കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും കേരളത്തിലെ ടൂറിസം വ്യവസായത്തിന് പ്രാധാന്യം നൽകിയ സംസ്ഥാന ബഡ്ജറ്റ്, കോൺഫെഡറേഷൻ ഓഫ് കേരള ടൂറിസം ഇൻഡസ്ട്രി സ്വാഗതം ചെയ്തു.
മൊത്തം ബഡ്ജറ്റ് അലൊക്കേഷനിൽ മാറ്റമില്ലെങ്കിലും 362.15 കോടി രൂപ ടൂറിസം മേഖലക്ക് നീക്കി വെച്ചതും പ്രധാന ടൂറിസം കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യവികസനത്തിനും അനുബന്ധ വികസനവും മുന്നിൽ കണ്ട് വകയിരുത്തിയ 135.65 കോടിയും കേരള ട്രാവൽ മാർട്ട് സംഘടിപ്പിക്കാനായി 7 കോടിയും തിരഞ്ഞെടുത്ത ടൂറിസം ഡെസ്റ്റിനേഷനുകളെ രാജ്യാന്തര നിലവാരത്തിൽ എത്തിക്കാനായി നീക്കിയിരുത്തിയ 50 കോടി രൂപയും റീവോൾവിങ് ഫണ്ട് 3 കോടി രൂപയും ഈ മേഖലക്ക് ഉണർവ്വേകാൻ സഹായിക്കുമെന്ന് പ്രസിഡന്റ് ഈ എം നജീബ് പറഞ്ഞു.
ഇത് കൂടാതെ സംസ്ഥാനത്തെ മൊത്തം അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നൽ നൽകിയതും സാംസ്‌കാരിക മേഖലയിൽ വിവിധ മ്യൂസിയം, സ്ഥാപനങ്ങൾ എന്നിവക്കായി നടത്തിയ ബഡ്ജറ്റ് പ്രഖ്യാപനങ്ങളും ടൂറിസം മേഖലക്ക് ഗുണം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി നജീബ് കൂട്ടിച്ചേർത്തു.