Ananthapuri Online News

അനന്തം അതിവേഗം അനന്തപുരി വാര്‍ത്തകള്‍

Category: STRIKE

  • സപ്ലൈ – കോ പീപ്പിൾ ബാസാറിനു മുന്നിൽ പ്രതിഷേധം നടത്തി
    , , , ,

    സപ്ലൈ – കോ പീപ്പിൾ ബാസാറിനു മുന്നിൽ പ്രതിഷേധം നടത്തി

    സിവിൽ സപ്ലൈസ് – സപ്ലൈ – കോ പീപ്പിൾ ബാസാറിലെ സാധനങ്ങളുടെ വിലവർദ്ധനവിൽ പ്രതിഷേധിച്ച് ഇന്ത്യൻ നാഷണൽ വ്യാപാരി വ്യവസായി കോൺഗ്രസിന്റെ നേതൃത്വത്തിൽ കിഴക്കേകോട്ടയിലെ സപ്ലൈ – കോ പീപ്പിൾ ബാസാറിനുമുന്നിൽ നടത്തിയ പ്രതിഷേധം.

    Continue Reading

  • ഫെബ്രുവരി 16ന്‌ അഖിലേന്ത്യാ ബന്ദ്‌
    , ,

    ഫെബ്രുവരി 16ന്‌ അഖിലേന്ത്യാ ബന്ദ്‌

    ഫെബ്രുവരി 16ന്‌ അഖിലേന്ത്യാ ബന്ദ്‌; സിപിഎം ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു. ഫെബ്രുവരി 16ന്‌ അഖിലേന്ത്യാ ബന്ദിന്‌ ആഹ്വാനം ചെയ്ത്‌ കര്‍ഷക സംഘടന നേതാക്കള്‍. ഹരിയാനയിലെ അംബാലയ്ക്ക്‌ സമീപമുള്ള ശംഭൂ അതിര്‍ത്തിയില്‍ കര്‍ഷകര്‍ക്കെതിരായ സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചാണ്‌ ബന്ദ്‌. ഗ്രാമീണ ബന്ദിന്‌ സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഐക്യദാര്‍ഡ്ട്യം പ്രഖ്യാപിച്ചിട്ടുണ്ട്‌. കര്‍ഷകരോട്‌ കാണിക്കുന്ന അതിക്രമങ്ങളും അടിച്ചമര്‍ത്തലും ഉടനടിഅവസാനിപ്പിക്കണമെന്നും യെച്ചൂരി എക്സില്‍ കുറിച്ചു.

    Continue Reading

  • സംസ്ഥാന ബജറ്റിൽ സംസ്ഥാന ജീവനക്കാരെയും പെൻഷൻകാരെയും അവഗണിച്ചു
    , , ,

    സംസ്ഥാന ബജറ്റിൽ സംസ്ഥാന ജീവനക്കാരെയും പെൻഷൻകാരെയും അവഗണിച്ചു

    സംസ്ഥാന ബജറ്റിൽ സംസ്ഥാന ജീവനക്കാരെയും പെൻഷൻകാരെയും അവഗണിച്ചുവെന്നാരോപിച്ച് ഫെറ്റോ യുടെ ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റ് പടിക്കൽ ബജറ്റിന്റെ കോപ്പി കത്തിച്ചപ്പോൾ.

    Continue Reading

  • കേരള കോ – ഓപ്പറേറ്റിവ് എംപ്ലോയിസ് ഫ്രണ്ട് സംസ്ഥാന കമ്മറ്റി സെക്രട്ടേറിയറ്റ് വളയൽ സമരം നടത്തി
    , , ,

    കേരള കോ – ഓപ്പറേറ്റിവ് എംപ്ലോയിസ് ഫ്രണ്ട് സംസ്ഥാന കമ്മറ്റി സെക്രട്ടേറിയറ്റ് വളയൽ സമരം നടത്തി

    കുടിശ്ശികയായ 6 ഗഡു ( 36 % ) ക്ഷാമബത്ത ഉടൻ അനുവദിക്കുക, ക്ളാസിഫിക്കേഷൻ – കുടിശ്ശിക ശതമാനം വ്യവസ്ഥയിൽ ഇളവനുവദിക്കുക, ഖാദി – കയർ – കൈത്തറി – ഫിഷറീസ് – ഇൻഡസ്ട്രീസ് മേഖലയിലെ ജീവനക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള കോ – ഓപ്പറേറ്റിവ് എംപ്ലോയിസ് ഫ്രണ്ട് സംസ്ഥാന കമ്മറ്റി നടത്തിയ സെക്രട്ടേറിയറ്റ് വളയൽ സമരം യു ഡി എഫ് കൺവീനർ എം . എം . ഹസ്സൻ ഉദ്ഘാടനം ചെയ്യുന്നു.

    Continue Reading

  • പ്രതിപക്ഷം നിയമസഭ ബഹിഷ്‌ക്കരിച്ചു
    , , ,

    പ്രതിപക്ഷം നിയമസഭ ബഹിഷ്‌ക്കരിച്ചു

    പ്രതിപക്ഷം നിയമസഭ ബഹിഷ്‌ക്കരിച്ചതിനെത്തുടർന്ന് നിയമസഭയ്ക്ക് പുറത്തെത്തിയ പ്രതിപക്ഷ നേതാവ് വി . ഡി . സതീശൻ മാധ്യമ പ്രവർത്തകരുമായി സംസാരിക്കുന്നു.

    Continue Reading

  • ഭിന്നശേഷിക്കാര്‍ക്ക് ക്ഷേമ പെൻഷൻ വൈകുന്നു
    , , , ,

    ഭിന്നശേഷിക്കാര്‍ക്ക് ക്ഷേമ പെൻഷൻ വൈകുന്നു

    ക്ഷേമ പെൻഷൻ നൽകാതെ ഭിന്നശേഷിക്കാരെ മരണത്തിലേക്ക് തള്ളിവിടുന്ന സർക്കാർ നടപടികൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഭിന്നശേഷിയുള്ളവരുടെ ക്ഷേമത്തിനായുള്ള ദേശീയ സംഘടന സെക്രട്ടേറിയറ്റ് പടിക്കൽ സംഘടിപ്പിച്ച സമരത്തിൽ തങ്ങളുടെ ഭിന്നശേഷി സഹായ ഉപകരണങ്ങൾ വിൽക്കാനായി കൊണ്ടുവന്ന ഭിന്നശേഷിക്കാർ.

    Continue Reading

  • മഹാരാജാസ് കോളേജിലെ അക്രമസംഭവങ്ങളെ ഗൗരവത്തോടെ കാണുന്നു: മന്ത്രി ഡോ. ആർ ബിന്ദു
    , , ,

    മഹാരാജാസ് കോളേജിലെ അക്രമസംഭവങ്ങളെ ഗൗരവത്തോടെ കാണുന്നു: മന്ത്രി ഡോ. ആർ ബിന്ദു

    എറണാകുളം മഹാരാജാസ് കോളേജിൽ ഒരു വിദ്യാർത്ഥിയ്ക്ക് കുത്തേറ്റതുൾപ്പെടെ, വിദ്യാർത്ഥികൾക്കും ഒരദ്ധ്യാപകനും നേർക്കുണ്ടായ അക്രമസംഭവങ്ങളെ ഉന്നതവിദ്യാഭ്യാസ വകുപ്പ് വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് മന്ത്രി ഡോ. ആർ ബിന്ദു പ്രസ്താവനയിൽ പറഞ്ഞു. . ഭാവിയിൽ കോളേജിൽ ഇത്തരം സംഘർഷസാഹചര്യം ഉരുത്തിരിയാൻ ഇടവരുന്നത് ഒഴിവാക്കാൻ കോളേജ് അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. തിങ്കളാഴ്ച രക്ഷാകർതൃ സമിതി യോഗവും ബുധനാഴ്ച വിദ്യാർത്ഥി സർവ്വകക്ഷി യോഗവും ചേർന്ന ശേഷം എത്രയും പെട്ടെന്ന് കോളേജ് തുറന്നു പ്രവർത്തിപ്പിക്കും. ക്ലാസുകൾ നഷ്ടപ്പെടാതിരിക്കാൻ ഈ ദിവസങ്ങളിൽ ഓൺലൈൻ ക്ലാസുകൾ തുടരാൻ…

    Continue Reading

  • നേമം മണ്ഡലം വില്ലേജ് ഓഫീസ് ധർണ നടത്തി സിപിഐ
    , ,

    നേമം മണ്ഡലം വില്ലേജ് ഓഫീസ് ധർണ നടത്തി സിപിഐ

    KMU നേമം മണ്ഡലം വില്ലേജ് ഓഫീസ് ധർണ സിപിഐ ജില്ലാ സെക്രട്ടറി സഖാവ്. മാങ്കോട് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സഖാവ് കെ.ഗണേശൻ അധ്യക്ഷനായി, വെള്ളാർ സാബു സ്വാഗതം പറഞ്ഞു. സിപിഐ മണ്ഡലം സെക്രട്ടറി വെങ്ങാനൂർ ബ്രൈറ്റ്, സിപിഐ ജില്ലാ കൗൺസിൽ അംഗം സഖാവ്.വി.എസ്. സുലോചനൻ, സിപിഐ മണ്ഡലം അസിസ്റ്റന്റ്. സെക്രട്ടറി എം. എസ്.,സുജിത്ത്, മണ്ഡലം സെക്രട്ടറിയേറ്റ് അംഗങ്ങളായ, ആർ. ശരത് ചന്ദ്രൻ, പ്രതാപ് സിംഗ്, കാലടി പ്രേമചന്ദ്രൻ, തുടങ്ങിയവർ സംസാരിച്ചു. ധർണ സമരത്തിന് നേതാക്കളായ…

    Continue Reading

  • മഹാരാജാസ്‌ കോളേജ്‌ അനിശ്ചിത കാലത്തേക്ക്‌ അടച്ചു
    , , , ,

    മഹാരാജാസ്‌ കോളേജ്‌ അനിശ്ചിത കാലത്തേക്ക്‌ അടച്ചു

    SFI യൂണിറ്റ്‌ സെക്രട്ടറിയ്ക്ക്‌ കുത്തേറ്റ സംഭവത്തെ തുടര്‍ന്ന്‌ എറണാകുളം മഹാരാജാസ്‌ കോളേജ്‌ അനിശ്ചിത കാലത്തേക്ക്‌ അടച്ചു. പ്രിൻസിപ്പിലിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന അടിയന്തര യോഗത്തിലാണ്‌ തീരുമാനം. ഇന്ന് പുലര്‍ച്ചെയാണ്‌ SFI യൂണിറ്റ്‌ സെക്രട്ടറി നാസര്‍ അബ്ദുൾ റഹ്മാന്‌ കുത്തേറ്റത്‌. ഗുരുതരമായി പരിക്കേറ്റ നാസര്‍ സ്വകാര്യ ആശുപത്രയിൽ ചികിത്സയിലാണ്‌. സംഭവത്തില്‍ KSU ഫെര്‍ട്ടണിറ്റി പ്രവര്‍ത്തകരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്‌.

    Continue Reading

  • യൂത്ത് കോൺഗ്രസ് നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു
    , , ,

    യൂത്ത് കോൺഗ്രസ് നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു

    പോലീസ് – ഡി വൈ എഫ് ഐ മർദ്ദനത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. യൂത്ത് കോൺഗ്രസ് പ്രവർത്തകരും പോലീസും തമ്മിൽ നടന്ന സംഘർഷത്തിന്റെ ദൃശ്യങ്ങൾ ചുവടെ. നവകേരള സന്ദര്‍ശനത്തിന്റെ ഭാഗമായി മുഖ്യമന്ത്രി സഞ്ചരിച്ച ബസിനു നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകര്‍ കരിങ്കൊടി വീശിയതില്‍ പ്രകോപിതരായ ഡി വൈ എഫ് ഐ പ്രവർത്തകര്‍ യൂത്ത് കോൺഗ്രസുകാരെ അക്രമിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ഇന്നലെ വൈകുന്നേരം സെക്രട്ടേറിയറ്റ് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ച് ആണ്…

    Continue Reading

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

error: Content is protected !!