Author: News Desk
-

വിഴിഞ്ഞം തുറമുഖം – ബഹുമാനപ്പെട്ട എം ഡി ക്കും സി ഇ ഒ ക്കും സര്‍ക്കാരിനും തദ്ദേശ വാസികളുടെ തുറന്ന കത്ത്
ഹിന്ദു ക്രിസ്ത്യന്‍ മുസ്ലീം സഹോദരങ്ങളായ തദ്ദേശ വാസികള്‍ പോര്‍ട്ടിന് ഒരിക്കലും എതിരല്ല. ഞങ്ങള്‍ ഒറ്റക്കെട്ടായ് നിന്ന് 2015 ല്‍ തുറമുഖത്തിന് അനുകൂലമായി നടത്തിയ രണ്ടു സെക്രട്ടറിയേറ്റ് മാര്‍ച്ചുകളാണ് പദ്ധതി യാഥാര്‍ത്ഥ്യമാകുവാന്‍ തുടക്കമിട്ടതെന്ന് ഓര്‍ക്കണം. പക്ഷെ 2016 മുതല്‍ നടത്തിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ നിന്നും കരാര്‍ പണികളില്‍ നിന്നും മനപ്പൂര്‍വ്വം തദ്ദേശിയരെ അവിടെയുള്ള ഉദ്യോഗസ്ഥര്‍ അകറ്റി നിര്‍ത്തി സ്വന്തം ഇഷ്ടക്കാരെ നിയമിച്ചു. എട്ടു വര്‍ഷക്കാലം തദ്ദേശിയരെ നോക്കുകുത്തികളാക്കി ആയിരത്തിലധികം തൊഴിലാളികളെ പുറത്തു നിന്നും ഇറക്കുമതി ചെയ്തത് കൊടിയ വഞ്ചനയാണ്.…
-

തട്ടിപ്പുകാർക്കെതിരെ കർശന നടപടി എടുക്കും; പിഎസ്‌സിയെ അപകീർത്തിപ്പെടുത്തരുത് – മുഖ്യമന്ത്രി
പി എസ് സി അംഗത്വവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന പരാതികളെക്കുറിച്ച് ഗൗരവമായ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ സന്നദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു തരത്തിലുള്ള വഴിവിട്ട നടപടികളും അംഗീകരിക്കുകയോ വകവെച്ചു കൊടുക്കുകയോ ചെയ്യില്ല. ഇതാണ് സര്‍ക്കാരിന്റെ ഇക്കാര്യത്തിലുള്ള നിലപാട്. ഒരാശങ്കയും അക്കാര്യത്തില്‍ ഉണ്ടാകേണ്ടതില്ല. തട്ടിപ്പുകള്‍ നാട്ടില്‍ പല തരത്തിലും നടത്താറുണ്ട്. പലരും തട്ടിപ്പുകള്‍ നടത്താന്‍ തയ്യാറാകാറുമുണ്ട്. ആ തട്ടിപ്പുകള്‍ നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി എടുക്കുന്നുണ്ടോ എന്നതാണ് പ്രശ്നം. ആ നടപടിക്ക് സര്‍ക്കാര്‍ തയ്യാറാണ്. കടുത്ത നടപടിക്കു തന്നെ തയ്യാറാണ്.…
-

ഡിജിറ്റല്‍ ഡി-അഡിക്ഷന്‍ സെന്‍ററില്‍ സൈക്കോളജിസ്റ്റ് നിയമനത്തിന് അപേക്ഷിക്കാം
കേരള പോലീസ് സോഷ്യല്‍ പോലീസിങ് വിഭാഗത്തിന്‍റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തും കൊച്ചിയിലും പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ ഡി-അഡിക്ഷന്‍ സെന്‍ററുകളില്‍ സൈക്കോളജിസ്റ്റുമാരുടെ താത്കാലിക ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ക്ലിനിക്കല്‍ സൈക്കോളജിയില്‍ ബിരുദാനന്തരബിരുദവും എം.ഫില്ലും ആര്‍.സി.ഐ രജിസ്ട്രേഷനും ഉണ്ടായിരിക്കണം. ഈ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളുടെ അഭാവത്തില്‍ സൈക്കോളജിയില്‍ ബിരുദാനന്തരബിരുദവും രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയവും ഉള്ളവരെയും പരിഗണിക്കും. രണ്ടു സ്ഥലത്തും ഒരു ഒഴിവു വീതമാണ് ഉള്ളത്. പ്രായം 2024 മാര്‍ച്ച് 31ന് 40 വയസ്സ് കഴിയരുത്. ശമ്പളം 36000രൂപ. ബയോഡേറ്റയോടൊപ്പം വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയം, പ്രായം എന്നിവ…
-

മുഹറം അവധി: 17ലെ അവധി സർക്കാർ പരിഗണനയിൽ
തിരുവനന്തപുരം: മുഹറം 10ലെ പൊതുഅവധി 17ന് നൽകുന്നത് സർക്കാർ പരിഗണനയിൽ. മുഹറം 10 ഈ മാസം 17ന് ആയിരിക്കുമെന്നതിനാൽ മുൻപു നിശ്ചയിച്ച 16ലെ അവധിക്ക് പകരം 17നു പൊതു അവധി പ്രഖ്യാപിക്കണമെന്നാണ് ആവശ്യം. ഇതാണ് സർക്കാരിന്റെ പരിഗണനയിൽ ഉള്ളത്. തിരുവനന്തപുരം പാളയം ഇമാം ഡോ.വി.പി.സുഹൈബ് മൗലവിയാണ് 17നു പൊതുഅവധി ആവശ്യപ്പെട്ട് സർക്കാരിന് കത്തു നൽകിയത്.
-

തീരമൈത്രി പദ്ധതിയിൽ അപേക്ഷിക്കാം
സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർ വിമൺ (സാഫ്) തീരമൈത്രി പദ്ധതിയിലൂടെ ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പ് രൂപീകരിക്കുന്നതിന് മത്സ്യക്കച്ചവടം. ഉണക്ക മീൻക്കച്ചവടം, പീലിംഗ് തുടങ്ങിയ മേഖലകളിൽ തൊഴിൽ ചെയ്യുന്ന മത്സ്യത്തൊഴിലാളി വനിതകളടങ്ങുന്ന ഗ്രൂപ്പുകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പലിശയ്ക്ക് കടമെടുത്ത് മത്സ്യക്കച്ചവടംചെയ്യുന്ന മത്സ്യത്തൊഴിലാളി സ്ത്രീകളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. അപേക്ഷകർ എഫ്.എഫ്.ആർ-ൽ രജിസ്റ്റർ ചെയ്തിട്ടുള്ളവരായിരിക്കണം. പ്രായപരിധി ഇല്ല. 5 പേരങ്ങടങ്ങുന്ന ഒരു ഗ്രൂപ്പിന് പരമാവധി 50, 000 രൂപ പലിശരഹിത വായ്പയായി ലഭിക്കും. കൃത്യമായി…
-

അനീതിക്കെതിരെ ശബ്ദമുയർത്തുന്നവരെ സിപിഎം പുറത്താക്കിയാൽ ബിജെപി സംരക്ഷിക്കും: കെ. സുരേന്ദ്രൻ
തിരുവനന്തപുരം: സിപിഎം തിരുത്തലിന് ഒരുങ്ങുകയാണെങ്കിൽ ആലപ്പുഴയിലെ കളയല്ല പിണറായിയിലെ കളയാണ് പറച്ചുകളയേണ്ടതെന്ന് ബിജെപി സംസ്ഥന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. അതിനുള്ള ധൈര്യം എംവി ഗോവിന്ദനുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. തിരുവനന്തപുരത്ത് നടന്ന ബിജെപി വിശാല സംസ്ഥാന നേതൃയോഗത്തിൽ സംസാരിക്കുകയായിരുന്നു കെ.സുരേന്ദ്രൻ. അഴിമതിക്കും അനീതിക്കുമെതിരെ ശബ്ദിച്ച കുറ്റത്തിന് ജി.സുധാകരനെ പുറത്താക്കിയാൽ അദ്ദേഹത്തെ ഉൾക്കൊള്ളാൻ ശരിയായ ബദൽ ഇപ്പോൾ കേരളത്തിലുണ്ട്. ശക്തമായ നിലപാടെടുത്ത് സിപിഎമ്മിൽ രക്തസാക്ഷികളാവുന്നവരെ സ്വീകരിക്കാൻ ബിജെപിയുണ്ട്. പണ്ടൊക്കെ സിപിഎമ്മിൽ നിന്നും പുറത്താകുന്നവർ അനാഥമാവുമായിരുന്നെങ്കിൽ ഇന്ന് 20% വോട്ടുള്ള എൻഡിഎ ഇവിടെയുണ്ട്.…
-

വയറിളക്ക രോഗങ്ങൾക്കെതിരെ ജാഗ്രത പാലിക്കണം
രോഗാണുക്കളാൽ മലിനമാക്കപ്പെട്ട ജലത്തിലൂടെയും ആഹാരത്തിലൂടെയുമാണ് വയറിളക്ക രോഗങ്ങൾ പകരുന്നത്. വയറിളക്ക രോഗങ്ങളിൽ ഗരുതരമാകാവുന്ന ഒന്നാണ് കോളറ. കോളറ മുതിർന്നവരെയും കുട്ടികളെയും ബാധിക്കുന്നതാണ്. കഞ്ഞി വെള്ളത്തിൻറെ രൂപത്തിൽ വയറിളകി പോകുന്നതാണ് പ്രധാന ലക്ഷണം. കൂടുതൽ തവണ വയറിളകി പോകുന്നതിനാൽ വളരെ പെട്ടെന്ന് നിർജലീകരണം സംഭവിച്ച് ഗരുതരാവസ്ഥയിൽ ആകുവാനും മരണം വരെ സംഭവിക്കാനും സാധ്യതയുണ്ട്. ഇത്തരം കേസുകൾ ശ്രദ്ധയിൽപ്പെട്ടാൽ മലം പരിശോധനയ്ക്ക് അയക്കേണ്ടതും നിർജലീകരണം ഇല്ല എന്ന് ഉറപ്പുവരുത്തേണ്ടതുമാണ്. ആന്റിബയോട്ടിക് ചികിത്സ എത്രയും വേഗം ആരംഭിക്കേണ്ടതാണ്. ഡോക്സിസൈക്ലിൻ, അസിത്രോമൈസിൻ എന്നിവ…
-

സ്വകാര്യ കെയര്‍ ഹോമിലെ കോളറ, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ നിര്‍ദേശം: മന്ത്രി വീണാ ജോര്‍ജ്
ആവശ്യമെങ്കില്‍ രോഗികളെ ഐരാണിമുട്ടം ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കും തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ സ്വകാര്യ കെയര്‍ ഹോമില്‍ കോളറ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ സ്ഥലത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. ആദ്യം ഭക്ഷ്യ വിഷബാധയെന്നാണ് കെയര്‍ ഹോമിലുള്ളവര്‍ സംശയിച്ചത്. രോഗം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ തന്നെ പെരുമ്പഴുതൂര്‍ കുടുംബാരോഗ്യ…
-

എയർ കേരളയ്‌ക്ക് പ്രവർത്തനാനുമതിയായി; സ്വപ്നം യാഥാർത്ഥ്യമാകുന്നു
ദുബായ് : എയർ കേരള വിമാന സർവീസിന് പ്രവർത്തനാനുമതിയായി. സർവീസിന് വ്യോമയാന മന്ത്രാലയത്തിന്റെ പ്രവർത്തനാനുമതി (എൻഒസി) ലഭിച്ചതോടെ പ്രവാസി മലയാളികൾക്ക് മിതമായ നിരക്കിൽ നാട്ടിലെത്താമെന്ന ആഗ്രഹം യാഥാർത്ഥ്യമാവുകയാണ്. മൂന്ന് വർഷത്തേക്കുള്ള പ്രവർത്തനാനുമതിയാണ് കമ്പിനിക്ക് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. സെറ്റ്‌ഫ്ലൈ ഏവിയേഷനിലാണ് എയർ കേരള രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേരളത്തിലേക്കുള്ള ആദ്യത്തെ പ്രാദേശിക വിമാന സർവീസായ എയർ കേരളയ്‌ക്ക് പിന്നിലെ പ്രധാനികൾ യുഎഇയിലെ സംരഭകരായ അഫി അഹമ്മദ്, അയ്യൂബ് കല്ലട എന്നിവരാണ്. വർഷങ്ങളായിട്ടുള്ള കഠിനാധ്വാനത്തിന്റെ ഫലം എന്നായിരുന്നു സർവീസിന് പ്രവർത്താനനുമതി കിട്ടിയപ്പോൾ കമ്പിനിയുടെ…
-

ജില്ലാ മെറിറ്റ് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു
2023 മാർച്ചിൽ എസ്എസ്എൽസി/ ടിഎച്ച്എസ്എസ്എൽസി സംസ്ഥാന സിലബസിൽ പഠിച്ച് എല്ലാ വിഷയങ്ങളിലും എ പ്ലസ് ഗ്രേഡ് നേടി വിജയിച്ച എച്ച്.എസ്.സി/ ഐടിഐ/ വിഎച്ച്എസ്ഇ/ പോളിടെക്നിക് കോഴ്സുകളിൽ 2023- 24 ൽ ഒന്നാം വർഷം പഠിച്ച വിദ്യാർഥികളിൽ നിന്നും ജില്ല മെറിറ്റ് സ്കോളർഷിപ്പിന് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. www.dcescholarship.kerala.gov.in ൽ ജില്ലാ മെറിറ്റ് അവാർഡ് എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. അവസാന തീയതി ജൂലൈ 15. കൂടുതൽ വിവരങ്ങൾക്ക്: 9447096580, 9447069005.
You May Have Missed














