Ananthapuri Online News

അനന്തം അതിവേഗം അനന്തപുരി വാര്‍ത്തകള്‍

Author: News Desk

  • ഭവന പുനരുദ്ധാരണ പദ്ധതിയിലേക്ക് അപേക്ഷിക്കാം
    , ,

    ഭവന പുനരുദ്ധാരണ പദ്ധതിയിലേക്ക് അപേക്ഷിക്കാം

    മുസ്ലീം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, പാഴ്സി, ജൈൻ എന്നീ ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെടുന്ന വിധവകൾ/വിവാഹബന്ധം വേർപെടുത്തിയ/ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾ എന്നിവർക്കുള്ള ‘ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിയിൽ ന്യൂനപക്ഷക്ഷേമ വകുപ്പ് ധനസഹായം നൽകുന്നു. ശരിയായ ജനലുകൾ/വാതിലുകൾ/മേൽക്കൂര/ഫ്ലോറിംഗ്/ഫിനിഷിംങ്/പ്ലംബിങ്/ സാനിട്ടേഷൻ/ഇലക്ട്രിഫിക്കേഷൻ എന്നിവയില്ലാത്ത വീടുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനാണ് ധനസഹായം നൽകുന്നത്. ഒരു വീടിൻ്റെ അറ്റകുറ്റപണികൾക്ക് 50,000/– രൂപയാണ് ധനസഹായം ഇത് തിരിച്ചടയ്ക്കേണ്ടതില്ല. പൂരിപ്പിച്ച അപേക്ഷ അനുബന്ധ രേഖകൾ സഹിതം അതാത് ജില്ലാ കളക്ടറേറ്റിലെ ന്യൂനപക്ഷക്ഷേമ സെക്ഷനിൽ നേരിട്ടോ, ഡെപ്യൂട്ടി കളക്ടർ (ജനറൽ), ജില്ലാ…

    Continue Reading

  • വാട്ടര്‍ കണക്ഷന്‍ വിച്ഛേദിച്ചതായുള്ള പത്ര വാര്‍ത്തയുടെ യഥാര്‍ത്ഥ വസ്തുതയിതാണ്
    ,

    വാട്ടര്‍ കണക്ഷന്‍ വിച്ഛേദിച്ചതായുള്ള പത്ര വാര്‍ത്തയുടെ യഥാര്‍ത്ഥ വസ്തുതയിതാണ്

    മുന്നറിയിപ്പില്ലാതെ AITUC പാര്‍ട്ടി ഓഫീസിലെ വാട്ടര്‍ കണക്ഷന്‍ വിച്ഛേദിച്ചതായുള്ള (07/07/2024) പത്രവാര്‍ത്തയുടെ യഥാര്‍ത്ഥ വസ്തുതയിതാണ്. AITUC സംഘടനയുടെ KSRTC മെക്കാനിക്കല്‍ വര്‍ക്കേഴ്സ്‌ യൂണിയന്‍ തമ്പാനൂര്‍ ഓഫീസിലെ വാട്ടര്‍ കണക്ഷന്‍ മുന്നറിയിലപ്പിലാതെ വിച്ഛേദിച്ചതായുള്ള പത്രവാര്‍ത്ത വാട്ടര്‍ വര്‍ക്‌സ്‌ സൗത്ത്‌ സബ്‌ ഡിവിഷന്‍ അസിസ്റ്റന്റ്‌ എക്സിക്യൂട്ടീവ്‌ എഞ്ചിനീയര്‍ കുര്യാത്തി നിഷേധിച്ചു. ഈ മാസം വരെ ടി കണക്ഷനില്‍ 59,477/- രൂപ കുടിശ്ശിക ഉണ്ടായിരുന്നു. രണ്ടു മാസത്തിലൊരിക്കല്‍ ഡിമാന്‍റ്‌ ആന്‍ഡ്‌ ഡിസ്മണക്ഷന്‍ നോട്ടീസ്‌ ഉപഭോക്താവിന്‌ നല്‍കാറുണ്ട്‌. അതില്‍ നിശ്ചിത സമയ പരിധിക്കുള്ളില്‍…

    Continue Reading

  • ന്യൂഇന്ത്യ ലിറ്ററസി പ്രോഗ്രാം ഉല്ലാസ്മേള ജൂലൈ 14 നും15 നും നിശാഗന്ധിയിൽ
    , , ,

    ന്യൂഇന്ത്യ ലിറ്ററസി പ്രോഗ്രാം ഉല്ലാസ്മേള ജൂലൈ 14 നും15 നും നിശാഗന്ധിയിൽ

    സംസ്ഥാന സാക്ഷരതാമിഷൻ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായ ഉല്ലാസ്മേള തിരുവനന്തപുരത്ത് നടക്കും. ജൂലൈ 14, 15 തീയതികളിൽ തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് മേള നടക്കുക. 14 ന് പകൽ 10 ന് വിദ്യാഭ്യസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഉല്ലാസ്മേള ഉദ്ഘാടനം ചെയ്യും. 15 ന് രാവിലെ 10 ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം. ബി രാജേഷ് അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്യും. പഠിതാക്കൾക്കുള്ള…

    Continue Reading

  • കേരള ബാങ്കിനെ സി ഗ്രേഡിലേക്ക് തരംതാഴ്ത്തിയത് സംബന്ധിച്ച് പ്രതിപക്ഷ നേതാവ് അവതരിപ്പിച്ച സബ്മിഷന്‍
    , ,

    കേരള ബാങ്കിനെ സി ഗ്രേഡിലേക്ക് തരംതാഴ്ത്തിയത് സംബന്ധിച്ച് പ്രതിപക്ഷ നേതാവ് അവതരിപ്പിച്ച സബ്മിഷന്‍

    2022-23 സാമ്പത്തിക വര്‍ഷത്തെ നബാര്‍ഡ് ഇന്‍സ്‌പെക്ഷന്‍ പ്രകാരം കേരള ബാങ്കിന്റെ ക്ലാസ്സിഫിക്കേഷന്‍ നിലവിലെ ബി യില്‍ നിന്നും സി കാറ്റഗറിയിലേക്ക് തരംതാഴ്ത്തിയിരിക്കുകയാണ്. നബാര്‍ഡിന്റെ Credit Monitoring Arrangement (CMA) വ്യവസ്ഥകള്‍ പ്രകാരം, സി ഗ്രേഡ് റേറ്റിംഗ് ഉള്ള ബാങ്കുകള്‍ക്ക് അനുവദിക്കാവുന്ന പരമാവധി വ്യക്തിഗത വായ്പ 25 ലക്ഷം രൂപ മാത്രമാണ്. ആ പരിധിയിലേക്ക് കേരള ബാങ്ക് മാറിയിരിക്കുകയാണ്. കേരള ബാങ്ക് മെമ്പര്‍ സൊസൈറ്റികളില്‍ വര്‍ഷാവര്‍ഷം ഇന്‍സ്‌പെക്ഷന്‍ നടത്തുന്നില്ല, ഏഴ് ശതമാനത്തില്‍ കുറവായിരിക്കേണ്ട നിഷ്‌ക്രിയ ആസ്തി (NPA) 11…

    Continue Reading

  • ആന്റിവെനം നല്‍കുന്ന ആശുപത്രികളുടെ പേരുകള്‍ പ്രസിദ്ധീകരിക്കണം: മന്ത്രി വീണാ ജോര്‍ജ്
    , , ,

    ആന്റിവെനം നല്‍കുന്ന ആശുപത്രികളുടെ പേരുകള്‍ പ്രസിദ്ധീകരിക്കണം: മന്ത്രി വീണാ ജോര്‍ജ്

    പാമ്പ് കടിയേറ്റവരുടെ ചികിത്സയ്ക്കായുള്ള ആന്റി സ്‌നേക്ക് വെനം നല്‍കുന്ന ആശുപത്രികളുടെ പേരുകള്‍ പ്രസിദ്ധീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും ആശുപത്രികളുടെ പേരുകള്‍ പ്രസിദ്ധീകരിക്കണം. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. പാമ്പ് കടിയേറ്റാല്‍ വളരെപ്പെട്ടെന്ന് ആന്റീവെനം ചികിത്സ ലഭ്യമാക്കേണ്ടതുണ്ട്. അതിനാല്‍ പാമ്പ് കടിയേറ്റ് വരുന്നവര്‍ക്ക് അധിക ദൂരം യാത്ര ചെയ്യാതെ ആന്റിവെനം ലഭ്യമാക്കേണ്ടതുണ്ട്. താലൂക്ക് ആശുപത്രികള്‍ മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെയുള്ള ആശുപത്രികളിലാണ് ആന്റീവെനം…

    Continue Reading

  • എല്‍.പി.ജി മസ്റ്ററിങിന് വാര്‍ഡ് തലത്തില്‍ സംവിധാനം ഒരുക്കണം; കേന്ദ്രമന്ത്രിക്ക് പ്രതിപക്ഷ നേതാവ് കത്തയച്ചു
    , , ,

    എല്‍.പി.ജി മസ്റ്ററിങിന് വാര്‍ഡ് തലത്തില്‍ സംവിധാനം ഒരുക്കണം; കേന്ദ്രമന്ത്രിക്ക് പ്രതിപക്ഷ നേതാവ് കത്തയച്ചു

    തിരുവനന്തപുരം: എല്‍.പി.ജി ഉടമകള്‍ ഗ്യാസ് ഏജന്‍സിയിലെത്തി മസ്റ്ററിങ് പൂര്‍ത്തിയാക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം വയോധികരും സ്ത്രീകളും ഉള്‍പ്പെടെയുള്ളവര്‍ക്കുണ്ടാക്കുന്ന ബുദ്ധി ചൂണ്ടിക്കാട്ടി കേന്ദ്ര പെട്രോളിയം പ്രകൃതി വാതക വകുപ്പ് മന്ത്രിക്ക് പ്രതിപക്ഷ നേതാവ് കത്തയച്ചു. ഗ്യാസ് ഏജന്‍സികളില്‍ ഉണ്ടാകുന്ന തിരക്കും ഉപഭോക്താക്കള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടും ഒഴിവാക്കാന്‍ വാര്‍ഡുതലത്തിലും അക്ഷയ കേന്ദ്രങ്ങളിലും മസ്റ്ററിങിനായി പ്രത്യേക സംവിധാനം ഒരുക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

    Continue Reading

  • പത്തനംതിട്ട മെഡിക്കല്‍ കോളേജില്‍ ഓഗസ്റ്റില്‍ പോസ്റ്റ്‌മോര്‍ട്ടം ആരംഭിക്കും: മന്ത്രി വീണാ ജോര്‍ജ്
    , ,

    പത്തനംതിട്ട മെഡിക്കല്‍ കോളേജില്‍ ഓഗസ്റ്റില്‍ പോസ്റ്റ്‌മോര്‍ട്ടം ആരംഭിക്കും: മന്ത്രി വീണാ ജോര്‍ജ്

    രണ്ടാം ഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തണം. മന്ത്രിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. പത്തനംതിട്ട കോന്നി മെഡിക്കല്‍ കോളേജിന്റെ രണ്ടാം ഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. സിവില്‍ ജോലികള്‍ പൂര്‍ത്തിയായാല്‍ ഉടന്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുള്ള സംവിധാനം കെ.എം.എസ്.സി.എല്‍. ഇന്‍സ്റ്റാള്‍ ചെയ്യുന്നതാണ്. ഓഗസ്റ്റ് മാസത്തില്‍ പോസ്റ്റ്‌മോര്‍ട്ടം ആരംഭിക്കാന്‍ നിര്‍ദേശം നല്‍കി. കോളേജ് കെട്ടിടം, ക്വാര്‍ട്ടേഴ്‌സുകള്‍, ലക്ഷ്യ ലേബര്‍ റൂം എന്നിവ സെപ്റ്റംബറോടെ പൂര്‍ത്തിയാകും. നടന്നു വരുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷത്തോടെ…

    Continue Reading

  • ഓംബുഡ്‌സ്മാൻ സിറ്റിങ് ജൂലൈ 11ന് കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിൽ
    ,

    ഓംബുഡ്‌സ്മാൻ സിറ്റിങ് ജൂലൈ 11ന് കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിൽ

    മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെയും, പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെയും ഓംബുഡ്‌സ്മാൻ ജൂലൈ 11ന് കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിൽ സിറ്റിങ് നടത്തുന്നു. രാവിലെ 11 മുതൽ ഒരു മണി വരെയാണ് സിറ്റിങ്. കിളിമാനൂർ ബ്ലോക്ക് പ്രദേശത്തെ കരവാരം, കിളിമാനൂർ, മടവൂർ, നഗരൂർ, നാവായിക്കുളം, പള്ളിക്കൽ, പഴയകുന്നുമ്മേൽ, പുളിമാത്ത് എന്നീ ഗ്രാമപഞ്ചായത്തുകളിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾ, ഗുണഭോക്താക്കൾ, മേറ്റുമാർ, പൊതുപ്രവർത്തകർ, ജനപ്രതിനിധികൾ, ജീവനക്കാർ എന്നിവർക്കും പ്രധാനമന്ത്രി ആവാസ് യോജന ഭവന പദ്ധതി ഗുണഭോക്താക്കൾക്കും…

    Continue Reading

  • എസ് എം വി സ്കൂളിന് ഡെസ്ക്ക് ടോപ്പ് കമ്പ്യൂട്ടറുകളും ഐടി ലാബും സംഭാവന ചെയ്ത് യു എസ് ടി
    , , ,

    എസ് എം വി സ്കൂളിന് ഡെസ്ക്ക് ടോപ്പ് കമ്പ്യൂട്ടറുകളും ഐടി ലാബും സംഭാവന ചെയ്ത് യു എസ് ടി

    തിരുവനന്തപുരം, ജൂലായ് 8, 2024: പ്രമുഖ ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി തങ്ങളുടെ കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി (സി എസ് ആർ) സംരംഭങ്ങളുടെ ഭാഗമായി കമ്പനിയുടെ 25-ാം വാർഷികത്തിൻ്റെ വേളയിൽ തിരുവനന്തപുരത്തുള്ള എസ്എംവി സ്‌കൂളിന് 20 ഡെസ്‌ക്‌ടോപ്പ് കമ്പ്യൂട്ടറുകൾ സംഭാവന ചെയ്യുകയും ഒരു ഐടി ലാബ് സ്ഥാപിച്ച് കൈമാറുകയും ചെയ്‌തു.  തിരുവിതാംകൂർ മഹാരാജാവായിരുന്ന സ്വാതി തിരുനാൾ 1836-ലാണ് ശ്രീമൂല വിലാസം ഗവൺമെൻ്റ് മോഡൽ ഹയർസെക്കൻഡറി സ്കൂൾ എന്ന എസ്എംവി സ്കൂൾ സ്ഥാപിച്ചത്. കേരളത്തിലെ…

    Continue Reading

  • ജാതി സെൻസസ് അനിവാര്യമെന്ന് ജനതാദൾ എസ്
    , ,

    ജാതി സെൻസസ് അനിവാര്യമെന്ന് ജനതാദൾ എസ്

    എറണാകുളം: ഇന്ത്യയിലെ ഓരോ പൗരനും വിദ്യാഭ്യാസം, സമ്പദ്‌വ്യവസ്ഥ, തൊഴിൽ എന്നിവയിൽ തുല്യ അവകാശങ്ങളും തുല്യ അവസരങ്ങളും ഉറപ്പാക്കുന്നതിനുള്ള നയങ്ങൾ രൂപീകരിക്കുന്നതിന് ജാതി അടിസ്ഥാനമാക്കിയുള്ള ജനസംഖ്യാ സെൻസസ് അനിവാര്യമാണെന്ന് ജനതാദൾ എസ് നേതാക്കൾ പറഞ്ഞു.എറണാകുളം ബി.ടി. എച്ചിൽ ചേർന്ന ജനതാദൾ എസ് സംസ്ഥാന കമ്മിറ്റി യോഗ തീരുമാനങ്ങൾ വിശദീകരിക്കാൻ പ്രസ്സ് ക്ലബ്ബിൽ നടത്തിയ പത്രസമ്മേളനത്തിൽ ആണ് ആവശ്യം ഉന്നയിച്ചത്.ജനതാദൾ എസ് ദേശീയ പ്രസിഡന്റ്‌ മുൻ മന്ത്രി സി.കെ നാണു,സംസ്ഥാന പ്രസിഡന്റ്‌ ഖാദർ മാലിപ്പുറം, ജെ.ഡി.എസ് ദേശീയ ജനറൽ സെക്രട്ടറി…

    Continue Reading

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor
error: Content is protected !!