Ananthapuri Online News

അനന്തം അതിവേഗം അനന്തപുരി വാര്‍ത്തകള്‍

ഡ്രൈവർ ഉദ്യോഗാർത്ഥികൾ അനിശ്ചിതകാല സമരത്തിലേക്ക്

Editor Avatar

by

1 minute

Read Time

തിരുവനന്തപുരം: വിവിധ വകുപ്പുകളിലെ ഡ്രൈവർ തസ്തികകളിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട സർക്കാർ നടപടികളിൽ പ്രതിഷേധിച്ച് ഡ്രൈവർ ഉദ്യോഗാർത്ഥികൾ അനിശ്ചിതകാല സമരത്തിലേക്ക്. ഓൾ കേരളം ഡ്രൈവർ റാങ്ക് ഹോൾഡേഴ്സ് കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

ഡ്രൈവർ കം OA റാങ്ക് ലിസ്റ്റുകളോടുള്ള സർക്കാരിന്റെ അവഗണന അവസാനിപ്പിക്കണമെന്നാണ് ഉദ്യോഗാർത്ഥികളുടെ പ്രധാന ആവശ്യം. നിയമനത്തിന് തടസ്സം നിൽക്കുന്ന P&ARD-ലെ 19/03/2024-ലെ 3/20/2024 (നമ്പർ) വിവാദ സർക്കുലർ പിൻവലിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെടുന്നു.

സർക്കാർ വാഹനങ്ങളിലെ താൽക്കാലിക ഡ്രൈവർമാരെ മാറ്റി PSC മുഖേന നിയമനം നടത്തണമെന്നതാണ് മറ്റൊരു പ്രധാന ആവശ്യം. വിവിധ വകുപ്പുകളിലേക്കുള്ള പോസ്റ്റുകളിൽ പ്രത്യേക നോൺ-ടെക്നിക്കൽ എക്സാമിനേഷൻ ഏർപ്പെടുത്താനുള്ള നീക്കം അവസാനിപ്പിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.

റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടും നിയമനം ലഭിക്കാത്ത ഉദ്യോഗാർത്ഥികളുടെ പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണണമെന്നും സർക്കാർ തലത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ഓൾ കേരളം ഡ്രൈവർ റാങ്ക് ഹോൾഡേഴ്സ് കോ-ഓർഡിനേഷൻ കമ്മിറ്റി ആവശ്യപ്പെട്ടു.

error: Content is protected !!