മേളയില്‍ ഒരുങ്ങുന്നത് നാനൂറോളം സ്റ്റാളുകള്‍. ഒന്‍പതു വേദികളിലായാണ് വ്യത്യസ്ത ഉത്പന്നങ്ങളുടെ വമ്പന്‍ പ്രദര്‍ശന മേള നടക്കുക.ഭക്ഷ്യഉത്പന്നങ്ങള്‍,കളിപ്പാട്ടങ്ങള്‍,ആഭരണങ്ങള്‍ തുടങ്ങി മാലിന്യ നിര്‍മാര്‍ജന പ്ളാന്റ് വരെ പ്രദര്‍ശനത്തിലുണ്ടാവും.നവംബര്‍ ഒന്നുമുതല്‍ ഏഴുവരെ തിരുവനന്തപുരം നഗരം ആതിഥ്യമരുളുന്ന കേരളീയം ജനകീയോത്സവത്തിന്റെ ഭാഗമായാണ് നഗരത്തിലെ വിവിധ ഇടങ്ങളില്‍ ട്രേഡ് ഫെയര്‍ നടക്കുന്നത്.സര്‍ക്കാര്‍ വകുപ്പുകളുടേയും സ്വകാര്യസംരംഭകരുടേയും സ്റ്റാളുകള്‍ പ്രദര്‍ശനത്തിലുണ്ടാകും.പുത്തരിക്കണ്ടം മൈതാനം,ടാഗോര്‍ തിയറ്റര്‍,കനകക്കുന്ന്,യൂണിവേഴ്‌സിറ്റി കോളജ്, എല്‍.എം.എസ്. കോമ്പൗണ്ട്,സെന്‍ട്രല്‍ സ്റ്റേഡിയം എന്നിങ്ങനെ ആറുവേദികളിലാണ് സര്‍ക്കാര്‍ വകുപ്പുകളുടെ പ്രദര്‍ശനങ്ങള്‍ നടക്കുക. വ്യവസായ-വാണിജ്യ വകുപ്പ്,സഹകരണവകുപ്പ്, കുടുംബശ്രീ,പട്ടികവര്‍ഗ വികസന വകുപ്പ്,കൃഷി വകുപ്പ്, കയര്‍-കാഷ്യൂ-ഹാന്‍ഡ്‌ലൂം എന്നിവയുടെ പ്രദര്‍ശന വില്‍പന മേളയാണ് ഇവിടങ്ങളില്‍ നടക്കുന്നത്. ഭക്ഷ്യ-പേപ്പര്‍ ഉല്‍പന്നങ്ങള്‍,കൈത്തറി,ഫാം ഉല്‍പന്നങ്ങള്‍,മാലിന്യ നിര്‍മാര്‍ജനം,സുഗന്ധവിളകള്‍, തേന്‍,മത്സ്യം,ചക്കയുടെ മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍, പുനരുപയുക്ത ഊര്‍ജം,മെഡിക്കല്‍ ഇംപ്ലാന്റ്‌സ്,സൗരോര്‍ജ ഉപകരണങ്ങള്‍,കളിമണ്‍ പാത്രനിര്‍മാണം,ടെറകോട്ട,ക്‌ളേ മോഡല്‍,ജൂട്ട് ഉല്‍പന്നങ്ങള്‍,കയറ്റുമതി നിലവാരത്തിലുള്ള ഭക്ഷ്യ ഉല്‍പന്നങ്ങള്‍,കൈകൊണ്ട് തുന്നിയ കുര്‍ത്തി,സാരി തുടങ്ങി നിരവധി ഉല്‍പന്നങ്ങളുടെ സ്റ്റാളുകള്‍ കേരളീയത്തില്‍ സജ്ജീകരിക്കും.കേരളീയത്തിന്റെ പ്രധാനവേദികളിലൊന്നായ പുത്തരിക്കണ്ടം മൈതാനത്ത് മാത്രം നൂറോളം സ്റ്റാളുകള്‍ ഉണ്ടാകും.ടാഗോര്‍ തിയറ്റര്‍,കനകക്കുന്ന്,യൂണിവേഴ്‌സിറ്റി കോളജ്,എല്‍.എം.എസ്. കോമ്പൗണ്ട്,സെന്‍ട്രല്‍ സ്റ്റേഡിയം എന്നീ വേദികളില്‍ 50 സ്റ്റാളുകള്‍ വീതവുമാണുള്ളത്.വ്യവസായവകുപ്പിന്റെ 75 സ്റ്റാളുകള്‍,ബാംബു മിഷന്റെ 25 സ്റ്റാളുകള്‍, കുടുംബശ്രീയുടെയും,പട്ടികവര്‍ഗ വികസന വകുപ്പിന്റെയും കൃഷി വകുപ്പിന്റെയും അന്‍പതു സ്റ്റാളുകള്‍ വീതവും മേളയിലുണ്ടാകും. സ്വകാര്യസംരംഭകര്‍ക്കായി മൂന്നുപ്രദര്‍ശനവേദികാണ് ഉണ്ടാവുക.ഇവിടെ ഒരുക്കുന്ന അന്‍പതോളം വേദികളില്‍ അക്വേറിയം,ആഭരണങ്ങള്‍,കളിപ്പാട്ടങ്ങള്‍,ഗിഫ്റ്റുകള്‍ എന്നിവയുടെ പ്രദര്‍ശവും വില്‍പനയും നടക്കും. വ്യവസായ വാണിജ്യപ്രദര്‍ശനത്തിന്റെ വിജയത്തിനായി വി.കെ.പ്രശാന്ത് എം.എല്‍.എ. അധ്യക്ഷനായ വിപുലമായ കമ്മിറ്റിയാണ് പ്രവര്‍ത്തിക്കുന്നത്.
കേരളീയത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വ്യവസായ പ്രദര്‍ശന
എ.ഐ യുഗത്തിൽ ജെയിൻ യൂണിവേഴ്സിറ്റി മികച്ച മാതൃക കൊച്ചി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള പുതിയ സാങ്കേതികവിദ്യകൾക്ക് ഭാവിയിൽ കൂടുതൽ തൊഴിലവസരങ്ങൾ…
സംസ്ഥാന സര്‍ക്കാരിൻ്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതികളില്‍ ആദ്യ ലക്ഷ്യത്തില്‍ റെക്കോര്‍ഡ് നേട്ടവുമായി ഭക്ഷ്യ-സിവില്‍സപ്ളൈസ് വകുപ്പ്. അരലക്ഷം മുന്‍ഗണന…
ഓണം വാരാഘോഷത്തിന്റെ ഭാഗമായി വിനോദ സഞ്ചാരവകുപ്പ് ആഗസ്റ്റ് 24-ന് അത്തപ്പൂക്കള മത്സരം സംഘടിപ്പിക്കുന്നു. ആദ്യത്തെ മൂന്ന് വിജയികൾക്ക് യഥാക്രമം 20000,…
ഓണാഘോഷത്തിന്റെ ഭാഗമായി ആഗസ്റ്റ് 23ന് വിനോദസഞ്ചാര വകുപ്പ് തിരുവാതിര മത്സരം സംഘടിപ്പിക്കുന്നു. ആദ്യത്തെ മൂന്ന് വിജയികൾക്ക് യഥാക്രമം 20000, 15000,…
ഇന്ത്യൻ വ്യോമസേനയുടെ അഗ്നിവീർവായു (മ്യൂസിഷ്യൻ) ഇൻടേക്ക് 01/2027 നിയമനത്തിനായി രാജ്യത്തെ അവിവാഹിതരായ യുവതിയുവാക്കളിൽ നിന്നും ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിലെ…
കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കണമെന്നും സംരംഭകരെ സംസ്ഥാനത്തിലേക്ക് ആകർഷിക്കാൻ ആവശ്യമായ നടപടികൾ സർക്കാരിന്റെ ഭാഗത്തുണ്ടാവണമെന്നും കെപിസിസി ഇൻഡസ്ട്രീസ് സെൽ സംസ്ഥാന…