Author: News Desk
-

മോണ്ടിസ്സോറി അദ്ധ്യാപക പരിശീലനം
കേരള സർക്കാർ സ്ഥാപനമായ കെൽട്രോൺ നടത്തുന്ന മോണ്ടിസ്സോറി അദ്ധ്യാപക പരിശീലന കോഴ്‌സിന്റെ പുതിയ ബാച്ചിലേക്ക് വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. പ്രായപരിധിയില്ല. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക- 9072592412, 9072592416
-

ബി. വി-380 മുട്ടക്കോഴിക്കുഞ്ഞുങ്ങൾ വിൽപ്പനയ്ക്ക്
സർക്കാർ പൊതുമേഖലാ സ്ഥാപനമായ പൗൾട്രി വികസന കോർപ്പറേഷന് (കെപ്കോ) കീഴിൽ പ്രവർത്തിക്കുന്ന മുട്ടക്കോഴി വളർത്തൽ കേന്ദ്രത്തിൽ നിന്നും ഉൽപ്പാദിപ്പിക്കുന്ന ഗുണമേന്മയുള്ള ഒരു ദിവസം പ്രായമായ ബി. വി-380 ഇനത്തിൽപ്പെട്ട മുട്ടക്കോഴിക്കുഞ്ഞുങ്ങൾ വിൽപ്പനയ്ക്ക്. ആവശ്യമുള്ളവർ, രാവിലെ 10.00 മണിമുതൽ വൈകുന്നേരം 5.00 മണിവരെ 9495000915 എന്ന നമ്പരിൽ ബന്ധപ്പെടേണ്ടതാണെന്നു മാനേജിംഗ് ഡയറക്ടർ അറിയിച്ചു.
-

ദുരന്ത നിവാരണത്തില്‍ ദ്വിവത്സര എം.ബി.എ
റവന്യൂ വകുപ്പ് പരിശീലന കേന്ദ്രമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാന്‍ഡ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റില്‍ ദുരന്തനിവാരണത്തില്‍ ദ്വിവത്സര എം ബി എ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. 2023 ല്‍ ആരംഭിച്ച പ്രോഗ്രാമിന്റെ രണ്ടാമത്തെ ബാച്ചിന്റെ അഡ്മിഷന്‍ ആണ് നടക്കുന്നത്. അമേരിക്കന്‍ ഗവണ്‍മെന്റിന്റെ സാമ്പത്തിക സഹായത്തോടുകൂടി അമേരിക്കയില്‍ നിന്നുള്ള അധ്യാപകര്‍ എത്തിയാണ് ‘പ്രൊഫഷണല്‍ കമ്മ്യൂണിക്കേഷന്‍ ഫോര്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് എന്ന’ ഈ കോഴ്‌സ് നടത്തുന്നത്. ഫീല്‍ഡ് തല പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന കോഴ്‌സില്‍ എല്ലാ സെമസ്റ്ററിലും ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ദേശീയ…
-

ഭിന്നശേഷി തിരിച്ചറിയൽ കാർഡ് : പ്രത്യേക രജിസ്ട്രേഷൻ ക്യാമ്പയിൻ: ഡോ:ആർ.ബിന്ദു
സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ നാഷണൽ സർവീസ് സ്‌കീമിന്റെയും തദ്ദേശസ്വയംഭരണ വകുപ്പിന്റെയും സഹകരണത്തോടെ സംസ്ഥാനത്തെ മുഴുവൻ ഭിന്നശേഷിക്കാർക്കും ഏകീകൃത തിരിച്ചറിയൽ കാർഡ് (യു.ഡി.ഐ.ഡി) ലഭ്യമാക്കാൻ പ്രത്യേക രജിസ്ട്രേഷൻ ക്യാമ്പയിൻ ഊർജ്ജിതമാക്കുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. തദ്ദേശ സ്വയംഭരണ മന്ത്രി ശ്രീ. എം ബി രാജേഷ് കൂടി പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. ഭിന്നശേഷിക്കാരുടെ ശാക്തീകരണത്തില്‍ യു.ഡി.ഐ.ഡി. കാര്‍ഡിന് വലിയ പ്രാധാന്യമുണ്ട്. 2016-ലെ ഭിന്നശേഷി അവകാശ നിയമപ്രകാരമുള്ളതും മറ്റു വിവിധ ആവശ്യങ്ങൾക്കും അടിസ്ഥാന രേഖയായി പരിഗണിക്കാവുന്ന…
-

വനിതാ കമ്മിഷനില്‍ ഡെപ്യൂട്ടേഷന്‍: അസിസ്റ്റന്റ് തസ്തിക
കേരള വനിതാ കമ്മിഷനില്‍ നിലവില്‍ ഒഴിവുള്ള ഒരു അസിസ്റ്റന്റ് തസ്തികയിലേക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ സര്‍ക്കാര്‍ സര്‍വീസില്‍ സമാന തസ്തികയില്‍ (39,300-83,000) ശമ്പള സ്‌കെയിലില്‍ സേവനം അനുഷ്ഠിക്കുന്ന നിശ്ചിത യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.നിശ്ചിത ഫോറത്തിലുള്ള അപേക്ഷ നിരാക്ഷേപപത്രം സഹിതം മേലധികാരി മുഖേന മെമ്പര്‍ സെക്രട്ടറി, കേരള വനിതാ കമ്മിഷന്‍, ലൂര്‍ദ് പള്ളിക്കുസമീപം, പി.എം.ജി, പട്ടം പി.ഒ, തിരുവനന്തപുരം – 695004 എന്ന വിലാസത്തില്‍ ജൂലൈ 15ന് അകം ലഭിക്കണം.
-

വിവിധ തസ്തികകളിൽ അഭിമുഖം ജൂലൈ നാലിന്
തിരുവനന്തപുരം ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ സെയിൽസ് എക്‌സിക്യൂട്ടീവ് (പുരുഷന്മാർ), സെയിൽസ് മാനേജർ (പുരുഷന്മാർ), ടെലികോളർ (സ്ത്രീകൾ), ഡിജിറ്റൽ മാർക്കറ്റിങ് എക്‌സിക്യൂട്ടീവ് (സ്ത്രീകൾ), ബിസിനസ് ഡെവലപ്‌മെൻറ് എക്‌സിക്യൂട്ടീവ് (സ്ത്രീകൾ/പുരുഷന്മാർ), അസിസ്റ്റൻറ് ബിസിനസ്സ് മാനേജർ (സ്ത്രീകൾ/പുരുഷന്മാർ) എന്നീ തസ്തികകളിലേക്ക് ജൂലൈ നാലിന് അഭിമുഖം നടത്തുന്നു. രാവിലെ 10 മുതലാണ് അഭിമുഖം. സെയിൽസ് എക്‌സിക്യൂട്ടീവ്യോഗ്യത :ബിരുദം/പ്ലസ് ടു ഫ്രഷേഴ്സ് /പ്രവൃത്തിപരിചയംസെയിൽസ് മാനേജർയോഗ്യത : ബിരുദം/എംബിഎടെലി കോളർ , ഡിജിറ്റൽ മാർക്കറ്റിങ് എക്‌സിക്യൂട്ടീവ്യോഗ്യത: ബിരുദം/പ്ലസ് ടുബിസിനസ് ഡെവലപ്‌മെൻറ്…
-

മിനിട്ടുകൾക്കകം വൈറലായി ചിത്തിനി പ്രൊമോ വീഡിയോ സോംഗ്
ഈസ്റ്റ് കോസ്റ്റ് വിജയൻ നിർമാണവും സംവിധാനവും നിർവഹിക്കുന്ന ചിത്രം “ചിത്തിനി “യുടെ പ്രൊമോ സോങ് പുറത്തിറങ്ങി. ചിത്രത്തിലെ നായികാ വേഷം ചെയ്യുന്ന മോക്ഷയും സംഘവും അവതരിപ്പിക്കുന്ന ലേ… ലേ.. ലേ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. റിലീസ് ചെയ്ത് മിനിട്ടുകൾക്ക് ഗാനം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. ഒരു ബോളിവുഡ് ഗാനചിത്രീകരണത്തെ പോലും വെല്ലുന്ന പ്രൊമോസോംഗിൽ ചിത്രത്തിലെ നായികയായ മോക്ഷയുടെ പെർഫോമൻസാണ് ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരെ ആവേശം കൊള്ളിച്ചിരിക്കുന്നത്. ചടുല നൃത്തച്ചുവടുകളോടെ ഒരു അപ്സരസിനെ പോലെ നിറഞ്ഞാടിയിരിക്കുകയാണ്…
You May Have Missed

















