വട്ടിയൂർക്കാവിൽ ഓണ വിപണനമേള സെപ്റ്റംബർ 14 വരെ

ഓണവിപണി ലക്ഷ്യമിട്ട് വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിൽ നടപ്പാക്കിയ “നമ്മുടെ ഓണം നമ്മുടെ പൂവും പച്ചക്കറിയും” പദ്ധതി പ്രകാരം നടത്തിയ കൃഷിയിൽ നിന്നുള്ള ഉത്പന്നങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിനായി ഓണ വിപണന മേളക്ക് തുടക്കമായി. വി.കെ പ്രശാന്ത് എം.എൽ.എ വിപണന മേള ഉദ്ഘാടനം ചെയ്തു.

കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ വട്ടിയൂർക്കാവ് ജംങ്ഷൻ വികസനത്തിന്റെ ഭാഗമായി ട്രിഡ ഏറ്റെടുത്ത ഒരേക്കൽ ഭൂമിയിൽ വിവിധ നിറത്തിലുള്ള ചെണ്ടുമല്ലി, വാടാമല്ലി, പതിനഞ്ചിനം പച്ചക്കറികൾ എന്നിവയാണ് കൃഷി ചെയ്തത്. പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ 500 ഓളം വീടുകളിൽ നിലത്തും മട്ടുപ്പാവിലും കൃഷി ചെയ്തിരുന്നു. “നമ്മുടെ ഓണം നമ്മുടെ പൂവും പച്ചക്കറിയും” പദ്ധതിയുടെ ഭാഗമായി വിളവെടുത്ത ഉത്പന്നങ്ങളും വിവിധ കുടുംബശ്രീ യൂണിറ്റുകളുടെ ഉത്പന്നങ്ങളും സേവയുടെ ഉത്പന്നങ്ങളും ഓണ വിപണന മേളയിലുണ്ട്.

വട്ടിയൂർക്കാവ് ജംഗ്ഷനിലെ ട്രിഡ കോമ്പൗണ്ടിൽ സെപ്റ്റംബർ 14 വരെയാണ് ഓണ വിപണന മേള നടക്കുന്നത്. പ്രദേശത്തെ കലാകാരൻ മാർക്ക് വൈകുന്നേരങ്ങളിൽ കലാപരിപാടികൾ അവതരിപ്പിക്കാനുള്ള വേദിയും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.

error: Content is protected !!