാൻ ഡെപ്യൂട്ടി കളക്ടർ നിർദേശം…

    Continue Reading

  • വയനാട് ദുരന്തം : വെട്ടിച്ചുരുക്കി ഐ.ഡി എസ്‌.എഫ്.എഫ്.കെ
    , , ,

    വയനാട് ദുരന്തം : വെട്ടിച്ചുരുക്കി ഐ.ഡി എസ്‌.എഫ്.എഫ്.കെ

    വയനാട് ദുരന്തത്തിൽ മരിച്ചവരോടുള്ള ആദര സൂചകമായി 16 മത് ഐ.ഡി. എസ്‌. എഫ്. എഫ്. കെയുടെ ഔദ്യോഗിക ചടങ്ങുകൾ ഒഴിവാക്കി. ഇന്ന് നടക്കാനിരുന്ന സെമിനാർ, മീറ്റ് ദ ഡയറക്ടർ, ഫേസ് റ്റു ഫേസ്, ഇൻ കോൺവർസേഷൻ എന്നിവ റദ്ദാക്കിയിട്ടുണ്ട്. ഷെഡ്യൂൾ പ്രകാരമുള്ള പ്രദർശനങ്ങൾ മാത്രം നടക്കും. മത്സര വിഭാഗത്തിലെ ചിത്രങ്ങൾക്കുള്ള പുരസ്‌കാരങ്ങൾ ഔപചാരിക ചടങ്ങില്ലാതെ ജേതാക്കൾക്ക് കൈമാറും.

    Continue Reading

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor
error: Content is protected !!