Ananthapuri Online News

അനന്തം അതിവേഗം അനന്തപുരി വാര്‍ത്തകള്‍

Author: News Desk

  • ഉരുള്‍പൊട്ടല്‍: മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറേക്ടറേറ്റിലെത്തി ക്രമീകരണങ്ങള്‍ വിലയിരുത്തി
    , ,

    ഉരുള്‍പൊട്ടല്‍: മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറേക്ടറേറ്റിലെത്തി ക്രമീകരണങ്ങള്‍ വിലയിരുത്തി

    വയനാട് ഉരുള്‍പ്പൊട്ടലിന്റെ സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിലെത്തി വകുപ്പ്തല ക്രമീകരണങ്ങള്‍ വിലയിരുത്തി. പൊതുവിലെ സാഹചര്യം മന്ത്രി വിശദീകരിച്ചു. ഈ മേഖലയിലെ ആശുപത്രികളിലെ ഒഴിവുള്ള കിടക്കകളുടെ കണക്കുകള്‍ കൃത്യമായെടുക്കണം. ആവശ്യമെങ്കില്‍ താത്ക്കാലികമായി ആശുപത്രികള്‍ സജ്ജമാക്കാന്‍ നിര്‍ദേശം നല്‍കി. ആശുപത്രികളിലെ മോര്‍ച്ചറി സംവിധാനം വിലയിരുത്തണം. മൊബൈല്‍ മോര്‍ച്ചറികളുടെ സേവനം കൂടി ഉപയോഗപ്പെടുത്താനും മന്ത്രി നിര്‍ദേശം നല്‍കി. കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. 24 മണിക്കൂറും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കണം. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പൊതുജനങ്ങള്‍ക്കും…

    Continue Reading

  • വയനാട്ടില്‍ വന്‍ ഉരുള്‍പൊട്ടല്‍
    , ,

    വയനാട്ടില്‍ വന്‍ ഉരുള്‍പൊട്ടല്‍

    വയനാട് മേപ്പാടി മുണ്ടക്കൈ ടൗണിലും ചൂരൽ മലയിലും വൻ ഉരുൾപൊട്ടൽ. പുലർച്ചെ ഒരു മണിയോടെ കനത്ത മഴയ്ക്കിടെയാണ് മുണ്ടക്കൈ ടൗണിൽ ആദ്യ ഉരുൾപൊട്ടൽ ഉണ്ടായത്. രക്ഷാപ്രവർത്തനം നടക്കുന്നതിനിടെ നാലുമണിയോടെയാണ് ചൂരൽമല സ്കൂളിന് സമീപം രണ്ടാമത്തെ ഉരുൾപൊട്ടൽ ഉണ്ടായത്. ക്യാമ്പ് പ്രവർത്തിച്ചിരുന്ന സ്കൂളിൽ വീടുകളിലും കടകളിലും വെള്ളവും ചെളിയും നിറഞ്ഞു. ദുരന്തനിവാരണ സംഘം എത്തിയിട്ടുണ്ട്.

    Continue Reading

  • അമീബിക് മസ്തിഷ്‌ക ജ്വരം: ജര്‍മനിയില്‍ നിന്നെത്തിച്ച മരുന്ന് മന്ത്രി വീണാ ജോര്‍ജ് ഏറ്റുവാങ്ങി
    , , ,

    അമീബിക് മസ്തിഷ്‌ക ജ്വരം: ജര്‍മനിയില്‍ നിന്നെത്തിച്ച മരുന്ന് മന്ത്രി വീണാ ജോര്‍ജ് ഏറ്റുവാങ്ങി

    തിരുവനന്തപുരം: അമീബിക് മെനിഞ്ചോഎന്‍സെഫലൈറ്റിസ് (മസ്തിഷ്‌ക ജ്വരം) ബാധിക്കുന്നവരുടെ ചികിത്സയ്ക്കായി ജര്‍മനിയില്‍ നിന്നുമെത്തിച്ച മരുന്ന് വിപിഎസ് ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പില്‍ നിന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് തിരുവനന്തപുരത്ത് ഏറ്റുവാങ്ങി. 3.19 ലക്ഷം രൂപ വിലമതിക്കുന്ന മരുന്നുകളാണ് എത്തിച്ചത്. മരുന്നെത്തിച്ച യുഎഇ ആസ്ഥാനമായ വിപിഎസ് ഹെല്‍ത്ത് കെയറിന്റെ സ്ഥാപകനും ആരോഗ്യ സംരംഭകനുമായ ഡോ. ഷംഷീര്‍ വയലിനും ടീമിനും മന്ത്രി നന്ദിയറിയിച്ചു. വളരെ അപൂര്‍വമായി ബാധിക്കുന്ന രോഗമാണ് അമീബിക് മസ്തിഷ്‌ക ജ്വരം. കേരളത്തിന്റെ സമീപ ആരോഗ്യ ചരിത്രത്തില്‍ എല്ലാ…

    Continue Reading

  • ജർമ്മൻ ചലച്ചിത്രോത്സവം സംഘടിപ്പിച്ചു
    , ,

    ജർമ്മൻ ചലച്ചിത്രോത്സവം സംഘടിപ്പിച്ചു

    ബാനർ ഫിലിം സൊസൈറ്റിയും ജർമ്മൻ സാംസ്കാരിക കേന്ദ്രമായ ഗൊയ് ദെ സെൻട്രവും ചേർന്ന് സംഘടിപ്പിച്ച ജർമ്മൻ ചലച്ചിത്രോത്സവം ജൂലൈ 28ന് ലെനിൻ ബാലവാടിയിൽ നടന്നു. ചലച്ചിത്രമേള സംസ്ഥാന ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ ഉദ്ഘാടനം ചെയ്തു. ഗൊയ് ദെ സെൻട്രമിനെ പ്രതിനിധീകരിച്ച് ശ്രീമതി സെലിൻ സംസാരിച്ചു. ചലച്ചിത്ര നിരൂപകൻ എം എഫ് .തോമസ്, ബാനർ ഫിലിം സൊസൈറ്റി സെക്രട്ടറി ആർ.ബിജു, ജോയിന്റ് സെക്രട്ടറി സന്ദീപ് സുരേഷ് എന്നിവർ സംസാരിച്ചു.

    Continue Reading

  • സെൻസർ ബോർഡിൻ്റെ പ്രസക്തി ഇല്ലാതാക്കി: ആനന്ദ് പട്‌വർദ്ധൻ
    , , , ,

    സെൻസർ ബോർഡിൻ്റെ പ്രസക്തി ഇല്ലാതാക്കി: ആനന്ദ് പട്‌വർദ്ധൻ

    തൻ്റെ ചിത്രങ്ങൾ ജനങ്ങളിലെത്തിക്കാൻ 2014 നു മുൻപ് സെൻസർ ബോർഡിനെതിരെ കോടതിയെ സമീപിക്കാനെങ്കിലും കഴിഞ്ഞിരുന്നൂവെന്നും ഇപ്പോൾ അതിനുപോലും പ്രസക്തി ഇല്ലാത്തവിധം സെൻസർ ബോർഡിനെ മാറ്റിയെന്നും പ്രശസ്ത സംവിധായകൻ ആനന്ദ് പട് വർധൻ. രാജ്യാന്തര ഹ്രസ്വ ചിത്ര മേളയുടെ മീറ്റ് ദി ഡയറക്ടറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2014 നു മുൻപും രാജ്യത്ത് സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാൻ പ്രയാസമായിരുന്നു. കോടതിയിൽ പോരാടിയാണ് അത് നേടിയെടുത്തിരുന്നത്. മുംബൈ ഫിലിം ഫെസ്റ്റിവലിൽ 2014 ൽ തനിക്ക് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് നൽകി.…

    Continue Reading

  • എന്‍‍ജിനീയറിംഗ് വിദ്യാര്‍ത്ഥികളുടെ മരണം; ജീവനക്കാര്‍ക്കെതിരെയുള്ള നടപടിയില്‍ ഇളവില്ല
    , ,

    എന്‍‍ജിനീയറിംഗ് വിദ്യാര്‍ത്ഥികളുടെ മരണം; ജീവനക്കാര്‍ക്കെതിരെയുള്ള നടപടിയില്‍ ഇളവില്ല

    കൊല്ലം എഴുകോണ്‍ നെടുമണ്‍കാവിൽ വൈദ്യുതാഘാതമേറ്റ് രണ്ട് വിദ്യാർത്ഥികൾ മരണമടഞ്ഞ വിഷയത്തിൽ കുറ്റക്കാരായ ജീവനക്കാർക്കെതിരെ കർശന നടപടിയുമായി കെ എസ് ഇ ബി. 2021 ഒക്ടോബർ 30 ന് ടി.കെ.എം. എന്‍‍ജിനീയറിംഗ് കോളേജ് വിദ്യാർത്ഥികളായ മൊഹമ്മദ് റിസ്വാന്‍, അര്‍ജ്ജുന്‍ എം.എസ്. എന്നിവർ കല്‍‍ച്ചിറപ്പള്ളിയ്ക്ക് സമീപം നെടുമണ്‍കാവ് ആറിന് സമീപത്തുള്ള കല്‍‍പ്പടവില്‍ ഇറങ്ങുമ്പോൾ പൊട്ടി വീണുകിടന്നിരുന്ന വൈദ്യുതി കമ്പിയില്‍ അവിചാരിതമായി സ്പര്‍ശിച്ചതിനെ തുടര്‍ന്ന് മരണപ്പെടുകയായിരുന്നു. വെളിയം ഇലക്ട്രിക്കല്‍ സെക്ഷനിലെ അസിസ്റ്റന്റ് എന്‍‍ജിനീയര്‍, സബ് എന്‍‍ജിനീയര്‍, ഓവര്‍സീയര്‍, ലൈന്‍മാന്‍ എന്നീ തസ്തികകളില്‍‍പ്പെട്ട…

    Continue Reading

  • നഗര പ്രശ്നങ്ങളെക്കുറിച്ച് പുതു തലമുറയ്ക്ക് അവബോധം ഉണ്ടാകേണ്ടത് അനിവാര്യമെന്ന് യുവ സംവിധായകർ
    , , ,

    നഗര പ്രശ്നങ്ങളെക്കുറിച്ച് പുതു തലമുറയ്ക്ക് അവബോധം ഉണ്ടാകേണ്ടത് അനിവാര്യമെന്ന് യുവ സംവിധായകർ

    നഗരങ്ങളിലെ പ്രശ്നങ്ങളെക്കുറിച്ച് പുതു തലമുറയ്ക്ക് അവബോധം ഉണ്ടാകേണ്ടത് അനിവാര്യമാണെന്ന്  അർജുൻ ഗൗരി സരിയ.മാലിന്യം ഉൾപ്പടെയുള്ള നാഗരിക പ്രശ്നങ്ങളെയും  പ്രതിസന്ധികളെയും കുറിച്ച് അവബോധമുള്ള തലമുറയ്ക്കുമാത്രമേ നാടിൻ്റെ സുരക്ഷിതഭാവി ഉറപ്പാക്കാൻ കഴിയൂവെന്ന് ജതിൻ പർവീൺ  പറഞ്ഞു .സാമൂഹിക പ്രശ്നങ്ങൾ വൈകാരികതയിൽ ചാലിച്ചുള്ള ഹ്രസ്വചിത്രങ്ങളാക്കി നിർമ്മിച്ചാൽ പുതുതലമുറ യ്ക്കു കൂടുതൽ അവബോധം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു . നഗരി ഷോർട്ട് ഫിലിം ഫെസ്റ്റിവലിന് ശേഷം നടന്ന ചർച്ചയിൽ പങ്കെടുക്കുകയായിരുന്നു ഇരുവരും. സഞ്ജീവ് ഷാ, പ്രാചീ ബജാനിയ , പ്രാചീ അതിസര എന്നിവർ പങ്കെടുത്തു.…

    Continue Reading

  • വിനോദ സഞ്ചാരികളുടെ സുരക്ഷ ഉറപ്പു വരുത്തണം: മുഖ്യമന്ത്രി
    , ,

    വിനോദ സഞ്ചാരികളുടെ സുരക്ഷ ഉറപ്പു വരുത്തണം: മുഖ്യമന്ത്രി

    വിനോദ സഞ്ചാരികളുടെ സുരക്ഷ ഉറപ്പു വരുത്താനാവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍, റിസോര്‍ട്ട്, ഹോംസ്റ്റേ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്തത യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ഹോംസ്റ്റേകള്‍ പ്രോത്സാഹിപ്പിക്കണം. എന്നാല്‍ കരുതലുകള്‍ സ്വീകരിക്കണം. എല്ലാ ഹോംസ്റ്റേകള്‍ക്കും തദ്ദേശസ്വയംഭരണസ്ഥാപന ലൈസന്‍സും ജിഎസ്ടി രജിസ്ട്രേഷനും ഉറപ്പാക്കണം. ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ ശുചിമുറികള്‍ വൃത്തിയായി സൂക്ഷിക്കണം. ക്ലീന്‍ ഡെസ്റ്റിനേഷന്‍ ക്യാമ്പയിന്‍ വ്യാപിപ്പിക്കണം. വേസ്റ്റ് ബിന്നുകള്‍ ആവശ്യത്തിന് സ്ഥാപിക്കണം. അതത് സ്ഥലങ്ങളിലെ മാലിന്യ നീക്കത്തിന് ഹരിത കര്‍മ്മ…

    Continue Reading

  • ജ. അലക്സാണ്ടർ തോമസിനെ നിയമിക്കുന്ന വാറന്റിൽ ഗവർണർ ഒപ്പുവച്ചു
    , ,

    ജ. അലക്സാണ്ടർ തോമസിനെ നിയമിക്കുന്ന വാറന്റിൽ ഗവർണർ ഒപ്പുവച്ചു

    തിരുവനന്തപുരം: മനുഷ്യാവകാശ കമ്മീഷൻ ചെയർ പേഴ്സണായി മുൻ കേരള ഹൈക്കോടതി ആക്റ്റിങ് ചീഫ് ജസ്റ്റിസ്, ജസ്റ്റിസ് അലക്സാണ്ടർ തോമസിനെ നിയമിച്ചു കൊണ്ടുള്ള വാറണ്ടിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പുവച്ചു. ഇനി സർക്കാർ നോട്ടിഫിക്കേഷൻ പുറപ്പെടുവിക്കും. ഓഗസ്റ്റ് ഒന്നിന് രാവിലെ 10 ന് കമ്മീഷൻ ആസ്ഥാനത്ത് അദ്ദേഹം ചുമതലയേൽക്കും. 2023 മേയ് 31 ന് ജസ്റ്റിസ് ആന്റണി ഡൊമിനിക് വിരമിച്ച ശേഷം കമ്മീഷന് അധ്യക്ഷനുണ്ടായിരുന്നില്ല. ജുഡീഷ്യൽ അംഗം കെ. ബൈജൂ നാഥാണ് അധ്യക്ഷന്റെ ചുമതല വഹിച്ചത്. മുഖ്യമന്ത്രി…

    Continue Reading

  • ഇന്ദിരാസ് എമെർജെൻസി ജൂലൈ 30ന് പ്രദർശിപ്പിക്കും
    , , , , ,

    ഇന്ദിരാസ് എമെർജെൻസി ജൂലൈ 30ന് പ്രദർശിപ്പിക്കും

    അടിയന്തരാവസ്ഥയുടെ കറുത്ത ദിനങ്ങൾ അടയാളപ്പെടുത്തുന്ന ഇന്ദിരാസ് എമെർജെൻസി രാജ്യാന്തര ഹ്രസ്വ ചിത്ര മേളയിൽ ജൂലൈ 30, ചൊവ്വാഴ്ച പ്രദർശിപ്പിക്കും .വിക്രമാദിത്യ മോട്‌വാനെ സംവിധാനം ചെയ്ത ചിത്രം വൈകിട്ട് ആറിന് ശ്രീ തിയേറ്ററിലാണ് പ്രദർശിപ്പിക്കുക .2 023 ലെ മുംബൈ ഫിലിം ഫെസ്റ്റിവലിൽ പ്രേക്ഷക പ്രീതി നേടിയ ചിത്രംമാണ് ഇന്ദിരാസ് എമെർജെൻസി. 1966-ൽ ഇന്ദിരാഗാന്ധി ആദ്യമായി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതു മുതൽ 1984-ൽ മരണം വരെ യുള്ള  പ്രധാന രാഷ്ട്രീയ സംഭവങ്ങളിലൂടെയാണ് ഡോക്യുമെൻ്ററി വികസിക്കുന്നത് . കെ. കാമരാജിൻ്റെ…

    Continue Reading

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor
error: Content is protected !!