EDUCATION

നിപ്മറിൽ  ഭിന്നശേഷിക്കാർക്കായി തൊഴിൽ പരിശീലനം – മന്ത്രി ബിന്ദു

സംസ്ഥാന സാമൂഹ്യനീതി വകുപ്പിന് കീഴിൽ തൃശ്ശൂരിൽ പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ – നിപ്മർ ഭിന്നശേഷിക്കാർക്കായി തൊഴിൽ പരിശീലനം നൽകുന്നതായി ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി മന്ത്രി ഡോ.ആർ.ബിന്ദു അറിയിച്ചു.

ബേസിക് കമ്പ്യൂട്ടർ ട്രെയിനിങ്, ബേക്കിങ്, ടെയ്‌ലറിംഗ്, ഹോർട്ടികൾച്ചർ എന്നീ മേഖലകളിലാണ് പരിശീലനം നൽകുന്നത്. 18 നും 30 നും ഇടയിൽ പ്രായമുള്ള ഭിന്നശേഷിക്കാർക്ക് അപേക്ഷിക്കാം.

എംപവർമെൻറ് ത്രൂ വൊക്കേഷണലൈസേഷൻ (എം വോക്) പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പരിശീലനം.  വിദഗ്ധരുടെ വിശദമായ വിലയിരുത്തലുകൾക്ക് ശേഷം ഓരോ വ്യക്തിക്കും അനുയോജ്യമായ തൊഴിൽ മേഖലകൾ കണ്ടെത്തും.

തൊഴിൽ പരിശീലനത്തോടൊപ്പം സാമൂഹ്യ ഇടപെടൽ, വ്യക്തി വികാസം എന്നിവയിലും പരിശീലനം നൽകുന്നുണ്ട്. താല്പര്യമുള്ള  ഭിന്നശേഷിക്കാർ ഡിസംബർ 20 നകം 9288099586 എന്ന നമ്പറിൽ ബന്ധപ്പെടുക.

News Desk

Recent Posts

‘റൂമിയും കൃഷ്ണനും’ പ്രഭാഷണ പരമ്പര 19 ന് ആരംഭിക്കും

തിരുവനന്തപുരം: "റൂമിയും കൃഷ്ണനും" എന്ന വിഷയത്തെക്കുറിച്ച് സൂഫി പണ്ഡിതനും എഴുത്തുകാരനുമായ സിദ്ദിഖ് മുഹമ്മദ് അവതരിപ്പിക്കുന്ന പ്രഭാഷണ പരമ്പര ശനിയാഴ്ച ആരംഭിക്കും.പുളിയറക്കോണം…

8 hours ago

ആർവൈഎഫ് വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകി

തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കൈക്കൂലി ആരോപണം ഉന്നയിച്ച പ്രശാന്തനെതിരെ വിജിലൻസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ആർ വൈ എഫ്…

8 hours ago

മലയാളത്തിലെ ഉന്നത വിജയികളെ അനിൽസ് കരീർ ഗൈഡൻസ് സെന്റർ ആദരിച്ചു

അദ്ധ്യാപകനും സഹകാരിയും സാമൂഹ്യ രാഷ്ട്രീയ പ്രതിഭയുമായിരുന്ന ശ്രീ. ജി. കരുണാകരന്റെ സ്മരണാര്‍ത്ഥം അദ്ദേഹം അദ്ധ്യാപകനായിരുന്ന കൺകോർഡിയ ലൂഥറൻ ഹൈസ്കൂളിലെ പത്താം…

8 hours ago

വരാൻ പോകുന്നത് ആരോഗ്യ ദുരന്തം : ഡോ. ജോസ് ഐസക്

തിരുവനന്തപുരം : കൃത്രിമ ചേരുവകൾ ചേർത്ത് തയ്യാറാക്കുന്ന പായ്ക്ക് ചെയ്ത ഭക്ഷണങ്ങൾ ഒഴിവാക്കിയില്ലെങ്കിൽ വരും തലമുറയെ കാത്തിരിക്കുന്നത് ഭീകരമായ ആരോഗ്യ…

21 hours ago

ക്യാമ്പിങ്ങിൻ്റെ പശ്ചാത്തലത്തിൽ യുവത്വത്തിൻ്റെ ആഘോഷവുമായി കൂടൽ തുടങ്ങി

മലയാളത്തിലാദ്യമായി ക്യാമ്പിങ്ങിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം "കൂടൽ" ചിത്രീകരണം തുടങ്ങി. ഇന്നത്തെ യുവത്വത്തിന്റെ ആഘോഷവും, അവർക്കിടയിലുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് അവതരിപ്പിക്കുന്നത്. ബിബിൻ…

3 days ago

ആരാധകര്‍ക്കായി ധോണിയുടെ എക്‌സ്‌ക്ലൂസീവ് ചിത്രങ്ങളും വിഡിയോകളും ഒരുക്കി ധോണി ആപ്പ്

ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന ഒരു ലക്ഷം പേര്‍ക്ക് പ്ലാറ്റ്ഫോം പ്രവേശനവും എക്‌സ്‌ക്ലൂസീവ് ഫീച്ചേഴ്സും സൗജന്യം കൊച്ചി: ക്രിക്കറ്റ് താരം ധോണിയുടെ…

3 days ago