Author: News Desk
-

നവകേരളം കർമ്മപദ്ധതിയിൽ ഇന്റേൺഷിപ്പിന് അവസരം
എൻവയോൺമെന്റൽ സയൻസ്, ജിയോളജി / എർത്ത് സയൻസ്, സോഷ്യോളജി, സോഷ്യൽ വർക്ക്, ബോട്ടണി, വികസന പഠനവും തദ്ദേശ വികസനവും എന്നീ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദധാരികൾക്കും സിവിൽ എഞ്ചിനീയറിംഗ്, കൃഷി എന്നീ വിഷയങ്ങളിൽ ബിരുദധാരികൾക്കും ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ പി.ജി ഡിപ്ലോമ വിജയിച്ചവർക്കും നവകേരളം കർമ്മപദ്ധതിയിൽ ഇന്റേൺഷിപ്പ് പ്രോഗ്രാമിന് അപേക്ഷിക്കാം. 6 മാസമാണ് കാലാവധി. തിരഞ്ഞെടുക്കപ്പെടുന്നവർ 14 ജില്ലാ മിഷൻ ഓഫീസുമായും നവകേരളം കർമ്മപദ്ധതി സംസ്ഥാന ഓഫീസുമായും ബന്ധപ്പെട്ടാണ് പ്രവർത്തിക്കേണ്ടത്. അപേക്ഷകരുടെ പ്രായപരിധി 27 വയസ്. വിജയകരമായി…
-

മെഡിക്കൽ ഓഫീസർ അഭിമുഖം
തിരുവനന്തപുരം ജില്ലയിലെ ഇ.എസ് ഐ സ്ഥാപനങ്ങളിൽ അലോപ്പതി വിഭാഗം മെഡിക്കൽ ഓഫീസർമാരുടെ നിലവിലുള്ള ഒഴിവുകളിലേക്ക് കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നു. പ്രതിമാസ ശമ്പളം 57,525 രൂപ. എം.ബി.ബി.എസ് ഡിഗ്രിയും സി.എം.സി രജിസ്‌ട്രേഷനുമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ, തിരിച്ചറിയൽ രേഖ, ഒരു പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം കൊല്ലം പോളയത്തോടുള്ള ഇൻഷുറൻസ് മെഡിക്കൽ സർവീസസ് ദക്ഷിണമേഖലാ റീജിയണൽ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ മാർച്ച് ആറിന് നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. രാവിലെ 10 മുതൽ…
-

ഇംഗ്ലീഷ് അധ്യാപക ഒഴിവ്
നെയ്യാർ ഡാം ആർ. പരമേശ്വരൻ പിള്ള മെമ്മോറിയൽ ആർട്‌സ് &സയൻസ് കോളേജിലെ ഇംഗ്ലീഷ് വിഭാഗത്തിലുള്ള അധ്യാപക ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം മാർച്ച് ആറ് രാവിലെ 10.30 ന് കോളേജിൽ ഹാജരാകണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9188924895.
-

ഹയർ സെക്കന്ററി പരീക്ഷ ഇന്നു മുതല്‍
ഇന്ന്‍ ആരംഭിച്ച ഹയർ സെക്കന്ററി പരീക്ഷയ്ക്ക് പ്രവേശിക്കുന്നതിന് മുന്നോടിയായി അവസാനവട്ടം പാഠഭാഗങ്ങൾ സ്കൂൾ ബസ്സിൽ ഇരുന്ന് ഹൃദസ്ഥമാക്കുന്ന വിദ്യാർഥിനികൾ. തിരുവനന്തപുരം കോട്ടൺഹിൽ ഗവഃ ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ നിന്നുള്ള ദൃശ്യം.
-

വേനല്‍ കനത്തു വരുന്നു. വേനല്‍ക്കാലത്തെ ചര്‍മ്മരോഗങ്ങളെക്കുറിച്ച് അറിയുക.
വേനല്‍ക്കാലത്തെ ഏറ്റവും വലിയ പ്രശ്നം ചൂടേറിയ വെയിലാണ്. സൂര്യ രശ്മികള്‍ എങ്ങനെയാണ് ചര്‍മ്മത്തിന് ഹാനികരമാകുന്നത് എന്ന് നോക്കാം.സൂര്യ രശ്മികള്‍ പ്രധാനമായും 5 തരം രശ്മികള്‍ ആണ് (തരംഗ ദൈര്‍ഘ്യമനുസരിച്ച്) അടങ്ങിയിരിക്കുന്നത്. തരംഗ ദൈര്‍ഘ്യം ഇവ മൂന്നും നഗ്ന നേത്രങ്ങള്‍ കൊണ്ട് കാണാവുന്നതല്ല. സൂര്യ രശ്മിയുടെ 95% UVA രശ്മികളാണ്. ഭൂമിയുടെ പ്രതലത്തില്‍ ഇത് സൂര്യോദയം മുതല്‍ അസ്തമയം വരെ ഇത് പതിക്കുന്നുണ്ട്. 5% UVB രശ്മികളാണ്. ഉച്ചസമയത്താണ് ഇത് കൂടുതല്‍ ഭൂമിയില്‍ പതിക്കുന്നത്. UVC ആകട്ടെ ഓസോണ്‍…
-

പുരോഗതി പ്രാപിക്കുന്ന ഇന്ത്യയ്‌ക്കൊപ്പം നാവികസേനയും മാറുന്നു: അഡ്മിറൽ ആർ ഹരികുമാർ
രാജ്യം പുരോഗമിക്കുമ്പോൾ ഇന്ത്യൻ നാവികസേനയും പരിവർത്തനത്തിൻ്റെ പാതയിലാണെന്ന് അഡ്മിറൽ ആർ ഹരികുമാർ പറഞ്ഞു. ഇന്ന് (ഫെബ്രുവരി 27) നേവി വെറ്ററൻസിനെയും മാധ്യമങ്ങളെയും അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. വിമുക്തഭടന്മാരെ അഭിസംബോധന ചെയ്യുമ്പോൾ, സ്പർശ് പദ്ധതിയുമായി ബന്ധപ്പെട്ട് ഉന്നയിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് എല്ലാ പിന്തുണയും അദ്ദേഹം ഉറപ്പാക്കി. 2047 ഓടെ ഇന്ത്യൻ നാവികസേനയെ ആത്മനിർഭറും ആധുനിക നാവികസേനയായി മാറ്റാനുള്ള ഒരു പദ്ധതി നടപ്പാക്കിവരുന്ന് അഡ്മിറൽ പറഞ്ഞു. കഴിഞ്ഞ 10 വർഷത്തിനിടെ നമ്മുടെ രാജ്യത്ത് നിർമിച്ച 33 കപ്പലുകളും മുങ്ങിക്കപ്പലുകളും കമ്മീഷൻ…
-

കേരള പദയാത്രയുടെ സമാപന സമ്മേളനം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ നയിച്ച കേരള പദയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ബി ജെ പി ജില്ലാ പ്രസിഡന്റ് അഡ്വ: വി. വി. രാജേഷ്, ജില്ലാ ജനറൽ സെക്രട്ടറി മാരായ വെങ്ങാനൂർ സതീഷ്, വി. വി. ഗിരി എന്നിവർ ചേർന്ന് താമര പൂക്കൾ കൊണ്ടുള്ള ഹാരമണിയിച്ച് സ്വീകരിച്ചപ്പോൾ. പി. കെ. കൃഷ്ണ ദാസ്, തുഷാർ വെള്ളാപ്പള്ളി, കരമന ജയൻ, എ. പി. അബ്ദുള്ള…
-

സിവില്‍ പോലീസ് ഓഫീസര്‍ ഡെപ്യൂട്ടേഷന്‍
കേരള വനിതാ കമ്മിഷനില്‍ നിലവില്‍ ഒഴിവുള്ള ഒരു പുരുഷ സിവില്‍ പോലീസ് ഓഫീസര്‍ തസ്തികയിലേക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ സര്‍ക്കാര്‍ സര്‍വീസില്‍ സമാന തസ്തികയില്‍ സേവനം അനുഷ്ഠിക്കുന്നവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. നിശ്ചിത ഫോറത്തിലുള്ള അപേക്ഷ നിരാക്ഷേപപത്രം സഹിതം മേലധികാരി മുഖേന മെമ്പര്‍ സെക്രട്ടറി, കേരള വനിതാ കമ്മിഷന്‍, ലൂര്‍ദ് പള്ളിക്കു സമീപം, പി.എം.ജി, പട്ടം പിഒ, തിരുവനന്തപുരം – 695004 എന്ന വിലാസത്തില്‍ 2024 മാര്‍ച്ച് 11ന് അകം ലഭിക്കണം.
-

സി. കേശവൻ സ്മാരക അവാർഡ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലിമീസ് കാതോലിക്കാബാവയ്ക്ക് സമ്മാനിച്ചു
തിരുവനന്തപുരം അയ്യൻകാളി ഹാളിൽ സി. കേശവൻ സ്മാരക സമിതി സംഘടിപ്പിച്ച ചടങ്ങിൽ 2023 – ലെ സി. കേശവൻ സ്മാരക അവാർഡ് മുഖ്യമന്ത്രി പിണറായി വിജയൻ കെ സി ബി സി പ്രസിഡന്റും മലങ്കര കത്തോലിക്കാസഭ മേജർ ആർച്ച് ബിഷപ്പുമായ കർദ്ദിനാൾ മാർ ബസേലിയോസ് ക്ലിമീസ് കാതോലിക്കാബാവയ്ക്ക് സമ്മാനിച്ചപ്പോൾ. പാളയം ഇമാം ഡോ: വി. പി. സുഹൈബ് മൗലവി, സി. കേശവൻ സ്മാരക സമിതി പ്രസിഡന്റ് അനീഷ്. കെ. അയിലറ, ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി…
-

സിനിമ, ഫാഷൻ മേഖലയിൽ പുതിയ സംഘടന രൂപീകരിച്ച് റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ ( എ )
കൊച്ചി: എൻ. ഡി. എ ഘടക കക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ ( അത്‌വാലെ ) കൊച്ചി കേന്ദ്രീകരിച്ച് സിനിമ, ഫാഷൻ മേഖലയിൽ പ്രവർത്തിക്കുന്നവർക്കായി പുതിയ സംഘടന രൂപീകരിച്ചു.റിപ്പബ്ലിക്കൻ ഫെഡറേഷൻ ഫോർ സിനിമ ,ഫാഷൻ ആൻഡ് ആർട്ട് ( RCFA )എന്ന പേരിൽ രൂപീകരിച്ച സംഘടനയുടെ ഉദ്ഘാടനം നാഷണൽ പ്രോഗ്രസീവ് പാർട്ടി ചെയർമാൻ വി.വി അഗസ്റ്റിൻ നിർവ്വഹിച്ചു.മാറുന്ന കാലത്തിന് അനുസരിച്ച് ഫാഷൻ സങ്കല്പങ്ങൾ മാറേണ്ടത് അനിവാര്യമാണന്ന് വി.വി.അഗസ്റ്റിൻ പറഞ്ഞു. ആർ.പി.ഐ (എ )സംസ്ഥാന പ്രസിഡൻ്റ് പി.ആർ.സോംദേവ്…
You May Have Missed














