Ananthapuri Online News

അനന്തം അതിവേഗം അനന്തപുരി വാര്‍ത്തകള്‍

Author: News Desk

  • ജില്ലയിൽ ‘യൂത്ത് മീറ്റ്സ് ഹരിത കർമ്മ സേന’ നാളെ (ഫെബ്രുവരി 18)
    , ,

    ജില്ലയിൽ ‘യൂത്ത് മീറ്റ്സ് ഹരിത കർമ്മ സേന’ നാളെ (ഫെബ്രുവരി 18)

    ജില്ലയിൽ മാലിന്യ മുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി ശുചിത്വ മിഷന്റെ നേതൃത്വത്തിലുള്ള ‘ യൂത്ത് മീറ്റ്സ് ഹരിത കർമ്മ സേന ‘ ക്യാമ്പയിൻ നാളെ (ഫെബ്രുവരി 18) നടക്കും. യുവജനങ്ങൾക്ക് ഹരിത കർമ്മ സേനയുടെ പ്രവർത്തനങ്ങൾ നേരിട്ട് മനസിലാക്കാനും ഹരിത കർമ്മ സേനയ്ക്കൊപ്പം ഒരു ദിവസം പ്രവർത്തിക്കാനുള്ള അവസരം നൽകുന്നതിനുമാണ് ക്യാമ്പയിൻ ലക്ഷ്യമിടുന്നത്. രാവിലെ 9ന് മാനവീയം വീഥിയിൽ നിന്നുമാണ് ക്യാമ്പയിൻ പ്രവർത്തനം ആരംഭിക്കുന്നത്. നൂറിലധികം പേർ ക്യാമ്പയിനിൽ പങ്കെടുക്കുന്നതിനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ക്യാമ്പയിന്റെ ഭാഗമായി യുവ…

    Continue Reading

  • നിര്‍ജലീകരണവും ദേഹാസ്വാസ്ഥ്യവും ഉണ്ടാകാന്‍ സാധ്യത, ശ്രദ്ധവേണം
    , , ,

    നിര്‍ജലീകരണവും ദേഹാസ്വാസ്ഥ്യവും ഉണ്ടാകാന്‍ സാധ്യത, ശ്രദ്ധവേണം

    തിരുവനന്തപുരം: സംസ്ഥാനത്ത് ഉയര്‍ന്ന ചൂട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് പൊതുജനങ്ങള്‍ക്കായി ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ചൂട് വര്‍ധിക്കുന്നത് കാരണം നിര്‍ജലീകരണവും ദേഹാസ്വാസ്ഥ്യവും ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. സൂര്യാതപമേല്‍ക്കാനുള്ള സാധ്യതയുള്ളതിനാല്‍ നേരിട്ട് വെയില്‍ ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. വെയിലത്ത് ജോലി ചെയ്യേണ്ടി വരുന്ന അവസരങ്ങളില്‍ പകല്‍ 11 മണി മുതല്‍ 3 മണിവരെയുള്ള സമയം വിശ്രമവേളയായി പരിഗണിച്ച് ജോലി സമയം ക്രമീകരിക്കുക. സൂര്യാതപവുമായി…

    Continue Reading

  • അപൂര്‍വ രോഗ ചികിത്സാ രംഗത്തെ കേരളത്തിന്റെ നിര്‍ണായക ചുവടുവയ്പ്പ്: മുഖ്യമന്ത്രി
    , , ,

    അപൂര്‍വ രോഗ ചികിത്സാ രംഗത്തെ കേരളത്തിന്റെ നിര്‍ണായക ചുവടുവയ്പ്പ്: മുഖ്യമന്ത്രി

    തിരുവനന്തപുരം: അപൂര്‍വ രോഗ ചികിത്സാ രംഗത്തെ കേരളത്തിന്റെ നിര്‍ണായക ചുവടുവയ്പ്പായി ‘കേരള യുണൈറ്റഡ് എഗെന്‍സ്റ്റ് റെയര്‍ ഡിസീസസ്’ അഥവാ കെയര്‍ പദ്ധതി മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അപൂര്‍വ രോഗങ്ങളെ പ്രതിരോധിക്കാനും, നേരത്തെ കണ്ടെത്താനും, നിലവില്‍ ലഭ്യമായ ചികിത്സ ലഭ്യമാക്കാനും, തെറാപ്പികള്‍, സാങ്കേതിക സഹായ ഉപകരണങ്ങള്‍ എന്നിവ ലഭ്യമാക്കാനും, ഗൃഹ കേന്ദ്രീകൃത സേവനങ്ങള്‍ ഉറപ്പു വരുത്താനും മാതാപിതാക്കള്‍ക്കുള്ള മാനസിക, സാമൂഹിക പിന്തുണ ഉറപ്പു വരുത്താനുമൊക്കെ ഉതകുന്ന ഒരു സമഗ്ര പരിചരണ പദ്ധതി തയ്യാറാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്.…

    Continue Reading

  • ടർഫും, പാർക്കും: സൂപ്പർ സ്മാർട്ട്‌ ആയി പയ്യംപള്ളി അങ്കണവാടി
    , ,

    ടർഫും, പാർക്കും: സൂപ്പർ സ്മാർട്ട്‌ ആയി പയ്യംപള്ളി അങ്കണവാടി

    നെടുമങ്ങാട് നഗരസഭയിലെ പത്താംകല്ല് വാർഡിലെ പയ്യംപള്ളി സ്മാർട്ട്‌ അങ്കണവാടിയുടെ ഉദ്ഘാടനം ഭക്ഷ്യ – പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ നിർവഹിച്ചു. ഒരു കുട്ടിക്ക് വേണ്ടിയാണെങ്കിലും മികച്ച സൗകര്യങ്ങളോട് കൂടി അങ്കണവാടി ഒരുക്കുക എന്നതാണ് സർക്കാരിന്റെ നയമെന്ന് മന്ത്രി പറഞ്ഞു. ഏറെ സന്തോഷത്തോടുകൂടിയാണ് ഓരോ കുരുന്നും ഇപ്പോൾ അങ്കണവാടികളിൽ എത്തുന്നത്, അത്രയ്ക്കും മനോഹരമായാണ് അവ സജീകരിച്ചിരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു .പച്ചവിരിച്ച ടർഫും ഗോൾ പോസ്റ്റും ഉൾപ്പെടെ കുട്ടികൾക്കായി വ്യത്യസ്ഥമായ ഫുട്ബോൾ കളിക്കളം, ശിശു സൗഹൃദമായ വിശാലമായ…

    Continue Reading

  • സംസ്ഥാന കാരം ചാമ്പ്യന്‍ഷിപ്പിന് വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ തുടക്കം കുറിച്ചു
    , , ,

    സംസ്ഥാന കാരം ചാമ്പ്യന്‍ഷിപ്പിന് വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ തുടക്കം കുറിച്ചു

    സംസ്ഥാന കാരം ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായി തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗങ്ങളും കാരം അസോസിയേഷന്‍ കേരള അംഗങ്ങളും തമ്മിലുള്ള സൗഹൃദ മത്സരം അരങ്ങേറി. കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് യു. ഷറഫലി കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മെമ്പര്‍ കെ.സി. ലേഖ കാരം അസോസിയേഷന്‍ കേരള ചീഫ് പാട്രണ്‍ ജി.എസ്. പ്രദീപ് കാരം അസോസിയേഷന്‍ കേരള പ്രസിഡന്റ് പി.എസ്. മനേക്ഷ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

    Continue Reading

  • സപ്ലൈ – കോ പീപ്പിൾ ബാസാറിനു മുന്നിൽ പ്രതിഷേധം നടത്തി
    , , , ,

    സപ്ലൈ – കോ പീപ്പിൾ ബാസാറിനു മുന്നിൽ പ്രതിഷേധം നടത്തി

    സിവിൽ സപ്ലൈസ് – സപ്ലൈ – കോ പീപ്പിൾ ബാസാറിലെ സാധനങ്ങളുടെ വിലവർദ്ധനവിൽ പ്രതിഷേധിച്ച് ഇന്ത്യൻ നാഷണൽ വ്യാപാരി വ്യവസായി കോൺഗ്രസിന്റെ നേതൃത്വത്തിൽ കിഴക്കേകോട്ടയിലെ സപ്ലൈ – കോ പീപ്പിൾ ബാസാറിനുമുന്നിൽ നടത്തിയ പ്രതിഷേധം.

    Continue Reading

  • കേരളത്തിലെ ആദ്യ ലിഫ്റ്റ് ബ്രിഡ്ജ്ൻ്റെ ട്രയൽ റൺ ഫെബ്രുവരി – 16ന്
    , ,

    കേരളത്തിലെ ആദ്യ ലിഫ്റ്റ് ബ്രിഡ്ജ്ൻ്റെ ട്രയൽ റൺ ഫെബ്രുവരി – 16ന്

    ദേശീയ ജലപാതാ വികസന പദ്ധതിയുടെ ഭാഗമായി ഫെബ്രുവരി-20 ന് ബഹു: മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന കേരളത്തിലെ ആദ്യ ലിഫ്റ്റ് ബ്രിഡ്ജ്ൻ്റെ (പാർവതി പുത്തനാറിന് കുറുകെ കരിക്കകം ക്ഷേത്രത്തിനു സമീപം) ട്രയൽ റൺ ഫെബ്രുവരി- 16 വൈകീട്ട് 05:00 ന് നടക്കും.

    Continue Reading

  • യുവജനങ്ങളുമായി മുഖ്യമന്ത്രിയുടെ മുഖാമുഖം ഫെബ്രുവരി 20 ന്
    , ,

    യുവജനങ്ങളുമായി മുഖ്യമന്ത്രിയുടെ മുഖാമുഖം ഫെബ്രുവരി 20 ന്

    യുവജനങ്ങളുമായി മുഖ്യമന്ത്രി നേരിട്ട് സംവദിക്കുന്ന മുഖാമുഖം പരിപാടി ഫെബ്രുവരി 20 ന് തിരുവനന്തപുരം കവടിയാർ ഉദയ് പാലസ് കണ്‍വെന്‍ഷൻ സെന്ററില്‍ നടക്കും. രാവിലെ 9.30 മുതല്‍ ഉച്ചക്ക് ഒരുമണി വരെയാണ് പരിപാടി. അക്കാദമിക്, പ്രഫഷണല്‍, കല, കായിക, സാംസ്ക്കാരിക, സിനിമ, വ്യവസായ, വാണിജ്യ, കാര്‍ഷിക മേഖലകളില്‍ നിന്നുള്ള രണ്ടായിരത്തോളം യുവജനങ്ങള്‍ പരിപാടിയില്‍ പങ്കെടുക്കും. യുവജനക്ഷേമ വകുപ്പ് മന്ത്രി, ജില്ലയിലെ മന്ത്രിമാര്‍, മറ്റു ജനപ്രതിനിധികള്‍, യുവജന മേഖലയില്‍ നിന്നുള്ള വിദഗ്ധര്‍ തുടങ്ങിയവരും പരിപാടിയിൽ പങ്കാളികളാകും. നവകേരള സദസ്സിന്റെ തുടര്‍ച്ചയായി…

    Continue Reading

  • ജർമ്മനിയുമായി കൂടുതൽ തൊഴിൽ മേഖലകളിൽ സഹകരിക്കാൻ ഒഡെപെക്
    , , , ,

    ജർമ്മനിയുമായി കൂടുതൽ തൊഴിൽ മേഖലകളിൽ സഹകരിക്കാൻ ഒഡെപെക്

    ജർമ്മനിയുമായി കൂടുതൽ തൊഴിൽ മേഖലകളിൽ സഹകരിക്കാൻ സംസ്ഥാന തൊഴിൽ വകുപ്പിന്റെ കീഴിലുള്ള ഒഡെപെക്; ജർമനി ഡെപ്യൂട്ടി ഹെൽത്ത് മിനിസ്റ്റർ സംസ്ഥാന തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുമായി കൂടിക്കാഴ്ച നടത്തി ജർമ്മനിയുമായി കൂടുതൽ തൊഴിൽ മേഖലകളിൽ സഹകരിക്കാൻ സംസ്ഥാന തൊഴിൽ വകുപ്പിന്റെ കീഴിലുള്ള ഒഡെപെക്. കേരളത്തിലെത്തിയ ഫെഡറൽ ഗവർമെന്റ് ഓഫ് ജർമനി ഡെപ്യൂട്ടി ഹെൽത്ത് മിനിസ്റ്ററും പാർലമെന്ററി സ്റ്റേറ്റ് സെക്രട്ടറിയുമായ പ്രൊഫ. ഡോ. എഡ്ഗാർ ഫ്രാങ്കെ സംസ്ഥാന തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുമായി കൂടിക്കാഴ്ച നടത്തി.…

    Continue Reading

  • ഡേ കെയറില്‍ നിന്ന് രണ്ടു വയസുകാരന്‍ ഒറ്റയ്ക്ക് വീട്ടിലേക്ക് നടന്നെത്തി
    , ,

    ഡേ കെയറില്‍ നിന്ന് രണ്ടു വയസുകാരന്‍ ഒറ്റയ്ക്ക് വീട്ടിലേക്ക് നടന്നെത്തി

    തിരുവനന്തപുരം വെള്ളായണിയിൽ ഡേ കെയറില്‍ നിന്ന് രണ്ടു വയസുകാരന്‍ ഒറ്റയ്ക്ക് വീട്ടിലേക്ക് നടന്നെത്തി കുട്ടി ഇറങ്ങിപ്പോയത് ഡേ കെയര്‍ അധികൃതര്‍ അറിഞ്ഞില്ല. തിങ്കളാഴ്ച ഉച്ചയ്ക്കാണ് അങ്കിത് സുധീഷ് രണ്ടു കിലോമീറ്റര്‍ ഒറ്റയ്ക്ക് നടന്ന് വീട്ടിലെത്തിയത്. കുട്ടി നടന്നുപോകുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ഇതിനോടകം പ്രചരിച്ചു. സംഭവത്തിൽ രണ്ട് അധ്യാപകർക്ക് സസ്പെൻഷൻ. കുട്ടി ഇറങ്ങി പോയ സമയത്ത് അധ്യാപകർ കല്യാണത്തിന് പോയതായിരുന്നു എന്നാണ് അധ്യാപകര്‍ പ്രതികരിച്ചത്. അധ്യാപകർക്കെതിരെ കാക്കാ മൂല സോവർ ഹിൽ ലൂഥറൻസ് സ്കൂള്‍ നടപടിയെടുത്തു. തിങ്കളാഴ്ച…

    Continue Reading

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor
error: Content is protected !!