Ananthapuri Online News

അനന്തം അതിവേഗം അനന്തപുരി വാര്‍ത്തകള്‍

Author: News Desk

  • ഒഡെപെക് വഴി 139 പേർ കൂടി ജോലിയ്ക്കും പഠനത്തിനുമായി വിദേശത്തേയ്ക്ക്, മന്ത്രി വി ശിവൻകുട്ടി യാത്രാരേഖകൾ കൈമാറി
    , , , ,

    ഒഡെപെക് വഴി 139 പേർ കൂടി ജോലിയ്ക്കും പഠനത്തിനുമായി വിദേശത്തേയ്ക്ക്, മന്ത്രി വി ശിവൻകുട്ടി യാത്രാരേഖകൾ കൈമാറി

    തൊഴിലും നൈപുണ്യവും വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന റിക്രൂട്ട്മെന്റ് ഏജൻസിയായ ഒഡെപെക് വഴി 139 പേർ കൂടി ജോലിയ്ക്കും പഠനത്തിനുമായി വിദേശത്തേയ്ക്ക് പോകുന്നു. ഇവർക്കുള്ള യാത്ര രേഖകൾ പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി വിതരണം ചെയ്തു. തുർക്കിയിലെ ഷിപ്‌യാർഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 63 ടെക്‌നീഷ്യന്മാർ, സൗദി അറേബ്യയിലെ ഫെസിലിറ്റി മാനേജ്‍മെന്റ് കമ്പനിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 32 വെയർ ഹൗസ് അസ്സോസിയേറ്റ്, ജർമ്മനിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 22 നഴ്സുമാർ, സൗദി ആരോഗ്യമന്ത്രാലയത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 4 നഴ്സുമാർ, ഉന്നത പഠനത്തിനായി ഓസ്‌ട്രേലിയയിലെ…

    Continue Reading

  • പക്ഷിപ്പനി – മൃഗസംരക്ഷണ വകുപ്പ് പഠന സംഘം സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു
    , , ,

    പക്ഷിപ്പനി – മൃഗസംരക്ഷണ വകുപ്പ് പഠന സംഘം സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു

    2014 മുതൽ പക്ഷിപ്പനി കേരളത്തിൽ ആലപ്പുഴയിലെ കുട്ടനാട് മേഖലകളിലും തൊട്ടടുത്ത ജില്ലകളായ പത്തനംതിട്ട കോട്ടയം ജില്ലകളിലും കണ്ടു വരുന്നു. രോഗം നിർണയിച്ചു കഴിഞ്ഞാൽ പക്ഷിപ്പനി രോഗപ്രതിരോധ പ്രവർത്തനങ്ങൾ നടത്തേണ്ടത് കേന്ദ്രസർക്കാരിൻറെ ആക്ഷൻ പ്ലാൻ അനുസരിച്ചാണ്. അതനുസരിച്ചുള്ള നടപടികളാണ് മുൻ വർഷങ്ങളിലെന്ന പോലെ ഈ വർഷവും നടത്തിയിട്ടുള്ളത്. സാധാരണ വർഷത്തിന്റെ അവസാന മാസങ്ങളായ ഒക്ടോബർ നവംബർ, ഡിസംബർ, മാസങ്ങളിലാണ് ദേശാടനപ്പക്ഷികളുടെ വരവോടുകൂടി ദേശാടനപ്പക്ഷികൾ തമ്പടിക്കുന്ന സ്ഥലങ്ങളിൽ പക്ഷിപ്പനി കേരളത്തിൽ മുൻകാലങ്ങളിൽ റിപ്പോർട്ട് ചെയ്ത വന്നിട്ടുള്ളത്. എന്നാൽ അതിൽ നിന്നും…

    Continue Reading

  • വിധവാ പെൻഷൻ : ബാങ്ക് പാസ്ബുക്ക് വിവരങ്ങൾ നൽകണം
    , , , ,

    വിധവാ പെൻഷൻ : ബാങ്ക് പാസ്ബുക്ക് വിവരങ്ങൾ നൽകണം

    കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്ന് വിധവ പെൻഷൻ വാങ്ങുന്നവർ ആധാർ, ബാങ്ക് പാസ്ബുക്ക്, റേഷൻ കാർഡ് എന്നിവയുടെ പകർപ്പും, താമസിക്കുന്ന പഞ്ചായത്ത് / കോർപ്പറേഷൻ / മുനിസിപ്പാലിറ്റിയുടെ പേര്, വാർഡ് നമ്പർ, മൊബൈൽ നമ്പർ എന്നിവയും ബന്ധപ്പെട്ട ഫിഷറീസ് ഓഫീസുകളിൽ ജൂലൈ പത്തിനകം ഹാജരാക്കണമെന്ന് മേഖലാ എക്‌സിക്യൂട്ടീവ് അറിയിച്ചു. ഫിഷറീസ് ഓഫീസുകളും, ബന്ധപ്പെടേണ്ട ഫോൺ നമ്പരുകളും പൂവാർ – 9497715512 പള്ളം – 9497715513 വിഴിഞ്ഞം – 9497715514വലിയതുറ – 9497715515 വെട്ടുകാട് – 9497715516…

    Continue Reading

  • വൈദ്യുതി ബില്‍ തുകയ്ടയ്ക്കുന്നത് പൂര്‍ണ്ണമായും ഓണ്‍ലൈന്‍ ആക്കുന്നു
    , ,

    വൈദ്യുതി ബില്‍ തുകയ്ടയ്ക്കുന്നത് പൂര്‍ണ്ണമായും ഓണ്‍ലൈന്‍ ആക്കുന്നു

    വൈദ്യുതി ബില്‍ തുകയ്ടയ്ക്കുന്നത് പൂര്‍ണ്ണമായും ഓണ്‍ലൈന്‍ ആക്കുന്നതിന്റെ ഭാഗമായി സെക്ഷന്‍ ഓഫീസുകളിലെ ക്യാഷ് കൌണ്ടറുകള്‍ പൂട്ടാന്‍ കെഎസ്ഇബി നടപടി തുടങ്ങുന്നു. ചിങ്ങം ഒന്ന് മുതല്‍ സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട ചില കൌണ്ടറുകള്‍ പൂട്ടും.തിരക്ക് കുറഞ്ഞ കൌണ്ടറുകളുടെ പ്രവര്‍ത്തനമാണ് തുടക്കത്തില്‍ നിര്‍ത്തുന്നത്. പടിപടിയായി മറ്റു കൌണ്ടറുകളുടെയും സേവനം അവസാനിപ്പിക്കും. നിലവില്‍ കാഷ്യര്‍ തസ്തികയില്‍ ജോലി ചെയ്യുന്നവരെ മറ്റു ജോലിയില്‍ നിയമിക്കും. 2019 ലാണ് അവസാനമായി കാഷ്യര്‍ നിയമനം പി എസ് സി വഴി നടന്നത്. ഓണലൈന്‍ ബില്ലടവ് വ്യാപകമായതോടെ കൌണ്ടറുകള്‍…

    Continue Reading

  • ഭിന്നശേഷി യുവാവിന് മർദ്ദനം: കേസെടുത്തു; തുടർനടപടി ഉണ്ടാവും: മന്ത്രി ഡോ. ബിന്ദു
    , ,

    ഭിന്നശേഷി യുവാവിന് മർദ്ദനം: കേസെടുത്തു; തുടർനടപടി ഉണ്ടാവും: മന്ത്രി ഡോ. ബിന്ദു

    എടക്കരയിൽ ഭിന്നശേഷിക്കാരനായ യുവാവിന് ദാരുണമായി മർദ്ദനമേറ്റ സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ – സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. ഏറ്റവും ദൗർഭാഗ്യകരമായ സംഭവത്തെക്കുറിച്ച് അടിയന്തിരമായി റിപ്പോർട്ട് നൽകാൻ മലപ്പുറം ജില്ലാ സാമൂഹ്യനീതി ഓഫീസറോട് നിർദ്ദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പ്രഥമവിവര റിപ്പോർട്ട് പ്രകാരം ഇലക്ടിക് സ്കൂട്ടർ ചാർജ് കഴിഞ്ഞ് സഹായം തേടി എത്തിയപ്പോഴാണ് ജിതിന് ഒന്നിലേറെ തവണയായി മർദ്ദനമേറ്റത്. ഭിന്നശേഷിത്വത്തോടുള്ള അജ്ഞതയാണോ സംഭവത്തിലേക്ക് വഴിതെളിച്ചതെന്നത് സംഭവത്തിൻ്റെ ഗൗരവം ഒട്ടും കുറയ്ക്കുന്നില്ല. സംഭവത്തെക്കുറിച്ച് റിപ്പോർട്ട് ലഭിച്ചയുടനെ…

    Continue Reading

  • വായന പക്ഷാചരണം: വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു
    , , ,

    വായന പക്ഷാചരണം: വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു

    ജില്ലാ ഇൻഫർമേഷൻ ഓഫീസ് നെല്ലിമൂട് ദേശസ്നേഹി ഗ്രന്ഥശാലയുടെയും ജില്ലാ സാക്ഷരതാ മിഷന്റെയും സഹകരണത്തോടെ വായനാ പക്ഷാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മത്സരങ്ങളുടെ സമ്മാനങ്ങൾ വിതരണം ചെയ്തു. നെല്ലിമൂട് ദേശസ്നേഹി ഗ്രന്ഥശാലയിൽ കെ. ആൻസലൻ എംഎൽഎ പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ, 2023ലെ മലയാള ഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി ജില്ല ഇൻഫർമേഷൻ ഓഫീസ് സംഘടിപ്പിച്ച മത്സരങ്ങളുടെ സമ്മാനദാനവും എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള ദേശസ്നേഹി ഗ്രന്ഥശാലയുടെ അനുമോദനവും നടന്നു. ജില്ല ഇൻഫർമേഷൻ ഓഫീസർ ജി.…

    Continue Reading

  • ഓണവില്ല് പൈതൃകവും പാരമ്പര്യവും നിലനിർത്തി സംരക്ഷിക്കണം. വിശ്വകർമ്മ ഐക്യവേദി കവടിയാര്‍ കൊട്ടാരത്തിന് മുന്നില്‍ സായാഹ്ന ധര്‍ണ്ണ നടത്തി
    , , , ,

    ഓണവില്ല് പൈതൃകവും പാരമ്പര്യവും നിലനിർത്തി സംരക്ഷിക്കണം. വിശ്വകർമ്മ ഐക്യവേദി കവടിയാര്‍ കൊട്ടാരത്തിന് മുന്നില്‍ സായാഹ്ന ധര്‍ണ്ണ നടത്തി

    സായാഹ്ന ധര്‍ണ്ണയില്‍ വിശ്വകർമ്മ ഐക്യവേദി ഭാരവാഹികള്‍ പറഞ്ഞത് ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഉല്പത്തി മുതൽ ഓണവില്ല് സമർപ്പിച്ചു വരുന്നത് തിരുവനന്തപുരത്തെ മേലാറന്നൂർ വിളയിൽ വീട് ഓണവില്ല് കുടുംബമാണ്. പാരമ്പര്യമായി ഓണവില്ല് നിർമ്മിക്കുന്നതിനും തിരുവോണത്തിന് പത്മനാഭസ്വാമി ക്ഷേത്രത്തിൽ സമർപ്പിക്കുന്നതിനും അവകാശം സൃഷ്ടിച്ചവരാണ് വിശ്വകർമ്മ കുലത്തിൽപ്പെട്ട കരമന മേലാറന്നൂർ വിളയിൽ കുടുംബം. 2017 ൽ പാരമ്പര്യ ഓണവില്ല് നിർമ്മിക്കുന്നതിനും വിപണനം ചെയ്യുന്നതിനുള്ള ട്രേഡ് മാർക്ക് ഓണവില്ല് കുടുംബം നേടിയിട്ടുണ്ട്. ഇതിനെതിരെ ഇപ്പോൾ ശ്രീപത്മനാഭസ്വാമി ടെമ്പിൾ ഓണവില്ല് എന്ന പേരിൽ ഒരു…

    Continue Reading

  • സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ പ്രത്യേക സിറ്റിങ് നടത്തി
    , ,

    സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ പ്രത്യേക സിറ്റിങ് നടത്തി

    മുതലപ്പൊഴിയിൽ തുടർച്ചയായുണ്ടാകുന്ന അപകടങ്ങളെ സംബന്ധിച്ച് സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സ്വമേധയാ എടുത്ത കേസിന്റെ തെളിവെടുപ്പിനായി ശാസ്തമംഗലത്തുള്ള കമ്മീഷൻ ആസ്ഥാനത്ത് പ്രത്യേക സിറ്റിങ് നടന്നു. ചെയർമാൻ അഡ്വ. എ.എ റഷീദ് ഹർജികൾ പരിഗണിച്ചു. തുറമുഖത്തിന്റെ ആഴം കൂട്ടുന്നതിനായി അദാനി പോർട്സുമായി 2018-ൽ സർക്കാരുണ്ടാക്കിയ ധാരണപത്രത്തിലെ വ്യവസ്ഥകൾ നടപ്പിലാക്കുന്നതിന് നടപടികൾ കൈക്കൊള്ളാൻ ബന്ധപ്പെട്ട വകുപ്പുകൾ വേണ്ടത്ര ജാഗ്രത കാട്ടിയില്ലെന്ന് കമ്മീഷൻ അറിയിച്ചു. മുതലപ്പൊഴി വിഷയം പരിഹരിക്കാൻ വിവിധ ഏജൻസികൾ കാലാകാലങ്ങളിൽ പഠനം നടത്തി സമർപ്പിച്ച റിപ്പോർട്ടുകളിന്മേൽ കൈക്കൊണ്ട നടപടികളെ സംബന്ധിച്ച…

    Continue Reading

  • എൻ എസ് എസ് സംവരണ നിലപട് സ്വാഗതാർഘം : മാനവ ഐക്യവേദി
    , ,

    എൻ എസ് എസ് സംവരണ നിലപട് സ്വാഗതാർഘം : മാനവ ഐക്യവേദി

    കേരളം സംസ്ഥാനത്ത് അപ്രഖ്യാപിതമായി നടപ്പിലാക്കിയിരിക്കുന്ന ഭരണഘടന വിരുദ്ധമായ ‘ ജാതി ‘ സംവരണത്തിനെതിരെ പ്രതികരിച്ചതിൻറെ പേരിൽ നായർ സർവീസ് സൊസൈറ്റിയെയും അതിൻറെ ജനറൽ സെക്രട്ടറിയേയും ക്രൂശിക്കുകയും ആക്ഷേപിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്നതിനെതിരെ മാനവ ഐക്യ വേദി കേന്ദ്ര കമ്മറ്റി ശക്തമായി അപലപിക്കുന്നു . സ്ഥാപിത താത്പര്യങ്ങൾക്കായി കാലഹരണപെട്ടതും പ്രാകൃതവുമായ ജാതിവ്യവസ്ഥയെ പുനഃ സ്ഥാപിക്കുവാൻ ശ്രമിക്കുന്നത് ബ്രിട്ടീഷ് നയത്തിൻറെ ഭാഗമാണ് . എൻ എസ് എസ് മുൻ ജനറൽ സെക്രട്ടറി കിടങ്ങൂർ എ എൻ ഗോപാലകൃഷ്ണപിള്ള , കേരള ബ്രാഹ്മണ…

    Continue Reading

  • പാലോട് ചെല്ലഞ്ചിയിൽ അമ്മയും മകളും വീട്ടിൽ മരിച്ച നിലയിൽ
    ,

    പാലോട് ചെല്ലഞ്ചിയിൽ അമ്മയും മകളും വീട്ടിൽ മരിച്ച നിലയിൽ

    ചെല്ലഞ്ചി ഗീതാലയത്തിൽ സുപ്രഭ, ഗീത എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടത്. അമിതമായി ഗുളിക കഴിച്ചാണ് മരണം സംഭവിച്ചതെന്ന് പ്രാഥമിക നിഗമനം. ഗീതയുടെ മൃതദേഹം വീടിന്റെ ഹാളിലും, സുപ്രഭയുടെ മൃതദേഹം മുറിക്ക് ഉള്ളിലുമായാണ് കിടന്നിരുന്നത്. 12 സെന്റ് സ്ഥലവുമായി ബന്ധപ്പെട്ടുള്ള ഒരു സിവിൽ കേസ് വിധി ഇവര്‍ക്ക് എതിരായിരുന്നു. ഇതിന്റെ കടുത്ത മാനസിക സമ്മർദ്ദം ആയിരിക്കാം ആത്മഹത്യയ്ക്ക് കാരണമായതെന്ന് ബന്ധുക്കൾ സംശയിക്കുന്നു. പാലോട് പോലീസ് കൂടുതൽ അന്വേഷിച്ചുവരുന്നു.

    Continue Reading

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor
error: Content is protected !!