CRIME

വടംവലി താരങ്ങൾക്കിടയിൽ ഉത്തേജക മരുന്നുപയോഗം കൂടുന്നു; വിൽപന ഏജന്റുമാർ മുഖേന

തിരുവനന്തപുരം∙ കുറഞ്ഞ രക്തസമ്മര്‍ദമുള്ളവര്‍ക്ക് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന മെഫന്‍ട്രമിന്‍ സള്‍ഫേറ്റ് ഉത്തേജകമായി ഉപയോഗിച്ച് കായിക താരങ്ങള്‍. വടംവലി മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്കിടയില്‍ മെഫന്‍ട്രമിന്‍ സള്‍ഫേറ്റ് ഉപയോഗം കൂടിയെന്ന് കണ്ടെത്തൽ. 390 രൂപ വിലയുള്ള മരുന്ന് ഏജന്റുമാര്‍ 1500 രൂപ വരെ വാങ്ങിയാണ് വില്‍‍പന നടത്തുന്നത്. തമിഴ്നാട് അതിര്‍‍ത്തി കടന്നും കേരളത്തിലേക്ക് മെഫന്‍ട്രമിന്‍ എത്തുന്നുണ്ടെന്നാണ് വിവരം.
3500 പേര്‍‍ക്ക് ഒറ്റനേരം ഉപയോഗിക്കാന്‍‍ കഴിയുന്ന മരുന്നുമായി ഒരു വടംവലി താരം പൊലീസിന്റെ പിടിയിലായതോടെ, ഇതിനെതിരെ സമൂഹമാധ്യമങ്ങളിൽ ആരാധകര്‍‍ പ്രതിഷേധമുയര്‍‍ത്തിയിരുന്നു. ഇത്തേതുടർന്ന് സംസ്ഥാന വടംവലി അസോസിയേന്‍ മരുന്ന് ഉപയോഗിക്കുന്ന ടീമുകൾക്ക് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചു. എന്നാൽ മരുന്നുപയോഗം കണ്ടെത്താൻ കോര്‍‍ട്ടുകളില്‍‍ സംവിധാനമില്ല.

കായികധ്വാനം ആവശ്യമുള്ള‍ പണികളെടുക്കുന്ന സാധരണക്കാരിലേക്കും മരുന്നിന്റെ ഉപയോഗം വ്യാപിച്ചിട്ടുണ്ട്. ലഹരി മരുന്നുകളുടെ പട്ടികയിൽ മെഫന്‍ട്രമിന്‍ സള്‍ഫേറ്റിനെ ഉൾപ്പെടുത്തിയിട്ടില്ലെങ്കിലും ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നതാണ് ഇത്തരം മരുന്നുകൾ

News Desk

Recent Posts

മീഡിയ അക്കാദമി പി.ജി.ഡിപ്ലോമ : മെയ് 31 വരെ അപേക്ഷിക്കാം

സംസ്ഥാന സർക്കാർ സ്ഥാപനമായ കേരള മീഡിയ അക്കാദമിയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ നടത്തുന്ന പിജി ഡിപ്ലോമ കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ…

1 day ago

അസ്‌ന ഫാത്തിമക്ക് സ്നേഹാദരവ് നല്‍കി നെടുമങ്ങാട് സാംസ്കാരിക വേദി

നെടുമങ്ങാട്: നെടുമങ്ങാട് സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ പ്ലസ്ടു പരീക്ഷയിൽ ഫുൾ എ പ്ലസ് വാങ്ങി വിജയിച്ച കേരള ഫ്രൂട്സ് ആന്റ്…

1 day ago

നാലുവര്‍ഷ ബിരുദ പദ്ധതി : പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കുള്ള ഓറിയന്‍റേഷന്‍ പ്രോഗ്രാമിന്‍റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ഡോ. ആര്‍. ബിന്ദു നിര്‍വ്വഹിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ നടപ്പിലാക്കുന്ന നാലുവര്‍ഷ ബിരുദ പദ്ധതിയോടനുബന്ധിച്ച് കേരള സംസ്ഥാന…

1 day ago

മയക്കുമരുന്ന് വിപത്തിനെതിരെ സമൂഹമൊന്നാകെ രംഗത്തിറങ്ങണം: മന്ത്രി വി ശിവൻകുട്ടി

മയക്കുമരുന്ന് വിപത്തിനെതിരെ സമൂഹമൊന്നാകെ രംഗത്തിറങ്ങണമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഇതിനായി ജനജാഗ്രതാ സമിതികൾ ശക്തമാക്കണം.നേമത്ത് വില്ലേജ്തല…

1 day ago

ഇൻറ്റർ നാഷണൽ റോളർനെറ്റഡ്ബാൾ ചാമ്പ്യന്‍ഷിപ്പിൽ അർജുന് വെങ്കലം

തിരുവനന്തപുരം: ശ്രീലങ്കയിൽ നടന്ന രണ്ടാമത് ഇൻറ്റർ നാഷണൽ റോളർനെറ്റഡ്ബാൾ ചാമ്പ്യന്‍ഷിപ്പിൽ വിളപ്പിൽശാല അനന്തഭദ്രത്തിൽ ഗീതു - സജി ദമ്പതികളുടെ മകനായ…

1 day ago

കോഴിക്കോട് മെഡിക്കൽ കോളേജിൽ അവയവം മാറി ശസ്ത്രക്രിയ ചെയ്തെന്ന വാർത്ത തെറ്റിദ്ധാരണാജനകം – KGMCTA

കോഴിക്കോട് മെഡിക്കൽ കോളേജിൽ ആറാം വിരൽ നീക്കം ചെയ്യേണ്ട ശസ്ത്രക്രിയക്ക് എത്തിയ കുട്ടിക്ക് നാക്കിന്നടിയിലായി കെട്ട് ശ്രദ്ധയിൽ പെടുകയായിരുന്നു. നാക്കിനടിയിലെ…

1 day ago