Ananthapuri Online News

അനന്തം അതിവേഗം അനന്തപുരി വാര്‍ത്തകള്‍

Category: STRIKE

  • യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ച് അക്രമാസക്തമായി
    , ,

    യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ച് അക്രമാസക്തമായി

    നവകേരള യാത്രയ്ക്കിടയിൽ ആലപ്പുഴയിൽ മുഖ്യമന്ത്രി പിണറായി വിജയൻ സഞ്ചരിച്ച ബസിനുനേരെ കരിങ്കൊടി കാട്ടി പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ഗൺമാൻ സന്ദീപ് മർദ്ദിച്ചതിൽ പ്രതിഷേധിച്ച് സന്ദീപിന്റെ പട്ടത്തെ വസതിയിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ച് അക്രമാസക്തമായി. പ്രവര്‍ത്തകരെ നീക്കം ചെയ്യാന്‍ പോലീസിന് ലാത്തിച്ചാർജ്ജ് ചെയ്യേണ്ടി വന്നു.

    Continue Reading

  • ജനതാദൾ ( എസ് ) ഏജീസ്‌ ഓഫീസ്‌ മാർച്ച് നടത്തി
    , , , ,

    ജനതാദൾ ( എസ് ) ഏജീസ്‌ ഓഫീസ്‌ മാർച്ച് നടത്തി

    കേന്ദ്രസർക്കാരിന്റെ യുവജന വഞ്ചനയിൽ പ്രതിഷേധിച്ച് യുവജനതാദൾ ( എസ് ) സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഏജീസ്‌ ഓഫീസ്‌ മാർച്ച് ജനതാദൾ ( എസ് ) സംസ്ഥാന പ്രസിഡന്റ് അഡ്വ: മാത്യു. ടി. തോമസ് ഉദ്ഘാടനം ചെയ്തു.

    Continue Reading

  • കേരള സർക്കാർ തൊഴിലാളി പക്ഷത്ത് നിലക്കണം – ഡോ. ശശി തരൂർ എം.പി.
    , , ,

    കേരള സർക്കാർ തൊഴിലാളി പക്ഷത്ത് നിലക്കണം – ഡോ. ശശി തരൂർ എം.പി.

    കേരളത്തിൽ ഏറ്റവുംകുറഞ്ഞ മിനിമംവേതനം എഴുന്നൂറ് രൂപ പ്രഖ്യാപിച്ച മുഖ്യമന്ത്രിയും സംസ്ഥാന സർക്കാരും  അത് സൗകര്യപൂർവ്വം വിസ്മരിച്ചെന്നും സർക്കാർ നിലപാട് തൊഴിലാളി പക്ഷത്തോട് നീതി പുലർത്തുന്നതല്ലെന്നും ഡോ. ശശി തരൂർ എം.പി പ്രസ്താവിച്ചു. നിർമ്മാണ തൊഴിലാളി ക്ഷേമനിധി ഉൾപ്പടെ കേരളത്തിലെ എല്ലാ തൊഴിലാളി ക്ഷേമനിധികളും തകർച്ചയുടെ വക്കിലാണ്. പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ശമ്പളവും വിരമിച്ചവർക്ക് പെൻഷനോ വിരമിക്കൽ അനുകൂല്യങ്ങളോ ലഭിക്കുന്നുമില്ല. അസംഘടിത മേഖലയിൽ തൊഴിലുറപ്പ് പദ്ധതി ഉൾപ്പെടെയുള്ള പദ്ധതികൾ താറുമാറായി. മത്സ്യത്തൊഴിലാളികൾ അങ്കലാപ്പിലാണ്, വിലക്കയറ്റം അതിരൂക്ഷമായി. എല്ലാ മേഖലയിലും…

    Continue Reading

  • സ്റൈപ്പെന്റ് വർദ്ധിപ്പിക്കാന്‍ ഹൗസ്‌സർജന്മാരും പി ജി വിദ്യാർത്ഥികളും ധർണ്ണ നടത്തി
    , , , ,

    സ്റൈപ്പെന്റ് വർദ്ധിപ്പിക്കാന്‍ ഹൗസ്‌സർജന്മാരും പി ജി വിദ്യാർത്ഥികളും ധർണ്ണ നടത്തി

    ഹൗസ്‌ സർജ്ജന്മാരുടെയും, പി ജി വിദ്യാർത്ഥികളുടെയും സ്റൈപ്പെന്റ് വർദ്ധിപ്പിക്കുക, പി ജി വിദ്യാർഥികളുടെ നിർബ്ബന്ധിത ബോണ്ടിൽ അയവ് വരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പണിമുടക്കിയ ഹൗസ്‌സർജന്മാരും പി ജി വിദ്യാർത്ഥികളും തിരുവനന്തപുരം ജനറൽ ആശുപത്രിക്കു മുന്നിൽ നടത്തിയ ധർണ്ണ ഐ എം എ സംസ്ഥാന പ്രസിഡന്റ് ഡോ: സുൽഫി നൂഹു ഉദ്ഘാടനം ചെയ്യുന്നു.

    Continue Reading

  • മഹിളാ കോൺഗ്രസ് ജില്ലാ കമ്മറ്റി നടത്തിയ മാർച്ചിൽ സംഘർഷം
    , , ,

    മഹിളാ കോൺഗ്രസ് ജില്ലാ കമ്മറ്റി നടത്തിയ മാർച്ചിൽ സംഘർഷം

    കെ എസ് യു നേതാക്കളെ മർദ്ദിച്ച പോലീസ് നടപടിയിൽ പ്രതിഷേധിച്ചും, മന്ത്രി ഡോ: ആർ. ബിന്ദുവിന്റെ ആഡംബര കണ്ണാടി ധൂർത്തിൽ പ്രതിഷേധിച്ചും മഹിളാ കോൺഗ്രസ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ പോലീസും പ്രവർത്തകരും തമ്മിൽ നടന്ന സംഘർഷത്തിന്റെ ദൃശ്യങ്ങൾ.

    Continue Reading

  • അരുൺ രാജേന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്തു
    , , , ,

    അരുൺ രാജേന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്തു

    ശ്രീ കേരളവർമ്മ കോളേജിൽ ഇലക്ഷൻ അട്ടിമറിക്കാൻ കൂട്ടുനിന്ന ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ: ആർ. ബിന്ദു രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് മന്ത്രിയുടെ ഔദ്യോഗിക വസതി താഴിട്ടു പൂട്ടാനെത്തിയ കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റ് അരുൺ രാജേന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ നടന്ന കെ എസ് യു മാര്‍ച്ചിനു നേരെയുള്ള പോലിസ് നടപടിയില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് കെ എസ് യു ഇന്ന്‍ വിദ്യാഭ്യാസ ബന്ദും പ്രഖ്യാപിച്ചിരുന്നു.

    Continue Reading

  • തകർന്ന റോഡുകൾക്ക് പരിഹാരം കാണാത്തതിനെതിരെ ധർണ്ണ
    , , ,

    തകർന്ന റോഡുകൾക്ക് പരിഹാരം കാണാത്തതിനെതിരെ ധർണ്ണ

    തിരുവനന്തപുരം നഗരത്തിലെ വെള്ളക്കെട്ടുകൾക്കും, മഴയിൽ തകർന്ന റോഡുകൾക്കും, തീരദേശ നിവാസികളുടെ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാത്തതിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് പടിക്കൽ ധർണ്ണ നടത്തി.

    Continue Reading

  • മിസ്സലേനിയസ് കോ – ഓപ്പറേറ്റിവ് സൊസൈറ്റിസ് ആക്ഷൻ ധർണ്ണ നടത്തി
    , , ,

    മിസ്സലേനിയസ് കോ – ഓപ്പറേറ്റിവ് സൊസൈറ്റിസ് ആക്ഷൻ ധർണ്ണ നടത്തി

    സഹകരണ സംഘങ്ങൾക്കെതിരെ നടത്തുന്ന നുണ പ്രചാരങ്ങൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മിസ്സലേനിയസ് കോ – ഓപ്പറേറ്റിവ് സൊസൈറ്റിസ് ആക്ഷൻ കൗൺസിൽ നടത്തിയ സെക്രട്ടേറിയറ്റ് ധർണ്ണയിൽ മുൻ എം എൽ എ ജമീല പ്രകാശം പ്രസംഗിക്കുന്നു.

    Continue Reading

  • മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യു ഡി എഫ് സെക്രട്ടേറിയറ്റ് ഉപരോധിച്ചു
    , , , ,

    മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യു ഡി എഫ് സെക്രട്ടേറിയറ്റ് ഉപരോധിച്ചു

    മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യു ഡി എഫ് സെക്രട്ടേറിയറ്റ് ഉപരോധിച്ചു. ഉപരോധം ഉദ്ഘാടനം ചെയ്തശേഷം പ്രതിപക്ഷനേതാവ് വി. ഡി. സതീശനും, പ്രതിപക്ഷ ഉപനേതാവ് പി. കെ. കുഞ്ഞാലിക്കുട്ടിയും തുറന്ന ജീപ്പിൽ സഞ്ചരിച്ച് പ്രവർത്തകരെ അഭിവാദ്യം ചെയ്തു. സെക്രട്ടേറിയറ്റ് ഉപരോധത്തിൽ കൊടിക്കുന്നിൽ സുരേഷ് എം പി, യു ഡി എഫ് കൺവീനർ എം എം ഹസ്സൻ, ഡി സി സി പ്രസിഡന്റ് പാലോട് രവി, പ്രതിപക്ഷ ഉപനേതാവ് പി. കെ. കുഞ്ഞാലിക്കുട്ടി, കെ പി സി സി…

    Continue Reading

  • റേഷൻ ഡീലേഴ്സ് കോ-ഓർഡിനേഷന്‍  സംസ്ഥാന കമ്മറ്റി സെക്രട്ടറിയേറ്റ് മാർച്ച് സംഘടിപ്പിച്ചു
    , , , ,

    റേഷൻ ഡീലേഴ്സ് കോ-ഓർഡിനേഷന്‍ സംസ്ഥാന കമ്മറ്റി സെക്രട്ടറിയേറ്റ് മാർച്ച് സംഘടിപ്പിച്ചു

    റേഷൻ വ്യാപാരികളുടെ വേതന പാക്കേജ് കാലോചിതമായി പരിഷ്കരിക്കുക, എല്ലാ റേഷൻ വ്യാപാരികൾക്കും കോടതി വിധി മാനിച്ച് കിറ്റ് കമ്മീഷൻ അനുവദിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് റേഷൻ ഡീലേഴ്സ് കോ-ഓർഡിനേഷന്‍ സംസ്ഥാന കമ്മറ്റി സംഘടിപ്പിച്ചു സെക്രട്ടറിയേറ്റ് മാർച്ച് സി പി ഐ അസിസ്റ്റൻ്റ് സെക്രട്ടറി പി പി സുനീർ ഉദ്ഘാടനം ചെയ്യുന്നു. ജോണി നെല്ലൂർ, അഡ്വ: കെ കൃഷ്ണപ്രസാദ് തുടങ്ങിയ നേതാക്കൾ സമീപം.

    Continue Reading

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

error: Content is protected !!