ആഗോള ബ്രാൻഡുകളായ ജീപാസും റോയൽഫോർഡും ഇനി ഇന്ത്യയിലും

തിരുവനന്തപുരം: പ്രമുഖ ആഗോള വ്യവസായ ശൃംഖലയായ ‘വെസ്റ്റേൺ ഇൻ്റർനാഷണൽ ഗ്രൂപ്പ്’ തങ്ങളുടെ മുൻനിര ബ്രാൻഡുകളായ ‘ജീപാസ്’, ‘റോയൽഫോർഡ്’ എന്നിവ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. അതിവേഗം വളരുന്ന ഇന്ത്യൻ ഉപഭോക്തൃ വിപണി ലക്ഷ്യമിട്ട്, വൻ വികസന പദ്ധതികൾക്കാണ് ഗ്രൂപ്പ് തുടക്കം കുറിക്കുന്നത്. തിരുവനന്തപുരം ഹൈസിന്ത് ഹോട്ടലില്‍ നടന്ന വാർത്താസമ്മേളനത്തിൽ വെസ്റ്റേൺ ഇൻ്റർനാഷണൽ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ നിസാർ ടി.എൻ കമ്പനിയുടെ പുതിയ ചുവടുവെപ്പ് പ്രഖ്യാപിച്ചു. ഇന്ത്യയിൽ ഗ്രൂപ്പിനെ വളർച്ചയുടെ അടുത്ത ഘട്ടത്തിലേക്ക് നയിക്കുന്ന അദ്ദേഹം, രാജ്യത്തുടനീളം പ്രവർത്തനം വിപുലീകരിക്കാനുള്ള ലക്ഷ്യങ്ങളും വ്യക്തമാക്കി. സീനിയർ വൈസ് പ്രസിഡൻ്റ് നിവിൻ പണിക്കർ, മാനുഫാക്ചറിംഗ്-പ്രൊക്യൂർമെൻ്റ് ആൻഡ് സപ്ലൈ ചെയിൻ ഹെഡ് സാജിദ് ചീരോത്ത്, സെയിൽസ് ആൻഡ് മാർക്കറ്റിംഗ് ഹെഡ് ശ്രീദത്ത് വിശ്വനാഥൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ജി.സി.സി രാജ്യങ്ങൾ, യുകെ, ആഫ്രിക്ക, സി.ഐ.എസ് രാജ്യങ്ങൾ എന്നിവിടങ്ങളിൽ ശക്തമായ സാന്നിധ്യമുള്ള ജീപാസിന് 40 വർഷത്തിലേറെ പ്രവർത്തന പാരമ്പര്യമുണ്ട്. ഹോം അപ്ലയൻസസ്, കിച്ചൺ അപ്ലയൻസസ്, ഇലക്ട്രോണിക്സ്, ലൈറ്റിംഗ്, പേഴ്സണൽ കെയർ, ലൈഫ് സ്റ്റൈൽ വിഭാഗങ്ങളിലായി 1,100-ലധികം ഉൽപ്പന്നങ്ങളാണ് ജീപാസ് വിപണിയിലെത്തിക്കുന്നത്. മികച്ച ഡിസൈനും ഈടുറ്റ ഗുണമേന്മയുമുള്ള പ്രീമിയം കിച്ചൺവെയർ, ഹോംവെയർ ബ്രാൻഡായ റോയൽഫോർഡിന് 20 വർഷത്തിലേറെ വിപണി പരിചയമുണ്ട്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ആറ് തവണ യു.എ.ഇയിലെ ‘സൂപ്പർബ്രാൻഡ്’ പദവി നേടിയ ബ്രാൻഡ്, ഉപഭോക്തൃ വിശ്വാസ്യതയുടെയും പുതുമയുടെയും പ്രതീകമാണ്.

വെസ്റ്റേൺ ഇൻ്റർനാഷണൽ ഗ്രൂപ്പ് ചെയർമാൻ കെ.പി. ബഷീർ വടകരയിൽ നിന്ന് തുടക്കം കുറിച്ച സംരംഭമാണ് ഇന്ന് 35,000-ത്തിലധികം ജീവനക്കാരുള്ള, 5 ബില്യൺ യു.എസ് ഡോളർ വിറ്റുവരവുള്ള വെസ്റ്റേൺ ഇൻ്റർനാഷണൽ ഗ്രൂപ്പായി വളർന്നത്. മാതൃസംസ്ഥാനമായ കേരളത്തിൽ നിന്ന് തന്നെ തങ്ങളുടെ ഇന്ത്യൻ പ്രയാണത്തിന് തുടക്കം കുറിക്കാൻ കഴിഞ്ഞത് അഭിമാനകരമാണെന്ന് കമ്പനി ഭാരവാഹികൾ വ്യക്തമാക്കി. ആഗോളതലത്തിലും പ്രവാസി മലയാളി കുടുംബങ്ങൾക്കിടയിലും നേടിയ വിശ്വസ്തത ഇന്ത്യയിലെ ഓരോ സാധാരണ കുടുംബങ്ങളിലേക്കും എത്തിക്കുകയാണ് ലക്ഷ്യം.

ഇന്ത്യൻ വിപണി വലിയ വളർച്ചാ സാധ്യതകളാണ് തുറന്നുനൽകുന്നതെന്ന് വെസ്റ്റേൺ ഇൻ്റർനാഷണൽ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ നിസാർ ടി.എൻ. പറഞ്ഞു. ആഗോള നിലവാരത്തിലുള്ള ഉൽപ്പന്നങ്ങൾ മികച്ച വിലക്കുറവിൽ ഇന്ത്യൻ കുടുംബങ്ങൾക്ക് ലഭ്യമാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും, ശക്തമായ ഡീലർ ശൃംഖല, റീട്ടെയിൽ പങ്കാളിത്തം, മികച്ച ഉപഭോക്തൃ സേവനം എന്നിവയിലൂടെ രാജ്യമൊട്ടാകെ സാന്നിധ്യം വ്യാപിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഘട്ടം ഘട്ടമായുള്ള വികസന തന്ത്രമാണ് കമ്പനി വിഭാവനം ചെയ്യുന്നത്. ആദ്യ ഘട്ടത്തിൽ കേരളത്തിലെ ഡീലർ-ഡിസ്ട്രിബ്യൂട്ടർ ശൃംഖല ശക്തമാക്കും. തുടർന്ന് ദക്ഷിണേന്ത്യയിലേക്കും പിന്നീട് രാജ്യത്തിൻ്റെ മറ്റ് ഭാഗങ്ങളിലേക്കും വിപണി വ്യാപിപ്പിക്കും. കേരളത്തിൽ നിലവിലുള്ള ശക്തമായ ആഫ്റ്റർ സെയിൽസ് സർവീസ് ശൃംഖല മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കും. പ്രമുഖ റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ, ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ എന്നിവയുമായുള്ള പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനൊപ്പം ഇന്ത്യൻ പാചകരീതികൾക്കും ജീവിതശൈലികൾക്കും അനുയോജ്യമായ ഉൽപ്പന്നങ്ങളും അവതരിപ്പിക്കും.

ഇന്ത്യൻ വിപണി ലക്ഷ്യമിട്ട് ഊർജ്ജക്ഷമതയുള്ള ഗാർഹിക ഉപകരണങ്ങൾ, പ്രാദേശിക പാചകരീതികൾക്ക് അനുയോജ്യമായ പ്രീമിയം കുക്ക്‌വെയറുകൾ എന്നിവ ജീപാസും റോയൽഫോർഡും വിപണിയിലെത്തിക്കുന്നുണ്ട്. കേന്ദ്ര സർക്കാരിൻ്റെ ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായി കോയമ്പത്തൂരിൽ ബി.ഐ.എസ് അംഗീകൃത ജീപാസ് ഉൽപ്പന്നങ്ങൾക്കായി നിർമ്മാണ യൂണിറ്റ് കമ്പനി സജ്ജമാക്കിയിട്ടുണ്ട്.

ഇന്ത്യയിൽ വിപണനം ചെയ്യുന്ന എല്ലാ ഉൽപ്പന്നങ്ങളും ബി.ഐ.എസ് സർട്ടിഫിക്കേഷൻ, ബി.ഇ.ഇ സ്റ്റാർ റേറ്റിംഗുകൾ, അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങൾ എന്നിവ പാലിക്കുന്നവയാണ്. റോയൽഫോർഡിൻ്റെ നോൺ-സ്റ്റിക് കുക്ക്‌വെയറുകൾ സുരക്ഷിതമായ പാചകത്തിനായി പിടിഎഫ്ഇ, പിഎഫ്ഒഎ രഹിതമായാണ് നിർമ്മിച്ചിരിക്കുന്നത്.

കൺസ്യൂമർ ബ്രാൻഡുകൾക്ക് പുറമെ, വടകരയിലെ ബി.പി.ഒ സെൻ്റർ, മുംബൈയിലെ എക്‌സ്‌പോർട്ട്-ഇംപോർട്ട് ഡിവിഷൻ, ബംഗളൂരുവിലെ ഐ.ടി ഹബ് എന്നിവയിലൂടെ ശക്തമായ സാന്നിധ്യം വെസ്റ്റേൺ ഇൻ്റർനാഷണൽ ഗ്രൂപ്പിന് ഇന്ത്യയിലുണ്ട്. പുതിയ തലമുറയിലെ നേതൃത്വത്തിന് കീഴിൽ, ദീർഘകാല നിക്ഷേപ പദ്ധതികളിലൂടെ ജീപാസിനെയും റോയൽഫോർഡിനെയും ഇന്ത്യൻ ഉപഭോക്താക്കളുടെ പ്രിയപ്പെട്ട ബ്രാൻഡുകളാക്കി മാറ്റാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

News Desk

Recent Posts

നിലയ്ക്കലിൽ സിനിമാ ഷൂട്ടിംഗ് സംഘത്തെ തടഞ്ഞ് ദേവസ്വം ബോർഡ്; അനുമതി തേടിയിരുന്നതായി സംഘം

പത്തനംതിട്ട: പമ്പ, നിലയ്ക്കൽ മേഖലകളിൽ സിനിമ ചിത്രീകരണത്തിനായി എത്തിയ സംഘത്തെ നിലയ്ക്കലിൽ ദേവസ്വം ബോർഡ് അധികൃതർ തടഞ്ഞു. ചിത്രീകരണത്തിന് ദേവസ്വം…

6 hours ago

ട്രെയിൻ യാത്രയ്ക്കിടെ മാലിന്യം വലിച്ചെറിഞ്ഞാൽ ₹1,000 വരെ പിഴ; പുതിയ വിജ്ഞാപനവുമായി റെയിൽവേ

ന്യൂഡൽഹി: ട്രെയിൻ യാത്രയ്ക്കിടെ മാലിന്യം വലിച്ചെറിയുന്നതും റെയിൽവേ പരിസരങ്ങളിൽ ശുചിത്വചട്ടങ്ങൾ ലംഘിക്കുന്നതും ഇനി കൂടുതൽ കടുത്ത നടപടിക്ക് ഇടയാക്കും. നിയമലംഘനം…

6 hours ago

ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ വീട്ടിൽ അർധരാത്രി മിന്നൽ റെയ്ഡ്; മൊബൈൽ ഫോൺ പിടിച്ചെടുത്തു

കോട്ടയം: കോട്ടയം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എസ്. അശോക് കുമാറിന്റെ വീട്ടിൽ അർധരാത്രി മിന്നൽ പരിശോധന നടത്തി എക്സൈസ് കമ്മീഷണർ.…

6 hours ago

ഇന്നത്തെ ഓരോ നക്ഷത്രക്കാരുടെയും ജാതകഫലം – 29-08-2026

ഇന്നത്തെ ഓരോ നക്ഷത്രക്കാരുടെയും ജാതകഫലം ഇന്നത്തെ തൊഴിൽ, ധനം, കുടുംബം, ആരോഗ്യം, യാത്ര തുടങ്ങിയ കാര്യങ്ങളിലെ പൊതുവായ സാധ്യതകൾ അറിയാം.…

16 hours ago

യൂണിവേഴ്‌സൽ ബോസ് ക്രിസ് ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ; കേരള ക്രിക്കറ്റ് ലീഗിന് ആവേശം പകരാൻ വെടിക്കെട്ട് ബാറ്റിങ്

തിരുവനന്തപുരം: കേരളത്തിലെ ക്രിക്കറ്റ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നിമിഷത്തിന് ഇനി മണിക്കൂറുകൾ മാത്രം. ലോക ട്വന്റി-20 ക്രിക്കറ്റിലെ ഇതിഹാസ…

1 day ago

ആരാധനാലയങ്ങൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ കൈവശ ഭൂമിക്ക് പട്ടയം; പുതിയ ഉത്തരവുമായി കേരള സർക്കാർ

കട്ട് ഓഫ് തീയതി 1990ൽ നിന്ന് 2008ലേക്ക് നീട്ടി; നിശ്ചിത നിരക്കിൽ ഭൂമി ക്രമവത്കരിക്കാം തിരുവനന്തപുരം: മതിയായ രേഖകളില്ലാതെ സർക്കാർ…

1 day ago