Ananthapuri Online News

അനന്തം അതിവേഗം അനന്തപുരി വാര്‍ത്തകള്‍

Author: News Desk

  • പാളയം പള്ളിയില്‍ ആറ്റുകാലമ്മയുടെ ഗാനം പാടി പട്ടം സനിത്
    , ,

    പാളയം പള്ളിയില്‍ ആറ്റുകാലമ്മയുടെ ഗാനം പാടി പട്ടം സനിത്

    പാളയം സെന്റ്‌ ജോസഫ് പള്ളിയില്‍ ആറ്റുകാലമ്മയെക്കുറിച്ചുള്ള ഗാനം പാടി പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകന്‍ പട്ടം സനിത്. ഇക്കുറി ആറ്റുകാല്‍ പൊങ്കാലയ്ക്ക് വേണ്ടി കുര്‍ബാന സമയം മാറ്റിയ പള്ളിയാണ് പാളയം സെന്റ്‌ ജോസഫ് പള്ളി. പൊങ്കാല മഹോത്സവത്തിന്റെ ഭാഗമായി പള്ളി അങ്കണത്തില്‍ ആറ്റുകാല്‍ അമ്മയുടെ ഭക്തിഗാനം പാടിയ പട്ടം സനിത് പൊങ്കാല അര്‍പ്പിക്കാന്‍ എത്തുന്നവര്‍ക്ക് വര്‍ഷങ്ങളായി പള്ളി ഒരുക്കുന്ന ശുദ്ധജല, സംഭാര വിതരണത്തിലും പങ്കുകൊണ്ടു. പൊങ്കാല ഭക്തര്‍ക്കായി ഒരുക്കിയ ദാഹജല വിതരണത്തില്‍ ഇടവക വികാരി റവ. ഫാദര്‍…

    Continue Reading

  • അന്താരാഷ്ട്ര മാതൃഭാഷാ വാരാചരണവും ഡോക്ടർ അബ്ദുൽ കലാം ആസാദ് സ്മൃതി വാരാചരണവും സംഘടിപ്പിച്ചു
    ,

    അന്താരാഷ്ട്ര മാതൃഭാഷാ വാരാചരണവും ഡോക്ടർ അബ്ദുൽ കലാം ആസാദ് സ്മൃതി വാരാചരണവും സംഘടിപ്പിച്ചു

    തിരുവനന്തപുരം നെടുമങ്ങാട്: ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസ മന്ത്രിയും, സ്വാതന്ത്ര്യ സമര സേനാനിയുമായ ഡോക്ടർ അബ്ദുൽ കലാം ആസാദ് സ്മൃതി വാരാചരണവും, അന്താരാഷ്ട്ര മാതൃഭാഷാവാരാചരണവും നെടുമങ്ങാട് സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. നെടുമങ്ങാട് സാംസ്കാരിക വേദി ചെയർമാൻ നെടുമങ്ങാട് ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറിമൂഴിയിൽ മുഹമ്മദ് ഷിബുവിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഭാരവാഹികളായ വാണ്ട സതീഷ്, മുഹമ്മദ് ഇല്യാസ് പത്താം കല്ല്, പഴവിള ജലീൽ, പുലിപ്പാറ യൂസഫ്, എസ് കുമാർ, ബി. കൊല്ലംകാവ് സജി, ബിജുധരൻ, വിജയൻ,…

    Continue Reading

  • വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്ക് ഫെബ്രുവരി 23ന്  അവധി
    ,

    വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്ക് ഫെബ്രുവരി 23ന് അവധി

    ജില്ലയില്‍ വെള്ളാര്‍, കുന്നനാട്, കോവില്‍വിള, അടയമണ്‍ വാര്‍ഡുകളില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുന്ന വാഴമുട്ടം ഹൈസ്‌കൂള്‍, ഗവ.എച്ച്.എസ്.എസ് കിളിമാനൂര്‍ എന്നീ സ്‌കൂളുകള്‍ക്ക് ഫെബ്രുവരി 23ന് ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് അവധി പ്രഖ്യാപിച്ചു. എസ്.എസ്.എല്‍.സി , ഹയര്‍ സെക്കന്‍ഡറി മോഡല്‍ പരീക്ഷകള്‍ക്കും മുന്‍ നിശ്ചയപ്രകാരമുള്ള പൊതു പരീക്ഷകള്‍ക്കും അവധി ബാധകമായിരിക്കില്ല.

    Continue Reading

  • റഷ്യൻ സൂപ്പും സാലഡും ഉണ്ടാക്കുന്നതിനായി മാസ്റ്റർ ക്ലാസ് സംഘടിപ്പിച്ചു
    , , ,

    റഷ്യൻ സൂപ്പും സാലഡും ഉണ്ടാക്കുന്നതിനായി മാസ്റ്റർ ക്ലാസ് സംഘടിപ്പിച്ചു

    എസ് പി ഗ്രാൻഡ് ഡേയ്‌സുമായി ചേർന്ന് നഗരത്തിലെ റഷ്യൻ ഹൗസ് റഷ്യൻ സൂപ്പും സാലഡും ഉണ്ടാക്കുന്നതിനായി മാസ്റ്റർ ക്ലാസ് സംഘടിപ്പിച്ചു. കൂടംകുളം ആണവനിലയത്തിൽ ജോലി ചെയ്യുന്ന റഷ്യൻ വിദഗ്ധരുടെ കുടുംബാംഗങ്ങളുടെ സഹായത്തോടെ ഇൻഡോ-റഷ്യൻ വിമൻസ് ക്ലബ്ബ് അംഗങ്ങൾക്കായാണ് റഷ്യൻ സൂപ്പ് ബോർഷും സാലഡ് ഒലിവിയും തയാറാക്കുന്നതിന് പരിശീലനം നൽകിയത്. സോബോലേവ അലീന, ബാഗ്‌ദസരിയൻ ഗെയ്‌ക്, റഷ്യൻ ഹൗസ് ഡെപ്യൂട്ടി ഡയറക്ടർ കവിത നായർ എന്നിവർ മാസ്റ്റർ ക്ലാസ് നയിച്ചു. റഷ്യൻ സൂപ്പ് ബോർഷ് ലോകമെമ്പാടും പ്രശസ്തമാണ്. പ്രധാന…

    Continue Reading

  • ഹോം ഗാര്‍ഡ് – ട്രാഫിക് വാര്‍ഡന്‍മാരായ വനിതകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍: പബ്ലിക് ഹിയറിംഗ് ഫെബ്രുവരി 23ന്
    , ,

    ഹോം ഗാര്‍ഡ് – ട്രാഫിക് വാര്‍ഡന്‍മാരായ വനിതകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍: പബ്ലിക് ഹിയറിംഗ് ഫെബ്രുവരി 23ന്

    കേരളത്തിലെ ഹോം ഗാര്‍ഡ്- ട്രാഫിക് വാര്‍ഡന്‍മാരായ വനിതകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ മനസിലാക്കുന്നതിന് വനിതാ കമ്മിഷന്‍ ഫെബ്രുവരി 23ന് രാവിലെ 10 മുതല്‍ തിരുവനന്തപുരം തൈക്കാട് ഗവ ഗസ്റ്റ്ഹൗസില്‍ പബ്ലിക് ഹിയറിംഗ് നടത്തും. വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പബ്ലിക് ഹിയറിംഗ് ഉദ്ഘാടനം ചെയ്യും. വനിതാ കമ്മിഷന്‍ അംഗം വി.ആര്‍. മഹിളാമണി അധ്യക്ഷത വഹിക്കും. വനിതാ കമ്മിഷന്‍ അംഗങ്ങളായ അഡ്വ. ഇന്ദിരാ രവീന്ദ്രന്‍, അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി, അഡ്വ. പി. കുഞ്ഞായിഷ, മെമ്പര്‍ സെക്രട്ടറി…

    Continue Reading

  • കോൺസ്റ്റബിൾ റാങ്ക് ഹോൾഡേഴ്സ് പുല്ലുതിന്ന് പ്രതിഷേധിച്ചു
    , , ,

    കോൺസ്റ്റബിൾ റാങ്ക് ഹോൾഡേഴ്സ് പുല്ലുതിന്ന് പ്രതിഷേധിച്ചു

    പി എസ് സി റാങ്ക് ലിസ്റ്റിൽനിന്നും ഉടൻ നിയമനം നടത്തണമെന്നാവശ്യപ്പെട്ട് ഓൾ കേരള പോലീസ് കോൺസ്റ്റബിൾ റാങ്ക് ഹോൾഡേഴ്സ് സെക്രട്ടേറിയറ്റ് പടിക്കൽ പുല്ലുതിന്ന് പ്രതിഷേധിച്ചു.

    Continue Reading

  • ആറ്റുകാല്‍ പൊങ്കാല: ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കാന്‍ ആക്ഷന്‍ പ്ലാന്‍
    , ,

    ആറ്റുകാല്‍ പൊങ്കാല: ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കാന്‍ ആക്ഷന്‍ പ്ലാന്‍

    തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കുന്നതിന് ആരോഗ്യ വകുപ്പ് ജില്ലാതല ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കുട്ടികള്‍, പ്രായമായവര്‍ തുടങ്ങി പതിനായിരക്കണക്കിന് സ്ത്രീകള്‍ പൊങ്കാലയ്‌ക്കെത്തുന്നതിനാല്‍ വിപുലമായ ക്രമീകരണങ്ങളാണ് ആരോഗ്യ വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. പൊങ്കാലയുടെ തലേ ദിവസം മുതല്‍ പൊങ്കാല കഴിഞ്ഞ് ഭക്തജനങ്ങള്‍ മടങ്ങിപ്പോകുന്നതുവരെ ആരോഗ്യവകുപ്പിലെ ഡോക്ടര്‍മാര്‍ അടങ്ങിയ 10 മെഡിക്കല്‍ ടീമുകളെ ആംബുലന്‍സ് ഉള്‍പ്പെടെ വിവിധ ഭാഗങ്ങളില്‍ നിയോഗിക്കുന്നതാണ്. എന്തെങ്കിലും ശാരീരിക അസ്വസ്ഥകള്‍ ഉണ്ടായാല്‍ ആരോഗ്യ വകുപ്പിന്റെ…

    Continue Reading

  • ഫീഷറീസ് വകുപ്പില്‍ വിവിധ പദ്ധതികളില്‍ അപേക്ഷിക്കാം
    , , ,

    ഫീഷറീസ് വകുപ്പില്‍ വിവിധ പദ്ധതികളില്‍ അപേക്ഷിക്കാം

    ഫിഷറീസ് വകുപ്പ് പ്രധാനമന്ത്രി മത്സ്യസമ്പാദന യോജന പദ്ധതി പ്രകാരം ജില്ലയില്‍ നടപ്പാക്കുന്ന വിവിധ പദ്ധതികളിലേക്ക് അപേക്ഷിക്കാം. ബാക്യാര്‍ഡ് ഓര്‍ണമെന്റല്‍ ഫിഷ് റിയറിങ് യൂണിറ്റ്, മീഡിയം സ്‌കെയില്‍ ഫിഷ് റിയറിങ് യൂണിറ്റ്, ഇന്റഗ്രേറ്റഡ് ഓര്‍ണമെന്റല്‍ ഫിഷ് റിയറിങ് യൂണിറ്റ്, ബാക്യാര്‍ഡ് മിനി ആര്‍.എ.എസ് യൂണിറ്റ്, മോട്ടോര്‍ സൈക്കിള്‍ വിത്ത് ഐസ് ബോക്സ്, ത്രീ വീലര്‍ ഐസ് ബോക്സ് എന്നിവയാണ് പദ്ധതികള്‍. താത്പര്യമുള്ളവര്‍ വെള്ളപേപ്പറില്‍ തയാറാക്കിയ അപേക്ഷകള്‍ കമലേശ്വരത്തുള്ള ഫീഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ മേഖല ഓഫീസിലോ ബന്ധപ്പെട്ട മത്സ്യഭവനുകളിലോ ഫെബ്രുവരി…

    Continue Reading

  • സര്‍ക്കാര്‍ ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ പ്രവേശനം
    , ,

    സര്‍ക്കാര്‍ ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ പ്രവേശനം

    നെടുമങ്ങാട് മഞ്ച സര്‍ക്കാര്‍ ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ അടുത്ത അക്കാദമിക വര്‍ഷത്തേക്കുളള പ്രവേശനത്തിന് രജിസ്ട്രേഷന്‍ നടപടികള്‍ ആരംഭിച്ചു. വിശദവിവരങ്ങള്‍ക്ക് 7907788350, 9446686362, 9645814820, 9037183080

    Continue Reading

  • സ്റ്റാഫ് നഴ്സ്, ഡയാലിസിസ് ടെക്നീഷ്യന്‍ അഭിമുഖം
    , , ,

    സ്റ്റാഫ് നഴ്സ്, ഡയാലിസിസ് ടെക്നീഷ്യന്‍ അഭിമുഖം

    നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ എച്ച്.എം.സി മുഖേന സ്റ്റാഫ് നഴ്സ്, ഡയാലിസിസ് ടെക്നീഷ്യന്‍ എന്നീ തസ്തികകളിലേക്ക് താത്ക്കാലിക അടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നതിന് വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഫെബ്രുവരി 27 രാവിലെ 10ന് നെടുമങ്ങാട് ജില്ലാ ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ ഹാജരായി പേര് രജിസ്റ്റര്‍ ചെയ്ത് അഭിമുഖത്തില്‍ പങ്കെടുക്കേണ്ടതാണ്.

    Continue Reading

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor
error: Content is protected !!