CRIME

ഡോക്ടറെ ആക്രമിച്ച പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യണം; സർക്കാർ ഡോക്ടർമാർക്ക് സംരക്ഷണം നൽകാൻ സർക്കാർ തയ്യാറാണമെന്നും ഐഎംഎ

തിരുവനന്തപുരം; മെഡിക്കൽ കോളേജിലെ ന്യൂറോ സർജറി വിഭാ​ഗത്തിലെ റെസിഡന്റ് വനിതാ ഡോക്ടറിന്റെ അടിവയറ്റിൽ രോ​ഗിയുടെ ഭർത്താവ് ചവിട്ടി വീഴ്ത്തിയ സംഭവത്തിൽ പ്രതിഷേധം ശക്തം.

സംഭവത്തിൽ പ്രതിഷേധിച്ച് പി.ജി അസോസിയേഷന്റെ നേതൃത്വത്തിൽ മെഡിക്കൽ കോളേജിൽ പ്രതിഷേധ ധർണ്ണയും മാർച്ചും സംഘടിപ്പിച്ചു.
സംഭവത്തിൽ ഐഎംഎ തിരുവനന്തപുരം ഘടകവും ശക്തമായി പ്രതിഷേധിച്ചു. കുറ്റവാളിയെ ഉടൻ അറസ്റ്റ് ചെയ്ത് ഇത്തരത്തിലുള്ള അതിക്രമങ്ങൾ തടയാൻ സർക്കാർ എത്രയും വേ​ഗം മുൻകൈയെടുക്കണമെന്ന് ഐഎംഎ ജില്ലാ പ്രസിഡന്റ് ഡോ. ജി.എസ് വിജയകൃഷ്ണൻ, നാഷണൽ കൗൺസിൽ അം​ഗം ഡോ. ആർ.സി ശ്രീകുമാർ, സ്റ്റേറ്റ് ജോ. സെക്രട്ടറി ഡോ. സി.വി പ്രശാന്ത് തുടങ്ങിയവർ ആവശ്യപ്പെട്ടു.

ആശുപത്രി ആക്രമങ്ങൾ തുടർന്നാൽ അത് ഡോക്ടർമാരുടെ മനോവീര്യത്തെ തകർക്കുകയും, അത് സാധാരണക്കാരുടെ ചികിത്സയെ ബാധിക്കുകയും ചെയ്യും. ആക്രമകാരികളെ മുൻകൂർ ജാമ്യമില്ലാത്ത വകുപ്പ് പ്രകാരം തന്നെ കേസ് എടുത്ത് ആശുപത്രി സംരക്ഷണ നിയമം ശക്തമായി നടപ്പാക്കാൻ സർക്കാർ തയ്യാറാകണമെന്നും ഡോക്ടർമാർ ആവശ്യപ്പെടുന്നു. വനിത ഡോക്ടറെ അക്രമിച്ച സംഭവത്തിൽ പ്രതിയെ ഉടൻ പിടികൂടി നിയമ നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് സംഘടനകൾ അറിയിച്ചു

News Desk

Recent Posts

പ്രവാസികള്‍ക്ക് നാട്ടില്‍ ജോലി; 100 ദിന ശമ്പള വിഹിതം നോര്‍ക്ക നല്‍കും

നോര്‍ക്ക റൂട്ട്സ്-നെയിം സ്കീമില്‍ എംപ്ലോയർ രജിസ്ട്രേഷന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സ് പുതുതായി ആരംഭിക്കുന്ന നോർക്കാ…

2 days ago

വർഗീയത കൊണ്ട് സിപിഎമ്മിന് പാലക്കാട് ഒരു ചലനവും ഉണ്ടാക്കാൻ പറ്റില്ല – രമേശ് ചെന്നിത്തല

വർഗീയത ആളിക്കത്തിക്കുന്ന തരംതാണ പ്രവർത്തികൾ കൊണ്ട് സിപിഎമ്മിന് പാലക്കാട് ഒരു ചലനവും ഉണ്ടാക്കാൻ പറ്റില്ല - രമേശ് ചെന്നിത്തല. തിരുവനന്തപുരം:…

2 days ago

ആന്റിബയോട്ടിക്കുകളുടെ ഉപയോഗത്തില്‍ 20 മുതല്‍ 30 ശതമാനം വരെ കുറവ് വന്നു: മന്ത്രി വീണാ ജോര്‍ജ്

എല്ലാ ആശുപത്രികളേയും ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികളാക്കും. ആന്റിബയോട്ടിക്കുകളുടെ അമിതവും അനാവശ്യവുമായ ഉപയോഗത്തിനെതിരെയുള്ള ബോധവത്ക്കരണം: സംസ്ഥാനതല ഉദ്ഘാടനം. വീട്ടില്‍ നേരിട്ടെത്തിയുള്ള ബോധവത്ക്കരണത്തില്‍…

2 days ago

ഓക്സ്ഫോ കെയർ- സൗജന്യ മെഡിക്കൽ ക്യാമ്പ് സമാപിച്ചു

കൊല്ലം : മനാറുൽ ഹുദാ ട്രസ്റ്റിന് കീഴിൽ കൊല്ലത്ത് പ്രവർത്തിക്കുന്ന ഒക്സ് ഫോർഡ് സ്കൂളിൽ നടന്നഓക്സ്ഫോ കെയർ സമാപിച്ചു. സിൽവർ…

4 days ago

പ്രതിരോധ സ്റ്റാൻഡിംഗ് കമ്മിറ്റി ദക്ഷിണ വ്യോമസേനാ ആസ്ഥാനം സന്ദർശിച്ചു

പ്രതിരോധ സ്റ്റാൻഡിംഗ് കമ്മിറ്റി (SCoD) ഇന്ന് (നവംബർ 14) ദക്ഷിണ വ്യോമസേനാ ആസ്ഥാനം സന്ദർശിച്ചു. ലോക്സഭാംഗം ശ്രീ രാധാ മോഹൻ…

1 week ago

29 ാമത് ഐ.എഫ്.എഫ്.കെ: സംഘാടക സമിതി രൂപീകരിച്ചു

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2024 ഡിസംബര്‍ 13 മുതല്‍ 20 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 29ാമത് ഐ.എഫ്.എഫ്.കെയുടെ വിജയകരമായ…

1 week ago