Category: STRIKE
-

കൃഷിമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് നടത്തിയ
പ്രതിഷേധ മാർച്ച് അക്രമാസക്തമായിLDF സർക്കാരിന്റെ കർഷക ദ്രോഹ നടപടികൾക്കെതിരെയും വന്യജീവി ആക്രമണത്തിലും പ്രകൃതിക്ഷോഭത്തിലും കൃഷി നാശം സംഭവിച്ച കർഷകർക്ക് അടിയന്തരമായി നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കേരള പ്രദേശ് കർഷക കോൺഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മറ്റി നേതൃത്വത്തിൽ കൃഷിമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക്… പ്രതിഷേധ മാർച്ച് നടത്തി. കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് മാജൂഷ് മാത്യുസ് മാർച്ച് ഉദ്ഘാടനം ചെയ്തു. കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് തോംസൺ ലോറൻസ് അധ്യക്ഷനായിരുന്നു. കെപിസിസി ജനറൽ സെക്രട്ടറി ജി സുബോൻ, ഡിസിസി ജനറൽ സെക്രട്ടറി എസ്…
-

ആശ സമര നേതാക്കൾക്ക് വിഷുക്കൈനീട്ടം എത്തി
തിരുവനന്തപുരം: കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വി.കെ സദാനന്ദൻ, ജനറൽ സെക്രട്ടറി എം.എ ബിന്ദു എന്നിവർക്കാണ് തപാലിൽ വിഷുക്കൈനീട്ടം ലഭിച്ചത്. സമരപന്തൽ, സെക്രട്ടേറിയറ്റ്, തിരുവനന്തപുരം എന്ന വിലാസത്തിൽ അയച്ചിരിക്കുന്ന ആൾ എ. ഭാസ്കരൻ നായർ, പെൻഷനർ എന്നാണ് സ്വന്തം വിലാസം രേഖപ്പെടുത്തിയിരിക്കുന്നത്. 1001 രൂപ എന്നാണ് കവറിന് പുറത്ത് രേഖപ്പെടുത്തിയിരിക്കുന്നത്.
-

വഖഫ് ബില്ലിന് എതിരെ പ്രതിഷേധം സംഘടിപ്പിച്ചു
നെടുമങ്ങാട്: ഇന്ത്യയിലെ ജനതയെ വർഗീയതയുടെ പേരിൽ വേർതിരിവ് സൃഷ്ടിച്ച് മുതലെടുപ്പ് നടത്താൻ ശ്രമിക്കുന്ന കേന്ദ്രസർക്കാരിന്റെ വഖഫ് ബില്ലിന് എതിരെ മുസ്ലിം ലീഗ് നെടുമങ്ങാട് മുനിസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വഖഫ് ബില്ല് കോപ്പി കത്തിച്ച് പ്രതിഷേധിച്ചു. നേതാക്കളായ എച്ച് സിദ്ദീഖ്, നെടുമങ്ങാട് എം നസീർ, പുലിപ്പാറ യൂസഫ്, അസീം നെടുമങ്ങാട്, സലിം മഞ്ചയിൽ, പാളയം നിസാമുദ്ദീൻ, പീരു മുഹമ്മദ്, ഷഫീഖ് ചെറിയ പാലം തുടങ്ങിയവർ നേതൃത്വം നൽകി.
-

ആശാ സമരം 25-ാം ദിവസം അണമുറിയാതെ പിന്തുണ
തിരുവനന്തപുരം(6/3/25) : ആശാവർക്കർമാർ സെക്രട്ടറിയേറ്റ് പടിക്കൽ നടത്തിവരുന്ന രാപകൽ സമരം 25-ാം ദിവസം പിന്നിടുമ്പോഴും അണമുറിയാതെ പിന്തുണ പ്രവാഹം. മാർച്ച് 8 അന്താരാഷ്ട്ര വനിതാ ദിനത്തിൽ നടക്കുന്ന സംഗമത്തിന് പിന്തുണയർപ്പിച്ച് അരുന്ധതി റോയ്, ദീദി ദാമോദരൻ, പി ഗീത തുടങ്ങി നിരവധി പ്രമുഖർ സന്ദേശം അയക്കുന്നു. ഒപ്പം രാജ്മോഹൻ ഉണ്ണിത്താൻ എംപി ഉൾപ്പെടെ നിരവധിപേർ നേരിട്ട് സമരവേദിയിൽ എത്തി ഐക്യദാർഢ്യം പ്രഖ്യാപിച്ചു. യൂത്ത് കോൺഗ്രസ് നേതാവ് പ്രൊഫ. നീതു രഘുവരൻ, ഗവൺമെന്റ് പ്രസ്സ് പെൻഷനേഴ്സ് ഓർഗനൈസേഷൻ പ്രസിഡന്റ്…
Latest News
About the Author

AF themes
Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

You May Have Missed

















