Category: STRIKE
-

എസ്.ഐ.ഒ ന്യൂനപക്ഷ ഡയറക്ടറേറ്റ് മാർച്ചിൽ പ്രതിഷേധമിരമ്പി
തിരുവനന്തപുരം: വെട്ടിക്കുറച്ച ന്യൂനപക്ഷ സ്കോളർഷിപ്പ് വിഹിതം പുനഃസ്ഥാപിക്കണമെന്നും അനുവദിക്കപ്പെട്ട പദ്ധതിവിഹിതം പോലും വിനിയോഗിക്കാത്ത ന്യൂനപക്ഷ വകുപ്പിലെ കെടുകാര്യസ്ഥത അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് എസ്.ഐ.ഒ സംഘടിപ്പിച്ച ന്യൂനപക്ഷ ഡയറക്ടറേറ്റ് മാർച്ചിൽ പ്രതിഷേധമിരമ്പി. തൊടുന്യായങ്ങൾ നിരത്തി സമര പ്രക്ഷോഭങ്ങളെ തണുപ്പിച്ച് കളയാം എന്ന ധാരണ വേണ്ടെന്നും ന്യൂനപക്ഷ സ്കോളർഷിപ്പുകൾ വെട്ടിക്കുറച്ച ഉത്തരവ് പിൻവലിച്ച് പുതിയ ഉത്തരവ് പുറത്തിറക്കുന്ന വരെ എസ്.ഐ.ഒ സമരരംഗത്ത് തുടരുമെന്നും സംസ്ഥാന പ്രസിഡൻ്റ് അഡ്വ. അബ്ദുൽ വാഹിദ് പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയുടെ കാരണം പറയുമ്പോഴും പിന്നോക്ക വിഭാഗങ്ങൾക്കും ന്യൂനപക്ഷ…
-

കണ്ണൂർ വിമാനത്താവളത്തിനു പോയിന്റ് ഓഫ് കോൾ പദവി അനുവദിക്കണമെന്ന് ഖാലിദ് പെരിങ്ങത്തൂർ
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിനു പോയിന്റ് ഓഫ് കോൾപദവി അനുവദിക്കണമെന്ന് കൂത്തുപറമ്പ് നിയോജകമണ്ഡലം കെ പി സി സി മൈനോറിറ്റി ഡിപ്പാർട്ട്മെന്റ് ചെയർമാൻ ഖാലിദ് പെരിങ്ങത്തൂർ. കേരളത്തിലെ നാലാമത്തെ വിമാനത്താവളമാണ് മട്ടന്നൂരിൽ സ്ഥിതി ചെയ്യുന്ന കണ്ണൂർ രാജ്യാന്തര വിമാനത്താവളം .പ്രവാസി മലയാളികളെ സഹായിക്കാനും ഗൾഫ് മേഖലയിലെ ടൂറിസവും കയറ്റുമതിയും കേരളത്തിലെ വർധിപ്പിക്കുന്നതിനുംമായി 2018 ഡിസംബറിൽ ആരംഭിച്ചതാണ് ഈ വിമാനത്താവളം കേരളത്തിലെ ഗ്രീൻ ഫീൽഡ് എയർപോർട്ടിൽ ഒന്നുകൂടിയാണിത്. ഈ എയർപോർട്ട് വിദേശ വിമാന കമ്പനികളിളുടെ വിമാനങ്ങൾക്ക് ഇറങ്ങുന്നതിനു ആവശ്യമായ പോയിന്റ്…
-

റിട്ടേഡ് എംപ്ലോയീസ് തിരുവോണ നാളിൽ പട്ടിണിസമരം നടത്തി
ഗാന്ധിസ്മാരക നിധി റിട്ടേഡ് എംപ്ലോയീസ് വെൽഫയർ ഓർഗനൈസേഷൻ തൈക്കാട് ഗാന്ധിഭവനു മുൻപിൽ തിരുവോണ നാളിൽ പട്ടിണിസമരം നടത്തി. വർഷങ്ങളായി റിട്ടേ: ജീവനക്കാർക്ക് നൽകിവന്ന ഓണപാരിതോഷികം ഗാന്ധിനിധി പുതിയതായി രൂപീകരിച്ച അഡ്ഹോക്ക് കമ്മറ്റി അനുവദിക്കാതിരുന്നതിൽ പ്രതിഷേധിച്ചായിരുന്നു സമരം ആർ. ശരത് ശ്ചന്ദ്രൻ ഉത്ഘാടനം ചെയ്തു. സംഘടനാ ഭാരവാഹികളായ ബി.ശശികുമാരൻ നായർ, M ശിവശങ്കരൻ,K V ശശിധരൻപിള്ള, M സുരേന്ദ്രൻ, P മനോഹരൻ, P വിജയകുമാരി. എന്നിവർ നേതൃത്വം നൽകി.
-

അടി, ഇടി, കല്ലേറ് – കേരള സർവ്വകലാശാല സെനറ്റ് തെരെഞ്ഞെടുപ്പ് റദ്ദാക്കി
എസ്എഫ്ഐ-കെഎസ്‍യു സംഘർഷത്തെ തുടർന്ന് കേരള സർവ്വകലാശാല സെനറ്റ് തെരെഞ്ഞെടുപ്പ് റദ്ദാക്കി. തെരഞ്ഞെടുപ്പിൽ ഇരുവിഭാഗവും ക്രമേക്കേട് ആരോപിച്ച് രംഗത്തെത്തിയതോടെ വൻ സംഘർഷത്തിലെത്തുകയായിരുന്നു. ഇരുകൂട്ടരും ഹാളിൽ തമ്മിൽ തല്ലുകയായിരുന്നു. സെനറ്റ് ഹാളിൻ്റെ വാതിൽ ചവിട്ടി തുറക്കാൻ എസ്എഫ്ഐ ശ്രമിച്ചു. ഈ ഹാളിനുളളിൽ കെഎസ്‍യു പ്രവർത്തകരും തമ്പടിച്ചിരുന്നു. പരസ്പരം കല്ലേറും പട്ടിക കൊണ്ട് അടിയുമുണ്ടായി. സ്ഥലത്ത് വൻ പൊലീസ് സന്നാഹമുണ്ടെങ്കിലും അക്രമം നിയന്ത്രിക്കാനായില്ല.
-

നരനായാട്ട് നടത്തിയ പോലീസുകാർ കരുതിയിരുന്നോളു: ഓരോ അടിക്കും കണക്കുപറയിക്കും; രമേശ് ചെന്നിത്തല
അബിൻ വർക്കിയെ തല്ലിച്ചതക്കുന്ന ചാനൽ ദൃശ്യങ്ങൾ കണ്ടു ഞെട്ടിപ്പോയി. പോലീസ് എത്രത്തോളം അധ:പതിച്ചു എന്നതോർത്ത് ഒരു മുൻ ആഭ്യന്തര മന്ത്രി എന്ന നിലയിൽ എൻറെ തല ലജ്ജ കൊണ്ട് കുനിയുന്നു. തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മൃഗങ്ങളെ പോലും ലജ്ജിപ്പിക്കുന്ന തരത്തിൽ തല്ലിച്ചതച്ച് നരനായാട്ട് നടത്തിയ പോലീസുകാർ ഓരോ അടിക്കും കണക്ക് പറയേണ്ടിവരുമെന്ന് കോൺഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. ആയുസ്സ് അറ്റു പോകാറായ ഒരു സർക്കാരിലെ യജമാനന്മാരെ തൃപ്തിപ്പെടുത്താനാണ്…
-

പുലിവേഷ മാസ്ക് ധരിച്ച് പ്രതിഷേധ സമരം
തൃശൂര്‍ ജനതയുടെ വികാരവും ആവേശവുമായ പുലിക്കളിയും ,കുമ്മാട്ടികളിയും പോയ വര്‍ഷങ്ങളിലെ പോലെ ഈ വര്‍ഷവും നടത്താന്‍ തൃശൂര്‍ കോര്‍പ്പറെഷന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് BJP കൗണ്‍സിലര്‍മാര്‍ ഇന്ന് കൗണ്‍സില്‍ യോഗത്തില്‍ പുലിവേഷ മാസ്ക് ധരിച്ച് പ്രതിഷേധ സമരം നടത്തി.
-

ആരോഗ്യ മേഖല മരണശയ്യയിൽ; സി എം പി തിരുവനന്തപുരം ജില്ലാ കമ്മിറ്റി മാർച്ച്
ആരോഗ്യ മേഖല മരണശയ്യയിൽ എന്ന മുദ്രാവാക്യം ഉയർത്തി കൊണ്ട് 17/08/2024 ന് രാവിലെ 11 മണിക്ക് സി എം പി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മെഡിക്കൽ കോളേജിന് സമീപമുള്ള ഗണപതി ക്ഷേത്രത്തിൽ നിന്നും തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാർച്ച് നടത്താൻ നിശ്ചയിച്ചിരിക്കുകയാണ്. സി എം പി ജനറൽ സെക്രട്ടറി സിപി ജോൺ മാർച്ച് ഉത്ഘാടനം ചെയ്യും.
Latest News
About the Author

AF themes
Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

You May Have Missed















