Author: News Desk
-

മേൽപ്പാലത്തിൽ നിന്നും നിയന്ത്രണം തെറ്റിയ സ്കൂട്ടർ താഴെ വീണ് സിമിക്ക് ദാരുണാന്ത്യം
അപകടത്തിൽ യുവതി മരണപ്പെട്ടു. വെൺപാലവട്ടം മേൽപ്പാലത്തിൽ നിന്നും നിയന്ത്രണം തെറ്റിയ സ്കൂട്ടർ താഴെ വീണ് സഹോദരങ്ങൾ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു സിമി ആർ (34) മരിച്ചു. സഹോദരി കോവളം പി.ഒ നെടുമം വയലിൻകര വീട്ടിൽ സിനി ആർ (33), മരണപ്പെട്ട സിമിയുടെ മകൾ ശിവന്യ 3 വയസ്സ് എന്നിവർ പരിക്കുകളോടെ മിംസ് ഹോസ്പിറ്റൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.കൊല്ലം മയ്യനാട് ബന്ധുവീട്ടിൽ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് മടങ്ങി വരവേയാണ് അപകടം സംഭവിച്ചത്.
-

വിമുക്തഭടന്മാരുടെ മക്കൾക്ക് ടോപ്‌സ്‌കോറർ ഗ്രാന്റ്
എസ്.എസ്.എൽ.സി, പ്ലസ് ടു (സ്റ്റേറ്റ് സിലിബസ്) പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസും സിബിഎസ്ഇ, ഐസിഎസ്ഇ, ഐഎസ്ഇ പരീക്ഷയിൽ 90 ശതമാനമോ അതിന് മുകളിലോ ഉന്നതവിജയം കരസ്ഥമാക്കിയ വിമുക്തഭടന്മാരുടെ മക്കൾക്ക് ടോപ്‌സ്‌കോറർ ഗ്രാന്റ് ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ഓഗസ്റ്റ് 31ന് മുൻപായി https://serviceonline.gov.in/kerala എന്ന സൈറ്റ് വഴി സമർപ്പിക്കണമെന്ന് ജില്ലാ സൈനികക്ഷേമ ആഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0471 2472748
-

സ്റ്റുഡിയോ റോഡിൽ ഗതാഗത നിയന്ത്രണം
വെള്ളായണി സ്റ്റുഡിയോ റോഡിലെ കുഴികൾ അടയ്ക്കുന്ന പ്രവൃത്തികൾ നടക്കുന്നതിനാൽ വെള്ളായണി ജംങ്ഷൻ മുതൽ പ്ലാങ്കാല മുക്ക് വരെ, ഇരുചക്ര വാഹനങ്ങൾ, കെ.എസ്.ആർ.ടി.സി ബസ് ഉൾപ്പെടെ എല്ലാതരം വാഹനഗതാഗതവും നാളെ (ജൂലൈ രണ്ട്) മുതൽ ജൂലൈ ആറ് വരെ നിരോധിച്ചതായി പൊതുമരാമത്ത് റോഡുകൾ സബ്ഡിവിഷൻ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. പ്ലാങ്കാല മുക്കിൽ നിന്ന് വെള്ളായണിയിലേക്ക് വരുന്ന വാഹനങ്ങൾ പാപ്പനംകോട് വഴി വെള്ളായണി ജംങ്ഷനിലേക്കും , വെള്ളായണി ജംങ്ഷനിൽ നിന്ന് പ്ലാങ്കാല മുക്കിലേക്ക് വരുന്ന വാഹനങ്ങൾ പാപ്പനംകോട് വഴി…
-

വിമര്‍ശകര്‍ക്ക് ചുട്ട മറുപടി നല്‍കി പ്രഭാസിന്‍റെ വിജയഭേരി
ബാഹുബലിക്ക് ശേഷം ഇന്ത്യന്‍ ബോക്സോഫീസുകളില്‍ പ്രഭാസിന്‍റെ തേരോട്ടമാണ് കഴിഞ്ഞ മൂന്ന് ദിവസമായി കാണുന്നത്. തനിക്ക് നേരിട്ട വിമര്‍ശനങ്ങള്‍ക്ക് ‘കല്‍ക്കി 2898 എ.ഡി’ എന്ന ചിത്രത്തിലൂടെ കൃത്യമായ മറുപടി നല്‍കിയിരിക്കുകയാണ് പ്രഭാസ്. സമീപകാലത്തെ എല്ലാ കളക്ഷന്‍ റെക്കോര്‍ഡുകളും ഭേദിച്ചുകൊണ്ട് കല്‍ക്കി കുതിക്കുകയാണ്. നിര്‍മ്മാതാക്കള്‍ പുറത്തുവിട്ട കണക്ക് പ്രകാരം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ആദ്യ 3 ദിനങ്ങളില്‍ നിന്ന് മാത്രം ചിത്രം നേടിയിരിക്കുന്നത് 415 കോടിയാണ്. ട്രാക്കര്‍മാരുടെ കണക്ക് അനുസരിച്ച് ആദ്യ 3 ദിനം പിന്നിടുമ്പോള്‍ ഇന്ത്യയില്‍ നിന്ന്…
-

അഭിമാനത്തോടെ വീണ്ടും: രാജ്യത്തെ മികച്ച കുടുംബാരോഗ്യ കേന്ദ്രം കേരളത്തില്‍
നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡില്‍ (എന്‍ക്യുഎഎസ്) രാജ്യത്തെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടി സംസ്ഥാനത്തെ കുടുംബാരോഗ്യ കേന്ദ്രം. മലപ്പുറം കോട്ടയ്ക്കല്‍ കുടുംബാരോഗ്യ കേന്ദ്രമാണ് 99 ശതമാനം സ്‌കോര്‍ നേടി മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടത്. ഡല്‍ഹിയില്‍ നടന്ന ആയുഷ്മാന്‍ ഭാരത് ഗുണവത് സ്വാസ്ഥ് നാഷണല്‍ ഈവന്റില്‍ വച്ച് കേന്ദ്ര ആരോഗ്യ സഹമന്ത്രി പുരസ്‌കാരം കൈമാറി. കോട്ടയ്ക്കല്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. നഷീദ, സംസ്ഥാന, ജില്ലാ ക്വാളിറ്റി അഷുറന്‍സ് ഓഫീസര്‍മാര്‍, ആരോഗ്യ വകുപ്പിലെ ഉന്നത…
-

ആഗോള ഫര്‍ണിച്ചര്‍ ഫിറ്റിംഗ്‌സ് ബ്രാന്‍ഡ് “ബ്ലും” കൊച്ചിയില്‍ എക്‌സ്പീരിയന്‍സ് സെന്റര്‍ തുറന്നു
കൊച്ചി: ഫര്‍ണിച്ചര്‍ ഫിറ്റിംഗ് രംഗത്തെ ആഗോള ബ്രാന്‍ഡായ ബ്ലും കൊച്ചിയില്‍ പുതിയ എക്‌സ്പീരിയന്‍സ് സെന്റര്‍ തുറന്നു. പലാരിവട്ടം എന്‍.എച്ച് ബൈപാസിന് സമീപമുള്ള ചക്കാലയ്ക്കല്‍ ആര്‍ക്കയ്ഡിലുള്ള പുതിയ സെന്ററിന്റെ ഉദ്ഘാടനം ബ്ലും ഇന്ത്യ മാനേജിങ് ഡയറക്ടര്‍ നദീം പാട്‌നി, ബ്ലും ഇന്ത്യ സെയില്‍സ് ഡയറക്ടര്‍ സമീര്‍ വൈന്‍ഗങ്കര്‍, ഡെനി മാർട്ടിൻ അസോസിയേറ്റ്സ് സ്ഥാപകൻ സജി ജോസ് എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. ലോകോത്തര നിലവാരമുള്ള ഫര്‍ണ്ണിച്ചര്‍ ഫിറ്റിംഗുകളുടെയും ലിവിംഗ് സ്‌പെയിസ് സംവിധാനങ്ങളുടെയും വിശ്വസ്തരായ ഓസ്‌ട്രിയൻ കമ്പനിയായ ബ്ലുമിന്റെ കൊച്ചി സെന്റര്‍…
You May Have Missed


















