Ananthapuri Online News

അനന്തം അതിവേഗം അനന്തപുരി വാര്‍ത്തകള്‍

Author: News Desk

  • ചേങ്കോട്ടുകോണം എൽ.പി സ്‌കൂളിൽ വർണ്ണക്കൂടാരം ഒരുങ്ങുന്നു
    , ,

    ചേങ്കോട്ടുകോണം എൽ.പി സ്‌കൂളിൽ വർണ്ണക്കൂടാരം ഒരുങ്ങുന്നു

    കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ ചേങ്കോട്ടുകോണം സർക്കാർ എൽ.പി സ്‌കൂളിൽ പ്രീ പ്രൈമറി വർണ്ണക്കൂടാരത്തിന്റെ നിർമാണോദ്ഘാടനം കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ നിർവഹിച്ചു. വിദ്യാർത്ഥികൾക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള മികച്ച പ്രാഥമിക വിദ്യാഭ്യാസം ഉറപ്പാക്കുകയാണ് വർണ്ണക്കൂടാരത്തിലൂടെ സർക്കാരിന്റെ ലക്ഷ്യമെന്ന് എം.എൽ.എ പറഞ്ഞു. സ്‌കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പിന്റെ സമഗ്ര ശിക്ഷാ കേരളം സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ വിനിയോഗിച്ചാണ് പ്രീ -പ്രൈമറി വർണ്ണക്കൂടാരം നിർമിക്കുന്നത്. പ്രീ പ്രൈമറി രംഗത്ത് വിശാലവും ശിശു സൗഹൃദവും ശാസ്ത്രീയവുമായ…

    Continue Reading

  • മലബാര്‍ കാന്‍സര്‍ സെന്ററില്‍ കണ്ണിന്റെ കാഴ്ച നിലനിര്‍ത്തിക്കൊണ്ട് അപൂര്‍വ ശസ്ത്രക്രിയ വിജയം
    , ,

    മലബാര്‍ കാന്‍സര്‍ സെന്ററില്‍ കണ്ണിന്റെ കാഴ്ച നിലനിര്‍ത്തിക്കൊണ്ട് അപൂര്‍വ ശസ്ത്രക്രിയ വിജയം

    പ്ലാക് ബ്രാക്കിതെറാപ്പി ചെയ്യുന്ന ഇന്ത്യയിലെ നാലാമത്തെ സര്‍ക്കാര്‍ ആശുപത്രി തിരുവനന്തപുരം: തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്റര്‍ കാന്‍സര്‍ ചികിത്സയില്‍ അപൂര്‍വ നേട്ടം കൈവരിച്ചു. കണ്ണിലെ കാന്‍സര്‍ ചികിത്സിക്കാനുള്ള ഒക്യുലാര്‍ പ്ലാക് ബ്രാക്കിതെറാപ്പി ചികിത്സ എം.സി.സി.യില്‍ വിജയകരമായി നടത്തി. കണ്ണ് നീക്കം ചെയ്യാതെ കണ്ണിന്റെ കാഴ്ച നിലനിര്‍ത്തിക്കൊണ്ടുള്ള കാന്‍സര്‍ ചികിത്സാ രീതിയാണിത്. യുവിയല്‍ മെലനോമ ബാധിച്ച 55 വയസുകാരിയിലാണ് ശസ്ത്രക്രിയ വിജയകരമായി നടത്തിയത്. ഇറക്കുമതി ചെയ്ത പ്‌ളാക്കുകളേക്കാള്‍ വളരെ കുറഞ്ഞ ചെലവില്‍ ഭാഭ ആറ്റോമിക് റിസര്‍ച്ച് സെന്റര്‍ തദ്ദേശീയമായി…

    Continue Reading

  • ലിറ്റിൽ കൈറ്റ്‌സ് ദ്വിദിന ക്യാമ്പ് സമാപിച്ചു
    , , , ,

    ലിറ്റിൽ കൈറ്റ്‌സ് ദ്വിദിന ക്യാമ്പ് സമാപിച്ചു

    റോബോട്ടിക്‌സ് പ്രവർത്തന പുസ്തകം മന്ത്രി വി.ശിവൻകുട്ടി പ്രകാശനം ചെയ്തു ലിറ്റിൽ കൈറ്റ്‌സ് ദ്വിദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി -ജില്ലാ ക്യാമ്പുകളുടെ വിലയിരുത്തലും റോബോട്ടിക്‌സ് പ്രവർത്തന പുസ്തകത്തിന്റെ പ്രകാശനവും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. അധ്യാപനവും അധ്യയനവും മെച്ചപ്പെടുത്താൻ നിർമിത ബുദ്ധി സംവിധാനങ്ങൾ പൊതുവിദ്യാഭ്യാസ മേഖലയിൽ ഫലപ്രദമായി ഉപയോഗിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് വിദ്യാഭ്യാസമന്ത്രി പറഞ്ഞു. അതിന്റെ തുടക്കം എന്ന നിലയിലാണ് എ ഐ മൊഡ്യൂളുകൾ ലിറ്റിൽ കൈറ്റ്‌സിന്റെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുള്ളത്. പാഠ്യപദ്ധതി പരിഷ്‌കരണത്തിൽ എ ഐ…

    Continue Reading

  • കേരളത്തിലെ പൊതുവിതരണ മേഖല തകരില്ല: മന്ത്രി ജി. ആര്‍ അനില്‍
    , ,

    കേരളത്തിലെ പൊതുവിതരണ മേഖല തകരില്ല: മന്ത്രി ജി. ആര്‍ അനില്‍

    കരകുളം കരയാളത്തുകോണത്ത് കെ-സ്റ്റോര്‍ തുറന്നുഒരു പ്രതിസന്ധിയിലും കേരളത്തിലെ പൊതുവിതരണ മേഖല തകരാനോ, ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാനോ സര്‍ക്കാര്‍ അനുവദിക്കില്ലെന്ന്  ഭക്ഷ്യ- പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആര്‍ അനില്‍ പറഞ്ഞു. കരകുളം ഗ്രാമപഞ്ചായത്തിലെ കരയാളത്തുകോണത്തെ 442-ാം നമ്പര്‍ റേഷന്‍ കട കെ -സ്റ്റോര്‍ ആക്കി ഉയര്‍ത്തുന്ന ചടങ്ങില്‍, ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. റേഷന്‍ കടകളെ കാലാനുസൃതമായി പരിഷ്‌കരിക്കുകയെന്നതാണ് കെ -സ്റ്റോറിന് പിന്നിലെ ആശയമെന്നും മന്ത്രി പറഞ്ഞു. നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.അമ്പിളി കെ -സ്റ്റോറിലെ ആദ്യ…

    Continue Reading

  • തുല്യതാ കോഴ്സുകളില്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു
    , , ,

    തുല്യതാ കോഴ്സുകളില്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

    പൊതുവിദ്യാഭ്യാസ വകുപ്പ് സംസ്ഥാന സാക്ഷരതാമിഷന്‍ വഴി  നടത്തുന്ന നാലാംതരം, ഏഴാംതരം, പത്താംതരം, ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്സുകളിലേയ്ക്കുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചു. പത്താംതരം തുല്യതാ കോഴ്സ് പാസാകുന്നവര്‍ക്ക് ഉന്നത പഠനത്തിനും, പ്രൊമോഷനും, പി.എസ്.സി നിയമനത്തിനും അര്‍ഹതയുണ്ട്. ഏഴാംതരം പാസായ 17 വയസ് പൂര്‍ത്തിയായവര്‍ക്കും, 2019 വരെ എസ്.എസ്.എല്‍.സി പരീക്ഷ എഴുതി തോറ്റവര്‍ക്കും പത്താംതരം തുല്യതയ്ക്ക് ചേരാവുന്നതാണ്. കോഴ്സ് നടത്തുന്നത് സംസ്ഥാന സാക്ഷരതാ മിഷനും പരീക്ഷ, മൂല്യനിര്‍ണയം, ഫലപ്രഖ്യാപനം, സര്‍ട്ടിഫിക്കറ്റ് വിതരണം എന്നിവ നടത്തുന്നത് സംസ്ഥാന പരീക്ഷാഭവനുമാണ്. പത്താംതരം പാസായ…

    Continue Reading

  • കുണ്ടമണ്‍കടവ് – വട്ടിയൂര്‍ക്കാവ് റോഡില്‍ ഗതാഗത നിയന്ത്രണം
    ,

    കുണ്ടമണ്‍കടവ് – വട്ടിയൂര്‍ക്കാവ് റോഡില്‍ ഗതാഗത നിയന്ത്രണം

    കുണ്ടമണ്‍കടവ് – വട്ടിയൂര്‍ക്കാവ് റോഡില്‍ ടാറിങ് പ്രവര്‍ത്തി നടക്കുന്നതിനാല്‍ ഫെബ്രുവരി 19 മുതല്‍ 22 വരെ, ഇതുവഴിയുള്ള ഗതാഗതം താത്ക്കാലികമായി നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് റോഡുകള്‍ വിഭാഗം എക്സ്‌ക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. കുണ്ടമണ്‍കടവ് – വട്ടിയൂര്‍ക്കാവ് റോഡ് വഴി പോകേണ്ട വാഹനങ്ങള്‍ അറപ്പുര – ഇലിപ്പോട് റോഡ് വഴി കടന്നുപോകണം.

    Continue Reading

  • ആറ്റുകാല്‍ പൊങ്കാല: ഒരുക്കങ്ങള്‍ തൃപ്തികരമെന്ന് മുഖ്യമന്ത്രി
    , ,

    ആറ്റുകാല്‍ പൊങ്കാല: ഒരുക്കങ്ങള്‍ തൃപ്തികരമെന്ന് മുഖ്യമന്ത്രി

    ഐശ്വര്യപ്രദമായ ഉത്സവം ആശംസിച്ച് മുഖ്യമന്ത്രി ഈ വര്‍ഷത്തെ ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിനായി വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ നടത്തിയ ഒരുക്കങ്ങള്‍ തൃപ്തികരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആറ്റുകാല്‍ പൊങ്കാല ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ആറ്റുകാലില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ശുഭപ്രതീക്ഷ നല്‍കുന്നതാണ്. എല്ലാവരും ഭംഗിയായി കാര്യങ്ങള്‍ നിര്‍വഹിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഐശ്വര്യപ്രദമായ ഉത്സവകാലം  ആശംസിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. വിവിധ വകുപ്പുകള്‍ നടത്തിയ തയ്യാറെടുപ്പുകള്‍ അതത് വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ വിശദീകരിച്ചു.…

    Continue Reading

  • സമുദ്ര മലിനീകരണത്തിനെതിരെ കലാ മത്സരങ്ങൾ
    , ,

    സമുദ്ര മലിനീകരണത്തിനെതിരെ കലാ മത്സരങ്ങൾ

    സമുദ്ര മലിനീകരണത്തിനെതിരെ അവബോധം നൽകുന്നതിനായി സ്‌കൂൾ – കോളേജ് വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ജില്ലാ ശുചിത്വ മിഷൻ, സുസ്ഥിര ഫൗണ്ടേഷൻ, പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പ്, സെന്റർ ഫോർ എൻവയോൺമെന്റ് ആൻഡ് ഡെവലപ്‌മെന്റ് സംയുക്തമായാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. ചുമർചിത്ര രചന,  പോസ്റ്റർ നിർമാണം , ആർട്ട് ഇൻസ്റ്റല്ലേഷൻ,  അനിമേഷൻ വീഡിയോ നിർമാണം, ലോഗോ രചന എന്നീ വിഭാഗങ്ങളിലാണ് മത്സരം. സ്‌കൂൾ – കോളേജ് വിദ്യാർത്ഥികൾക്കായി നടത്തുന്ന ചുമർചിത്ര രചനയിൽ ഒന്നാം സമ്മാനം ലഭിക്കുന്നവർക്ക് 7,500…

    Continue Reading

  • ജില്ലയിൽ ‘യൂത്ത് മീറ്റ്സ് ഹരിത കർമ്മ സേന’ നാളെ (ഫെബ്രുവരി 18)
    , ,

    ജില്ലയിൽ ‘യൂത്ത് മീറ്റ്സ് ഹരിത കർമ്മ സേന’ നാളെ (ഫെബ്രുവരി 18)

    ജില്ലയിൽ മാലിന്യ മുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി ശുചിത്വ മിഷന്റെ നേതൃത്വത്തിലുള്ള ‘ യൂത്ത് മീറ്റ്സ് ഹരിത കർമ്മ സേന ‘ ക്യാമ്പയിൻ നാളെ (ഫെബ്രുവരി 18) നടക്കും. യുവജനങ്ങൾക്ക് ഹരിത കർമ്മ സേനയുടെ പ്രവർത്തനങ്ങൾ നേരിട്ട് മനസിലാക്കാനും ഹരിത കർമ്മ സേനയ്ക്കൊപ്പം ഒരു ദിവസം പ്രവർത്തിക്കാനുള്ള അവസരം നൽകുന്നതിനുമാണ് ക്യാമ്പയിൻ ലക്ഷ്യമിടുന്നത്. രാവിലെ 9ന് മാനവീയം വീഥിയിൽ നിന്നുമാണ് ക്യാമ്പയിൻ പ്രവർത്തനം ആരംഭിക്കുന്നത്. നൂറിലധികം പേർ ക്യാമ്പയിനിൽ പങ്കെടുക്കുന്നതിനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ക്യാമ്പയിന്റെ ഭാഗമായി യുവ…

    Continue Reading

  • നിര്‍ജലീകരണവും ദേഹാസ്വാസ്ഥ്യവും ഉണ്ടാകാന്‍ സാധ്യത, ശ്രദ്ധവേണം
    , , ,

    നിര്‍ജലീകരണവും ദേഹാസ്വാസ്ഥ്യവും ഉണ്ടാകാന്‍ സാധ്യത, ശ്രദ്ധവേണം

    തിരുവനന്തപുരം: സംസ്ഥാനത്ത് ഉയര്‍ന്ന ചൂട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് പൊതുജനങ്ങള്‍ക്കായി ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ചൂട് വര്‍ധിക്കുന്നത് കാരണം നിര്‍ജലീകരണവും ദേഹാസ്വാസ്ഥ്യവും ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. സൂര്യാതപമേല്‍ക്കാനുള്ള സാധ്യതയുള്ളതിനാല്‍ നേരിട്ട് വെയില്‍ ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. വെയിലത്ത് ജോലി ചെയ്യേണ്ടി വരുന്ന അവസരങ്ങളില്‍ പകല്‍ 11 മണി മുതല്‍ 3 മണിവരെയുള്ള സമയം വിശ്രമവേളയായി പരിഗണിച്ച് ജോലി സമയം ക്രമീകരിക്കുക. സൂര്യാതപവുമായി…

    Continue Reading

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor
error: Content is protected !!