Ananthapuri Online News

അനന്തം അതിവേഗം അനന്തപുരി വാര്‍ത്തകള്‍

Author: News Desk

  • തനത് കേരള വിഭവങ്ങള്‍ തീന്‍മേശയിലെത്തിച്ച് ഗ്രാന്‍ഡ് ഹയാത്ത്
    , ,

    തനത് കേരള വിഭവങ്ങള്‍ തീന്‍മേശയിലെത്തിച്ച് ഗ്രാന്‍ഡ് ഹയാത്ത്

    കൊച്ചി: കേരളത്തിന്റെ തനതായ വിഭവങ്ങള്‍ മെനുവില്‍ ഉള്‍പ്പെടുത്തി കൊച്ചി ബോള്‍ഗാട്ടിയിലെ ഗ്രാന്‍ഡ് ഹയാത്തിന്റെ മലബാര്‍ കഫെ. 14 കേരള വിഭവങ്ങളാണ് മലബാര്‍ കഫെ മെനുവില്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നത്. ഗ്രാന്‍ഡ് ഹയാത്തിലെ ഷെഫുമാരായ ലതയും മാനവും ഫുഡ് വ്ളോഗര്‍ എബിന്‍ ജോസഫിനൊപ്പം കേരളത്തിലങ്ങോളമിങ്ങോളം നടത്തിയ യാത്രക്കൊടുവിലാണ് വിഭവങ്ങള്‍ മെനുവില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കന്യാകുമാരി മുതല്‍ മലബാര്‍ വരെയുള്ള തീരദേശങ്ങളിലൂടെയും പ്രധാന നഗരങ്ങളിലൂടെയും ഇടുക്കിയിലെ മലമ്പ്രദേശങ്ങളിലൂടെയും മലബാര്‍ കഫേയിലെ ഷെഫുമാര്‍ ആറ് ആഴ്ച നീണ്ട വഴിയോര യാത്രയാണ് നടത്തിയത്. ഓരോയിടങ്ങളിലും അതാത് പ്രദേശങ്ങളിലെ…

    Continue Reading

  • അമ്പതിലേറെ ആളുകള്‍ക്ക് ചികിത്സാ സഹായവുമായി മലയം ദൈവസഭ
    , , ,

    അമ്പതിലേറെ ആളുകള്‍ക്ക് ചികിത്സാ സഹായവുമായി മലയം ദൈവസഭ

    ഒരു ദശാബ്ദത്തിൽ ഏറെയായി സുവിശേഷ പ്രവർത്തനങ്ങൾ കൊണ്ടും മാനവ സേവനം കൊണ്ടും നിസ്വാർത്ഥമായി സേവനമനുഷ്ഠിക്കുന്ന ഒരു ക്രിസ്തീയ ദേവാലയം ആണ് മലയം ദൈവസഭ. മഹാമാരി ലോകത്തെ ആകെ പിടിച്ചുലച്ചപ്പോഴും മലയത്തും പരിസരപ്രദേശത്തും ഉള്ള ജനങ്ങൾക്ക് ഒരു ആശ്വാസമായി മാറിയത് മലയം ദൈവസഭയുടെ നിസ്വാർത്ഥ പ്രവർത്തനങ്ങളും സേവനങ്ങളും ആണ്. മലയത്ത് ആരും പട്ടിണി കിടക്കരുത് എന്ന ഉദ്ദേശത്തോടെയാണ് മലയം ദൈവസഭ ചാരിറ്റി പ്രവർത്തനങ്ങളിൽ സജീവമാകുന്നത്. മാനുഷിക സേവനം എന്നത് ഒരു സമുദായത്തിന്റെയോ ഒരു മതത്തിന്റെയോ ഒരു ജാതിയുടെയോ അതിർ…

    Continue Reading

  • കഴക്കൂട്ടം മണ്ഡലത്തിലെ വീടുകളിൽ പൈപ്പ് ലൈൻ വഴി പാചകവാതക വിതരണം തുടങ്ങി
    ,

    കഴക്കൂട്ടം മണ്ഡലത്തിലെ വീടുകളിൽ പൈപ്പ് ലൈൻ വഴി പാചകവാതക വിതരണം തുടങ്ങി

    കഴക്കൂട്ടം നിയോജകമണ്ഡലത്തിലെ വീടുകളിൽ സിറ്റി ഗ്യാസ് പദ്ധതി പ്രകാരം പൈപ്പ് ലൈൻ വഴിയുള്ള പാചകവാതക ഗ്യാസ് വിതരണത്തിന്റെ ഉദ്ഘാടനം കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ നിർവഹിച്ചു. സംസ്ഥാനത്തെ സാധാരണക്കാരുടെ വീടുകളിൽ അപകടരഹിതവും താരതമ്യേന വില കുറവുള്ളതുമായ പാചകവാതകം ലഭ്യമാക്കുകയെന്നതാണ്‌ സർക്കാരിന്റെ ലക്ഷ്യമെന്ന് എം. എൽ.എ പറഞ്ഞു. വെള്ളവും വൈദ്യുതിയും പോലെ ഇടതടവില്ലാതെ ഗ്യാസും പൈപ്പിലൂടെ വീടുകളിൽ എത്തുമെന്നും അദ്ദേഹം കൂട്ടിചേർത്തു. എജി ആൻഡ് പി പ്രഥം എന്ന കമ്പനിയ്ക്കാണ് സിറ്റി ഗ്യാസ് പദ്ധതിയുടെ നിർമാണ ചുമതല. തിരുവനന്തപുരം നഗരത്തിൽ…

    Continue Reading

  • ചട്ടികളുമായി പ്രതിഷേധ സമരം നടത്തി
    , , ,

    ചട്ടികളുമായി പ്രതിഷേധ സമരം നടത്തി

    സംസ്ഥാന സർക്കാരിന്റെ ക്ഷേമ പെൻഷൻ മുടങ്ങിയതിനെത്തുടർന്ന് പട്ടിണിയിലായ അമ്മമാർ പാളയം ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് പടിക്കൽ ചട്ടികളുമായി നടത്തിയ പ്രതിഷേധ സമരം.

    Continue Reading

  • ‘ഗോട്ടെക്’ പദ്ധതിയുടെ ഭാഗമായി മീറ്റ്-ദി-എക്സ്പേർട്ട് പ്രത്യേക പരിപാടി സംഘടിപ്പിച്ചു
    , , ,

    ‘ഗോട്ടെക്’ പദ്ധതിയുടെ ഭാഗമായി മീറ്റ്-ദി-എക്സ്പേർട്ട് പ്രത്യേക പരിപാടി സംഘടിപ്പിച്ചു

    തിരുവനന്തപുരം ജില്ലാ പഞ്ചായത്തിൻറെ പ്രത്യേക ഇംഗ്ലീഷ് പരിപോഷണ പരിപാടിയായ ഗോട്ടെക് (GOTEC -Global Opportunities through English Communication) പദ്ധതിയുമായി ബന്ധപ്പെട്ട് കുട്ടികളിൽ ജീവിതനൈപുണീ വികസനം ലക്ഷ്യമിട്ട് മീറ്റ്-ദി-എക്സ്പേർട്ട് എന്ന ഏകദിന പരിപാടി സംഘടിപ്പിച്ചു. പദ്ധതി കോർഡിനേറ്ററും ഡിസ്ട്രിക്ട് സെൻറർ ഫോർ ഇംഗ്ലീഷ് (DCE) ചീഫ് ട്യൂട്ടറുമായDr. മനോജ് ചന്ദ്രസേനൻ പരിപാടിയ്ക്ക് നേതൃത്വം നൽകി. വിദ്യാർത്ഥികളിൽ ഇംഗ്ലീഷ് ഭാഷാ നൈപുണി വർദ്ധിപ്പിക്കുന്നതിനായി ജില്ലാ പഞ്ചായത്ത് നടപ്പിലാക്കി വരുന്ന പ്രത്യേക ഇംഗ്ലീഷ് പരിശീലന പരിപാടിയായ ‘ഗോട്ടെക്’ ഈ വർഷം…

    Continue Reading

  • സിദ്ധാർഥന്റെ മരണം സി ബി ഐ അന്വേഷിക്കുക; എ ബി വി പി
    , ,

    സിദ്ധാർഥന്റെ മരണം സി ബി ഐ അന്വേഷിക്കുക; എ ബി വി പി

    പൂക്കോട് വെറ്റിനറി കോളേജ് വിദ്യാർഥി സിദ്ധാർഥന്റെ മരണം സി ബി ഐ അന്വേഷിക്കുക, ഡീനിനെ പ്രതി ചേർക്കുക, എസ് എഫ് ഐ യുടെ ക്യാപസുകളിലെ വിചാരണ കോടതികളെക്കുറിച്ച് അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സിദ്ധാർഥിന്റെ വസതിയിൽ നിന്നും സെക്രട്ടേറിയറ്റ് പടിക്കലേക്ക് നടത്തിയ ലോങ്ങ് മാർച്ച് സെക്രട്ടേറിയറ്റ് പടിക്കൽ എത്തിയപ്പോൾ എ ബി വി പി നാഷണൽ സെക്രട്ടറി ബി. ശ്രാവൺ രാജ് സിദ്ധാർഥിന്റെ ഛായാചിത്രത്തിൽ പുഷ്‌പാർച്ചന നടത്തിയപ്പോൾ. എ ബി വി പി സംസ്ഥാന പ്രസിഡന്റ്…

    Continue Reading

  • 50 കോടി ടോട്ടല്‍ ബിസിനസ് നേടി ‘അന്വേഷിപ്പിന്‍ കണ്ടെത്തും’; ഇത് പ്രേക്ഷക മനസ്സറിഞ്ഞ മഹാവിജയം
    , ,

    50 കോടി ടോട്ടല്‍ ബിസിനസ് നേടി ‘അന്വേഷിപ്പിന്‍ കണ്ടെത്തും’; ഇത് പ്രേക്ഷക മനസ്സറിഞ്ഞ മഹാവിജയം

    മലയാളത്തിലിറങ്ങിയ കുറ്റാന്വേഷണ സിനിമകളില്‍ പുതുവഴിയെ നീങ്ങിയ സിനിമയായി പ്രേക്ഷകര്‍ വാഴ്ത്തിയ ടൊവിനോ തോമസ് ചിത്രം ‘അന്വേഷിപ്പിന്‍ കണ്ടെത്തും’ ടോട്ടല്‍ ബിസിനസ് പുറത്ത്. ഫെബ്രുവരി 9ന് തിയേറ്ററുകളിലെത്തിയ ചിത്രം ഇതിനകം 50 കോടി രൂപയുടെ ടോട്ടല്‍ ബിസിനസ് നേടിയതായാണ് വിവരം. കേരളത്തിലും കേരളത്തിന് പുറത്തും ജിസിസിയിലും മറ്റ് രാജ്യങ്ങളിലും മികച്ച ബോക്‌സോഫീസ് കളക്ഷനാണ് ചിത്രം ഇതിനകം നേടിയിട്ടുള്ളത്. പുത്തന്‍ റിലീസുകള്‍ക്കിടയിലും കേരളത്തിനകത്തും പുറത്തും മികച്ച പ്രേക്ഷക പിന്തുണ നേടിയ ചിത്രം മാര്‍ച്ച് 8ന് നെറ്റ്ഫ്‌ലിക്‌സിലെത്തും. വന്‍ തുകയ്ക്കാണ് നെറ്റ്ഫ്‌ലിക്‌സ്…

    Continue Reading

  • പഠന മികവ് പൊതുസമൂഹത്തിനു മുന്നിൽ എത്തിക്കുന്നതിന്റെ ഭാഗമായി വിദ്യാർഥികൾ തെരുവുനാടകം അവതരിപ്പിച്ചു
    , , ,

    പഠന മികവ് പൊതുസമൂഹത്തിനു മുന്നിൽ എത്തിക്കുന്നതിന്റെ ഭാഗമായി വിദ്യാർഥികൾ തെരുവുനാടകം അവതരിപ്പിച്ചു

    പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശാനുസരണം 2023 – 24 അധ്യായാന വർഷത്തെ പഠന മികവ് പൊതുസമൂഹത്തിനു മുന്നിൽ എത്തിക്കുന്നതിന്റെ ഭാഗമായി വെള്ളയമ്പലം മാനവീയം വീഥിയിൽ പട്ടം സെന്റ് മേരിസ് ഹയർസെക്കന്ററി സ്കൂളിലെ വിദ്യാർഥികൾ അവതരിപ്പിച്ച തെരുവുനാടകം അഡ്വ: വി. കെ. പ്രശാന്ത് എം എൽ എ കുട്ടികൾക്കൊപ്പം ചെണ്ട കൊട്ടി ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ ഫാ: നെൽസൺ വലിയവീട്ടിൽ, വൈസ് പ്രിൻസിപ്പൽ റാണി. എം. അലക്സ്, പി ടി എ പ്രസിഡന്റ് പ്രൊഫ: എൻ. കെ. സുനിൽ…

    Continue Reading

  • മാർച്ച് 12ന് പ്രാദേശിക അവധി
    ,

    മാർച്ച് 12ന് പ്രാദേശിക അവധി

    നെടുമങ്ങാട് ശ്രീ മുത്താരമ്മൻ കോവിലിലെ അമ്മൻകൊട മഹോത്സവത്തോടനുബന്ധിച്ച് നെടുമങ്ങാട് നഗരസഭാ പ്രദേശത്തെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മാർച്ച് 12ന് ജില്ലാ കളക്ടർ ജെറോമിക് ജോർജ് പ്രാദേശിക അവധി അനുവദിച്ചു. മുൻ നിശ്ചയപ്രകാരമുള്ള പൊതു പരീക്ഷകൾക്ക് അവധി ബാധകമായിരിക്കില്ല.

    Continue Reading

  • അപൂര്‍വ രോഗം ബാധിച്ച കുഞ്ഞിന്റെ ചികിത്സ ഉറപ്പാക്കും: മന്ത്രി വീണാ ജോര്‍ജ്
    , ,

    അപൂര്‍വ രോഗം ബാധിച്ച കുഞ്ഞിന്റെ ചികിത്സ ഉറപ്പാക്കും: മന്ത്രി വീണാ ജോര്‍ജ്

    കുഞ്ഞിന്റെ അമ്മയെ വിളിച്ച് ആശ്വസിപ്പിച്ചു തിരുവനന്തപുരം: അപൂര്‍വ രോഗം ബാധിച്ച 2 വയസുകാരന്റെ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോയമ്പത്തൂര്‍ സ്വദേശിയും മലയാളിയുമായ സിന്ധുവിന്റെ മകനാണ് ആരോഗ്യ വകുപ്പ് അപൂര്‍വ രോഗത്തിനുള്ള വിലപിടിപ്പുള്ള മരുന്ന് നല്‍കുന്നത്. കുഞ്ഞിന് ചികിത്സാ സഹായം ചോദിച്ചെത്തിയ അമ്മയെ അധിക്ഷേപിച്ചു എന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. കുഞ്ഞിന്റെ അമ്മയെ വിളിച്ച് മന്ത്രി സംസാരിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു.

    Continue Reading

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor
error: Content is protected !!