Category: STRIKE
-

പൊതു വിദ്യാഭ്യാസത്തിൻ്റെ നേട്ടങ്ങൾ ഇല്ലാതാക്കി പിൻവാങ്ങാനാള്ള നീക്കം ഗവൺമെൻ്റ് അവസാനിപ്പിക്കണം: കെ എച്ച് എസ് ടി യു.
ഗവൺമെൻ്റ് നിയമസഭയിലും ഹൈക്കോടതിയിലും നല്കിയ രേഖാമൂലമുള്ള ഉറപ്പുകൾ പാലിക്കാതെ പൊതുവിദ്യാഭ്യാസ മേഖലയിൽ നിയമന നിരോധനവും അനിശ്ചിതത്വവും വരുത്തുവാൻ ശ്രമിക്കുകയാണ്. വിദ്യാഭ്യാസ അവകാശ നിയമം നടപ്പിൽ വരുത്തുന്നതിനുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിന് കഴിഞ്ഞ മന്ത്രിസഭ ചുമതലപ്പെടുത്തിയ ഖാദർ കമ്മറ്റി 2017 ൽ നിലവിൽ വരികയും. 2018 ൽ പരിഗണനാ വിഷയങ്ങളിൽ മാറ്റം വരുത്തുകയും 2019 ഫെബ്രുവരിയിൽ ഗുണമേൻമാ വിദ്യാഭ്യാസത്തിന് ഘടനാപരമായ ഏകീകരണം എന്ന ഒന്നാം ഭാഗം പുറത്തിറക്കുകയുമായിരുന്നു. ഖാദർ കമ്മറ്റി റിപ്പോർട്ടിൻ്റെ പൂർണ്ണ രൂപം 2024 ൽ പോലും പൂർത്തീകരിച്ച്…
-

തെക്കും ഭാഗം മുസ്‌ലിം ജമാഅത്ത് പ്രഖ്യാപിച്ച സമരപരിപാടികള്‍ പിന്‍വലിച്ചു
തെക്കും ഭാഗം മുസ്‌ലിം ജമാഅത്ത് പ്രഖ്യാപിച്ച സമരപരിപാടികള്‍ പിന്‍വലിച്ചു. നിയമസഭ ഹാളില്‍ ഫിഷറീസ് , തുറമുഖ വകുപ്പ് മന്ത്രിമാരുമായുള്ള ചര്‍ച്ചയില്‍ ജമാഅത്ത് കമ്മിറ്റി ഉന്നയിച്ച കാര്യങ്ങള്‍ ഭാഗികമായി അംഗീകരിച്ചതിന്റെ അടിസ്ഥാനത്തില്‍ സമരപരിപാടികള്‍ പിൻവലിച്ചു. വിഴിഞ്ഞം തുറമുഖം – ബഹുമാനപ്പെട്ട എം ഡി ക്കും സി ഇ ഒ ക്കും സര്‍ക്കാരിനും തദ്ദേശ വാസികളുടെ തുറന്ന കത്ത് ചുവടെ ചേര്‍ക്കുന്നു.
-

ഓണവില്ല് പൈതൃകവും പാരമ്പര്യവും നിലനിർത്തി സംരക്ഷിക്കണം. വിശ്വകർമ്മ ഐക്യവേദി കവടിയാര്‍ കൊട്ടാരത്തിന് മുന്നില്‍ സായാഹ്ന ധര്‍ണ്ണ നടത്തി
സായാഹ്ന ധര്‍ണ്ണയില്‍ വിശ്വകർമ്മ ഐക്യവേദി ഭാരവാഹികള്‍ പറഞ്ഞത് ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഉല്പത്തി മുതൽ ഓണവില്ല് സമർപ്പിച്ചു വരുന്നത് തിരുവനന്തപുരത്തെ മേലാറന്നൂർ വിളയിൽ വീട് ഓണവില്ല് കുടുംബമാണ്. പാരമ്പര്യമായി ഓണവില്ല് നിർമ്മിക്കുന്നതിനും തിരുവോണത്തിന് പത്മനാഭസ്വാമി ക്ഷേത്രത്തിൽ സമർപ്പിക്കുന്നതിനും അവകാശം സൃഷ്ടിച്ചവരാണ് വിശ്വകർമ്മ കുലത്തിൽപ്പെട്ട കരമന മേലാറന്നൂർ വിളയിൽ കുടുംബം. 2017 ൽ പാരമ്പര്യ ഓണവില്ല് നിർമ്മിക്കുന്നതിനും വിപണനം ചെയ്യുന്നതിനുള്ള ട്രേഡ് മാർക്ക് ഓണവില്ല് കുടുംബം നേടിയിട്ടുണ്ട്. ഇതിനെതിരെ ഇപ്പോൾ ശ്രീപത്മനാഭസ്വാമി ടെമ്പിൾ ഓണവില്ല് എന്ന പേരിൽ ഒരു…
-

കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ് വിദ്യാർത്ഥി സമൂഹത്തിനെതിര്
കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ് വിദ്യാർത്ഥി സമൂഹത്തിനെതിര്; വിദ്യാർത്ഥികളും പൊതു സമൂഹവും തള്ളിക്കളയും:മന്ത്രി വി ശിവൻകുട്ടി. കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ് വിദ്യാർത്ഥി സമൂഹത്തിനെതിരാണെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. വിദ്യാർത്ഥികളും പൊതു സമൂഹവും ബന്ദ് തള്ളിക്കളയും. പ്ലസ് വൺ സീറ്റ് സംബന്ധിച്ച യഥാർത്ഥ കണക്കുകൾ പൊതുമണ്ഡലത്തിൽ ഉണ്ട്. അത് ആർക്കും പരിശോധിക്കാവുന്നതാണ്. നിയമസഭയിലും വ്യക്തമായി കണക്കുകൾ അടക്കമുള്ള കാര്യങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ഇക്കാര്യം അവതരിപ്പിച്ച എംഎൽഎമാർക്ക് കണക്കുകൾ ബോധ്യപ്പെടുത്തിയിട്ടുണ്ട്. പ്രവേശന നടപടികൾ സുതാര്യമായും ശാസ്ത്രീയമായും പുരോഗമിക്കുന്നു. ഉപരിപഠനത്തിന്…
-

വിശ്വകർമ്മ സർവ്വീസ് സൊസൈറ്റി ( വി എസ് എസ് ) സെക്രട്ടേറിയറ്റ് മാർച്ച് നടത്തി
ജനസംഖ്യാനുപാതകികമായ സംവരണം അനുവദിക്കുക, കേരളത്തിലെ വിശ്വകമ്മജരുടെ പിന്നാക്ക അവസ്ഥ മനസ്സിലാക്കുന്നതിന് ജാതി സെൻസസ് അടിയന്തിരമായി നടപ്പിലാക്കുക, പെൻഷൻതുക വർദ്ധിപ്പിക്കുക, സെപ്റ്റംബർ 17 വിശ്വകർമ്മ ദിനം പൊതുഅവധിയാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് വിശ്വകർമ്മ സർവ്വീസ് സൊസൈറ്റി ( വി എസ് എസ് ) നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച്.
-

ചട്ടികളുമായി പ്രതിഷേധ സമരം നടത്തി
സംസ്ഥാന സർക്കാരിന്റെ ക്ഷേമ പെൻഷൻ മുടങ്ങിയതിനെത്തുടർന്ന് പട്ടിണിയിലായ അമ്മമാർ പാളയം ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് പടിക്കൽ ചട്ടികളുമായി നടത്തിയ പ്രതിഷേധ സമരം.
-

കോൺസ്റ്റബിൾ റാങ്ക് ഹോൾഡേഴ്സ് പുല്ലുതിന്ന് പ്രതിഷേധിച്ചു
പി എസ് സി റാങ്ക് ലിസ്റ്റിൽനിന്നും ഉടൻ നിയമനം നടത്തണമെന്നാവശ്യപ്പെട്ട് ഓൾ കേരള പോലീസ് കോൺസ്റ്റബിൾ റാങ്ക് ഹോൾഡേഴ്സ് സെക്രട്ടേറിയറ്റ് പടിക്കൽ പുല്ലുതിന്ന് പ്രതിഷേധിച്ചു.
-

റാങ്ക് ഹോൾഡേഴ്സ് തല മൊട്ടയടിച്ചു
ഡി ജി പി യുടെ 2023 ഡിസംബർ 11 ലെ ഓരോ പോലീസ് സ്റ്റേഷനിലും പുതുതായി എത്ര തസ്തികകൾ ആവശ്യമെന്നുള്ള ഉത്തരവ് പ്രകാരം ലഭിക്കുന്ന ഫയൽ പാസാക്കുന്നതിനുള്ള അടിയന്തിര നടപടികൾ സ്വീകരിക്കുക, റാങ്ക് ലിസ്റ്റിൽനിന്നും ഉടൻ നിയമനം നടത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഓൾ കേരള പോലീസ് കോൺസ്റ്റബിൾ റാങ്ക് ഹോൾഡേഴ്സ് സെക്രട്ടേറിയറ്റ് പടിക്കൽ തല മൊട്ടയടിച്ച് പ്രതിഷേധിച്ചു.
Latest News
About the Author

AF themes
Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

You May Have Missed














