ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങിന് ശംഖുംമുഖം വേദിയാകും; മന്ത്രി മുഹമ്മദ്‌ റിയാസ്

കേരളത്തിൽ ഡെസ്റ്റിനേഷൻ വെഡ്ഡിങ്‌ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ടൂറിസം വകുപ്പിന് കീഴിലുള്ള കേരളത്തിലെ ആദ്യ വെഡ്ഡിങ്‌ ഡെസ്റ്റിനേഷൻ ശംഖുംമുഖത്ത് ഒരുങ്ങി. ശംഖുംമുഖം ബീച്ച് പാർക്കിലുള്ള വെഡ്ഡിങ്‌ ഡെസ്റ്റിനേഷൻ കേന്ദ്രം പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. കേരളത്തിൽ ടൂറിസം രംഗത്ത് വലിയ മാറ്റങ്ങളാണ് സൃഷ്ടിക്കപ്പെടുന്നതെന്നും ടൂറിസം ഇൻവെസ്റ്റേഴ്സ് മീറ്റിലൂടെ 15,000 കോടിയുടെ നിക്ഷേപം കേരളത്തിന് ലഭിച്ചുവെന്നും മന്ത്രി പറഞ്ഞു. ടൂറിസം ഇൻവെസ്റ്റേഴ്സ് മീറ്റ് പുതിയ തുടക്കമാണെന്നും കേരളത്തെ ഒരു ടൂറിസ്റ്റ് സ്റ്റേറ്റ് ആയി മാറ്റിയെടുക്കാനാണ് സർക്കാറിന്റെ ശ്രമമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

തലസ്ഥാന നഗരിയായ തിരുവനന്തപുരം വിനോദസഞ്ചാര രംഗത്ത് ഏറെ സാധ്യതകളുള്ള നഗരമാണ്.ശംഖുംമുഖം അർബൻ ബീച്ച് ഡെവലപ്പ്മെന്റിന്റെ ഭാഗമായി ടൂറിസം വകുപ്പ് നാല് കോടിയും സ്വകാര്യ പങ്കാളിത്തത്തിൽ രണ്ട് കോടിയുമാണ് ഡെസ്റ്റിനേഷൻ കേന്ദ്രത്തിന് വിനിയോഗിച്ചത്. ഓഗ്മെന്റഡ് വെർച്വൽ റിയാലിറ്റി ഗെയിമിങ് സോൺ, സീ വ്യൂ കഫെ എന്നിവയും ഡെസ്റ്റിനേഷൻ വെഡ്ഡിങ്‌ കേന്ദ്രത്തിനോട് ചേർന്ന് പ്രവർത്തനമാരംഭിക്കും. നവംബർ 30ന് ഡെസ്റ്റിനേഷൻ വെഡ്ഡിങ്‌ കേന്ദ്രത്തിൽ ആദ്യ വിവാഹം നടക്കും.

ചടങ്ങിൽ എ.എ റഹിം എം.പി വിശിഷ്ടാതിഥിയായി. ബീച്ച് പാർക്കിൽ നടന്ന ചടങ്ങിൽ മേയർ ആര്യാ രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. വെട്ടുകാട് വാർഡ് കൗൺസിലർ ക്ലൈനസ് റൊസാരിയോ, ശംഖുംമുഖം വാർഡ് കൗൺസിലർ സെറാഫിൻ ഫ്രെഡി, ഡി.ടി. പി.സി സെക്രട്ടറി ശ്യാം കൃഷ്ണൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.

News Desk

Recent Posts

മീഡിയ അക്കാദമി പി.ജി.ഡിപ്ലോമ : മെയ് 31 വരെ അപേക്ഷിക്കാം

സംസ്ഥാന സർക്കാർ സ്ഥാപനമായ കേരള മീഡിയ അക്കാദമിയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ നടത്തുന്ന പിജി ഡിപ്ലോമ കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ…

7 hours ago

അസ്‌ന ഫാത്തിമക്ക് സ്നേഹാദരവ് നല്‍കി നെടുമങ്ങാട് സാംസ്കാരിക വേദി

നെടുമങ്ങാട്: നെടുമങ്ങാട് സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ പ്ലസ്ടു പരീക്ഷയിൽ ഫുൾ എ പ്ലസ് വാങ്ങി വിജയിച്ച കേരള ഫ്രൂട്സ് ആന്റ്…

8 hours ago

നാലുവര്‍ഷ ബിരുദ പദ്ധതി : പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കുള്ള ഓറിയന്‍റേഷന്‍ പ്രോഗ്രാമിന്‍റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ഡോ. ആര്‍. ബിന്ദു നിര്‍വ്വഹിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ നടപ്പിലാക്കുന്ന നാലുവര്‍ഷ ബിരുദ പദ്ധതിയോടനുബന്ധിച്ച് കേരള സംസ്ഥാന…

8 hours ago

മയക്കുമരുന്ന് വിപത്തിനെതിരെ സമൂഹമൊന്നാകെ രംഗത്തിറങ്ങണം: മന്ത്രി വി ശിവൻകുട്ടി

മയക്കുമരുന്ന് വിപത്തിനെതിരെ സമൂഹമൊന്നാകെ രംഗത്തിറങ്ങണമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഇതിനായി ജനജാഗ്രതാ സമിതികൾ ശക്തമാക്കണം.നേമത്ത് വില്ലേജ്തല…

8 hours ago

ഇൻറ്റർ നാഷണൽ റോളർനെറ്റഡ്ബാൾ ചാമ്പ്യന്‍ഷിപ്പിൽ അർജുന് വെങ്കലം

തിരുവനന്തപുരം: ശ്രീലങ്കയിൽ നടന്ന രണ്ടാമത് ഇൻറ്റർ നാഷണൽ റോളർനെറ്റഡ്ബാൾ ചാമ്പ്യന്‍ഷിപ്പിൽ വിളപ്പിൽശാല അനന്തഭദ്രത്തിൽ ഗീതു - സജി ദമ്പതികളുടെ മകനായ…

9 hours ago

കോഴിക്കോട് മെഡിക്കൽ കോളേജിൽ അവയവം മാറി ശസ്ത്രക്രിയ ചെയ്തെന്ന വാർത്ത തെറ്റിദ്ധാരണാജനകം – KGMCTA

കോഴിക്കോട് മെഡിക്കൽ കോളേജിൽ ആറാം വിരൽ നീക്കം ചെയ്യേണ്ട ശസ്ത്രക്രിയക്ക് എത്തിയ കുട്ടിക്ക് നാക്കിന്നടിയിലായി കെട്ട് ശ്രദ്ധയിൽ പെടുകയായിരുന്നു. നാക്കിനടിയിലെ…

9 hours ago